The Smells like Wrong Part 2
_____________________________
കാറിന്റെ എസിയിലും ഒരു നിമിഷം കൊണ്ട് ജയദാസും അരുണും വിയര്‍ത്ത് കുളിച്ചു. സെക്കന്റ് വ്യത്യാസത്തിലാണ് വലിയൊരു അപകടത്തില്‍ നിന്നും രണ്ട് പേരും രക്ഷപെട്ടത്. അല്ലായിരുന്നേല്‍ ആ വലിയ മരം കാറിന്റെ മേലേക്ക് വീണ് രണ്ട് പേരും ......
എന്തേലും പറ്റിയാല്‍ സഹായിക്കാന്‍ പോലും ആരുമില്ല അടുത്തെങ്ങും. ജയദാസും വിറച്ച് കൊണ്ട് അരുണും കാറില്‍ നിന്നും മെല്ലെ പുറത്തിറങ്ങി. പെട്ടെന്നുള്ള ബ്രേക്കിങും എല്ലാം കാരണം വണ്ടി ഓഫായി പോയിരുന്നു.
''അരുണേട്ടാ വണ്ടി സ്റ്റാര്‍ട്ടാക്ക് ഇനി വഴി ശെരിയാക്കാതെ മുന്നോട്ട് പോകാന്‍ കഴീല്യാ''. ജയദാസ് അരുണിനോട് പറഞ്ഞു .
അരുണ്‍ കാറില്‍ കയറി വണ്ടി ന്യൂട്രല്‍ ആക്കി താക്കോല്‍ ഓണാക്കി. ഒന്ന് മുരണ്ട് വീണ്ടും ഓഫായി. എത്ര ശ്രമിച്ചിട്ടും ഓണാവുന്നില്ല.
വീണ്ടും ഒന്നുകൂടി ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ടായി വണ്ടിയുടെ ലൈറ്റ് തെളിഞ്ഞു. അരുണ്‍ കാറില്‍ നിന്നും പുറത്തേക്കിറങ്ങി ബാക്ക് ഡിക്കി തുറന്ന് ഒരു വെട്ടുകത്തി എടുത്ത് ജയദാസിന്റെ അടുത്തേക്ക് വന്നു.
'' വാ കഴിയുന്നിടത്തോളം മരം വെട്ടി മാറ്റാം. എന്തോ ഭാഗ്യം അല്ലേല്‍ നമ്മള്‍ രണ്ട് പേരും ഈ വഴിയില്‍ കിടന്ന് തീര്‍ന്നേനേ''. അരുണ്‍ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.
ജയദാസും അരുണും ഓരോന്ന് സംസാരിച്ചുകൊണ്ട് റോഡിന്റെ കുറുകെ വീണ മരം വെട്ടി മാറ്റാന്‍ തുടങ്ങി. ഏകദേശം പകുതിയോളം പണി തീര്‍ന്നപ്പോഴാണ് ഓണായിക്കിടന്ന വണ്ടി ഓഫായത്. വണ്ടിയുടെ ലൈറ്റ് ഓഫായതോടെ രണ്ട് പേരും കനത്ത ഇരുട്ടിനുള്ളിലായി. മഴ തകര്‍ത്ത് പെയ്യുകയാണ് ജയദാസ് അപ്പോഴും മരം വെട്ടി മാറ്റുന്ന ജോലിയില്‍ മുഴുകിയിരിക്കുകയാണ്. കഴിയുന്നതും വേഗം അവിടുന്ന് താമസ സ്ഥലത്തെത്തണം.
''മൈ*** മഴ മനുഷ്യനെ പണിയുണ്ടാക്കാനായിട്ട്'' എന്നൊരു തെറിയും പറഞ്ഞു അരുണ്‍ കാറിനടുത്തേക്ക് വെറുതേ തിരിഞ്ഞൊന്ന് നോക്കിയതും കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിയും മിന്നലും അടിച്ചതും ഒരുമിച്ചായിരുന്നു. മിന്നലിന്റെ വെളിച്ചത്തില്‍ അരുണ്‍ ഞെട്ടിത്തരിച്ച് പോയി. കാറിന്റെ വലത് വശത്ത് ബോണറ്റിനോട് ചേര്‍ന്ന് ആരോ തങ്ങളെ നോക്കി നില്‍ക്കുന്ന പോലെ. മിന്നലിന്റെ വെളിച്ചത്തില്‍ വ്യകതമായി കണ്ടു. ആറടിയോളം പൊക്കമുള്ള ആരോ.... വീണ്ടും ഒരു മിന്നല്‍ കൂടി അടിച്ചു. അപ്പോള്‍ രൂപം അവിടെ ഇല്ല. അരുണിനെ വല്ലാതെ വിറക്കാന്‍ തുടങ്ങി .....
'' എന്താ അരുണേട്ടാ വല്ലാണ്ടിരിക്കണേ ''
''ഹേയ് ഒന്നൂല വാ പോവാം ''
രണ്ട് പേരും നടന്ന് കാറില്‍ കയറി അരുണ്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പുറത്തേക്ക് ചുറ്റുമൊന്ന് നോക്കി. ആരോ തങ്ങളെ കാടിന്റ് ഇടയില്‍ നിന്നും ശ്രദ്ധിക്കുന്ന പോലെ.
അരുണ്‍ പെട്ടെന്ന് തന്നെ ഗിയര്‍ മാറ്റി വണ്ടി മുന്നോട്ടെടുത്ത്. ആ പൊട്ടിപൊളിഞ്ഞ വഴിയിലൂടെ ഓടിക്കാവുന്നതിന്റെ പരമാവധി വേഗതയില്‍ വണ്ടി ഓടിച്ചു.......
അപ്പോഴും തകര്‍ത്ത് പയ്യുന്ന മഴയില്‍ അവര്‍ കാര്‍ നിര്‍ത്തി ഇട്ടിരുന്ന ഭാഗത്ത് അവര്‍ പോവുന്നതും നോക്കിക്കൊണ്ട് ആരോ നില്‍പുണ്ടായിരുന്നു..........
---------------------------------------------------
ഗേറ്റ് കടന്ന് വളരേ വേഗത്തില്‍ കാര്‍ ആ വലിയ ബംഗ്ലാവിന്റെ മുറ്റത്തേക്ക് കയറി . ബ്രേക്കില്‍ ആഞ്ഞ് ചവിട്ടി അരുണ്‍ വണ്ടി നിര്‍ത്തി സ്റ്റിയറിങ്ങില്‍ തലചേര്‍ത്ത് വച്ച് ദീര്‍ഘമായി ശ്വാസം വലിച്ച് വിട്ടു. കണ്ട കാഴച മനസ്സില്‍ നിന്നും വിട്ടു മാറുന്നേ ഇല്ല.
'ഇനി അത് തന്റെ തോന്നലായിരിക്കുമോ.
പല കഥകളും ഈ സ്ഥലത്തേക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഒന്നും വിശ്വസിച്ചിരുന്നില്ല. എന്തായാലും എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപെടണം. മനസില്‍ പറഞ്ഞു കൊണ്ട് ചുററും നോക്കി.
'വര്‍ഷങ്ങള്‍ പഴക്കമുള്ള ബംഗ്ലാവ്. പ്രേത കഥകളിലൊക്കെ പറയുന്ന സ്ഥിരം ക്ലീഷേ പോലെ തൂണുകളിലൊക്കെ കൊത്തുപണികളും രണ്ട് നിലകളും പോരാത്തതിന് ഭീകരത സ്ൃഷ്ടിക്കാനായി ചുറ്റും കാടുകളാല്‍ മൂടപ്പെട്ടിരിക്കുന്നു.
മഴ ഏകദേശം തോര്‍ന്ന് അവിടമാകെ മഞ്ഞു പടരാന്‍ തുടങ്ങി . നല്ല കട്ട മഞ്ഞ്'...........
''ഇറങ്ങി വാ അരുണേട്ടാ'' ജയദാസ് കാറില്‍ നിന്നും ഇറങ്ങിക്കൊണ്ട് അരുണിനെ വിളിച്ചു.
അരുണ്‍ കാറില്‍ നിന്നും ഇറങ്ങി ജയദാസിനെ അവന്റെ ലഗേജുകള്‍ എടുക്കാന്‍ സഹായിച്ചു കൊണ്ട് ചോദിച്ചു.
''നീ മാത്രേ ഉള്ളോ ജയാ ഇവിടെ . വേറേ സ്ഥലമൊന്നും വാങ്ങാന്‍ കിട്ടീല്യേ നിനക്ക് .എന്നോട് പറഞ്ഞിരുന്നേല്‍ ഞാന്‍ സംഘടിപ്പിച്ച് തരായിരുന്നില്‌ല്യേ . ഇവിടെ ആകെ എന്തോ പോലെ ''..
''കിട്ടുമായിരിക്കാം പക്ഷേ ഈ വീട് ഫോട്ടോയില്‍ കണ്ട് ഇഷ്ടപ്പെട്ടു വാങ്ങി. സ്ഥിരമായിട്ടല്ലല്ലോ ഇടക്ക് വരുമ്പോ താമസിക്കാനല്ലേ ''.
ജയദാസ് മറുപടി നല്‍കി.
''എന്നാലും ഇത് വേണ്ടാരുന്നു ജയാ'' അരുണ്‍ താന്‍ കണ്ട കാഴ്ച ജയദിസിനോട് പറഞ്ഞു .
''അതൊക്കെ ഓരോ തോന്നലുകളാ അരുണേട്ടാ . ഓരോന്ന് ആലോചിച്ച് കൂട്ടി മനസില്‍ വരുന്നത്.'' ജയദാസ് ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് കോളിങ് ബെല്‍ അടിച്ചു.
ജോലിക്കാരെ ഏര്‍പ്പാടാക്കാമെന്ന് വീട് വാങ്ങി കൊടുത്ത ബ്രോക്കര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അവര് ഉണ്ടാവും ഇവിടെ . അല്‍പം കഴിഞ്ഞപ്പോള്‍ ബംഗ്ലാവിന്റെ ആ വലിയ വാതില്‍ തുറക്കപ്പെട്ടു. ഒരു നാല്‍പത്തഞ്ച് വയസോളം പ്രായം തോന്നിക്കുന്ന സ്ത്രീയാണ് വാതില്‍ തുറന്നത്. നല്ല പൊക്കവും ആരോഗ്യവും ഉണ്ട് അവരെ കണ്ടാല്‍. തമിഴത്തി ആണെന്ന് തോന്നുന്നു..... ഉറക്കത്തിലായിരുന്നെന്ന് തോന്നുന്നു . പാതി ഉറക്കത്തില്‍ ശല്യം ചെയ്തതിന്റെ ഈര്‍ഷ്യ ആ മുഖത്ത് തെളിഞ്ഞു കാണാം....
'' വാങ്ക സാര്‍ ഉള്ള വാങ്ക.നീങ്ക താന ജയദാസ് . നാന്‍ മല്ലി. ഉങ്കളോടെ സെര്‍വന്റ്.....''
ചിരിച്ചുകൊണ്ട് അവര്‍ സ്വയം പരിചയപ്പെടുത്തി അകത്തേക്ക് ക്ഷണിച്ചു.....
''റൂം മേലേ റെഡി പണ്ണിയിറ്ക്ക് സാര്‍ വാങ്ക''....
അരുണും ജയദാസും ഉള്ളിലേക്ക് കയറി പെട്ടികളെല്ലാം അകത്ത് ജയദാസിന്റെ മുറിയില്‍ കൊണ്ട് വച്ചു. ജയദാസ് മുറി ആകെ ഒന്ന് വിക്ഷിച്ചു.
നല്ല ഭംഗിയുള്ള മുറി. പഴയകാലത്തെ ഓര്‍മിപ്പിക്കുന്ന കൊത്ത് പണികളും ഫര്‍ണിച്ചറുകളും. ഭിത്തിയില്‍ കട്ടിലിനു നേരേ സുന്ദരിയായ ഒരു പെണ്ണിന്റെ അര്‍ദ്ധ നഗ്ന രൂപം കൊത്തി വച്ചിരിക്കുന്നു. നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല അത്രക്കും ജീവന്‍ തുടിക്കുന്നു രൂപത്തിന്.
റൂമില്‍ നിന്നും പുറത്തേക്ക് ബാല്‍ക്കണി . ബാല്‍ക്കണിയില്‍ നിന്നിട്ട് ജയദാസ് ചുറ്റുമൊന്ന് നോക്കി. മഴ കഴിഞ്ഞ് മാനം തെളിഞ്ഞ് നില്‍ക്കുന്നു..
ബംഗ്ലാവിന്റെ ചുറ്റും കട്ട മഞ്ഞാല്‍ മൂടപ്പെട്ടിരിക്കുന്നു. ചെറിയ നിലാവെളിച്ചം ബംഗ്ലാവിന്റെ ചുറ്റും മൂടപ്പെട്ട കാടിന്റെ മേലേക്ക് അരിച്ചിറങ്ങുന്നു......
'' ഹൂ എന്തൊരു തണുപ്പ്. വാ അരുണേട്ടാ ചൂടായിട്ട് എന്തേലും ഉണ്ടോന്ന് നോക്കാം.'' ജയദാസ് അരുണിനെ വിളിച്ചു.
റൂമിലേക്ക് കയറി ജയദാസ് ഫോണെടുത്ത് താഴേക്ക് വിളിച്ചു ,
'' മല്ലി ചൂടായിട്ട് എന്താ ഉള്ളേ ''
മല്ലി: ''കോഫി സാര്‍ ''
ജയദാസ്: ''അത് വേണ്ട . ഡ്രിങ്ക്സ് ഇണ്ടാവോ ''
മല്ലി : ഇറ്ക്ക് സാര്‍ ദോ വരേ . വെയിറ്റ് സര്‍.
കാള്‍ കട്ടായി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ മല്ലി ഒരു ട്രേയില്‍ തണുപ്പിനെ എതിര്‍ക്കാന്‍ വീര്യമുള്ള കുപ്പിയും രണ്ട് ഗ്ലാസുമായി മുകളിലേയ്ക്ക് കയറി വന്നു. ട്രേ ബാല്‍ക്കണിയിലെ ടേബിളില്‍ വച്ചിട്ട് ഗ്ലാസിലേക്ക് പകര്‍ന്നിട്ട് താഴേക്ക് പോയി.... ജയദാസും അരുണും ഓരോ ഗ്ലാസ് എടുത്തു മെല്ലെ നുകരാന്‍ തുടങ്ങി .
'അരുണ്‍: ആ തണുപ്പൊന്നും ഒരു പ്രശ്നമല്ല ചൂടാക്കാനുള്ളത് ദേ ഇവിടെ തന്നെ ഉണ്ടല്ലോ മോനേ ജയാ....
ജയദാസ് : ങേ അരുണേട്ടന്‍ എന്താ ഉദ്ധേശിച്ചത്.
അരുണ്‍: കണ്ടില്ലേ അവള്‍ തന്നെ മല്ലി. ഈ കൊടും തണുപ്പത്ത് അവളെപ്പോലെ ഒരെണ്ണം കിട്ടീലെ . സെറ്റാക്കിക്കോ . തിരിച്ച് പോണ വരെ ചൂട് ധാരാളം ആസ്വദിക്കാം
ജയദാസ് : ഹ്ം അങ്ങനെ ആസ്വദിക്കാനാണേല്‍ എന്നേ ആവാരുന്നു ചേട്ടാ. ലണ്ടനില്‍ ഇല്ലാത്തതൊന്നും അല്ലല്ലോ. പക്ഷേ ഈ പ്രായത്തിനിടക്ക് ഇത് വരെ അന്യ സത്രീകളോട് ജയദാസിന് മോഹം തോന്നിയിട്ടില്ല. എന്റെ മനസില്‍ അവള് മാത്രാ എന്റെ ഗംഗ. ഈ ജയദാസിന് അത് മതി. അവള് പോയി അതോടെ എല്ലാ ആഗ്രഹങ്ങളും കുഴിച്ച് മൂടി.
അരുണ്‍: ഞാന്‍ ഒരു തമാശ പറഞ്ഞതാടാ. ശരി ഞാനിറങ്ങാ . വീണ്ടും കാണാം.....
ജയദാസ് : ഓക്കെ ചേട്ടാ അവിടെ എത്തീട്ട് വിളിക്ക്ട്ടോ
അരുണ്‍ : ഓക്കെ '
അരുണ്‍ താഴേക്ക് വന്ന് കാറെടുത്ത് പുറത്തേക്ക് പോകുന്നത് മേലെ നിന്നും നോക്കിയ ശേഷം ജയദാസ് വന്ന് കട്ടിലിലേക്ക് മറിഞ്ഞു. ....
രാവിലെ മല്ലി വന്നു തട്ടി വിളിച്ചപ്പോഴാണ് ജയദാസ് കണ്ണ് തുറന്നത്. താമസിച്ച് കിടന്നോണ്ട് നല്ല ക്ഷീണം. കണ്ണ് തുറന്ന് നോക്കുമ്പോള്‍ ചൂട് കാപ്പിയുമായി മല്ലി മുന്‍പില്‍ നില്‍ക്കുന്നു.
'' സര്‍ ടൈം പത്ത് ആയ്ട്ച്ച് സര്‍ കോഫീ.''
ജയദാസ് കോഫി സിപ് ചെയ്തോണ്ട് ബാല്‍കണീലേക്ക് നിന്നു. പകല്‍ വെളിച്ചത്തില്‍ ബംഗ്ലാവിന്റെ ചുറ്റും അതിമനോഹരം
കാടിന്റെ മധ്യഭാഗത്തായിട്ട് ബംഗ്ലാവ് കാടിനേക്കാള്‍ പൊക്കത്തില്‍. ചുറ്റും കണ്ണെത്താ ദൂരത്ത് മരങ്ങള്‍ . പത്ത് മണി ആയിട്ടും മഞ്ഞാല്‍ മൂടപ്പെട്ടിരിക്കുന്നു .
''സൂപ്പറായിരിക്ക് ഇല്ലേ സാര്‍ ''
''ഉം മല്ലീടെ വീടെവിടെയാ''
''ചെന്നെ സര്‍.'
''ജയദാസ് : ഇവിടെ എങ്ങനെ''
മല്ലി: രണ്ട് വര്‍ഷത്തുക്ക് മുന്നാടി ഒരു ആക്സിഡന്റ് ഹസ്ബന്റ് ഫാമിലി എല്ലാമേ പോച്ച് സര്‍.
യാരുമേ ഇല്ല. അതാ വേലക്കാക ഇങ്ക.''
''അല്ല സര്‍ നൈററ് ഉങ്ക കൂടെ വന്തത് യാര് , ഫ്രണ്ടാ തിരുമ്പി പോണ വഴി എന്ന പാത്ത് എതോ തപ്പാ പാത്തിട്ടാങ്ക. .''
അപ്പോഴാണ് അരുണേട്ടന്‍ ഇത് വരെ വിളിച്ചില്ലല്ലോന്ന് ഓര്‍ത്തത്. ആഹ് ഒരുപാട് ലേറ്റായി പോയതല്ലേ . കൂടെ മദ്യോം . ഓഫായി കാണും.
സംസാരിച്ച് കൊണ്ട് നില്‍ക്കുമ്പോഴാണ് താഴെ ബംഗ്ലാവിന്റെ മുറ്റത്തേക്ക് ഒരു പൊലീസ് ജീപ്പ് കയറി വന്നത്. ജയദാസ് ചായകപ്പ് മല്ലീടെ കയ്യില്‍ കൊടുത്തിട്ട് താഴേക്ക് ചെന്നു.
ജീപ്പില്‍ നിന്നും എസ് ഐ ഇറങ്ങി വന്ന് ജയദാസിനോട്.
'' താങ്കളുടെ ആരാ അരുണ്‍. ഇന്നലെ ഇവിടെ വന്നിരുന്നോ''
''എന്താ സര്‍ പ്രശ്നം ''
''വാ പറയാം വണ്ടിയില്‍ കയറ്''
ജയദാസുമായി ജീപ്പ് പുറത്തേക്ക് പാഞ്ഞു.
- ജീപ്പ് തലേ ദിവസം രാത്രി മരം ഒടിഞ്ഞു വീണ സഥലത്ത് നിന്നു . കുറേ ആളുകള്‍ റോഡില്‍ നില്‍പ്പുണ്ട്.
''ഇറങ്ങി വാ ''
ജയദാസ് ജീപ്പില്‍ നിന്നിറങ്ങി റോഡിലേക്ക് നോക്കി. റോഡിന്റെ നടുക്കായി അരുണിന്റെ കാര്‍ കത്തി കരിഞ്ഞ് കിടക്കുന്നു.
''വാ '' എസ് ഐ ജയദാസിനെ കൂട്ടി റോഡിന്റെ സൈഡിലേക്ക് കയറി കാട്ടിനുള്ളിലേക്ക് നടന്നു. കുറച്ച് അകത്തേക്ക് കാട്ടിലൂടെ നടന്നപ്പോള്‍ കുറച്ച് അളുകള്‍ അവിടെ തുറസായ സഥലത്ത് കൂടി നില്‍ക്കുന്നു .
'' നോക്ക് '' എസ് ഐ ചൂണ്ടി കാണിച്ചിടത്തേക്ക് ജയദാസ് നോക്കി. ഒന്നേ നോക്കിയുള്ളൂ ഞെട്ടിത്തരിച്ച് പോയി ജയദാസ് .
കാട്ടു വള്ളികളില്‍ കുരുങ്ങി തലകീഴായി കിടക്കുന്നു അരുണിന്റെ ശരീരം ...........കഴുത്തിലൂടെയും കാലിലുടെയും കൈകളിലൂടെയും വള്ളി കുരുങ്ങി...
ഡ്രസെല്ലാം കീറി ചോരമയം ഒട്ടുമില്ലാതെ വിളറി വെളുത്ത്. ............മുഖമെല്ലാം മാന്തി കീറി കണ്ണിലെ കൃഷ്ണമണികള്‍ രണ്ടും കണ്ണില്‍ നിന്നും പുറത്തേക്ക് തൂങ്ങി കിടക്കുന്നു . .........നാക്ക് പുറത്തേക്ക് നീട്ടി കടിച്ച് പിടിച്ച് .......ആകെ ഭയപ്പെടുത്തുന്ന കാഴ്ച....
വല്ലാത്തൊരു ഗന്ധം അവിടമാകെ പടരാന്‍ തുടങ്ങി ..............
______________________തുടരും____________________
No comments:
Post a Comment