Friday, 20 October 2017

വായിക്കാതെ പോകരുത്.......

#ആദ്യ_ചുംബനം

"ഒരു ബുദ്ദൂസിനെ ആണല്ലോ എനിക്ക് കിട്ടിയത്" എന്നും പറഞ്ഞ്  " ഉമ്മ തന്നാൽ ഗർഭിണി ആവുമോ?" എന്ന എന്റെ ചോദ്യം കേട്ട് അവൻ മൂക്കിൽ വിരൽ വച്ചു.

ഇന്നും അത് ഓർത്തെടുത്ത് അവൻ എന്നെ കളിയാക്കും...

അത് ഒരു നട്ടുച്ച നേരമായിരുന്നു... ഏതോ ഒരു ലീവ് കഴിഞ്ഞ് നാട്ടിൽ നിന്നും കോളേജ് ഹോസ്റ്റലിൽ എത്തിയ ഒരു ദിവസം.

വന്നു എന്ന് ഞാൻ അവനെ വിളിച്ച് പറഞ്ഞിരുന്നു..

കോളേജ് മുഴുവൻ കാലിയായാലും രാവും പകലും  എന്നില്ലാതെ വെളിച്ചം അണയാത്ത റീസേർച്ച് ലാബിൽ അവനുണ്ടായിരുന്നു...

മരപ്പട്ടിയുടെ കാഷ്ട്ടത്തിൽ നിന്നും എടുക്കുന്ന കാപ്പികുരുവിനും വെറുതെ എടുക്കുന്ന കാപ്പിക്കുരുവിനും തമ്മിലുള്ള വെത്യാസം ആണ് അവന്റെ ഗവേഷണ വിഷയം....  

വീട്ടിൽ നിന്നും കൊണ്ടുവരാറുള്ള കുടംപുളിയിട്ട മീനും ഭക്ഷണവും അവന്നുള്ളതാണ്. അത് എപ്പോഴും വന്ന് വാങ്ങാറാണ് പതിവ്..

അന്ന് എന്നോട് അത് ലാബിലേക് കൊണ്ടുചെല്ലാൻ പറഞ്ഞു.. ഞാൻ മടിച്ചിരുന്നു...

"പേടിക്കേണ്ട.. ഞാൻ ഒറ്റയ്ക്കൊന്നും അല്ല... ചേച്ചിമാർ ഒക്കെ ണ്ട്... ഒന്നിച്ചു കഴിക്കാം.. ലാബിലേക് വാ "

"ഒറ്റയ്ക്കാണെങ്കിലെ ഞാൻ വരു... "

"ആഹാ... നീ എന്നെനന്നാവാൻ സമ്മതികൂലല്ലേ?"
എന്നും പറഞ്ഞ് അവൻ ചിരിച്ചു...

"വന്ന് വാങ്ങിക്കൊണ്ട് പോ ഇഷ്ടാ... എനിക്ക് വയ്യ അങ്ങോട് വരാൻ"

ഞാൻ വരില്ലെന്ന് ഉറപ്പായപ്പോൾ കുറച്ച സമയം കഴിഞ്ഞ് അവൻ തന്നെ ഹോസ്റ്റലിനു മുമ്പിൽ  വന്ന് വാങ്ങിക്കൊണ്ട് പോയി...

അമ്മയ്ക്കറിയാമായിരുന്നു ഞാൻ പൊതിഞ്ഞു കെട്ടി എടുത്തോണ്ട് പോവുന്നതൊക്കെ അവനു കൊടുക്കാനാണെന്ന്...

ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ എനിക് അഭിപ്രായം കേൾക്കണം... ഉണ്ടാക്കിയത് അമ്മയാണെങ്കിലും എനിക് കെട്ടേ തീരു...

ശല്യം ചെയ്യുന്നത് അവന് ഇഷ്ടം അല്ലെങ്കിലും എനിക് വല്ലാത്ത ഏതൊപോലെ.... വഴക്ക് കേട്ടാലും വേണ്ടില്ല , ഞാൻ അവനെ വിളിച്ചു...

"പറ പെണ്ണേ"
"ഫുഡ് എങ്ങാനിണ്ടാർന്നു?"
"നല്ലാതാണല്ലോ"
"അത്രേ ഉള്ളു?"
"വേറെന്നാ വേണ്ടേ?"
"ഉമ്മ താ"
"ഇങ്ങോട്ട് വാ തരാം"
"അവിടെല്ലാരും ഇല്ലേ?"
" ഉണ്ട്... നീയല്ലേ വേണംന്ന് പറഞ്ഞേ.. അവരോട് കണ്ണു പൊത്താൻ പറയാം"
"പോടാ മരമാക്രീ" എന്നും പറഞ്ഞ് ഞാൻ ഫോൺ വെച്ചു...

എന്നിട്ടും എനിക്ക് ഇരിക്കപൊറുതി ഇല്ലാരുന്നു...

ലാബിലേക് പോവാൻ മുട്ടീട് പാടില്ല... പോവാൻ എന്തേലും കാരണം വേണമല്ലോ... മരിയാതയ്ക് ഫുഡ് കൊണ്ടോയി കൊടുത്താ മതിയാരുന്നു...

ആകെ അവിഞ്ഞ ആ അവസ്ഥയിലാണ് ബാഗിൽ നിന്നും ലിച്ചി പഴങ്ങൾ എന്നെ നോക്കി ചിരിച്ചത്.

പിന്നെ ഒന്നും ഓർത്തില്ല... ലിച്ചിയും ഒരു കൂട്ടിലിട്ട് ലാബിലേക് ഒരു ഓട്ടമായിരുന്നു...

പാതി വഴിയിൽ വീണ്ടും വയ്‌ക്ലഭ്യം... ഫോൺ വിളിച്ചു...വരുന്നുണ്ടെന്ന് പറയാൻ... ഹോസ്റ്റലിൽ നിന്നുംഅധികം ദൂരമൊന്നും ഇല്ല..

ഫോൺ അറ്റൻഡ് ചെയ്യാൻ ലാബിൽ നിന്നും അവൻ പുറത്ത് വന്നു... രണ്ടാം നിലയുടെ മുകളിൽ നിന്നും താഴ്ഴേ നിൽക്കുന്ന എന്നെ കണ്ട അവൻ ആദ്യം ഞെട്ടി... പിന്നെ ചിരിച്ചു..

മുകളിലേക്ക് വാ എന്നവൻ ആംഗ്യം കാട്ടി.. താഴേക് വാ എന്ന് ഞാനും...

കോണിപ്പടികളുടെ നടുവിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടി... ഏതോ മരുഭൂമി നടന്ന് തീർത്ത പോലെ ഞാൻ കിതച്ചു... അവന്റെ ചിരി മാഞ്ഞിട്ടില്ലായിരുന്നു...

"എന്താ വന്നേ?"

"ലിച്ചി തരാൻ" ഞാൻ കൂട് നീട്ടി...

കൂട് വാങ്ങുന്നതിനു പകരം എന്റെ കൈ പിടിച്ച് വലിച്ചവൻ എന്നെ ചേർത്തു നിറുത്തി...

വരണ്ടായിരുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി.

ചുണ്ടു ചേർക്കാൻ തുണിയും മുമ്പ് ഞാൻ അവന്റെ വാ പൊത്തി...

"വേണ്ടെങ്കിൽ സാരമില്ല... യാത്ര ക്ഷീണം ഉണ്ട് മുഖത്ത്... പോയി കിടന്നുറങ്.." എന്ന് പറഞ്ഞ് അവൻ മെല്ലെ ചിരിച്ചു...

"എനിക്ക് പേടിയാ" ഞാൻ കാര്യം പറഞ്ഞു...

"എന്ത് പേടി? " കരുതലോടെ അവൻ തിരക്കി..

"ഉമ്മ തന്നാ കുട്ടീണ്ടാവുവോ?" എനിക്ക് അത്രേം ബുദ്ധ്യേ അന്ന് ഉണ്ടായിരുന്നുള്ളു....

പൊട്ടിപൊട്ടി ചിരിച്ചിട്ട് അവൻ പറഞ്ഞു.. " ഒരുമ്മ തന്നാൽ ഒരു കുട്ടി... രണ്ടെണ്ണം തന്നാൽ ഇരട്ട കുട്ടി....നിനക്ക്‌ ഏതാ വേണ്ടേ?"

കളിയാക്കുകയാണെന്ന് മനസ്സിലാവാൻ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു...

അതിനിടയ്ക് അവന്റെ അധരങ്ങൾ മൃദുവായി എന്റേതിനോട് ചേർന്നു കഴിഞ്ഞിരുന്നു...

അവനെ തള്ളി മാറ്റി.... ചിരിച്ചുകൊണ്ട് ഞാൻ ഓടി....

"ലിച്ചി പഴം തന്നില്ല" എന്ന് പുറകിൽ നിന്ന് അവൻ വിളിച്ച് പറഞ്ഞു...

ഒരു കള്ളച്ചിരിയും പാസാക്കി ഞാൻ നടന്നകന്നു...

~ഒലിവ്~

No comments:

Post a Comment

ചെറുകഥ

ചടങ്ങിനു വേണ്ടി  കത്തിച്ചു  വെച്ച  നിലവിളക്കിനു മുന്നിൽ പുല്ലു പായ നിവർത്തി ഇടുന്നതിനിടയിൽ ദേവയാനി  കേൾക്കാനായി അനന്തുവിന്റെ  മുത്തശ്ശി ചോദ...