---------------------------- It Smells Like Wrong----------------------------
Episode - 5
''ഗംഗ'' ....
ജയദാസ് മെല്ലെ ഉരുവിട്ടു.....
''അതേ ജയേട്ടാ . ജയേട്ടന്റെ ഗംഗ തന്നെ. ജയേട്ടനെ ചതിച്ചെന്ന് ജയേട്ടന്‍ വിശ്വസിക്കുന്ന ഗംഗ'' ബാല്‍ക്കണിയുടെ മൂലയില്‍ നിന്നും പതിഞ്ഞ സ്വരത്തില്‍ ആ രൂപം മെല്ല പറഞ്ഞു....
''പക്ഷേ ജയേട്ടന്‍ അറിയണം പലതും..... ഗംഗയുടെയും ജയദാസിന്റെയും ജീവിതത്തില്‍ നടന്നതെല്ലാം. ഒരു കഥ പോലെ'...
'' പക്ഷേ ഗംഗ നീ .... നീയെന്താ ഇങ്ങനെ.... അവ്യക്തമായ രൂപം..... ഈ ബാല്‍ക്കണിയില്‍ എങ്ങനെ പെട്ടെന്ന് വന്നു നീ. ഇതെന്താ ഞാന്‍ സ്വപ്നം കാണുകയാണോ?''.... അയാള്‍ അവളുടെ രൂപത്തിനോട് ചോദിച്ചു...
'' ഇല്ല ജയേട്ടാ സ്വപനമല്ല. പകല്‍ പോലെ സത്യം.... ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിശ്വസിക്കാന്‍ കഴിയാത്ത സത്യം.....
ജയേട്ടന് യക്ഷിയിലും പ്രേതത്തിലും ഭൂതത്തിലും വിശ്വാസമുണ്ടോ? ഇല്ലല്ലോ .... പക്ഷേ ഇന്ന് ഞാന്‍ ഒരു ആത്മാവ് ആണ് ജയേട്ടാ..... പകയും പ്രതികാരവുമായി അലയുന്ന ഒരു ദുരാത്മാവ്....''...
''ഗംഗേ നീയെന്തൊക്കെയാ പറയുന്നത്. വിഡ്ഡിത്തം പറയാതെ''
'' കണ്‍മുന്നില്‍ കാണുന്നതിനെ വിഡ്ഡിത്തം എന്നു പറഞ്ഞു ജയേട്ടനല്ലേ വിഡ്ഡി ആവുന്നത്. ഒരു ശാസ്ത്രത്തിനും തെളിയിക്കാന്‍ കഴിയാത്ത സത്യം ആണ് ആത്മാവ് .....
ഞാന്‍ ഒരു ദുരാത്മാവ് ആയത് എങ്ങനെ ആണെന്ന് ജയേട്ടനറിയണ്ടേ ........ ആ വാതില്‍ ചാരിയിട്ട് വാ മല്ലി എങ്ങാനും കയറി വന്നാല്‍ അവള്‍ പേടിക്കും. ഈ നിഴല്‍ രുപം കണ്ട്''
അയാള്‍ പോയി വാതില്‍ അടച്ചു തിരികെ ബാല്‍ക്കണിയില്‍ വന്നു.
'' ഇനി ഈ നിഴല്‍ രൂപം വേണ്ട അല്ലേ. കാണാന്‍ കഴിയുന്ന രൂപത്തിലേക്ക് മാറാം ''
അതും പറഞ്ഞു ഗംഗയുടെ നിഴല്‍ രൂപം മുറിയിലെ വലിയ സുന്ദരിയുടെ ഫോട്ടോയിലേക്ക് കയറി . ഫോട്ടോയിലെ രൂപം ധരിച്ചു ജയദാസിന്റെ അടുത്തേക്ക് നടന്നു വന്നു.....
ഇതെല്ലാം ജയദാസ് വിശ്വസിക്കാന്‍ കഴിയാതെ നോക്കി നിന്നുപോയി. ഫോട്ടോയിലെ അര്‍ദ്ധ നഗ്നയായ സുന്ദരിയുടെ ചിത്രം തന്റെ മുന്നില്‍ ജീവനോടെ നില്‍ക്കുന്നു. അവിടമാകെ ചന്ദനത്തിരിയുടെയും ചെമ്പക പൂവിന്റെയും സുഗന്ധം നിറഞ്ഞു നില്‍ക്കുന്നു .......
വശ്യമായി പുഞ്ചിരിച്ചുകൊണ്ട് അവള്‍ അവന്റെ കൈയില്‍ പിടിച്ച് ബാല്‍ക്കണിയിലേക്ക് നടന്നു. അവിടെ കിടന്ന ചൂരല്‍ കസേരയില്‍ അവനെ പിടിച്ചിരുത്തി ......
അവള്‍ ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ച് പുറത്തേക്ക് നോക്കി ദീര്‍ഘമായി നിശ്വസിച്ചുകൊണ്ട് തുടര്‍ന്നു.......
''ജയേട്ടന്‍ വായിച്ച ഡയറിയിലെ കാര്യങ്ങള്‍ ഒന്നും ഒരു പൈങ്കിളി കഥയോ ഒന്നും അല്ല.... നടന്ന സംഭവങ്ങളായിരുന്നു.... എനിക്ക് പറയാനുണ്ടായിരുന്നവ......
ജയേട്ടന് ഓര്‍മയില്ലേ ലക്ഷ്മിയേ .... അടിച്ചു തളിക്കാരിയുടെ പതിനേഴ് കാരി സുന്ദരിയായ മകള്‍. മറക്കാന്‍ കഴിയില്ല ജയേട്ടന്... യൗവ്വനം തുടങ്ങിയ നാളുകളില്‍ തുടങ്ങിയ പ്രണയം. ലക്ഷ്മിയും കോവിലകത്തെ തമ്പുരാന്റെ ഏക മകന്‍ ജയദാസ് നമ്പൂതിരിയും തമ്മിലുളള പ്രണയം.....
ആ ഡയറിയില്‍ ഉണ്ടായിരുന്നത് ജയേട്ടന്റെ പഴയ കാലത്ത് നടന്ന സംഭങ്ങളായിരുന്നു. അന്ന് കുളി ക്കടവില്‍ നിന്നും ജയേട്ടനെ വാല്യക്കാര്‍ പിടിച്ച് കൊണ്ടോയി മുറിയില്‍ പൂട്ടി ഇട്ടു. രാവിലെ ജയേട്ടനെ അമ്മ വീട്ടിലേക്കും അവിടുന്ന് ലണ്ടനിലേക്കും അയച്ചു. പക്ഷേ ആ പാവം പെണ്ണ്....
അന്ന് കുളിക്കടവില്‍ നിന്ന് പിടിച്ചോണ്ട് പോയി അവളെ വലിയ തമ്പുരാന്‍ .... പതിനേഴ് കാരിയുടെ ഇളം ശരീരത്തോട് അച്ചന്റെ പ്രായമുള്ള നാല്പത് കാരന് തോന്നിയ കാമ ഭ്രാന്ത്. ക്രൂരമായി ഭോഗിച്ച് വാല്യക്കാര്‍ക്കും എറിഞ്ഞു കൊടുത്ത് അവളെ കാടിനുള്ളിലെ കുളത്തില്‍ ചവിട്ടി താഴ്ത്തി.........
മൂന്ന് ദിവസം കഴിഞ്ഞു ആ പതിനേഴ് കാരിയുടെ ശരീരം കുളക്കരയില്‍ നിന്നും കണ്ടെടുത്തപ്പോള്‍ അവളുടെ അമ്മ അവളുടെ ജിവനറ്റ ശരീരം മാറോട് ചേര്‍ത്ത് കരഞ്ഞത് ജയേട്ടന്‍ അറിഞ്ഞില്ല......''
ഗംഗ പറഞ്ഞു നിര്‍ത്തി. അവള്‍ കിതപ്പോടെ ജയദാസിനെ നോക്കി...അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.....
ഞെട്ടലോടെ ജയദാസ് ഒരുനിമിഷം പഴയ കാലത്തേക്ക് തിരിച്ച് പോയി.....
ഗംഗ തുടര്‍ന്നു....
''നാല് വര്‍ഷം കഴിഞ്ഞു ലണ്ടനില്‍ നിന്നും തിരികെ വന്ന ജയേട്ടന്‍ കേട്ടത്. ലക്ഷ്മി കുളത്തില്‍ മുങ്ങി മരിച്ചു എന്നാണ്.''
''രണ്ട് വര്‍ഷത്തിനു ശേഷം ക്ഷേത്രമുറ്റത്ത് വച്ചായിരുന്നു ജയേട്ടന്‍ ഗംഗയേ കണ്ടത് . അവിടെ പുതിയൊരു പ്രണയം തളിരിടുകയായിരുന്നു. ഒരു വര്‍ഷത്തോളം. പക്ഷേ അവിടെയും വിധി മറ്റൊന്നായിരുന്നു....
ആരോ പറഞ്ഞ് വലിയ തമ്പുരാന്‍ അതും അറിഞ്ഞു. തങ്ങളുടെ കല്യാണം നടത്തി തരാം എന്ന് പറഞ്ഞു ജയേട്ടനെ തന്ത്രപൂര്‍വം ലണ്ടനിലേക്ക് തിരികെ അയച്ചു. കാത്തിരിക്കണം എന്നു യാത്ര പറഞ്ഞു ലണ്ടനിലേക്ക് പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞു പിന്നീട് തിരികെ വന്നപ്പോള്‍ അറിഞ്ഞത് ഗംഗയെ കാണാനില്ലാ എന്ന വാര്‍ത്തയാണ്. സന്ധ്യക്ക് കാടിനുള്ളിലെ കാവില്‍ വിളക്ക് വയ്ക്കാന്‍ പോയ അവളെ പിന്നീട് കണ്ടിട്ടില്ല. ആരുടെയോ കൂടെ ഒളിച്ചോടി പോയെന്ന്....''
പറഞ്ഞു നിര്‍ത്തി ഗംഗ വീണ്ടും തുടര്‍ന്നു.....,,,
''പക്ഷേ നടന്നതെന്താണെന്ന് ജയേട്ടന് അറിയണ്ടേ???
ജയേട്ടന്‍ പോയ അന്ന് സന്ധ്യക്ക് കാടിനുള്ളിലെ കാവില്‍ വിളക്ക് വയ്ക്കാന്‍ പോയ ഞാന്‍ അവിടെ വിളക്ക് വച്ച് കഴിഞ്ഞപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുമ്പോഴാണ് പിന്നില്‍ ആരോ നടന്നു വരുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയത് . നോക്കിയപ്പോള്‍ വലിയ തമ്പുരാന്‍ ....
പുശ്ചത്തോടെ ചിരിച്ച് അയാള്‍ എന്നെ പകയോടെയും ക്രൂരമായും നോക്കി എന്റെ അടുത്തേക്ക് വന്നു. അയാളുടെ കണ്ണുകള്‍ എന്റെ ശരീരത്തിന്റെ ഭാഗങ്ങളില്‍ ഇഴഞ്ഞ് നടക്കുന്നത് കണ്ട് ഞാന്‍ തിരികെ പോകാനായി മുന്നോട്ട് നടന്നപ്പോള്‍ അയാള്‍ മുന്നില്‍ കയറി നിന്ന് പുശ്ചത്തോടെ പറഞ്ഞു.
'നിനക്ക് എന്റെ മകനെയേ പ്രേമിക്കാന്‍ കിട്ടിയുളളുല്യേ. തമ്പുരാട്ടി ആയി വാഴാനാണ് മോഹം. അതുകൊണ്ടാണ് നിങ്ങളുടെ കല്യാണം നടത്തി തരാം എന്ന് പറഞ്ഞു അവനെ തിരികെ അയച്ചത്. ഒരു ചതി. വാല്യക്കാരിയുടെ മകള്‍ ലക്ഷ്മിയുടെ വിധി ഇനി ഗംഗക്കും '
എന്ന് പറഞ്ഞു കൈയില്‍ കയറി പിടിച്ചു . കുതറി മാറാന്‍ ശ്രമിച്ച എന്നെ അയാള്‍ കൈവീശി കവിളില്‍ അടിച്ചു ... അടികൊണ്ട് വീണു പോയ ഞാന്‍ അരുതെന്ന് കേണപേക്ഷിച്ചു. പക്ഷേ അയാള്‍ ക്രൂരമായി എന്നെ തകര്‍ത്ത് കളഞ്ഞു ..... ശേഷം അവിടെ തന്നെ കുഴിച്ച് മൂടി''.......
പറഞ്ഞു കൊണ്ട് ഗംഗ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ജയദാസിനെ നോക്കി...... ജയദാസും കണ്ണുകളടച്ചിരിക്കുന്നു. അയാളുടെ കണ്ണുകളും നിറഞ്ഞു ഒഴുകുകയാണ്. തന്റെ അച്ചന്റെ ക്രൂരതകളോര്‍ത്ത് പാവം ലക്ഷ്മിയേയും ഗംഗയംടേയും വിധി ഓര്‍ത്ത്......താന്‍ ഗംഗയേ അവിശ്വസിച്ചതോര്‍ത്ത്.....
ഗംഗ വീണ്ടും തുടര്‍ന്നു ....
''കാലം കടന്ന് വസന്തവും ശിശിരവും മാറി മാറി വന്നുപോയ്. ഗംഗയും ലക്ഷ്മിയും പുനര്‍ജനിച്ചു....
അന്ന് ലക്ഷ്മിയെ കൊന്ന് തള്ളിയ കുളത്തിനടുത്താണ് ഇന്ന് ഈ ബംഗ്ലാവ് പണിഞ്ഞത്. അവളുണ്ട് ഇവിടെ ഈ ബംഗ്ലാവിന് പിന്നിലെ കുളത്തില്‍ ഈ ബംഗ്ലാവില്‍ ,ഈ കാട്ടിനുള്ളില്‍... ഗംഗയോടൊപ്പം......ഞങ്ങളെ പൈശാചികമായി കൊന്നവരെ തേടി അവരുടെ നെഞ്ച് കീറി കുടല്‍ മാല ഭക്ഷിക്കാന്‍ പകയും പ്രതികാരവുമായി രക്ത രക്ഷസുകളായി......യാതൊരു ദാഷണ്യവും കൂടാതെ ഞങ്ങളെ ഉപയോഗിച്ച എല്ലാവരും ഞങ്ങള്‍ക്ക് ഭക്ഷണമായി. ഒരോരുത്തരുടെ രക്തം നുണയുമ്പോഴും ഞങ്ങള്‍ക്ക് പതിന്‍മടങ്ങ് ശകതി കൂടി കൂടി വന്നു...
പക്ഷേ ഞങ്ങള്‍ക്ക് വലിയ തമ്പുരാനെ മാത്രം ഇതുവരെ തൊടാന്‍ കഴിഞ്ഞില്ല...... വിഷ്ണു മഠത്തിലെ വാസുദേവന്‍ തിരുമേനി പൂജിച്ച് നല്‍കിയ ചരട് . അത് ഒന്ന് കൊണ്ട് മാത്രം അയാള്‍ ജീവനോടെ ഇരിക്കുന്നത്.''
പറഞ്ഞു നിര്‍ത്തി ബാല്‍ക്കണിയില്‍ നിന്നും അകലേക്ക് നോക്കി കനലെരിയുന്ന കണ്ണുകളുമായി ഗംഗ മുരണ്ടു....
'' അവസാനിപ്പിക്കും അയാളെ..... നെഞ്ച് വലിച്ചു കീറി കുടല്‍ മാല പുറത്തിടും....കേവലം അല്‍പ നേരത്തെ സുഖത്തിനായി പെണ്ണിന്റെ ശരീരം ഒരു കളിപ്പാട്ടമാക്കിയ അയാളെ വിടില്ല ഞങ്ങള്‍.....''
പറഞ്ഞുകൊണ്ട് അവള്‍ അകലേക്ക് നോക്കി പൊട്ടിച്ചിരിച്ച് അട്ടഹസിച്ചു........
അവളുടെ ചിരിയില്‍ അവിടമാകെ നടുങ്ങി വിറച്ചു........
______________________തുടരും________________________
By Manu(Midhun)

