ഹായ്..... ഇതെന്റെ ആദ്യ തുടര്‍ കഥയാണ്. ഒരുപാട് ഉള്ളതിനാല്‍ part part ആയിട്ടേ എഴുതാന്‍ കഴിയുള്ളൂ........ തെറ്റുകളും കുറവുകളും ദയവായി ചൂണ്ടിക്കാണിക്കുക. എല്ലാ രീതിയിലുള്ള അഭിപ്രായങ്ങളും സ്വാഗതം ചെയ്തു കൊണ്ട് ഞാന്‍ എഴുതി സോറി ടൈപ്പി തുടങ്ങട്ടെ.........
...........The Smells like wrong.............
By Midhun (Manu)
കാര്‍ ഹൈവേയില്‍ നിന്നും തിരിഞ്ഞ് ഇടറോഡിലേക്ക് കയറുമ്പോള്‍ സമയം രാത്രി ഒരു മണി കഴിഞ്ഞു. വാച്ചിലേക്ക് നോക്കി ഒരു ദീര്‍ഘനിശ്വാസം എടുത്തിട്ട് ജയദാസ് കാറിന്റെ കണ്ണാടിയിലൂടെ പുറത്തേക്ക് നോക്കി. പുറത്ത് നല്ല മഴ. തുള്ളിക്കൊരു കുടം കണക്കെ തകര്‍ത്ത് പെയ്യുകയാണ്. കൂടെ മഴക്ക് ബാക്ഗ്രൗണ്ട് മ്യൂസിക് പോലെ ചെറിയ ഇടിമുഴക്കവും.
''അരുണേട്ടാ ഇനി എത്ര ദൂരം കൂടി ഉണ്ടാവും '' ജയദാസ് ഡ്രൈവര്‍ അരുണിനോട് ചോദിച്ചു.
''ഒരു അര കിലോ മീറ്റര്‍ കൂടി ഉണ്ടാവും. ഞാനും അധികം വന്നിട്ടില്ല ഇവിടേക്കെങ്ങും. അധികം ആള്‍ താമസം ഇല്ലാത്ത സ്ഥലമാണ്. പല കഥകളാണ് ഓരോ ആള്‍ക്കാരും പറയണേ . പ്രേതം യക്ഷി അങ്ങനെ പലതും. പലര്‍ക്കും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടത്രേ. എന്തോ എനിക്കറീല്യ.'' അരുണ്‍ പറഞ്ഞു.
'' അതൊക്കെ ചുമ്മാ മനുഷ്യരു വെറുതേയ് പറേണത് ആണെന്നേ. ചേട്ടാ സത്യത്തില്‍ ഈ ഭൂതോം പ്രേതോമൊക്കെ സിനിമാക്കാരും നോവലുകാരും സൃഷ്ടിച്ചതല്ലേ. ''
''അല്ല മോനേ ഓരോ ശക്തികള്‍ നമ്മളറിയാതെ നമുക്ക് ചുറ്റും ഉണ്ട്.''
'' ആവോ എന്തായാലും ആവട്ടെ നല്ല ക്ഷീണം അവടെ എത്തീട്ട് വേണം നന്നായിട്ട് ഒന്ന് വിശ്രമിക്കാന്‍.''
''അല്ല മോനേ ഇനി തിരിച്ച് പോണില്ലേ. വിശേഷങ്ങളൊക്കെ പറയ്. കുറേ ആയില്ലേ നാട്ടില്‍ വന്നിട്ട്.''
''ഉം അതേ ചേട്ടാ. പന്ത്രണ്ട് വര്‍ഷം ആയി ''...... ജയദാസ് അരുണേട്ടനോട് വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.
-ജയദാസ് ലണ്ടനില്‍ ബിസിനസ് ആയിട്ട് വര്‍ഷം കുറേ ആയി. ഇതുവരെ വിവാഹം പോലും കഴിച്ചിട്ടില്ല. പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു. ഇടക്ക് അവള്‍ പഠിക്കാനായി ഹോസ്റ്റലിലേക്ക് പോയി. ഇടക്ക് വരുമ്പോഴെല്ലാം കാണുമായിരുന്നു. അങ്ങനെ അതിനിടക്കാണ് ജയദാസിന് ജോലി കിട്ടി ലണ്ടനിലേക്ക് പോയത്. രണ്ട് വര്‍ഷം കഴിഞ്ഞ് വന്നപ്പോള്‍ അവളെ അന്വോഷിച്ച് പോയപ്പോള്‍ അറിഞ്ഞത് അവളുടെ കല്യാണം നിശ്ച്വയിച്ചു എന്നായിരുന്നു. ആകെ തകര്‍ന്ന് പോയ അവന്‍ തിരികെ ലണ്ടനിലേക്ക് തിരിച്ചു പോയി ഇനി ഒരു പെണ്ണും തന്റെ ജീവിതത്തില്‍ ഇല്ലാ എന്നുറപ്പിച്ചുകൊണ്ട്...........-
അയാള്‍ ഓരോന്ന് ആലോചിച്ച് കാറിന്റെ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. അവളെക്കുറിച്ച് ആലോചിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി.......
കാര്‍ മെല്ലെ ഇടവഴിയിലൂടെ മുന്നോട്ട് നീങ്ങി. റോഡിന്റെ ഇരുവശവും കാടാണ്. സന്ധ്യകഴിഞ്ഞാല്‍ ആരും ഉണ്ടാവില്ല. പകല്‍ പോലും വെളിച്ചം കടന്ന് വരാന്‍ മടിക്കുന്ന അന്തരീക്ഷം. അത്രക്കും ഭീതിയുളവാക്കുന്ന കാടും കാടിന്റെ നടുക്കൂടെ മണ്‍ പാതയും...... അരുണിന് ഭയം തോന്നിയെങ്കിലും പുറകില്‍ ജയദാസ് ഉള്ള ദൈര്യത്തില്‍ വണ്ടി ഓടിക്കുകയാണ്.
പെട്ടെന്നാണ് ഭൂമി പിളര്‍ക്കുന്ന പോലെ ഒരു ഇടിയും കൂടെ റോഡിലേക്ക് കാറിന്റെ മുന്‍പിലേക്ക് വലിയൊരു മരം ഒടിഞ്ഞ് വീണതും. ഞെട്ടിത്തരിച്ച് അരുണ്‍ ബ്രേക്കില്‍ ആഞ്ഞ് ചവിട്ടി. കാറ് പിന്‍വശം മേലേക്ക് ഉയര്‍ന്ന് താഴെക്ക് വന്ന് റോഡില്‍ ഉരഞ്ഞ് നിന്നു.....................
____________________തുടരും________________________

No comments:
Post a Comment