___________________________________________________
It Smells like Wrong (thriller)
By - manu
Episode - 4
ഉറക്കത്തിലായിരുന്ന ജയദാസ് ഞെട്ടിയുണര്‍ന്നു. ഒരു നിമിഷം ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല അയാള്‍ക്ക്.... കണ്ണ് തിരുമ്മി ചുറ്റും നോക്കി , അതേ താനിപ്പോള്‍ ബെഡ്റൂമിലാണ് അപ്പോള്‍ കണ്ടത് സ്വപ്നമായിരുന്നോ...
മൊബൈല്‍ എടുത്ത് സമയം നോക്കി 6 പി.എം. നേരം വെളുത്തെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. താന്‍ അല്‍പം മുന്‍പല്ലേ കിടന്നത്. തുറന്നിട്ടിരുന്ന ബാല്‍ക്കണിയിലൂടെ പുറത്ത്ന്നുള്ള മഞ്ഞും പുലരിയുടെ സൂര്യ രശ്മികളും അരിച്ചിറങ്ങുന്നു. ശരീരം ഉറഞ്ഞ് പോകുന്ന തണുപ്പ് ..
അല്‍പസമയം കൂടി കട്ടിലില്‍ കിടന്നിട്ട് എഴുന്നേറ്റ് ജാക്കറ്റ് എടുത്ത് ധരിച്ച് മല്ലിയെ വിളിച്ചു ചായക്ക് പറഞ്ഞ് ബാല്‍ക്കണിയിലേക്ക് ചെന്നു. ബാല്‍ക്കണിയില്‍ കൈകള്‍ ഊന്നി പുറത്തേക്ക് നോക്കി. പ്രഭാതം അതിന്റെ എല്ലാ മനോഹാരിതയും കാണിച്ച് വശ്യമായി പുഞ്ചിരിച്ച് നില്‍ക്കുന്നു .
അല്‍പ സമയത്തിനുള്ളില്‍ മല്ലി ചായയുമായി എത്തി. തിരികെ പോകാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മല്ലിയോട് ചോദിച്ചു. '' മല്ലീ ആദ്യായിട്ടാണോ ഇവിടെ . ഈ സഥലത്തേക്കുറിച്ച് എന്തേലും അറിയോ ''
ഒന്ന് പകച്ച് നിന്ന ശേഷം മല്ലി പറഞ്ഞു ,
'' ഇല്ല സാര്‍ . എനക്ക് ഒന്നുമേ തെരിയാത്. ബട്ട് പാത്താ കൊഞ്ചം ഹൊററായിരിക്ക് .''
മല്ലി അത് പറഞ്ഞ് താഴേക്ക് പോയി...
ചായ കുടിച്ചുകൊണ്ട് അയാള്‍ പുറത്തേക്ക് നോക്കി നിന്നു . മനസില്‍ പലതും കടന്ന് വരാന്‍ തുടങ്ങി . വന്ന രാത്രി അരുണേട്ടന്‍ കണ്ട കാഴ്ച. തിരികെ പോയത് പിന്നെ പൈശാചികമായ അരുണേട്ടന്റെ മൃതദേഹം പിന്നെ ഇപ്പോള്‍ താന്‍ കണ്ട സ്വപ്നം. ആകെ എന്തൊക്കെയോ നിഗൂഢതകള്‍. ഇനി താന്‍ കണ്ട സ്വപ്നം പോലെ ആയിരിക്കുമോ നടന്നത്. ഹേയ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതൊക്കെ വെറും അന്ധവിശ്വാസങ്ങള്‍.
ആലോചിച്ച് തീര്‍ന്നില്ല തന്റെ പിന്നില്‍ കഴുത്തിനടുത്ത് ഒരു നിശ്വാസവും മുറിക്കുള്ളില്‍ എന്തോ വീണുടയുന്ന ശബദവും കേട്ട് ഞെട്ടിത്തിരിഞ്ഞു ജയദാസ് . പിന്നില്‍ പക്ഷേ ഒന്നുമില്ല. റൂമിലേക്ക് ഓടിചെന്ന് നോക്കിയപ്പോള്‍ കഴിഞ്ഞ രാത്രി കുടിച്ചിട്ട് വച്ച സ്കോചിന്റെ കുപ്പി തറയില്‍ ഉടഞ്ഞ് കിടക്കുന്നു ......
അതേ സമയം തന്റെ ശരീരത്തിലൂടെ ഒരു തണുപ്പ് കയറിയിറങ്ങി പോയത് ജയദാസ് അറിഞ്ഞു..........
***********************************************
ജയദാസ് താഴേക്ക് ചെല്ലുമ്പോള്‍ മല്ലി ബ്രേക്ഫാസ്റ്റ് ഡൈനിങ് ടേബിളിലേക്ക് എടുത്ത് വയ്ക്കുകയായിരുന്നു.... ഭക്ഷണം കഴിച്ച് അയാള്‍ കാറെടുത്ത് പുറത്തേക്ക് പോയി. ഡോക്ടര്‍ റോയിയെ ഒന്ന് കാണണം പഴയ സുഹൃത്താണ്. ഒരു മനോരോഗ വിദഗ്ദന്‍......
'' ഡോക്ടര്‍ എന്നെ സഹായിക്കണം ഇവിടെ വന്നത് മുതല്‍ ഓരോ പ്രശ്നങ്ങള്‍ എന്നെ എന്റെ മനസിനെ വല്ലാതെ അലട്ടുന്നു''. തന്റെ അനുഭവങ്ങള്‍ മുഴുവന്‍ അയാള്‍ ഡോക്ടറോട് തുറന്ന് പറഞ്ഞു.
'' ജയാ ഞാന്‍ വരാം തന്റെ വീട്ടിലേക്ക് ഈ ആഴ്ച ഒരു യൂറോപ്പ് യാത്രയുണ്ട് അത് കഴിഞ്ഞാല്‍ ഉടനെ ഞാന്‍ ഓടിയെത്തും.'' ഡോക്ടര്‍ ജയദാസിനെ സമാധാനിപ്പിച്ചു.....
ഡോക്ടറെ കണ്ട് തിരികെ ബംഗ്ലാവില്‍ എത്തിയപ്പോള്‍ പതിനൊന്ന് മണി ആയി.
റൂമിലേക്ക് എത്തിയ അയാള്‍ തന്റെ ടേബിളില്‍ ഒരു ചെറിയ ഡയറി ഇരിക്കുന്നത് കണ്ടു. അയാള്‍ അതെടുത്ത് തുറന്ന് നോക്കി. മനോഹരമായ കൈപ്പടയില്‍ എഴുതിയിരിക്കുന്നു .....
മനോഹരമായ ഗ്രാമത്തിന്റെ പ്രതാപം എടുത്ത് കാണിക്കുന്ന കളരിക്കല്‍ തറവാട്. ആ ഗ്രാമത്തിലെ പ്രമാണിയാണ് അവിടുത്തെ കാരണവര്‍...... അടുത്ത അവകാശി ആയ ഇരുപത്തൊന്ന്കാരന് അവിടുത്തെ അടിച്ചു തളിക്കാരിയുടെ പതിനേഴ്കാരി മകളോട് പ്രണയം...... സുന്ദരിയും പാവവുമ ആയിരുന്നഅവര്‍ക്ക് അതിലെ അപകടം അറിയാം പലതവണ ഒഴിഞ്ഞു മാറി.........
സന്ധ്യ മയങ്ങിയ നേരം തറവാട്ടിലെ കുളത്തിന്റെ കരയിലെ തൂണില്‍ ചാരി നിന്ന് അവള്‍ പറഞ്ഞു,,,,
..'' വേണ്ട തമ്പുരാനേ ഇതപകടമാണ് .അടുത്ത നാട്ടു പ്രമാണി ആയ തമ്പുരാന്റെ ഈ ആഗ്രഹം വല്ല്യ തമ്പുരാനറിഞ്ഞാല്‍ രണ്ടുപേരെയും ജീവനോടെ വിടില്ല. തമ്പുരാന് ചേര്‍ന്ന പെണ്ണല്ല ഞാന്‍ ''
'ഇല്ല പെണ്ണേ ഞാന്‍ തമ്പുരാന്‍ ആവുകയാണേല്‍ എന്റെ തമ്പുരാട്ടി നീയായിരിക്കും.'' ആര് എതിര്‍ത്താലും.
അവന്‍ അവളെ ചേര്‍ത്ത് പിടിച്ച് മാറോടണച്ചു. അവളുടെ കരങ്ങളും എന്തിനോ വേണ്ടി അവന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. അവന്‍ അവളുമായി കല്‍പടവിലേക്ക് ചാഞ്ഞു...ഒടുവില്‍ വിയര്‍പ്പിന്റെയും പ്രണയത്തിന്റെയും ഗന്ധം അവിടമാകെ നിറഞ്ഞു.....അവരുടെ നിശ്വാസം അവിടമാകെ നിറഞ്ഞു.........
''ഡാ''
അലര്‍ച്ച കേട്ട് അവളും അവനും ഞെട്ടി ചാടി എണീറ്റു. അവള്‍ അവന്റെ പിന്നിലേക്ക് നീങ്ങി മറഞ്ഞു നിന്നു ..... വലിയ തമ്പുരാനും ശിങ്കിടികളും തങ്ങളെ നോക്കി നില്‍ക്കുന്നു. അയാളുടെ മുഖം ദേഷ്യത്താല്‍ ചുവന്ന് തുടുത്തു.
'' അച്ഛാ ഞാന്‍ ''
'' നീ ഒന്നും പറയണ്ട ഇങ്ങോട്ട് മാറി നില്‍ക്ക്'' '' ഡീ നിനക്ക് തമ്പുരാനേ മാത്രേ പ്രേമിക്കാന്‍ കിട്ടിയുള്ളൂ. ഇങ്ങോട്ട് മാറി നില്‍ക്കെടി'' പറഞ്ഞു കൊണ്ട് അയാള്‍ അവളെ കൈയില്‍ പിടിച്ച് അവന്റെ പിന്നില്‍ നിന്നും മാറ്റി നിര്‍ത്തി. തന്റെ നഗനമായ ശരീരം അവള്‍ അഴിഞ്ഞ് വീണ തുണിയാല്‍ മറച്ചു. ഒരു നിമിഷം പതിനേഴ് കാരിയുടെ ശരീരം കണ്ട് അയാള്‍ വന്യതയോടെ അവളെ നോക്കി . എന്നിട്ട് ശിങ്കിടികളോട് പറഞ്ഞു .
'' നിങ്ങളിവനെ കൊണ്ട് പൂട്ടിയിട് അവന്റെ പ്രേമം . ഞാനിവളെ അവളുടെ വീട്ടിലേക്ക് ആക്കി വരാം . ഇവളുടെ തള്ളയെ കാണണം മക്കളെ ഇങ്ങനെ ആണോ വളര്‍ത്തുന്നത് എന്നറിയണം''.
എന്നിട്ട് അയാള്‍ അവളെ വലിച്ചിഴച്ച് പടവുകള്‍ കയറി മുകളിലേക്ക് പോയി . ശിങ്കിടികള്‍ അവനെ മുറിയിലിട്ട് പൂട്ടി.
അയാള്‍ അവളെയും വലിച്ചിഴച്ച് കാട്ടുവഴിയിലൂടെ നടന്നു . നടന്ന് അയാള്‍ അവളെയും കൊണ്ട് കാട്ടിനുള്ളിലേക്ക് കയറി. അവളെ അവിടെ കാട്ടിനുള്ളിലെ പഴയ ഒരു കുളത്തിനരികിലേക്ക് വലിച്ചിഴച്ചു . അവള്‍ കുതറാന്‍ നോക്കിയെങ്കിലും അയാളുടെ കരുത്തിന് മുന്‍പില്‍ അവള്‍ പരാജയപ്പെട്ടു.... കുളക്കരയിലിട്ട് അയാള്‍ അവളെ ക്രൂരമായി പ്രാപിച്ചു. പിന്നാലെ വന്ന സേവകരും അവളില്‍ ലയിച്ചു ചേര്‍ന്നു....... ശേഷം അയാള്‍ അവളെ അല്‍പ ജീവനോടെ കുളത്തിലേക്ക് ചവിട്ടി താഴ്ത്തി.........
നേരെ തമ്പുരാന്‍ തറവാട്ടിലെത്തി അവിടെ നിന്നും മകനെ അടുത്ത ബന്ധു വീട്ടിലേക്ക് പറഞ്ഞയച്ചു......
വര്‍ഷങ്ങള്‍ കടന്ന് പോയി....
ആരും അറിയുന്നുണ്ടായിരുന്നില്ല കുളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട അവള്‍ ഒരു രക്ത രക്ഷസായി മാറിയത്..... തന്നെ തന്റെ പ്രണയം തകര്‍ത്ത ഇളം ശരീരത്തില്‍ വെറും ഒരു നിമിഷത്തെ ശരീര സുഖത്തിനായി അക്രമം കാട്ടിയവര്‍ക്കായി അവരുടെ ചുടു രക്തത്തിനായി അലഞ്ഞു തിരിയുന്ന ഉഗ്ര രൂപിണിയായി അവള്‍ മാറിയത്.............
ഇത്രയും മാത്രമായിരുന്നു ആ ഡയറിയില്‍ കുറിച്ചിരുന്നത്. ജയദാസ് വായിച്ച് ഡയറി അടച്ചു വച്ചു. ആരായിരിക്കും ഇതിവിടെ കൊണ്ട് വച്ചത്...... മല്ലിയോട് ചോദിച്ചപ്പോള്‍ ഇവിടെ ആരും വന്നിട്ടില്ല എന്ന മറുപടി ആയിരുന്നു കിട്ടിയത്.....
സന്ധ്യ ആയപ്പോള്‍ ജയദാസ് പുറത്തൊക്കെ കറങ്ങി തിരികെ എത്തിയപ്പോള്‍ പതിനൊന്ന് മണിയായി. ഭക്ഷണം കഴിച്ച് ഒരു സിഗരറ്റ് കത്തിച്ച് നേരെ ബാല്‍ക്കണിയില്‍ പോയി നിന്ന് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു നില്‍ക്കുമ്പോഴാണ് ഡയറിയിലെ കാര്യങ്ങള്‍ ഓര്‍മയില്‍ വന്നത് .
പെട്ടെന്ന് തണുപ്പ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ തുടങ്ങി.... വശ്യമായ സുഗന്ധം അവിടമാകെ നിറഞ്ഞു ... നിലാവ് തെളിഞ്ഞ് നിന്ന മേഘങ്ങള്‍ ഒന്ന് ഭയന്നോന്ന് തോന്നി.....
അയാളുടെ പിന്നില്‍ അടക്കിപിടിച്ച സീല്‍ക്കാരവും നിശ്വാസവും കേട്ട് ഞെട്ടിത്തിരിഞ്ഞപ്പോള്‍ ഒന്നുമില്ല പിന്നില്‍ ..... തോന്നലാവും എന്ന് കരുതി തിരിഞ്ഞതും ബാല്‍ക്കണിയുടെ ഒരു കോണില്‍ ഒരു നിഴല്‍. മുടി അഴിച്ചിട്ട ഒരു പെണ്‍കുട്ടിയുടെ നിഴല്‍ . അയാള്‍ ഞെട്ടലോടെയും കൗതുകത്തോടെയും ആ നിഴലിനേ നോക്കി നിന്നു .
''ജയേട്ടാ''
നിഴല്‍ കണ്ട ഭാഗത്ത് നിന്നും പതിഞ്ഞ വിളി കേട്ട് ജയദാസ് ഞെട്ടി . തന്റെ പ്രിയപ്പെട്ട ഗംഗയുടെ പ്രണയം തുളുമ്പുന്ന ശബ്ദം അയാള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും തിരിച്ചറിഞ്ഞു...............
____________________________________________________
--------------------------------------തുടരും-------------------------------------
No comments:
Post a Comment