Monday, 31 July 2017

താളും തകരയും



തക്കാളിയ്ക്ക് തീവിലയായി ഉയരുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ പറമ്പില്‍ കുറച്ച് തക്കാളി കൃഷി ചെയ്യാതിരുന്നത് വലിയ തെറ്റായി തോന്നുന്നു.

അളിയന്റെ ഈ ഗദ്ഗദത്തെ ബ്ലോക്ക് ചെയ്തുകൊണ്ട് ചേച്ചി പറഞ്ഞു.

അല്ലയോ മാനവ പുത്രാ.. അങ്ങെന്താണ് ഈ പുലമ്പിയത്..? അയല്‍പക്കങ്ങളില്‍ നിന്നും കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഞാനൊരു കുഞ്ഞിക്കാലിനു വേണ്ടി കരഞ്ഞു പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ ചെവിക്കൊള്ളാത്ത ദുഷ്ടാ.. അങ്ങേയ്ക്ക് നഷ്ടബോധത്തിന്റെ വിലയറിയാന്‍ പോകുന്നതേയുള്ളൂ.

അതുകേട്ടതും അളിയന്‍ പറഞ്ഞു.

എടീ.. നീയൊരു കാര്യം മനസ്സിലാക്കണം. നമ്മള്‍ പറയുന്ന വിഷയം എന്താണെന്ന്‍ അറിഞ്ഞുകൊണ്ട് സംസാരിയ്ക്കണം. തക്കാളിയും കുഞ്ഞിക്കാലും തമ്മില്‍ എന്താണ് ബന്ധം..? തക്കാളി എന്നത് പച്ചക്കറിയാണ്. അതുകൊണ്ട് പച്ചക്കറിയെന്ന വിഷയത്തെക്കുറിച്ച് പറയുക.. അതില്‍ നിന്നും വ്യതിചലിച്ച് അതികാലത്തു തന്നെ എന്നെക്കൊണ്ട് നീ പച്ചത്തെറി വിളിപ്പിയ്ക്കരുത്.

പെട്ടന്ന്‍ കയറിയ കലിപ്പിനെ പാടുപെട്ട് അടക്കികൊണ്ട് ചേച്ചി പറഞ്ഞു.

പച്ചക്കറി വിഷയമാക്കി ഒരു കാര്യം ഞാന്‍ പറയാം. ശ്രദ്ധിച്ചു കേട്ടോളണേ.. ഇക്കഴിഞ്ഞ തിരുവോണ നാളില്‍ അമ്മ വാങ്ങിത്തന്ന സാരിയുടെ അടുത്ത്  വാഴയില ചുരുട്ടിവെച്ചതിനാല്‍ അല്‍പം കറ പുരണ്ടു. ഓണപ്പുടവ കൊണ്ട് തന്നെ വിഷുവും ആഘോഷിയ്ക്കണമെന്ന നിങ്ങടെ അജണ്ടയ്ക്ക് മുന്നില്‍ കറ മറച്ച് അതേ സെറ്റ് സാരി ഞാന്‍ ഉടുക്കുകയുണ്ടായി. ഇനി ഈ വരുന്ന ഓണത്തിന് പ്രസ്തുത സാരിയ്ക്ക് പകരം മറ്റൊരു സാരി വാങ്ങിത്തരുവാന്‍ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു. വാഴയില എന്നത് പച്ചക്കറിയാണ്.

ചേച്ചി പറഞ്ഞു തീരുമ്പോള്‍ ഇരുകാതുകളും പൊത്തിപ്പിടിച്ചു നിന്ന അളിയന്‍ ചേച്ചി വാ അടച്ചെന്ന്‍ കണ്ടതും കൈമാറ്റിക്കൊണ്ട് പറഞ്ഞു.

എട്യേ.. നാലായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ടാമത്തെ തവണയാണ് നീ വാഴക്കറ കഥ പറയുന്നത്. ഓണത്തിന്റെ ഓഫര്‍ വരാതെ ഞാന്‍ സാരി വാങ്ങിത്തരാന്‍ ഉദ്ദേശിയ്ക്കുന്നില്ല.

ചേച്ചി മോന്തായം വീര്‍പ്പിച്ച് അടുക്കളയിലേയ്ക്ക് നീങ്ങി. വീര്‍പ്പിച്ച മോന്തായം റിലീസാക്കാന്‍ വേണ്ടി അടുക്കളയിലേയ്ക്ക് എത്തിയ അളിയന്‍ പറഞ്ഞു.

എടീ.. നിനക്ക് ഞാനൊരു സര്‍പ്രൈസ് ഗിഫ്റ്റായി അടുത്തമാസം ഒരു സാരി വാങ്ങിത്തരാനിരുന്നതാ... അത് നീ മുഖം വീര്‍പ്പിച്ച് നശിപ്പിച്ചു. ഓണത്തിന് വേറേം എടുത്തു തരാം.

അതുകേട്ടയുടനെ ഏറെ സന്തോഷവതിയായ ചേച്ചി പറഞ്ഞു.

മനുഷ്യാ.. സന്തോഷമായി.. ഒരുപാട് സന്തോഷമായി. എന്തിനാണെന്നോ.. എനിയ്ക്ക് രണ്ട് സാരി കിട്ടും എന്ന സന്തോഷമല്ല ചേട്ടാ.. നിങ്ങള് തുടങ്ങി വെച്ച പച്ചക്കറി സബ്ജക്റ്റിലേയ്ക്ക് നിങ്ങള്‍ തിരിച്ചുവന്നല്ലോ എന്ന സന്തോഷം..!

പച്ചക്കറിയും സാരിയും തമ്മിലെന്ത് ബന്ധം..?
അളിയന്റെ മുഖത്തെ ആ ചോദ്യഭാവം കണ്ട ചേച്ചി പറഞ്ഞു.

ചേട്ടോ.. വല്ലാതങ്ങ് ചിന്തിയ്ക്കണ്ട. ചേട്ടന്‍ വര്‍ഷാവര്‍ഷം തരുന്ന സാരിയെന്ന പാലിയ്ക്കാത്ത വാഗ്ദാനം പുഴുക്കുത്തുള്ള നശിച്ച പച്ചക്കറി വിത്തിനു തുല്യമാണ്. ആ വിത്താണ് ഏറെ വളക്കൂറുള്ള എന്റെ മനസ്സാകുന്ന മണ്ണില്‍ നിങ്ങള്‍ സന്തോഷത്തോടെ പാകിയത്. അതൊരിയ്ക്കലും മുളക്കുകയില്ല എന്ന തികഞ്ഞ വിശ്വാസത്തോടെ ഞാനതിന് വളവും വെള്ളവും നല്‍കുന്ന പോലെ ആഹ്ലാദം പ്രകടിപ്പിച്ച് നിങ്ങളെ സന്തോഷിപ്പിച്ചു.

ചേച്ചി പറഞ്ഞു തീരുമ്പോഴേയ്ക്കും അല്‍പം മുന്നെ ചേച്ചിയുടെ മോന്തായത്തിലുണ്ടായിരുന്ന വീര്‍പ്പ് അളിയന്റെ മോന്തായത്തിലേയ്ക്ക് കുടിയേറി. അതുകണ്ട ചേച്ചി പറഞ്ഞു.

മനുഷ്യാ.. നിങ്ങള് വിഷമിയ്ക്കണ്ട. ഞങ്ങള്‍ ഭാര്യമാര്‍ക്ക് ഒന്നും എടുത്ത് തന്നില്ലെങ്കിലും നിങ്ങളിപ്പൊ തന്ന മോഹന സുന്ദര വാഗ്ദാനങ്ങള്‍ സ്നേഹത്തോടെ നല്‍കുമ്പോള്‍ അതിലൂടെ സ്വപ്നം കണ്ട് ഞാനാകുന്ന ഒത്തിരി ഭാര്യമാര്‍ സന്തോഷിയ്ക്കുന്നുണ്ട്. ഒരിയ്ക്കലും നടക്കില്ലെന്ന്‍ അറിയാമെങ്കിലും കെട്ട്യോന്റെ നാക്കില്‍ നിന്നും അങ്ങിനെ കേള്‍ക്കുന്നത് ഞങ്ങളുടെ സ്വകാര്യ അഹങ്കാര സന്തോഷമാണ്. ഇതൊന്നും കെട്ടിയ താലി ഊരി വരന്റെ കയ്യില്‍ കൊടുത്ത് കതിര്‍മണ്ഡപത്തില്‍ നിന്നും കാമുകനോടൊപ്പം ഇറങ്ങുന്ന ഇന്നിന്റെ പെണ്‍ജന്മങ്ങള്‍ക്ക് അറിയില്ല.

ചേച്ചിയുടെ പ്രഭാഷണം പത്രവായനയുമായ് ബന്ധിച്ച് അങ്ങ് നീണ്ടു.
ഈ സമയം അടുക്കളയില്‍ നിന്നും വിടവാങ്ങി സിറ്റൗട്ടില്‍ പൊങ്ങിയ അളിയന്‍ സ്വയം പറഞ്ഞു.

ഹോ.. സമാധാനമായി.. ഇന്ന്‍ കയറിവന്ന വഴക്കിനെ സന്ദേശത്തിന്റെ തിരശ്ശീലയിട്ട് അവള്‍ തന്നെ ഒതുക്കിത്തീര്‍ത്തു.

ആ ഡയലോഗ് അവസാനിച്ചതും തൊട്ടുപിന്നില്‍ നിന്ന്‍ ചേച്ചി പറഞ്ഞു.

അല്ലയോ കെട്ട്യോനേ.. ഞാന്‍ മോന്തായം വീര്‍പ്പിച്ചാല്‍ അങ്ങ് വാഗ്ദാനം ചൊല്ലി എന്റെ പിറകെ വരുമെന്ന്‍ അറിയാവുന്നതുകൊണ്ട് അടുക്കളയിലേയ്ക്ക് കടന്നതും ഞാന്‍ മൊബൈലില്‍ വോയ്സ് റെക്കോര്‍ഡ് ഓണ്‍ ചെയ്തു വെച്ചിരുന്നു. അതുകൊണ്ട് ഇനി ആരു പറഞ്ഞു..? എപ്പൊ പറഞ്ഞു..? എന്ന്‍ ചോദിച്ച് നിങ്ങള്‍ക്കെന്നെ കണ്ണുരുട്ടി പേടിപ്പിയ്ക്കാനാവില്ല. ഞാനടക്കമുള്ള സകല ഭാര്യമാരും ഇത്തരം വാഗ്ദാനം കേട്ട് മതിമറന്ന്‍ സന്തോഷിയ്ക്കുന്ന നിമിഷം ഇങ്ങനെയൊരു മൊബൈല്‍ കയ്യില്‍ ഉണ്ടാവാറില്ല. ഉണ്ടായിരുന്നേല്‍..!!

ബാക്കി കേള്‍ക്കും മുന്നെ അളിയന്‍ പടിയിറങ്ങി എങ്ങാണ്ടോ ഓടി..!

**************************
അബ്ദുള്‍മജീദ്. പി.എ.
വള്ളത്തോള്‍ നഗര്‍.
**************************

Monday, 24 July 2017

ദേവിയെ സ്നേഹിച്ച പുള്ളൂവചെകന്റെ കഥ



ഈ കാലഘട്ടത്തിലും മനുഷ്യനും പ്രകൃതിയും ഈശ്വരനും പരസ്പരം   ഇഴുകി  ചേർന്ന് ജീവിക്കുന്ന  ചില കുഗ്രാമങ്ങൾ   പാലക്കാട് ജില്ലയിൽ ഇന്നും ഉണ്ട്... അങ്ങനെ ഉള്ള ഒരു  ഒരു  കുഗ്രാമത്തിൽ പണ്ടെങ്ങോ നടന്നതാണ്  എന്ന്  വിശ്വസിക്കുന്ന  സംഭവം   ഇന്ന്  ഒരു  മുത്തശ്ശികഥ ആയി  മാറി തലമുറകളിൽ നിന്നും തല മുറക്കളിലേക് പകർന്നു നല്കപ്പെടുന്നു  ...  ഞാനും ഒരു മുത്തശ്ശി കഥയുടെ ഭംഗിയോടെ  ആ നാട്ടിൽ ഒരിക്കൽ നടന്നു എന്ന് കരുതുന്ന  ദേവിയെ  സ്നേഹിച്ച പുള്ളുവചെക്കന്റെ  കഥ നിങ്ങളോട് പറയാൻ ശ്രമിക്കുന്നു...

       തുലമാസത്തിലെ എല്ല രാത്രികൾ പോലെയും നല്ല  മഴയുള്ള ഒരു   രാത്രി ആയിരുന്നു  അന്നത്തെത്തും ...  
അപ്പുന് എത്ര ശ്രമിചിട്ടും  ഉറക്കം വന്നില്ല .  ചാരിയ ജനൽവാതിലൂടെ  വരുന്ന ഇടിമിന്നലിന്റെ  വെള്ളി വെളിച്ചം നോക്കികൊണ്ട് കുറച് നേരം  അവൻ  തിരിഞ്ഞും മറിഞ്ഞും കിടന്നു ...

  അച്ഛനും അമ്മയും ഉറക്കം ആയന്ന് ഉറപ്പായപ്പോ  അവരുടെ ഇടയിൽ നിന്ന്  അവൻ ശബ്ദമുണ്ടാക്കാതെ  പതിയെ എണീറ്റ്  കട്ടിൽ നിന്ന്  താഴേക്ക് ഇറങ്ങി..   ഇറങ്ങുനത്തിന് ഇടയിൽ താഴേക്ക് വീണ കമ്പിളി കട്ടിലിലേക്ക് തിരിച്ചു കയറ്റി ഇടാൻ ശ്രമിക്കുമ്പോഴാണ്  അമ്മ  കണ്ണ് തുറന്ന് അവനെ  നോക്കുന്നത്...

അവന്റെ കുഞ്ഞു കൈകളിൽ പിടിച്ചു കൊണ്ട് അമ്മ ചോദിച്ചു

എവിടെ പോവാ

അമ്മയുടെ പിടിത്തം വിടിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞു

ഞാൻ താഴെ മുത്തശ്ശിയുടെ അടുത്തേക്ക് പൂവ

ഒരു വിധത്തിൽ അമ്മയുടെ പിടി വിടിച്  കോണി പടികൾ ഇറങ്ങുമ്പോ അവന്റെ  മനസിലെ  ചിന്ത  മുഴുവൻ മുത്തശ്ശി ഒരിക്കൽ അവനോട് പറയാം എന്ന് സമ്മതിച്ച കഥയെ കുറിച്ചായിരുന്നു

കരിമ്പടം  പുതച്    കട്ടിലിൽ കിടന്നിരുന്ന മുത്തശ്ശിയുടെ  അരികിലേക് അവൻ അനുവാദം കൂടാതെ കയറി കിടന്നു...  അവന്റെ കുഞ്ഞു കാലുകൾ മുത്തശ്ശിയുടെ കാലുകളിൽ തൊട്ടപ്പോഴാണ്  മുത്തശ്ശി ഉണർന്നത്...


മുത്തശ്ശി അപ്പുന്റെ കവിൾ തലോടി കൊണ്ട് ചോദിച്ചു

മുത്തശ്ശിടെ അപ്പുമോൻ ഉറങ്ങില്ലേ....

കുറച്ച് പരിഭത്തോടെ അവൻ  മുത്തശ്ശിയോട് പറഞ്ഞു

ഇല്ല  ഇന്ന്  കഥ കേട്ടാലെ  അപ്പു  ഉറങ്ങു....

ആരുടെ കഥയ അപ്പുന് കേൾക്കണ്ടത്

ഇന്ന് നമ്മൾ സന്ധ്യക്ക് പോയ അമ്പലത്തിലെ  ദേവിയുടെ കഥ....

  അവന്റെ കുഞ്ഞു വയറിന്മേൽ കൈ വെച്ച് തലോടി കൊണ്ട് മുത്തശ്ശി കഥ പറയാൻ തുടങ്ങി......

പണ്ട് പണ്ട്   ഒരുപ്പാട് വർഷങ്ങൾക്ക് മുൻപ്...    അമ്പലത്തിന്റെ  പുറകിലെ പാടത്തെ കുടിലിൽ  ഒരു രാമൻ എന്ന് പേരുള്ള ഒരു പുള്ളുവചെക്കൻ ജീവിച്ചിരുന്നു  ....   നാടുകൾ മുഴുവൻ കാൽ നാടയായി നാവോറ് പാടിയാണ് അവൻ ജീവിച്ചിരുന്നത്... എന്നും   പാടാൻ പോകുന്നതിന് മുമ്പ്  അമ്പലനടയിൽ വന്ന് ഭഗവതിയെ കണ്ട് തൊഴുതെ പോകാറുള്ളൂ....  

അങ്ങനെ ഇരിക്കെ  ദിവസം രാവിലെ അമ്പലത്തിൽ നിന്ന് ചുറ്റമ്പലത്തിന്റെ പുറത്തെ  കൽപ്പടി തൊട്ടു  തൊഴുത്   മടങ്ങാൻ ഒരുങ്ങുന്ന നേരത്ത് അവനെ ആരോ പുറകിൽ നിന്ന് വിളിച്ചു

അവൻ തിരിഞ്ഞു നോക്കിയപ്പോ ആരെയും കണ്ടില്ല. അവൻ  വീണ്ടും  മടങ്ങാൻ  ഒരുങ്ങുമ്പോ ആ വിളി വീണ്ടും കേട്ടു.   തെല്ല് ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയപ്പോ അവൻ  മറന്നു വെക്കാൻ തുടങ്ങിയ അവന്റെ ഓല കുടയും ആയി ഒരു പെൺകുട്ടി  നിൽക്കുന്നു..

അവളുടെ കഴുത്തിൽ കിടന്നിരുന്ന  പാലക്ക മാലയിലെ മരതക  കല്ലുകൾ  ആ പുലർ വേളയിലും വെട്ടി തിളങ്ങുന്നതായി കണ്ട് അവൻ അവളെ അത്ഭുതത്തോടെ  ശ്രദ്ധിച്ചത്...
നീട്ടി എഴുതിയ  കലങ്ങിയ അവളുടെ കണ്ണുകളും   മുട്ടറ്റം അഴിച്ചിട്ട മുടിയും   ചുവന്നചേല പട്ടു പൂടവയും .    അവൾ  വന്ന മാത്രയിൽ ആ പരിസരം ആകെ  മഞ്ഞളിന്റെയും  കുംങ്കുമത്തിന്റെയും ഗന്ധം പരന്നു...

നിമിഷർദ്ദം കൊണ്ട്   എവിടെ നിന്നോ വന്ന  കാറ്റിന്റെ ശക്തിയിൽ ആൽമരകൊമ്പിലിരുന്നുനിരുന്ന പ്രവുകൾ ചിലച്ചു കൊണ്ട്  ആകാശത്തേക്കു പറന്നു ഉയരുന്നു ..  ശ്രീ കോവിലിൽ മുന്നിലെ പല തൂക്കു  വിളകിലേയും കത്തുന്ന തിരികൾ   അണ്ണാച്ചുകൊണ്ട് കാറ്റ് അവളുടെ  കോതി ഒതുക്കിയ മുടിയിഴകൾക് ഇടയിലൂടെ തെന്നി മറിയപ്പോ   തീക്ഷണമാർന്ന  കണ്ണുകളാൽ  അവൾ  ആകാശത്തേക്കു നോക്കി ...    തന്മാത്രയിൽ  കാറ്റ്  ഒരു ചൂളം വിളിയോടെ ശബ്ദത്തോടെ മലകൾക് ഉള്ളിൽ എങ്ങോ മറഞ്ഞു....

നിമിഷ നേരത്തിനുള്ളിൽ തനിക്ക് മുന്നിൽ നടന്ന പ്രതിഭാസത്തിന്റെ  ഭീതി മായാതെ നിൽക്കുന്ന അവനോട് അവൾ ചോദിച്ചു....

എന്താ  കുട  കൊണ്ട് പോകുന്നില്ലേ അതോ  കുട ഭഗവതിക്ക്  കാണിക്ക വെച്ചതാണോ....

അവന്റെ  മുഖത്തെ ഭീതി ശാന്തതക്കും പിന്നെ  പുഞ്ചിരിക്കും വഴി മാറിയിരുന്നു ...  അവൻ  കുട വാങ്ങുന്നതിന് ഇടയിൽ  ചോദിച്ചു...

  തമ്പുരാട്ടികുട്ടിയെ ഇവിടെ ഇതിന് മുൻപ്  കണ്ടട്ടില്ലലോ...

രാമൻ  എന്നെ തമ്പുരാട്ടി  എന്ന് ഒന്നും  വിളികണ്ട   ദേവി എന്നാ എന്റെ പേര് ...   അവൾ ശ്രീ കോവിലേക്  തിരിഞ്ഞു കൊണ്ട് പറഞ്ഞു ഞാൻ ഇവിടെ ഒകെ ഉള്ളതാ...

ഇവിടെയോ ഇവിടെ  എവിടെ..?  അല്ല എന്റെ പേര് കുട്ടിക്ക് എങ്ങനെ അറിയാം...

ഈ നാട്ടിൽ ആരാ പുള്ളുവൻ രാമനെ അറിയാത്തതായി ഉള്ളത്  ..ഞാൻ ഇവിടെത്തെ നമ്പൂതിരിയുടെ മകൾ ആണ്.....

അവനിൽ സംശയത്തിന് ഇട നൽകുന്നതിന്  മുൻബെ  അവളുടെ പുറകിലെ  കൂത്തമ്പലത്തിന്റെ ഉള്ളിൽ നിന്ന് അവനെ നോക്കി ചിരിക്കുന്ന നമ്പൂതിരിയുടെ മുഖം അവൻ കണ്ടിരുന്നു....

കൂട തോളിൽ ഇട്ടു നടക്കാൻ ഒരുങ്ങാവെ അവൾ അവനോട് ചോദിച്ചു  ....

അല്ല കൂട  കൊണ്ട് തന്നതിന്  പകരമായി  ഒന്നുമില്ലേ???
കഴിയുമെങ്കിൽ  രാമൻ  എന്റെ പേരും  നാളും  പറഞ്ഞു ഒന്ന്  പാടിട്ടു പോയിക്കൊള്ളു

ഇവിടെ വെച്ചോ

അതെ അതെന്താ ഇവിടെ പാടിയാൽ?

ഭഗവതിയുടെ അമ്പലത്തിൽ  പുള്ളുവൻ പാട്ട് പതിവില്ല കുട്ടി ... നാളെ ഇല്ലാത് വന്നു പാടി തന്നോളം ...

ഇല്ലത് വന്ന എന്നെ കാണണമെന്നില്ല .എന്നെ കാണണം എങ്കിൽ ഇവിടെ  തന്നെ വരണം...  അവളുടെ ആ വാക്കുകൾക്ക് കാത് കൊടുക്കാതെ അവൻ നടന്നു

ആ ദിവസം അവൻ  പുള്ളോർക്കുടമായി  ഒരുപ്പാട് അലഞ്ഞങ്കിലും ഒരു വീട്ടിൽ നിന്നും ആരും  അവനെ പാടുവാനായി വിളിച്ചില്ല....   ആ വിരസതയോടെ അവൻ ഉച്ചക്ക് വീട്ടിലേക്ക് മടങ്ങി...     മടങ്ങും വഴി അമ്പലത്തിന്റെ  നടക്കൽ എത്തിയപ്പോ അവനു വല്ലാത്ത ദാഹവും ക്ഷീണം തോന്നി  അവൻ ആൽമരത്തിന്റെ ചോട്ടിൽ ഇരുന്നു....

കുടിക്കാൻ ആയി കുറച് വെള്ളം  ചോദിക്കാനായി ആ നട്ടുച്ച നേരത് ആ പരിസരത്ത് അവൻ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി...  പക്ഷേ അവിടെ എങ്ങും അവനു  ആരെയും അവൻ കാണാൻ സാധിച്ചില്ല ...   ദയനീയമായ കണ്ണുകളോടെ ആ ആൽത്തറയിൽ നിന്ന് അവൻ  ശ്രീകോവിലന്റെ ഉള്ളിലേക് നോക്കി  അവൻ ആ തറയിൽ തളർന്നു കിടന്നു....

   അല്പസമായത്തിന് ഉള്ളിൽ അവൻ ആ തളർച്ചയിൽ നിന്ന്  കണ്ണുകൾ തുറന്നത്  അവന്റെ പുള്ളർകുടത്തിൽ  ആരോ  പാടാൻ ശ്രമിക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ്...

    അവൻ എഴുന്നേൽക്കുന്നതിന് ഇടയിൽ
അവന് അടുത്ത്  വെച്ചിരുന്ന കുജയിൽ നോക്കി കൊണ്ട് അവൾ പറഞ്ഞു...

വെള്ളം താഴെ വിഴണ്ട...

കുജ കൈയിൽ എടുത്ത് കൊണ്ട് അവൻ ചോദിച്ചു കുട്ടി എന്താ ഈ സമയത്ത് ഇവിടെ

രാമൻ ആദ്യം വെളളം കുടിക്കൂ...

അവൻ ആ വെള്ളം    ധൃതിയിൽ കുടിക്കുന്നത് നോക്കികൊണ്ട്  അവൾ  നിന്നു..

ദാഹം ശമിച്ച  രാമനോട് അവൾ പറഞ്ഞു...

അച്ഛൻ  തിരുമേനി  അമ്പലത്തിന് അകത്ത് ഉണ്ട്   സന്ധ്യ നേരത്തെ പൂജക്കുള്ള ഒരുക്കത്തിന് വന്നതാണ്   അപ്പോഴാണ്  ആരോ ആൽത്തറയിൽ വീണു കിടക്കുന്നതായി കണ്ടത് .. ഈ കുജ വെള്ളവുമായി അച്ഛൻ തിരുമേനി ആണ് എന്നെ ഇങ്ങോട്ട് അയച്ചത്...

നന്ദി ഞാൻ തളർന്ന് വീണത് തന്നെയാ  .... കുട്ടി വെള്ളമായി വന്നിലായിരുന്നെകിൽ ഈ ഞാൻ ഈ തറയിൽ കിടന്നു മരിച്ചെന്നെ...  ഈ ഉപകാരം  മരിക്കുവോളം രാമൻ മറക്കില്ല....

നന്ദിക്കു  പകരമായി ആ പുള്ളർകൂടം മീട്ടി രാമൻ എനിക്ക് വേണ്ടി  ഒരു തവണ പാടുന്നത് കേൾക്കാൻ അതിയായ മോഹം ഉണ്ട് ...   അമ്പലത്തിൽ അല്ലെ പാടാൻ നിർവാഹം ഇല്ലാത്തതുള്ളു ആൽത്തറയിൽ പാടാംലോ...

രാമൻ കൂടം മടിയിൽ വെച്ച് പാടാൻ ഒരുങ്ങി കൊണ്ട്  അവളോട്  പറഞ്ഞു

എങ്കിൽ  കുട്ടി  നാളും പേരും പറഞ്ഞൊള്ളു....

പേര്  ദേവി  മീനമാസത്തിലെ ഭരണി നക്ഷത്രം

ആ വാക്കുകൾക്ക് ശേഷം  രാമൻ അവളുടെ മുഖത്തേക് അത്ഭുതത്തോടെ നോക്കി കൊണ്ട് ചോദിച്ചു..  സാക്ഷാൽ ഭഗവതിയുടെ നക്ഷത്രം  ആണല്ലോ കുട്ടിയുടേയും..

കുലുങ്ങി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു അതെ....    

അമ്പലത്തിലേക് തിരിഞ്ഞു കൈ കൂപ്പി കുമ്പിട്ടു കൊണ്ട് രാമൻ പാടാൻ തുടങ്ങി....

ആ നേരം  ശര വേഗം കാറ്റിന്റെ വേഗം കൂടി ആലിലകൾ  കാറ്റിന്റെ താണ്ഡവാരവത്തിൽ  വിറക്കാൻ  തുടങ്ങി  അമ്പലത്തിലെ തോരണങ്ങൾ പലതും അടർന്ന് വീണിരുന്നു...

പാടി മുഴുവിക്കും മുൻപ് ശ്രീകോവിലിന്റെ  ഉള്ളിൽ  നിന്ന് ചിലമ്പ്  താഴെ വീഴുന്ന ശബ്ദം കേട്ടു...

ഞാൻ പോണു ....
ചിലമ്പ് വീണു എന്ന് തോന്നുന്നു

അവൾ അമ്പലത്തിന്റെ ഉള്ളിലേക്  വേഗത്തിൽ നടന്നു...

നടക്കുമ്പോ   അവൾ അണിഞ്ഞിരുന്ന കൊല്ലുസിന്..  വെളിചപ്പാടിന്റെ അരപ്പട്ടയിലെ  ഒരായിരം മണികളുടെ  കിലുക്കമായിരുന്നു....

  പിറ്റേന്ന് രാവിലെ  രാമന്റെ ദേഹത്ത് ആകെ  വസൂരിയുടെ  വൃണങ്ങൾ പൊന്തി...  അവനു അവന്റെ കുടിലിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അത്രയും വൃണങ്ങൾ പൊന്തിരുന്നു...

വേദന സഹിക്കാൻ കഴിയാതെ അവൻ കണ്ണീരോടെ ഭഗവതിയെ  പ്രാർത്ഥിച്ചു  കിടന്നു....  അവിടെ നിന്ന് അല്പസമായത്തിനകം...  ആരോ വാതിൽ തട്ടി  വിളിക്കുന്നതായി കേട്ട് അവൻ ജനാലാരികിലേക്ക് ചെന്നു .. അവൻ നോക്കുമ്പോ   പുറത്ത് അവൾ നിൽക്കുന്നു....

അവളെ കണ്ടതും രാമൻ  ചുമരിന്റെ  മറയിലേക്   മറഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു...

  ഇവിടെ നിന്ന് കുട്ടി വേഗം പോയിക്കൊള്ളു ...എനിക്ക് ദീനം വന്നു മേലാസകാലം വൃണങ്ങളെകൊണ്ട് നിറഞ്ഞിരിക്കാണ്... അസുഖം പകരണ്ട

രാമൻ വാതില് തുറക്കൂ പാടത്തെ പണിക്കാർ പറഞ്ഞു കേട്ട് അച്ഛൻ തിരുമേനി തന്നു വിട്ട മരുന്നുമായി ആണ് ഞാൻ വന്നിരിക്കുന്നത്

രാമൻ വാതിൽ തുറന്നു...

അവൾ കൈയിലെ  പൊതി അവനു നേരെ നീട്ടി...  അത് വാങ്ങാൻ തുടങ്ങുമ്പോ അവൾ  പൊതി പിന്നിലേക് വലിച്ച് കൊണ്ട് പറഞ്ഞു

ദീനം മാറിയാൽ രാമൻ  ഞാൻ പറയുന്ന ആഗ്രഹം  സാധിച്ചു തരണം...

അവൻ  ചോദിച്ചു എന്ത് ആഗ്രഹമാ  കുട്ടിക്ക് എന്നെ കൊണ്ട്  നേടേണ്ടത്

അത് ദീനം മാറുമ്പോ പറയാം ...  വാക്കല്ല രാമൻ  സാധിപ്പിച്ചു തരും എന്ന്?

വാക്കാണ് ആദ്യം മരുന്ന് തരു വേദന സഹിക്കാൻ  ആകുന്നില്ല...

   അവൾ പൊതി അവനു കൊടുത്തു  അവൻ അത് തുറന്ന് നോക്കുമ്പോ അതിൽ കുറച് മഞ്ഞചന്ദനം മാത്രമേ കണ്ടുള്ളൂ...

അവൻ അവളുടെ  മുഖത്തേക് അത്ഭുതത്തോടെ നോക്കി ...

ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു ഇത് കഴിച്ചാൽ മതി നാളെ തന്നെ ദീനം മാറും..  രാമന് അസുഖം വന്നാൽ ഈ നാടായ നാടെല്ലാം രാമന്റെ  നാവോറ് പാട്ട് പോലെ  ദിനവും പകരില്ലേ..  ആ പേടികൊണ്ടാണ് അച്ഛൻ എന്നെ ഇങ്ങോട്ട് അയച്ചത്...  അസുഖം മാറിയാൽ ഭഗവതീക്ക് ഒരു മഞ്ഞപട്ട്  കൊടുക്കാനും രാമനോട് പറയാൻ  അച്ഛൻ തിരുമേനി എന്നോട്  പറഞ്ഞു  ഏല്പിച്ചട്ടുണ്ട്.

അറിയാലോ ഭഗവതിക്ക് ഇഷ്ടപ്പെട്ടവർക് മാത്രമേ ഈ ദീനം വരാറുള്ളൂ....

അത്രയും പറഞ്ഞു അവൾ കുടിലിൽ നിന്ന് പോയി

അവൾ പറഞ്ഞപോലെ തന്നെ പിറ്റേന്ന്  അവനെ അത്ഭുതപ്പെടുത്തി കൊണ്ട് ശരീരത്തിലെ വൃണങ്ങൾ എല്ലാം  പാട് പോലും ഇല്ലാത്ത വിധം മാഞ്ഞു പോയിരുന്നു...

തുടർന്ന് രാമൻ പതിവ് പോലെ  പാടുന്നവനായി പൂറപ്പെട്ടു  ..  അവൻ നാഗകാവിന്റെ വഴി എത്തിയപ്പോൾ അവൾ ഒരു പുള്ളുവതിയുടെ വേഷത്തിൽ അവന്റെ മുന്നിലേക്ക് വന്നു .....

ആ കാഴ്ച കണ്ട് അത്ഭുതം മാറാത്ത കണ്ണുകളുമായി രാമൻ ചോദിച്ചു...

തമ്പുരാട്ടി കുട്ടി എന്താ പുള്ളവോതിയുടെ  വേഷത്തിൽ...

അവൾ വായിലെ മുറക്കൻ  ചവച്ചു തുപ്പികൊണ്ട് പറഞ്ഞു ഇനി രാമന്റെ കൂടെ ഞാനും ഉണ്ട് പാടാൻ....

ഒരടി പിന്നിലേക് മാറി രാമൻ ചോദിച്ചു ..

എന്തൊക്കെയാ കുട്ടി ഈ പറയുന്നേ ഇല്ലത്തെ തമ്പുരാട്ടി പുള്ളുവചെക്കന്റെ കൂടെ ഊര് ചുറ്റനോ...  ഇല്ലത്  അറിഞ്ഞ എന്റെ തല കാണില്ല....

രാമൻ ഇന്നലെ എനിക്ക് തന്ന വാക്ക് മാറന്നോ... പുള്ളൂവൻ ആയാലും ക്ഷത്രിയൻ ആയാലും പറഞ്ഞ വാക് പാലിക്കണം...   രാമൻ അല്ലാതെ എന്നെ ഈ വേഷത്തിൽ ആരും തിരിച്ചറിയാൻ പോകുന്നില്ല. സന്ധ്യക്ക് ദീപാരാധന നേരത്  എനിക്ക്  അമ്പലത്തിലേക് മടങ്ങി എത്തിയാൽ മതി...

അങ്ങനെ രാമൻ വാക്ക് കൊടുത്ത സമയത്തെ പ്രാകി കൊണ്ട്  മനസിലാ  മാനസോടെ സമ്മതിച്ചു...

കഥ പറയുന്നതിന് ഇടയിൽ  മുത്തശ്ശി അപ്പുനെ തട്ടി കൊണ്ട് ചോദിച്ചു...

അപ്പു മോൻ ഉറങ്ങിയോ...?

ഇല്ല  മുത്തശ്ശി  കഥ കേട്ട് കിടക്കാണ്.....

പിന്നെ എന്താ ഉണ്ടായേ  ?

അങ്ങനെ അവൾക്കൊപ്പം അവൻ   നാടായ നാട് എല്ലാം നാവോറ്  പാടി നടന്നു... ഒപ്പം അവന് അവളോട് മനസ്സിൽ ഇഷ്ട്ടവും  തോന്നാൻ തുടങ്ങി.... സാക്ഷാൽ ഭഗവതിയോടാണ്  തനിക്ക്  പ്രേമം തോന്നിയാതെന്ന് അവൻ അറിഞ്ഞിരുന്നില്ല...  ഭഗവതി അമ്പലം വിട്ട് സഞ്ചരിക്കാൻ തുടങ്ങിയപ്പോ നാട്  മുടിയാൻ തുടങ്ങിയിരുന്നു ..  നാട്ടിലെ ദൈവചെതന്ന്യം കുറഞ്ഞു... കൃഷികൾ നശിക്കാൻ തുടങ്ങി... പലർക്കും മാറാവ്യാധികൾ  പിടിപ്പെട്ടു...  നാട്ടുകാർ എല്ലാവരും കോലോത്തെ തമ്പുരാനെ കണ്ടു  വിഷമം അറിയിച്ചു.. അമ്പലത്തിൽ അഷ്ടമംഗല്യാ പ്രശനം വെക്കാൻ തീരുമാനിച്ചു...   പ്രശ്‌നത്തിൽ ദേവി ക്ഷേത്രത്തിൽ കുടി കൊള്ളുന്നില്ലന്ന് തെളിഞ്ഞു...  ദേവി വീണ്ടും കൂടിയിരുത്തിയാൽ മാത്രമേ  പ്രശ്നങ്ങൾ പരിഹരിക്കപ്പെടു എന്ന് പണിക്കമാർ വിധി എഴുതി....  ദേവിയെ തിരിച്ചെത്തിക്കാനായി പല യാഗങ്ങളും ഹോമങ്ങളും അമ്പലത്തിൽ നടത്തി നോക്കി ഒന്നും ഫലം കണ്ടില്ല...

ആ സമയത്താണ് രാമൻ അഷ്ടമിച്ചിറ അമ്പലത്തിലെ രാത്രി പൂരത്തിന് പോകുന്നത്...   പൂരം കണ്ട് മടങ്ങും വഴി ഒരു കൈനോട്ടകാരി രാമനെ അടുത്തേക്ക് വിളിച്ചു...   കൈ നോട്ടക്കാരി  രാമന്റെ കൈയിൽ വെള്ളയിൽ തെളിഞ്ഞു കണ്ടത് ഭഗവതിയുടെ രൗദ്ര ഭാവം ആയിരുന്നൂ...

അങ്ങനെ രാമൻ കൈ നോട്ടക്കരിയിൽ നിന്ന് അറിഞ്ഞു തനിക്ക് ഒപ്പം ഉള്ളത്  സാക്ഷാൽ  ഭവതി ആണെന്നും ഇത്ര കാലം താൻ കണ്ടത് ഭഗവതിയുടെ മായ കാഴ്ചകൾ മാത്രമാണ് എന്നും.. രാമൻ മടങ്ങും വഴി തന്നെ ഈ കാര്യം കൈനോട്ടകാരി കോവിലകത്തെ തമ്പുരാനെ അറിയിച്ചിരുന്നു...   വാർത്ത കേട്ട് കോപം പൂണ്ട  തമ്പുരാൻ  രാമനെ കൊല്ലാൻ  ആയി പൂറപ്പെട്ടു...

കൈനോട്ടക്കാരിയിൽ നിന്ന് അറിഞ്ഞ വാർത്ത സത്യമാണോ എന്നറിയാൻ അവിടെ നിന്ന് രാമൻ പുള്ളോർക്കുടമായി നേരെ അമ്പലത്തിലേക്  വന്നു ..  എന്നിട്ട് അവൻ  ആൽത്തറയിൽ ഇരുന്ന് ദേവിയുടെ നാളും പേരും ചൊല്ലി പാടാൻ ആരംഭിച്ചു.....

അമ്പലത്തിന് അകത്ത്  ശ്രീ കോവിൽ സൂക്ഷിച്ചിരുന്ന ചിലമ്പും  അരമണികളും  ഇടി മുഴക്കത്തോടെ കുലുങ്ങുന്ന ശബ്ദം ഈരാഴ്‌ലോകവും  പരന്നു.. മലകൾ താണ്ടി എത്തിയ  ശക്തിയാർന്ന കാറ്റിന്റെ അകമ്പടിയോട് കൂടി രൗദ്ര ഭാവ സ്വരൂപണി ആയി ഭഗവതി അവന്റെ മുന്നിൽ പ്രതീക്ഷപ്പെട്ടു.    ആ  ഭിഭാത്സമായ രൂപം കണ്ട് രാമൻ കൈ കൂപ്പി കൊണ്ട്  അവന്റെ മനസ്സിൽ തോന്നിയ ഇഷ്ടത്തെ  ദേവിക്ക് മുന്നിൽ പറഞ്ഞു... ദേവി എന്നും കാണുവാൻ ആയി മനുഷ്യ ജന്മം എടുത്ത് അവന്ഒപ്പം കഴിയണം എന്നും അവൻ ദേവിയോട്  അപേക്ഷിച്ചു  .  പ്രേമ പരവശനായി നിൽക്കുന്ന അവന്റെ  അപേക്ഷമാനിച്ചു ദേവി  അമ്പലത്തിന്റെ കുറച് ദൂരേ നിന്നിരുന്ന പാലാമരചുവട്ടിലേക് വിരൽ ചൂണ്ടി കൊണ്ട്  അവനോടു പറഞ്ഞു

നീ ആ പാലമരചൊവാട്ടിൽ  ചെന്ന്  ഇരുന്ന് കൊള്ളൂക... അത് പിന്നീട് ഒരു അമ്പലമായി മാറും...  ഇനി മുതൽ  ഏതൊരാളും നിന്നെ തൊഴുതിട് മാത്രമേ    എന്നെ തൊഴുവനായി  ഇവിടെ വരൂകയുള്ളൂ ..... എല്ല ചൊവ്വ വെള്ളി ദിവസങ്ങളിലും രാത്രിയുടെ ഏഴാം യാമങ്ങളിൽ ഞാൻ മനുഷ്യ രൂപം സ്വികരിച്  നിനക്ക് ഒപ്പം ഞാൻ ഒരു പുള്ളുവതിയായി മാറി   ഊര് ചുറ്റാൻ വരും  . ആ നിമിഷം മാത്രം പുള്ളോർക്കുടമായി നീ  ഈ നടക്കൽ  വന്നു ചേർന്നാൽ മതി എന്നും പറഞ്ഞു ... അതിൽ രാമൻ സന്തോഷവാനായി

ദേവിയുടെ നിർദ്ദേശ പ്രകാരം  പാല മരച്ചൊട്ടിൽ  പോയി ഇരുന്നു.  നിമിഷ നേരം കൊണ്ട് അവൻ ഒരു കൽ വിഗ്രഹമായി മാറി....  തുടന്ന്  ഭഗവതി അയച്ച ഭൂതഗണങ്ങൾ   നേരം പുലരുമ്പോഴേക്കും അവിടെ അവനായി ഒരു അമ്പലം പണിത്  അവനെ പ്രതികഷ്ടിച്ചു....  രാമനെ കൊല്ലുവാനായി വന്ന കോവിലകത്തെ തമ്പുരൻ കണ്ടത്  പാലമരച്ചോട്ടിൽ ഉർന്ന  പുതിയ അമ്പലമായിരുന്നു.... തുടർന്നുള്ള ദേവ പ്രശ്നത്തിൽ തെളിഞ്ഞു .. അത്  ദേവിയുടെ ഇഷ്ടപ്പെട്ട പ്രകാരം പുള്ളുവൻ കുടികൊള്ളുന്ന അമ്പലം ആണ് എന്നും... പൂജാധികർമങ്ങൾ മുറ തെറ്റാതെ നടത്തണം എന്നും....  എല്ല വർഷവും ദേവിയുടെ തിടമ്പ്  എഴുന്നള്ളിക്കുന്ന സമയത്ത്  പുള്ളുവന്റെ അമ്പലത്തിൽ നിന്ന്  ദേവിയുടെ പേരിൽ പാടുന്ന നാവോറ്  പാട്ട് കേൾക്കണം എന്നും അത് കേട്ടുകൊണ്ട്  വേണം  ദേവിക്ക് എഴുന്നള്ളൻ  എന്നും  ദേവ പ്രശ്‌നത്തിൽ ദേവി കൽപ്പിച്ചു...അങ്ങനെ ആണ് അവിടെ പുള്ളുവന്റെ അമ്പലവും വന്നത്

ഇപ്പോ അപ്പുന് മനസ്സിലായോ  നമ്മൾ ഇന്ന് തോഴൻ പോയ അമ്പലത്തിലെ ദേവിയുടെ കഥ

അവൻ ഭീതിയാർന്ന മുഖത്തോടെ തലയാട്ടി...

ഇന്നും ചൊവ്വ വെള്ളി ദിവസങ്ങളിൽ ദേവി പുള്ളുവനൊപ്പം നാട് ചുറ്റുന്നത്  പലരും കണ്ടവർ ഉണ്ട് ....  ദേവി പോകുമ്പോ കൈയിലെ ചിലമ്പിന്റെ കിലുക്കം കേൾക്കാം...  ആ നേരത് ആരും വീടിന് പുരത്തിറങ്ങാറില്ല....

മുത്തശ്ശി അപ്പുന്റെ നെറുകയിൽ  ഉമ്മ വെച്ച്  കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു

ഇനി അപ്പുമോൻ ഉറങ്ങിക്കോ..

ഭീതിയർന്ന കണ്ണുളളുമായി അപ്പു   ചിലമ്പിന്റെ കിലുക്കത്തിനായി  പുറത്തേക്ക് കാതോർത് കൊണ്ട് കിടന്നു

                                                         
                                                 
********************************************
ഈ രചനയിലൂടെ ഞാൻ പറയാൻ ശ്രമിച്ച കഥ തികച്ചും എന്റെ ചിന്തയിൽ ജനിച്ചതാണ്...  അത് എത്രത്തോളം മനോഹരമായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് എനിക്ക് അറിയില്ല... എങ്കിലും  എഴുതാൻ സാധിച്ചു എന്നാ നിർവൃതി ഞാൻ നിര്ത്തുന്നു........🙏

                                                                by
                                                              sarath

Monday, 10 July 2017

തന്ത്രമറിയാത്ത കരട്



തൊഴുപ്പാടത്തെ മാമിയുടെ മകന്‍ സാബു കയ്യിലൊരു കവറും തൂക്കി അളിയന്റെ വീട്ടിലേയ്ക്ക് വന്നെത്തി. സിറ്റൗട്ടിലിരുന്ന്‍ പത്രം കൊണ്ട് മുഖം മറച്ച് ചാച്ചുന്ന അളിയനെ തട്ടിവിളിച്ചു കൊണ്ട് സാബു വളിച്ച ഒരു ചിരി പാസ്സാക്കി. പ്രവാസിയായ സാബു ലീവില്‍ വരുന്നതും തിരിച്ചു പോകുന്നതും കേട്ടറിയാന്‍ മാത്രം വിധിയ്ക്കപ്പെട്ട അളിയനു മുന്നില്‍ സാബു പ്രത്യക്ഷപ്പെട്ടപ്പോള്‍ അളിയന് ശരിയ്ക്കും വിശ്വസിയ്ക്കാനായില്ല. സ്വപ്നമല്ല ഇത് യാഥാര്‍ത്ഥ്യമോ എന്നറിയാനായി അളിയന്‍ സ്വയം കരണത്തടിച്ചതും അകത്തു നിന്നും സിറ്റൗട്ടിലേയ്ക്ക് കടന്ന്‍ വന്ന ചേച്ചി മഹാത്ഭുതം കണ്ടപോലെ ആശ്ചര്യ ചിഹ്നങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ചോദിച്ചു.

സാബൂ.. നീ പട്ടിയെ കണ്ട് പേടിച്ച് ഓടിക്കയറിയതോ അതോ സ്വന്തം ഇഷ്ടപ്രകാരം കയറിയതോ..? എന്തായാലും ഒന്ന്‍ കാണാന്‍ പറ്റിയല്ലോ..

ആ ഡയലോഗിന്നിടെ ചേച്ചി സാബു മടിയില്‍ ചുരുട്ടി വെച്ച കവറിലേയ്ക്കൊന്നു നോക്കി. അക വശം വ്യക്തമായികാണുന്ന കവറിനുള്ളില്‍ ക്ലിയോപാട്ര സോപ്പ് രണ്ടെണ്ണം, സണ്‍ സില്‍ക്കിന്റെ ഷാമ്പു ഒരെണ്ണം, ജെര്‍ജെന്‍സ് ബോഡി ക്രീം, ഹിമാലയുടെ ഫേസ് ക്രീം, സ്നിക്കേര്‍സ് മിഠായി ഫാമിലി പാക്കറ്റ്, ടൈഗര്‍ ബാം രണ്ട്, വാസ് ലിന്‍ ക്രീം ഒന്ന്‍, അതിനൊപ്പം ജില്ലറ്റിന്റെ ന്യൂ ഫ്യൂഷന്‍ ഒരു ഷേവിങ് സെറ്റും. അത്രയും കണ്ടപ്പോഴേയ്ക്കും ചേച്ചി ഒരു കാര്യം നിശ്ചയിച്ചു. ഷേവിങ് സെറ്റും സ്നിക്കേഴ്സ് മിഠായിയും ചേട്ടനു കൊടുത്ത് ബാക്കിയെല്ലാം എനിയ്ക്ക് സ്വന്തം. ഇതിന്നിടയില്‍ ചേച്ചിയ്ക്ക് ശ്രദ്ധിയ്ക്കാനായില്ലെങ്കിലും സാബു പറഞ്ഞു.

ചേച്ചീ.. പട്ടി ഓടിച്ചിട്ട് അബദ്ധത്തില്‍ കയറിയതല്ല. ഞാന്‍ സ്വയബോധത്തില്‍ തന്നെ കയറി വന്നതാണ്. ചേട്ടനെ കണ്ട് ചില കാര്യങ്ങള്‍ സംസാരിയ്ക്കാന്‍ വേണ്ടി മാത്രം.

അതെന്ത് കാര്യങ്ങള്‍..? എന്ന ചോദ്യ ഭാവത്താല്‍ അളിയന്‍ സാബുവിന്റെ മുഖത്തേയ്ക്ക് നോക്കും മുന്നെ സാബുവിന്റെ കയ്യിലെ കവറിലേയ്ക്ക് നാലഞ്ചു തവണ കൈ നീട്ടി. അളിയന്റെ കൈ തട്ടി മാറ്റിക്കൊണ്ട് സാബു പറഞ്ഞു.

ചേട്ടോ.. പുതിയ വിസയൊന്നും കിട്ടാനില്ല. എന്നാലും ഞാന്‍ ചേട്ടനു വേണ്ടി പരമാവധി ശ്രമിയ്ക്കാം. അതിന് ആദ്യം വേണ്ടത് ചേട്ടന്റെ ഈ മടിയൊക്കെ മാറ്റി ഒന്ന്‍ ഉഷാറാവാന്‍ ശ്രമിയ്ക്കണം.

സാബുവിന്റെ ഉപദേശത്തിന് വിഘ്നമേല്‍പ്പിയ്ക്കും വിധം ചേച്ചി ചായയും പലഹാരങ്ങളുമായി സിറ്റൗട്ടിലെത്തി. സാബു പലഹാരത്തിലേയ്ക്ക് കൈ നീട്ടുമ്പോള്‍ ചേച്ചി സാബുവിന്റെ കവറിലേയ്ക്ക് കൈ നീട്ടി. സാബു അത് മൈന്റ് ചെയ്യാതെ അളിയനോട് തുടര്‍ന്നു.

ചേട്ടോ.. മടി മാറാന്‍ ആദ്യം വേണ്ടത് നല്ല വ്യായാമമാണ്. കാലത്ത് എഴുന്നേറ്റ് അല്‍പ നേരം ഓടണം. ചേട്ടനറിയോ.. ഗള്‍ഫില്‍ ഞാന്‍ അഞ്ചു വെളുപ്പിന് എഴുന്നേറ്റ് ഹൈവേയുടെ സൈഡിലൂടെ നാലു നാലര കിലോമീറ്റര്‍ ഓടും. ആ ഓട്ടത്തിന്നിടെ പലവട്ടം ഓവര്‍ സ്പീഡ് ചെക്ക് ചെയ്യാനായി സ്ഥാപിച്ച ട്രാഫിക്ക് ക്യാമറകള്‍ എന്റെ ഫോട്ടോ എടുത്തിട്ടുണ്ട്.. അത്രയ്ക്കും വേഗതയിലാ ഞാന്‍ ഓടുന്നത്.

സാബു പറയുന്നതിന്നിടയില്‍ കയറി എടാ സാബൂ.. അഞ്ചു വെളുപ്പിന് നീ ഹൈവേയുടെ ഓരം ചേര്‍ന്ന്‍ ഓടുന്നതെന്തിനാ..? നീ താമസിയ്ക്കുന്നിടത്ത് കക്കൂസില്ലേ..? എന്നൊരു ചോദ്യം കയ്യില്‍ ചുരുട്ടിപ്പിടിച്ച കവറിനോടുള്ള ആദര സൂചകമയി വിഴുങ്ങിക്കൊണ്ട് അളിയന്‍ പറഞ്ഞു.

സാബൂ.. എന്നെക്കൊണ്ട് ഇതൊന്നും ചെയ്യാന്‍ ഇവള് സമ്മതിയ്ക്കില്ല. കാലത്തെഴുന്നേറ്റ് മുറിയില്‍ നിന്നും പുറത്തിറങ്ങി ഞെളിഞ്ഞ് പിരിഞ്ഞ് അന്തസ്സായി ഒരു കോട്ടുവാ ഉതിര്‍ക്കും മുന്നെ ഇവള് പറയും ചേട്ടോ.. വേഗം പല്ലു തേച്ചാട്ടേ.. പല്ലു തേച്ച ബ്രഷ് എടുത്തു വെയ്ക്കും മുന്നെ കാപ്പി കുടിച്ചാട്ടേ.. എന്ന്‍ പറഞ്ഞ് നിര്‍ബന്ധിയ്ക്കും. പിന്നെ ഞാന്‍ എങ്ങോട്ട് ഓടാനാ...? ഇനി അഥവാ ഈ പഞ്ചായത്ത് റോഡിലൂടെ ഓടിയാല്‍ തന്നെ നിന്നേപ്പോലെ ക്യാമറ മിന്നി ഫൈന്‍ അടയ്ക്കേണ്ടി വരില്ല. പകരം പൊക്കിളിനു ചുറ്റും എംബ്രോയ്ഡറി വര്‍ക്ക് ചെയ്യേണ്ടി വരും. ഇന്നാട്ടിലിപ്പൊ പട്ടിയും ഈച്ചയും കൊതുകും എണ്ണത്തിലും ഗുണത്തിലും തുല്യരാണ്.

അളിയന്‍ തന്നെ കുറ്റം ചാര്‍ത്തി രക്ഷപ്പെടുവാനുള്ള ഉദ്ദേശമാണെന്ന്‍ മനസ്സിലാക്കിയ ചേച്ചി ഉള്ള സത്യം തുറന്ന്‍ പറഞ്ഞു.

സാബൂ.. ഞാന്‍ ഇങ്ങേരെ ഓടാന്‍ സമ്മതിയ്ക്കാത്തത് എന്താന്ന്‍ അറിയോ..? കാലത്ത് പതിനൊന്ന്‍ മണിയ്ക്ക് എഴുന്നേറ്റ് വരുന്ന ഈ മനുഷ്യന്‍ കാപ്പി കുടിച്ച് പാത്രങ്ങള്‍ കഴുകി വെച്ചിട്ട് വേണം ഇവിടെയൊക്കെ തൂത്ത് വാരി ഉച്ചയൂണ് തയ്യാറാക്കാന്‍.

ചേച്ചിയുടെ കുറ്റപ്പെടുത്തലിനെ തടസ്സപ്പെടുത്തിക്കൊണ്ട് അളിയന്‍ പറഞ്ഞു.

ഉച്ചയൂണ് എന്ന്‍ പറഞ്ഞപ്പോഴാ ഓര്‍ത്തത്.. സാബൂ നീ ഉണ്ടിട്ട് പോയാല്‍ മതി.

അത്രയും പറഞ്ഞ അളിയന്‍ എടീ നീ വേഗം പോയി ഊണ് തയ്യാറാക്കെടീ.. എന്ന ഭാവത്താല്‍ ചേച്ചിയെ നോക്കി.

ഊണ് തയ്യാറാക്കാനായി അടുക്കളയിലേയ്ക്കോടിയ ചേച്ചി ചിന്തിച്ചു. സാബു സാധനങ്ങള്‍ കൊണ്ടുവന്ന്‍ തരുന്നത് ആരെയെങ്കിലും ലൈവായി കാണിച്ചില്ലെങ്കില്‍ അത് വല്ലാതെ മോശമായി പോവില്ലേ. സാബൂന്റെ കയ്യില്‍ നിന്നും ആ കവര്‍ അളിയന്‍ കൈലാക്കും മുന്നെ ചേച്ചി ഫോണെടുത്ത് അയല്‍ക്കാരി ശാന്തേടത്തിയ്ക്ക് വിളിച്ചു കൊണ്ട് പറഞ്ഞു.

ശാന്തേടത്ത്യേ.. ഒന്ന്‍ വേഗമിങ്ങ് വന്നേ... എന്റെ കണ്ണിലെന്തോ കരട് പെട്ടു. കണ്ണ്‍ ഭയങ്കര നീറ്റലുണ്ട്.

ശാന്തേടത്തി ഫോണ്‍ കട്ടാക്കി. ഈ സമയം അളിയന്റെ മടി മാറ്റാനുള്ള ഉപദേശം കഴിഞ്ഞ സാബു ഒരു കിടുക്കന്‍ ഡയലോഗ് കാച്ചി.

ചേട്ടോ... ഇതു പോലെ ഞാന്‍ ഉപദേശിച്ച് മാറ്റിയെടുത്ത് അദ്ധ്വാനിയ്ക്കുന്ന ഒരു ചെറുപ്പക്കാരനാക്കി മാറ്റിയ വടക്കേപുരയില്‍ സദാശിവന്‍ എന്റെ കൂടെയാ ജോലി ചെയ്യുന്നത്. ഇതാ ഇതു കണ്ടോ.. ഈ സാധനങ്ങള്‍ അവന്‍ അവന്റെ വീട്ടില്‍ കൊടുക്കാന്‍ വേണ്ടി എന്റെ കയ്യില്‍ തന്നു വിട്ടതാ..

അതു കേട്ടതും അളിയന്‍ ഗര്‍ജ്ജിച്ചു..

എഴുന്നേല്‍ക്കെടാ നാറീ... എടീ അടുക്കള പൂട്ടെടീ.. ഗള്‍ഫിന്റെ നാല് ഉണക്ക സാധനങ്ങള്‍ കാട്ടി ഞങ്ങളെ കൊതിപ്പിയ്ക്കാന്‍ വന്ന നാറി.. ഇറങ്ങിപോടാ.. അന്തരിച്ചു പോയ നിന്റെ പിതാവിനെ ഉപദേശിച്ച് നിന്റെ കൂടെ ജോലിയ്ക്ക് നിര്‍ത്തിയാല്‍ മതിയെടാ..

ബാക്കി കേള്‍ക്കും മുന്നെ സാബു കവറും തൂക്കിപ്പിടിച്ച് മുറ്റത്തേയ്ക്കിറങ്ങി. സാബു ഗേറ്റിലേയ്ക്ക് എത്തും മുന്നെ ഗേറ്റ് കടന്ന്‍ എഴുന്നെള്ളിയ ശാന്തേടത്തി കാര്യകാരണങ്ങള്‍ ഒന്നും അറിയാതെത്തന്നെ അളിയനോടായി പറഞ്ഞു.

എടാ ബോധമില്ലാത്തവനേ.. വീട്ടില്‍ വന്നു കയറിയവനെ അസഭ്യം പറയാതെടാ.. മാന്യമായ രീതിയില്‍ പറഞ്ഞു വിടാന്‍ ശ്രമിയ്ക്കെടാ.. നീയൊക്കെ ഇനി എന്നു നന്നാവാനാ..?

ശാന്തേടത്തി ബാക്കി പറയുവാന്‍ വാ പൊളിയ്ക്കും മുന്നെ സാബു തന്റെ കവറില്‍ കയ്യിട്ട് സ്നിക്കേഴ്സ് മിഠായിയുടെ ഫാമിലി പാക്കെടുത്ത് പൊളിച്ച് അതില്‍ നിന്നും ഒരു മിഠായിയെടുത്ത് ശാന്തേടത്തിയ്ക്ക് നല്‍കിക്കൊണ്ട് ഒന്നും മിണ്ടാതെ വടക്കോട്ട് പാഞ്ഞു.

ശാന്തേടത്തി ആ മിഠായി വായിലിട്ട് നുണഞ്ഞു കൊണ്ട് സിറ്റൗട്ടിന്നരികിലെത്തി ചേച്ചിയോട് ചോദിച്ചു.

എട്യേ.. നിന്റെ കണ്ണിന് എന്താ പറ്റീത്..?

ചേച്ചി ഏറെ സങ്കടത്തോടെ ഉമ്മറത്തേയ്ക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.

ശാന്തേടത്ത്യേ.. എന്റെ കണ്ണില്‍ പോയ കരടിനേയാ ചേട്ടനിപ്പൊ ആട്ടിയിറക്കി ഓടിച്ചുവിട്ടത്..!

**************************
അബ്ദുള്‍മജീദ്.പി.എ.
വള്ളത്തോള്‍ നഗര്‍
*************************

Sunday, 9 July 2017

തീര്‍പ്പാവാത്ത സംശയം




തര്‍ക്കിക്കാനോ ചീത്ത വിളിയ്ക്കാനോ നില്‍ക്കരുത്. പറയുന്നത് എന്താണെന്ന്‍ മനസ്സിലാക്കി നീ പ്രതികരിയ്ക്കണം. അതിനു തയ്യാറാണെങ്കില്‍ മാത്രം ഞാന്‍ പറയാം.

അളിയന്‍ ആമുഖത്തോടെയുള്ള ഒരു വഴക്കിനു വട്ടം കൂട്ടുകയാണെന്ന്‍ മനസ്സിലാക്കിയ ചേച്ചി പറഞ്ഞു.

ചേട്ടാ.. ഒരു കാര്യം ഞാന്‍ പറഞ്ഞേയ്ക്കാം. അന്യായമായ എന്തെങ്കിലും വിഷയം എടുത്തിട്ട് കാലത്തു തന്നെ എന്നോട് വഴക്കിടാനാണ് ഭാവമെങ്കില്‍ ഞാന്‍ അടുക്കള പൂട്ടി എന്റെ വീട്ടിലേയ്ക്ക് പോവും. പറഞ്ഞില്ലാന്ന്‍ വേണ്ട.

അടുക്കള പൂട്ടി പട്ടിണിയ്ക്കിട്ടാലോ എന്ന ഭയത്താല്‍ അടുക്കളയിലേയ്ക്ക് ഒരു കസേരയിട്ട് അതിലിരുന്ന്‍ അളിയന്‍ പറഞ്ഞു തുടങ്ങി.

എടീ.. ഇത് തീര്‍ത്തും ന്യായമായ ഒരു കാര്യമാണ്. കാര്യം കേട്ട ശേഷം താല്‍പര്യമില്ലെങ്കില്‍ നമ്മുക്ക് ആ വിഷയം അങ്ങ് വിടാം.

കാര്യമെന്താണെങ്കിലും പറഞ്ഞു തുലയ്ക്ക്.. എന്ന ഭാവത്താല്‍ ചേച്ചി അളിയനെ നോക്കി. അളിയന്‍ വാ തുറന്നു.

ഒരു ഉദാഹരണ സഹിതം ഞാന്‍ പറയാം. എന്റെ കൂട്ടുകാരായ തങ്കപ്പേട്ടനും തൊമ്മിച്ചനും പാല്‍ക്കാരന്‍ പാപ്പിയും ആക്രിക്കടക്കാരന്‍ ബാബുവും കൂടി നമ്മുടെ വീട്ടിലേയ്ക്ക് വന്നെന്ന്‍ നീ സങ്കല്‍പ്പിയ്ക്കുക. അവരെ ഞാന്‍ സിറ്റൗട്ടില്‍ സ്വീകരിച്ചിരുത്തി അകത്തേയ്ക്ക് നോക്കി എട്യേ.. ഇത് ആരൊക്കെയാ വന്നേയ്ക്കുന്നതെന്ന്‍ നോക്യേടീ.. എന്നു പറഞ്ഞതും നീ അടുക്കളയില്‍ നിന്നും സിറ്റൗട്ടിലേയ്ക്ക് വരുന്നു. അവരോട് വളരെ മാന്യവും വിനയവുമായ ഭാഷയില്‍ നീ ഇടപെടുന്നു. അല്‍പ നേരം സംസാരിച്ച ശേഷം നീ അവര്‍ക്ക് കുടിയ്ക്കാന്‍ വല്ലതും കൊണ്ടുവരുന്നു. അവര്‍ എന്നെ കാണാന്‍ വന്നവരാ.. പക്ഷേ അവരോട് കൂടുതല്‍ സംസാരിച്ചതും ഇടപഴകിയതും നീയാണ്. അല്‍പം കഴിഞ്ഞ് അവര്‍ തിരിച്ചു പോകുന്നു. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞ് നിന്നെ കാണുവാന്‍ നിന്റെ കൂട്ടുകാരികളായ യമുനയും ശോഭയും രഞ്ജിനിയും വരുന്നെന്ന്‍ കരുതുക. ആ നിമിഷം നീ എന്നെ ഹാളില്‍ നിന്നും പുറത്താക്കി വാതിലടയ്ക്കും. പിന്നെ അവര്‍ പോകുന്നത് വരെ ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി ഇരിയ്ക്കുന്ന പോലെ ഞാന്‍ സിറ്റൗട്ടില്‍ കാവലിരിയ്ക്കണം. ഇപ്പറയപ്പെടുന്ന നിന്റെ കൂട്ടുകാരികളോട് ഒന്നു പുഞ്ചിരിച്ചു കാട്ടാന്‍ പോലും എനിയ്ക്ക് പാടില്ല. എന്റെ കൂട്ടുകാര്‍ക്ക് മുന്നില്‍ നിനക്കുള്ള സ്വാതന്ത്ര്യം നിന്റെ കൂട്ടുകാരികള്‍ക്ക് മുന്നില്‍ എനിയ്ക്ക് കിട്ടുന്നില്ല. ഇതാണോ ദാമ്പത്യ ജീവിതത്തിലെ സമത്വവും സംതുലതയും..?

അളിയന്‍ പറഞ്ഞവസാനിച്ച് ചേച്ചിയുടെ മറുപടിയ്ക്കായ് കാതോര്‍ത്തു. ചേച്ചി വളരെ സിമ്പിളായി റിപ്ലിച്ചു.

പൊന്നു മാഷേ.. ന്യായമായ ഈ ചോദ്യത്തിലെ സമത്വവും സംതുലനവും ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ ഞാന്‍ പറയട്ടെ.. നിങ്ങളുടെ കൂട്ടുകാര്‍ക്ക് മുന്നില്‍ ഞാന്‍ പെരുമാറിയതും സംസാരിച്ചതും നല്ല സ്റ്റാന്‍ഡേര്‍ഡായ രീതിയില്‍ മാത്രമാണ്. പക്ഷേ എന്റെ കൂട്ടുകാരികള്‍ക്ക് മുന്നില്‍ നിങ്ങള്‍ ഈ തിരുവാ തുറക്കുന്നത് ശുദ്ധ മണ്ടത്തരങ്ങളും വിവരക്കേടുകളും പറയുവാന്‍ മാത്രമാവും. ഉദാഹരണ സഹിതം ഞാന്‍ പറയാം. പാചകറാണിയാണ് താനെന്ന അഭിമാനത്തേയ്ക്കാള്‍ അഹങ്കാരത്തോടെ നടക്കുന്ന എന്റെ കൂട്ടുകാരി യമുനയെ നിങ്ങള് കണ്ടയുടനെ വിശേഷങ്ങള്‍ തിരക്കും മുന്നെ എന്താ ചോദിയ്ക്ക്യാ.. യമുനേ.. അല്‍പം അച്ചാറിന്റെ സാമ്പിളെങ്ങെങ്കിലും കൊണ്ടുവരാമായിരുന്നില്ലേന്ന്‍.. സൗജന്യം, ഫ്രീ.. എന്നീ വാക്കുകള്‍ സ്വന്തം മക്കളുടെ പാഠ പുസ്തകങ്ങളില്‍ നിന്നും വെട്ടിക്കളഞ്ഞ് മക്കളേ അത് പഠിച്ചേയ്ക്കല്ലേ... ശുദ്ധ അശ്ലീലമാണ് കേട്ടോ.. എന്ന്‍ പറയുന്ന യമുനയ്ക്ക് ചേട്ടന്റെ ചോദ്യം ഇഷ്ടപ്പെടുമോ..? പ്രവാസിയായ പ്രമോദിന്റെ ഭാര്യ രഞ്ജിനിയെ കണ്ടപാടെ ഈ വായില്‍ നിന്നും വരുന്നത് എന്താ.. രഞ്ജിനീ.. ഞങ്ങള്‍ക്ക് സ്പ്രേ അടിച്ചാല്‍ അലര്‍ജിയുണ്ടാവില്ലാന്ന്‍ നിന്റെ കെട്ട്യോനോട് പറയണേന്ന്‍.. എന്റെ കെട്ട്യോന്‍ സ്കിന്‍ സ്പെഷലിസ്റ്റല്ല.. എന്ന മറുപടിയേ അവള്‍ പറയൂ.. അല്ലാതെ ഗള്‍ഫിലെ ഒരു ചോക്ക്ലേറ്റ് പോലും ഇന്നേവരെ ആര്‍ക്കും കൊടുത്തതായി ചരിത്രമില്ല. ഇനി അതൊക്കെ പോട്ടെ.. കവലയില്‍ ബ്യൂട്ടിപാര്ലര്‍ നടത്തുന്ന ശോഭയെ എവിടെ വെച്ച് കണ്ടാലും നിങ്ങള് നാക്ക് വളച്ച് ചോദിയ്ക്കുന്ന വളിച്ച ഒരു ചോദ്യമുണ്ടല്ലോ.. നാട്ടുകാരുടെ മുഖം മൊത്തം വെളുപ്പിച്ച് കാശുവാങ്ങുന്ന ശോഭയ്ക്ക് സ്വന്തം മുഖം ഇതുവരേയും വെളുപ്പിയ്ക്കാനായില്ലേന്ന്‍.. ഒരു സ്ത്രീയുടെ സൗന്ദര്യത്തെ അന്യ പുരുഷന്‍ കുറ്റപ്പെടുത്തി പറഞ്ഞാല്‍ അതവളെ പച്ചയ്ക്ക് തീ കൊളുത്തുന്നതിന് തുല്യമാണെന്ന്‍ ഞാന്‍ പലവട്ടം നിങ്ങളോട് പറഞ്ഞു തന്നതാ.. എന്നിട്ടും നിങ്ങളത് തന്നെ ആവര്‍ത്തിയ്ക്കും. അതുകൊണ്ടാ..

ചേച്ചിയുടെ വാക്കുകള്‍ക്കിടയില്‍ കയറിക്കൊണ്ട് അളിയന്‍ പറഞ്ഞു.

ഞാന്‍ സമ്മതിച്ചു. എന്റെ വാ വിവരക്കേടുകള്‍ മാത്രമേ പറയൂ. പക്ഷേ ഇന്നാട്ടിലെ സകല ഭര്‍ത്താക്കന്മാരും അങ്ങിനെയല്ലല്ലോ.. തങ്കപ്പേട്ടന്റെ ചായക്കടയിലിരുന്ന്‍ പലരും പലവട്ടം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവളുടെ കൂട്ടുകാരികള്‍ വന്നിട്ടുണ്ട്. അതിനാല്‍ ഇന്ന്‍ വൈകീട്ടേ അങ്ങോട്ട് കയറിച്ചെല്ലാനാവൂന്ന്‍. ഇപ്പറഞ്ഞ ഭര്‍ത്താക്കന്മാര്‍ അവരുടെ കൂട്ടുകാര്‍ വന്നാല്‍ ഈ തങ്കപ്പേട്ടന്റെ ചായക്കടയിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്ന്‍ ചായ വാങ്ങിക്കൊടുക്കാറില്ല. അവരെ ഭാര്യയുടെ മുന്നില്‍ പരിചയപ്പെടുത്തി ഭാര്യയുടെ കൈ കൊണ്ടുണ്ടാക്കിയ ചായ കൊടുത്ത് സല്‍ക്കരിച്ച് സന്തോഷിപ്പിച്ചാണ് പറഞ്ഞു വിടുന്നത്. അന്നേരം ഭാര്യയെ അടുക്കളയില്‍ കയറ്റി പുറത്തു നിന്നും കതക് പൂട്ടാറില്ല. എന്നു വെച്ചാല്‍ ദാമ്പത്യത്തില്‍ സമത്വം വേണം സംതുലനം വേണമെന്ന്‍ വാദിയ്ക്കുന്ന നീയടക്കമുള്ള ഭാര്യമാര്‍ ഇക്കാര്യത്തില്‍ സമത്വം പാലിയ്ക്കുന്നില്ല. ഇതിന്റെ കാര്യകാരണമാണ് എനിയ്ക്ക് അറിയേണ്ടത്..

ചേച്ചിയ്ക്ക് ഉത്തരം മുട്ടിയെന്ന്‍ സ്വയം തീരുമാനിച്ച അളിയന്‍ തന്നെ അതിന്റെ ഉത്തരം പറഞ്ഞു.

എടീ സംശയം...!  നിന്നേയ്ക്കാള്‍ സൗന്ദര്യമുള്ള നിന്റെ കൂട്ടുകാരികളെ ഞാന്‍ കാണുമ്പോള്‍ നിന്റെയുള്ളില്‍ സ്വയം ചങ്ങലയിട്ട് കെട്ടി നിര്‍ത്തിയ സംശയമെന്ന മൃഗം ചങ്ങലപൊട്ടിച്ചെറിഞ്ഞ് പുറത്തു ചാടുന്നു. ആ കൂട്ടുകാരികളില്‍ ആരോടെങ്കിലും എന്റെ മനസ്സ് ചാഞ്ചല്യമാടുമോ എന്ന ഭയത്താല്‍ നീയെന്നെ അകറ്റുന്നു. അതുകൊണ്ട് നീയും നിന്നേപ്പോലുള്ള ഭാര്യമാരും ഭര്‍ത്താക്കന്മാരെന്ന പുരുഷ വര്‍ഗ്ഗത്തെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു വിളിപ്പാടകലേയ്ക്ക് ഓടിയ്ക്കുന്നു.

അളിയന്‍ പറഞ്ഞുതീരും മുന്നെ ചേച്ചി പറഞ്ഞു.

മനുഷ്യാ.. അവിടെ നിങ്ങള്‍ക്ക് തെറ്റി. ഭാര്യമാരുടെ മനസ്സ് കാണാന്‍ വയ്യാത്ത ഭര്‍ത്താക്കന്മാരുടെ പ്രതിനിധിയായ നിങ്ങള്‍ക്കത് ഞാന്‍ വിശദമാക്കിത്തരാം. സ്വന്തം ഭര്‍ത്താവിനെ മനസ്സില്‍ വെച്ച് ആരാധിയ്ക്കുന്ന ഞങ്ങള്‍ ഭാര്യമാര്‍ അത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം ഭര്‍ത്താവിനെ സംശയത്തിന്റെ കണ്ണുകളില്‍ കാണില്ല. പക്ഷേ  സുന്ദരനും സുമുഖനുമായ ഭര്‍ത്താവ് തന്നോട് കാണിയ്ക്കുന്ന സ്നേഹസമീപനം കണ്ട് കൊതിയൂറി അതിലുപരി അസൂയ പൂണ്ട് ഇതുപോലെയൊരാളെ എനിയ്ക്കും കിട്ടിയെങ്കില്‍ എന്നു കരുതി വന്നിരിയ്ക്കുന്ന കൂട്ടുകാരികളില്‍ ആരെങ്കിലും തന്റെ ഭര്‍ത്താവിനെ തന്നില്‍ നിന്നും തട്ടിയെടുക്കുമോ എന്ന ഭീതിയാണ്. അതല്ലാതെ സ്വന്തം കെട്ട്യോനെ...

ചേച്ചി ബാക്കി പറയും മുന്നെ അടുക്കളയില്‍ നിന്നും എഴുന്നേറ്റ് സിറ്റൗട്ടിലേയ്ക്ക് നടന്ന അളിയന്‍  ചേച്ചിയോടായി പറഞ്ഞു.

എടീ.. മതീ.. ഇപ്പൊ ഒരു കാര്യത്തില്‍ തീരുമാനമായി. നമ്മളെപ്പോലെയുള്ള സകല ഭാര്യാ ഭര്‍ത്ത് ദാമ്പത്യ ജീവിതത്തിലും ഒരു കാലത്തും സമത്വവും സംതുലനവും കടന്ന്‍ വരാന്‍ പോകുന്നില്ല. പക്ഷേ വഴക്കിന്റേയും ചര്‍ച്ചയുടേയും കാര്യത്തില്‍ ന്യായവും അന്യായവും നിരത്തി കട്ടയ്ക്ക് കട്ടയായി പിടിച്ച് നിന്ന്‍ നമ്മളെന്നും സമത്വവും സംതുലനവും നില നിര്‍ത്തും..!

***************************
അബ്ദുള്‍മജീദ്. പി.എ.
വള്ളത്തോള്‍ നഗര്‍.
***************************

നാഗ_ബന്ധനം



അത്ഭുതമായി നിലകൊള്ളുന്ന ശ്രീപദ്മനാഭൻറെ സ്വന്തം ബി നിലവറയെ പറ്റി വിദേശ മാധ്യമങ്ങൾ  ആവർത്തിച്ചു എഴുതുന്നുണ്ട് .നാഗബന്ധനം എന്ന വാക്കുപോലും കേൾക്കുന്നത് ഇപ്പോഴാണ് .ശബ്ദ വീചികൾ കൊണ്ട് പൂട്ട്‌ അടക്കുകയും തുറക്കുകയും ചെയ്യുക .അതിനായി "നവ സ്വരങ്ങൾ "കൊണ്ടുള്ള പാസ് വേർഡ് .അതാണ് നാഗ ബന്ധനം ( Snake binding spell ) .പതിനാറാം നൂറ്റാണ്ടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്തു ഒരു സിദ്ധ പുരുഷൻ ഉണ്ടാക്കിയ പാസ് വേർഡ് .അതാർക്കും അറിയില്ല .ഇനി ആവർത്തിക്കാനുള്ള സംവിധാനവും ഇല്ല .

 നാഗ ബന്ധനത്തെ കുറി ച്ചു പറയുന്നതിങ്ങനെ .ഒരു പ്രത്യേക വ്യക്തിയുടെ പ്രത്യേക രീതിയിൽ ഉള്ള ശബ്ദം പൂട്ടിന് ഉള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും .ഈ ചലനം തൊട്ടടുത്ത ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടയുകയും തുറക്കുകയും ചെയ്യും .മറ്റൊരാളുടെ ശബ്ദം ചെന്നാൽ അത് മറു വശത്തുകൂടെ പുറത്തു പോവും .പൂട്ടിന് അനക്കവും ഉണ്ടാവില്ല . കൂടാതെ പാമ്പുകൾ ആക്രമിക്കും എന്ന് വിവരണം .

എന്തായാലും നാഗബന്ധനം നടത്തിയ സിദ്ധനോ അത് കണ്ട മറ്റുള്ളവരോ ഇന്നില്ല .രേഖകളും ഇല്ല .ആകെ കൂടി ഉള്ളത് 1908 ലും 1931 ലും നിലവറ തുറക്കാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് 1931 ൽ തിരുവിതാംകൂറിന്റെ ചരിത്രം പഠിക്കാൻ വന്ന ബ്രിടീഷ് ഗവേഷക Hatch എഴുതി Oxford books പ്രസിദ്ധീകരിച്ച ബുക്കിലെ വരികൾ ആണ്. Travancore: A Guide Book for the Visitor എന്ന തൻറെ പുസ്തകത്തിൽ Hatch ഇങ്ങിനെ എഴുതി  .ബി നിലവറ തുറക്കാൻ ശ്രമിച്ചതിനെ കുറിച്ച് ."They tried to open the cobra gates of the temple but failed so,but were faced by millions of cobras and snakes of shrimp variety .They were chased for life".

ആ വരികൾ വിവരിക്കാൻ ഇന്നാരുമില്ല .അതുകൊണ്ട് അതൊരു Mystery ആയി നിൽക്കുന്നു .ഏതെങ്കിലും രീതിയിൽ നിലവറ തുറക്കുമ്പോൾ മാത്രം  മറ നീക്കുന്ന അത്ഭുതം .

താക്കോൽ ഉണ്ടെങ്കിലും  ആ പൂട്ട് എങ്ങിനെ തുറക്കും .നവസ്വര ബന്ധനം ആര് ആവർത്തിക്കും . ഒക്കെ അത്ഭുതമായി നിലകൊള്ളുന്നു . അവിടത്തെ നിധി അങ്ങിനെ തന്നെയുണ്ട് .തിരുവിതാംകൂറുകാർ എന്തെങ്കിലും കാരണം കൊണ്ട് പട്ടിണിയിൽ ആയാൽ അന്നം കൊടുക്കാൻ സൂക്ഷിച്ച നിധി .

തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഭിമാനം ആണ് ശ്രീ പത്മനാഭൻ .പഴമക്കാരുടെ സുഹൃത്തും സംരക്ഷകനും .എന്തെങ്കിലും പ്രശ്‍നം വന്നാൽ പഴമക്കാർ പറയും "പത്മനാഭൻ അവിടുണ്ടല്ലോ ".ചിലർ തിരുവനന്തപുരം ഭാഷയിലും പറയും .അടുത്ത സുഹൃത്തെന്ന പോലെ ."പപ്പനാവൻ നോക്കിക്കോളും ".

2004 ൽ സുനാമി തിരകൾ കുളച്ചലും കന്യാകുമാരിയുടെ തീരവും  തകർത്തു വിഴിഞ്ഞവും ശംഖും മുഖവും തൊടാതെ തിരുവനന്തപുരം കറങ്ങി അങ്ങ് കരുനാഗ പള്ളിയിലും ആലപ്പുഴയിലും നാശം വിതച്ചപ്പോൾ ഒരു 80 കാരൻ പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തത് .ആത്മ വിശ്വാസത്തിന്റെ ശബ്ദം .

Saturday, 8 July 2017

Become a content writer


hi friends do you like to become a content writer.
Do you like to share your ideas to blogger or any social media.

You have a chance to become an editor on COLORS .
We welcomes content writer for our family.

Just contact us

COLORS Entertaiment©

New version now available now

New version of our android app now available


Click here for Download http://app.appsgeyser.com/5262738/LollyPopz

COLORS©

Friday, 7 July 2017

തെക്കേത്തൊടി ട്രാവല്‍സ്



തോണ്ടരുത്, നുള്ളരുത്, മാന്തരുത്, മൂളിപ്പാടിയ്ക്കോളൂ മുട്ടിയുരസരുത്,  ചാറ്റിയ്ക്കോളൂ ചാരരുത്, എന്നീത്യാദി ന്യൂജെന്‍ ബോര്‍ഡുകളൊന്നും തന്നെ വെയ്ക്കരുത്. പകരം മറ്റൊരു ബോര്‍ഡ് വെയ്ക്കാം. നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലാണ്.
അതു കണ്ടാല്‍ സകലരും ഒതുങ്ങിക്കോളും.

അയല്‍ക്കൂട്ടവും അനുജത്തിയും സമാസമം സഹായിച്ചതും ഒപ്പം കയ്യിലിരിയ്ക്കുന്ന പഴയ മിന്നും പൊടിയും നുള്ളിപ്പെറുക്കി വിറ്റതും കൂട്ടി അയല്‍ക്കാരി ശാന്തേടത്തി ഒരു വാഹനം വാങ്ങാന്‍ ഉദ്ദേശിയ്ക്കുന്നു. അതിന്റെ ചര്‍ച്ചയിലാണ് അളിയനും ചേച്ചിയും ശാന്തേടത്തിയും... ചര്‍ച്ച നടക്കുന്നത് അളിയന്റെ വീട്ടിലെ സിറ്റൗട്ടിലായതിനാല്‍ ചായ കാപ്പി പലഹാരം തുടങ്ങിയ യാതൊരു വിധ ശല്യങ്ങളും ഇല്ലാതെ ഗംഭീരമായി ചര്‍ച്ച മുന്നോട്ട് നീങ്ങി. ചര്‍ച്ചയ്ക്കിടയില്‍ പെട്ടന്നെന്തോ ഓര്‍മ്മ വന്ന പോലെ അളിയന്‍ പറഞ്ഞു.

ശാന്തേടത്ത്യേ.. സീറ്റിന്നടിയിലോ ബോഡിയുടെ ജോയിന്റിലോ പാന്‍ മസാലകളുടെ പാക്കറ്റ് തിരുകി വെയ്ക്കരുത് എന്ന ബോര്‍ഡ് വാഹനത്തില്‍ നിര്‍ബന്ധമായും വെയ്ക്കണം. കാരണം പാന്‍ മസാലകള്‍ വീട്ടില്‍ കയറ്റരുതെന്ന്‍ വാശിപിടിയ്ക്കുന്ന അമ്മമാരും പെങ്ങന്മാരും ഭാര്യമാരും ഉള്ള നമ്മുടെ നാട്ടില്‍ അത് ഉപയോഗിയ്ക്കുന്നവര്‍ സേഫായി സൂക്ഷിയ്ക്കുവാന്‍ ഇടം കാണുന്നത് ഇപ്പറഞ്ഞ സ്ഥലങ്ങളിലാ..

ശാന്തേടത്തി ചര്‍ച്ചയുടെ ഇടയില്‍ കയറി ചെറുതായൊന്ന്‍ നെടുവീര്‍പ്പിട്ടു കൊണ്ട് പറഞ്ഞു.

ഇന്ധനം, മെയിന്റന്‍സ്, റിപ്പയര്‍.. തുടങ്ങി കാശൊത്തിരി ചിലവാകും.

അതിനെ സപ്പോര്‍ട്ട് ചെയ്ത് അളിയന്‍ പറഞ്ഞു.

അതു മാത്രമല്ല ശാന്തേടത്ത്യേ.. ലൈസന്‍സ്, ബാഡ്ജ് , പെര്‍മിറ്റ്... തുടങ്ങി നൂലാമാലകള്‍ വേറേം കിടക്കുന്നുണ്ട്. ഇതെല്ലാം പോട്ടെ വാഹനത്തിന് ഒരു സ്റ്റാന്‍ഡ് വേണ്ടേ..? സ്റ്റാന്‍ഡുണ്ടായാല്‍ പോരാ ഓട്ടം വേണ്ടേ..?

ചര്‍ച്ച പോസിറ്റീവ് എനര്‍ജിയില്‍ നിന്നും നെഗറ്റീവ് എനര്‍ജിയിലേയ്ക്ക് കൂപ്പു കുത്തുന്നത് കണ്ട ചേച്ചി പറഞ്ഞു.

ശാന്തേടത്ത്യേ.. എനിയ്ക്ക് അവസാനമായി ഒരു കാര്യം പറയാനുണ്ട്. വാഹനം വാങ്ങുവാണേല്‍ അതിന് ശാന്തേടത്തീടെ തറവാട്ടു പേര് ചേര്‍ത്ത് തെക്കേത്തൊടി ട്രാവല്‍സ് എന്ന്‍ പേരിടണേ..

ചര്‍ച്ച എങ്ങുമെത്താതെ അലസിപ്പിരിയവേ അളിയന്‍ ഒരു കിടുക്കാഞ്ചി ഐഡിയ പറഞ്ഞു. നിസ്സാര പണം മുടക്കിയൊരു വാഹനം. ആ വാഹനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമുള്ള യാത്രയും. അതിന്റെ ഡ്രൈവര്‍ കുര്‍ത്തയും ജീന്‍സും അണിഞ്ഞ ശാന്തേടത്തി തന്നെ...!
അളിയന്റെ വിവരക്കേടാണ് ആ കിടുക്കാഞ്ചി ഐഡിയ എന്ന്‍ ആദ്യം തോന്നിയെങ്കിലും ശാന്തേടത്തിയ്ക്കും ചേച്ചിയ്ക്കും ആ ഐഡിയ നന്നായി ബോധിച്ചു.

കേവലം മൂന്നാഴ്ചയ്ക്കുള്ളില്‍ നിസ്സാര കമ്മീഷന്‍ കൈക്കൊണ്ട അളിയന്‍ വളരെ നിസ്സാര മുതല്‍ മുടക്കില്‍ തമിഴ്നാട്ടില്‍ നിന്നും ഒരു വാഹനം ഒപ്പിച്ചു. കന്നിയാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്ന വാഹനത്തിന്നരികെ തൂവെള്ള കുര്‍ത്തയും നീല ജീന്‍സും വെള്ളത്തൊപ്പിയും അണിഞ്ഞ് സാക്ഷാല്‍ ഡ്രൈവര്‍ ശാന്തേടത്തി റെഡി. തെക്കേത്തൊടി ട്രാവല്‍സ് എന്ന ബോര്‍ഡ് മറയാതെ ഡെക്കറേറ്റ് ചെയ്ത വാഹനത്തിന്നരികെ നില്‍ക്കുന്ന അളിയനേയും ചേച്ചിയേം വിളിച്ചു കൊണ്ട് ശ്രീമതി ശാന്തേടത്തി പറഞ്ഞു.

രാഹുകാലം കഴിഞ്ഞയുടനെ വാഹനത്തിന്റെ ഗ്രാമം കാണിയ്ക്കല്‍ കന്നിയോട്ടത്തില്‍ നിങ്ങള് രണ്ടാളും വേണം. വേഗം വസ്ത്രം മാറി വാ..

അളിയനും ചേച്ചിയും വസ്ത്രം മാറാനായ് നീങ്ങിയതും സുനാമി വന്നടിച്ച പോലെ എങ്ങുനിന്നോ മെമ്പര്‍ സുകുവും പരിവാരങ്ങളും വാഹനത്തിന്റെ സമീപം പറന്നിറങ്ങി. കക്ഷത്തിരിയ്ക്കുന്ന ഡയറി നിയുക്ത ഡ്രൈവറായ ശാന്തേടത്തിയ്ക്ക് കൈമാറിക്കൊണ്ട് മെമ്പര്‍ സുകു വാ തുറന്നു.

മാന്യരേ.. ഇന്നാട്ടിലെ പെണ്‍ കുട്ടികള്‍ക്ക് വെയിലും മഴയും കൊള്ളാതെ പൂവാല പീഡനം പേടിയ്ക്കാതെ തട്ടിക്കൊണ്ടു പോവല്‍ ഭീഷണിയില്ലാതെ സമാധാന പൂര്‍വ്വം സ്കൂളില്‍ പോകുവാനും വരുവാനും ഇങ്ങനെ ഒരു ഉദ്യമം എന്റെ തലയില്‍ ഉദിച്ചപ്പോള്‍ അതിന്റെ സാരഥിയാവാന്‍ ഞാന്‍ തയ്യാര്‍ എന്ന്‍ പറഞ്ഞ് മുന്നോട്ട് വന്ന ശ്രീമതി ശാന്തേടത്തിയ്ക്ക് ഞാന്‍ ആദ്യമേ നന്ദി പറഞ്ഞു കൊള്ളട്ടെ. തുച്ചമായ ചാര്‍ജ്ജ് ഈടാക്കി പെണ്‍കുട്ടികളെ സ്ക്കൂളിലും തിരിച്ച് വീട്ടിലും എത്തിയ്ക്കുക എന്ന സദുദ്ദേശത്തോടെ അതിലുപരി എന്റെ ഭാവനയില്‍ വിരിഞ്ഞ ഈ തെക്കേത്തൊടി ട്രാവല്‍സ് എന്ന സൈക്കിള്‍ റിക്ഷയുടെ ഔദ്യോഗികമായ ഉല്‍ഘാടനം ഇതാ ഞാന്‍ നിര്‍വ്വഹിച്ചു കൊള്ളുന്നു.

ഇതൊന്നുമറിയാതെ ഓടിക്കിതച്ചെത്തിയ അളിയനും ചേച്ചിയും സൈക്കിള്‍ റിക്ഷയിലേയ്ക്ക് കയറാന്‍ തുടങ്ങവേ ആരോ വിളിച്ചു പറഞ്ഞു.

ഗ്രാമം കാണിയ്ക്കല്‍ ചടങ്ങിന് ഈ വാഹനത്തില്‍ കയറി ഗമയോടെ ഇരിയ്ക്കാന്‍ യോഗ്യതയുള്ളത് ഇതിന്റെ സൂത്ര ധാരകനായ മെമ്പര്‍ സുകു മാത്രമാണ്. അതുകൊണ്ട് നിങ്ങളങ്ങോട്ട് മാറി നില്‍ക്ക്.. സുകു കയറിക്കോട്ടെ..

അളിയനെ തട്ടി മാറ്റി സുകു അകത്തേയ്ക്ക് കയറവേ അളിയന്‍ സുകുവിന്റെ കാതില്‍ ഒരു സ്വകാര്യം പറഞ്ഞു.

സുകൂ.. തെക്കേത്തൊടി ട്രാവല്‍സ് ഒരു നിമിഷം കൊണ്ട് തെക്കോട്ടെടുക്കല്‍ ട്രാവല്‍സാകും എന്ന കാര്യം നീ മറക്കണ്ട.

സൈക്കിള്‍ റിക്ഷ ചവിട്ടി ശാന്തേടത്തി മുന്നോട്ട്...!
പിന്‍ സീറ്റില്‍ ഗമയോടെ ഞെളിഞ്ഞിരുന്ന്‍ സുകുവും മുന്നോട്ട്.....!

അതു കണ്ട് സങ്കടപ്പെട്ട ചേച്ചിയെ കണ്ടപ്പോള്‍ അളിയന്‍ സമാധാനാശ്വാസമെന്നോണം പറഞ്ഞു.

എടീ.. ഈ യാത്രയില്‍ നമ്മള്‍ കയറാതിരിയ്ക്കലാണ് നല്ലത്. കാരണം ആ വാഹനത്തിനും ശാന്തേടത്തിയ്ക്കും കണ്ണു തട്ടാതിരിയ്ക്കാനുള്ള കോലമായി നമ്മള്‍ മാറും. രജിസ്ട്രേഷന്‍ കഴിയാത്ത ബെന്‍സ് കാറില്‍ ചീഞ്ഞ ചാള കൊണ്ടുപോകുന്ന വിലപോലും നമ്മുക്ക് കാണില്ല.

അളിയന്റെ ആശ്വാസ വാക്കുകള്‍ക്ക് ചേച്ചിയുടെ കണ്ണു നീരിനെ തടയാനായില്ല. ഇരുവരും തിരികെ സിറ്റൗട്ടിലേയ്ക്ക് കയറും മുന്നെ സൈക്കിളില്‍ പാഞ്ഞു പോകുന്ന കാരാഞ്ചേരി സോമന്‍ സൈക്കിള്‍ നിര്‍ത്തി അളിയനോട് വലിയ വായില്‍ വിളിച്ചു പറഞ്ഞു.

എടോ.. നീയറിഞ്ഞോ.. ശാന്തേടത്തിയ്ക്കും മെമ്പര്‍ സുകുവിനും പൗരസമിതിയ്ക്കാര്‍ നോട്ടുമാലയിട്ട് സ്വീകരണം നടത്തി.

ആ വാര്‍ത്ത അളിയന്റെ കാതില്‍ പതിഞ്ഞതും അളിയന്‍ മുറ്റത്തേയ്ക്ക് ചാടിയിറങ്ങിക്കൊണ്ട് പറഞ്ഞു.

ആ നോട്ട് മാലകള്‍ക്ക് ഞാനും നീയുമാണ് അര്‍ഹരെന്ന്‍ പൗരസമിതി നാറികളെ അറിയിച്ചിട്ടു വരാം.

ഉടന്‍ തന്നെ ചേച്ചി പറഞ്ഞു.

അങ്ങോട്ട് പോകുന്ന വഴിയ്ക്ക് ചക്കുറ്റിക്കാട്ടിലെ ഭണ്ഡാരപ്പെട്ടിയില്‍ പത്തു രൂപ ഇട്ടേയ്ക്ക്.. തെക്കേത്തൊടി ട്രാവല്‍സ് തെക്കോട്ടെടുക്കും ട്രാവല്‍സായി നമ്മുടെ കണ്ണില്‍ കാണിയ്ക്കാന്‍.. !

അത് ഞാനേറ്റു എന്ന്‍ പറഞ്ഞ് ഗേറ്റിലേയ്ക്കോടിയ അളിയന്‍ തിരികെ സിറ്റൗട്ടിലേയ്ക്ക് ഓടി വന്നു കൊണ്ട് പറഞ്ഞു.

വേണ്ടടീ.. അങ്ങിനെ പറയണ്ട. നേര്‍ച്ചക്കാശിന്റെ ഫലം നാളെയാണ് കാണുന്നതെങ്കില്‍ പാവം കുരുന്നു മക്കള്‍...!?
അര്‍ഹതയില്ലാത്ത പലതും പിടിച്ചു വാങ്ങിയിട്ടുള്ള എനിയ്ക്ക് കിട്ടിയ ശിക്ഷയായി കണ്ട് നമ്മുക്ക് സമാധാനിയ്ക്കാം.

അളിയന്റെ ആ മനം മാറ്റത്തില്‍ ചേച്ചിയുടെ സങ്കടാശ്രു ആനന്ദാശ്രുവിനായ് വഴിമാറി. പൗര സമിതിയുടെ മുന്‍ നിരയില്‍ ആരോഗ്യവാന്മാരും പഴയ കാല ഗുണ്ടകളുമാണെന്ന്‍ അളിയന് ഓര്‍മ്മവന്നപ്പോഴുണ്ടായ താല്‍ക്കാലിക മനം മാറ്റമാണതെന്ന്‍ ചേച്ചി ഒരിയ്ക്കലും അറിഞ്ഞില്ല..!

***************************
അബ്ദുള്‍മജീദ്. പി.എ.
വള്ളത്തോള്‍ നഗര്‍.
***************************

Download app

Download and LollyPopz android app for free

Click herehttp://app.appsgeyser.com/5262738/LollyPopz

Thursday, 6 July 2017

Life Story dont miss it

അന്ന് ഏറെ വൈകി  ആണ് ഹരി ഉറങ്ങാൻ  കിടന്നത്   .. നാളെ കൊണ്ട് പോകാൻ ഉള്ള സാധനങ്ങൾ എല്ലാം ബാഗിൽ എടുത്തു വെച്ച്  അരുൺന്റെ വീട്ടിൽ പോയി തിരിച്ചു വന്നപ്പോഴേക്കും സമയം പത്രണ്ടു മാണിയോട് അടുത്തിരുന്നു     പതിവ് പോലെ ഉമ്മറത്തെ തിണ്ണയിൽ അമ്മ കാതിരിക്കുണ്ടായിരുന്നു "അമ്മക്ക് കിടക്കായിരുന്നിലെ" എന്നാ ചോദ്യത്തോടെ ആണ് ഹരി ഗേറ്റ് അടച്ചു   വീട്ടിലേക്ക് കയറി   വന്നത് .  കിടന്നാലും ഉറക്കം വരില്ല ...

അച്ഛൻ എവിടെ അമ്മേ

 കിടന്നു.   മോൻ വരുന്നതും നോക്കി ഒരുപാട് നേരം അച്ഛൻ  കാത്തിരുന്നു  നാളെ മോൻ പോവല്ലേ  മോന്റെ കൂടെ ഇരുന്നു  ഭക്ഷണം കഴിക്കണം എന്നും പറഞ്ഞു  ...   കുറെ  നേരം ആയി  മോനെ കാണാതായപ്പോ ഞാൻ നിര്ബന്ധയിച്ചപ്പോ  അത്താഴം കഴിച്ചു കിടന്നു  .അച്ഛന്  മരുന്ന് ഉള്ളതല്ലേ .

 മോൻ  കൈ കഴുകിട്ടു വാ അമ്മ ചോറ് എടുത്  വെക്കാം.

വേണ്ട അമ്മേ ഞാൻ  അരുൺന്റെ  വീട്ടിനു കഴിച്ചു ...

അമ്മ കഴിച്ചു കിടാനൊള്ളു... ..എന്നാ മോൻ പോയി കിടന്നോ  നാളെ നേരത്തെ  എഴുന്നേൽക്കാൻ ഉള്ളതല്ലേ
         ...അവൻ ഉറങ്ങുവാൻ ആയി കിടക്കുമ്പോഴും  അവനു അറിയാമായിരുന്നു ആ  ദിവസം  അവനു  അത്ര പെട്ടന്നു ഉറങ്ങുവാൻ ആകില്ലെന്ന്..  നാളെ അവൻ ജീവനെ പോലെ സേന്ഹിച്ചിരുന്ന   അവന്റെ ശ്രീകുട്ടിയുടെ കല്യണദിവസം  ആണ്  ... കഴിഞ്ഞ 5 വർഷത്തെ പ്രണയം  ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ (   ഒരു നെടുവിറപ്പടെ അവൻ അവന്റെ മുറിയിൽ അകെ നോക്കി  ) അവൾക്കായി എഴുതിയ ആദ്യത്തെ പ്രണയലേഖനം ഈ മുറി വെച്ചായിരുന്നു...  ഇതേ പോലെ ഉള്ള എത്രയോ രാത്രികൾ പുലരും വരെ അവളുമായി ഫോണിൽ  സംസാരിച്ചട്ടുണ്ട് .....  എല്ലാം അവസാനിച്ചപ്പോ ജീവിതം അവസാനിപ്പിക്കാൻ  തീരുമാനിച്ചതും ഇവിടെ വെച്ച് തന്നെ  ... അവളെ പോലെ നാളെ എന്റെ ഈ  മുറിയും  എനിക്ക് അന്യമാകാൻ പോകുന്നു നാളെ  ഈ സമയത്തു  ഒരുപാട് ദൂരെ  മറ്റേതോ മുറിയിൽ  ...

 അരുൺ പറഞ്ഞത്  അനുസരിച്ചു  ഇനി നാട്ടിലേക്കു   തിരിച്ചു  വരാൻ  2 വർഷങ്ങൾ കഴിയണം....   ഇതേ പോലെ 2 വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം ആണ് അരുൺനെ യാത്ര ആകാൻ എയർ പോർട്ട്ൽ പോയത്. അന്ന് എയർ പോർട്ട്ൽ വെച്ച്  അവൻ  എനിക്ക് തന്ന വാക്ക് ആണ്   അവന്റെ ഷാർജയിലെ കമ്പനിയിൽ  ഒരു ജോലി .   ഈ തവണ അവൻ ലീവ്നു വന്നപ്പോ എനിക്ക്  ഉള്ള വിസയും ടിക്കറ്റ് ഉം കൊണ്ടാണ് വന്നത്...  എന്തോ നിമിത്തം പോലെ  നാളെ തന്നെ എനിക്ക്  പോകേണ്ടിവരുന്നു ഒന്ന് ഓർക്കുമ്പോൾ അതാണ് നല്ലതു അല്ലങ്കിൽ നാളെത്തെ ഒരു ദിവസം ഞാൻ എങ്ങനെ തള്ളിനീക്കും  എനിക്ക് തന്നെ അറിയില്ല..    പ്രണയത്തിന് ഒരാളെ ഇത്രക്കും   അവശനകൻ കഴിയും എന്ന് ഞാൻ എന്റെ ജീവിതത്തിൽ നിന്ന് പഠിച്ചു... കഴിഞ്ഞ ഒരു 3 മാസം എന്റെ ജീവിതത്തിൽ എന്തല്ലാം സംഭവിച്ചു ..  കുത്തുവാക് പറഞ്ഞവരും  അശ്വസിപ്പിച്ചവരും ആണ്  അധികം..  പാവം അമ്മ എന്റെ അവസ്ഥ കണ്ടു ഒരുപാട് കരഞ്ഞു..   ഇത്രയെല്ലാം എന്റെ ജീവിതത്തിൽ സംഭാവിച്ചടും   അച്ഛൻ എന്നോട് ഒരു വാക് പോലും ചോദിച്ചില്ല...  ഇതേ കുറിച്ച് വീട്ടിലോ അമ്മയോടൊ  ഒന്ന് മിണ്ടുക പോലും ചെയ്തില്ല...   എന്റെ ഈ പ്രായത്തിനു ഇടയിൽ  എന്റെ പേര് പറഞ്ഞു ഒരിടത്തും നിന്നും അച്ഛന് ബുദ്ധിമുട്ടു അവനുഭവിക്കേണ്ട അവസ്ഥ ഞാൻ ഉണ്ടാകിട്ടില്ല..    ഇനി പഠിച്ചു കഴിഞ്ഞ് ജോലി കിട്ടാൻ  വൈകിയതിന് ആണോ  എന്നോടുള്ള ദേഷ്യം ..  ഇന്ന് അരുൺന്റെ വീട്ടിൽ പോയപ്പോൾ  അവനും അച്ഛനും സുഹൃത്തുകളെ പോലെയാണ്.. അത് കണ്ടപ്പോ എനിക്ക് മനസിലായി   എനിക്കും അച്ഛനും ഇടയിൽ വല്ലാത്ത  അകൽച്ച ഉണ്ടെന്നു ...അത് കൊണ്ടാണ് ഞാൻ നേരം വൈകി വീട്ടിൽഎത്തിയതും.. ഇനി ഞാൻ അച്ഛന് ഒരു ഞാൻ ഒരു ബാധ്യതയായി എപ്പോഴങ്കിലും തോന്നിട്ടുണ്ടങ്കിൽ  അത് നാളെത്തോടെ അവസാനികണ്...

 പിറ്റേന്നു രാവിലെ അമ്മയുടെ വിളി കേട്ടാണ്  ഹരി എഴുന്നേൽകുന്നത്..

"മോനെ ഹരികുട്ടാ " മണി ആറ് ആയിട്ടോ.

  (എന്റെ മുടിയിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു)

 മോൻ കുളിച്ചു അമ്പലത്തിൽ പോയി ഒന്ന് തൊഴുതട്ടുവാ ഒരുപ്പാട്നാൾ ആയിലെ നീ അമ്പലത്തിൽ ഒകെ പോയിട്ടു  ...
അമ്മ  വരുണ്ടോ  അമ്പലത്തിലേകി?
 "ഞാൻ ഇല്ല മോനെ " രാവിലത്തെ ചായയുടെ പണി ഒന്നും കഴിഞ്ഞട്ടില്ല .മോൻ പോയിട്ടു വാ ..
 അമ്മ  പറഞ്ഞപ്പോഴണ് ആണ് ഓർത്തത്  ഞാൻ അമ്പലത്തിൽ പോയിട്ട് 3 മാസങ്ങൾ ആകുന്നു ..  കൂടുതലും അമ്പലത്തിൽ പോകുന്നത് അവളെ കാണാൻ ആയിരുന്നു...

ഹരി അമ്പലത്തിൽ പൂവൻ യാത്ര ആയി ഇറങ്ങി

"അമ്മെ ഞാൻ ഇറങ്ങാണു"

 ഞാൻ വീട്ടിനു ഇറങ്ങുന്ന നേരത്ത്  അച്ഛൻ ഉമ്മറത്ത് പേപ്പർ  വായിച്ചു  ഇരിക്കുണ്ടായിരുന്നു .. )

 ഞാൻ ഇറങ്ങുന്നത് കണ്ടപ്പോ അച്ഛൻ എന്നോട് ചോദിച്ചു  "നീ അമ്പലത്തിലേക് ആണോ".. ഉം അതെ .. "നിൽക്കു ഞാനും ഉണ്ട്" അച്ഛൻ അല്പസമയത്തിന് ഉള്ളിൽ മുണ്ടു മാറി വന്നു... ഞാൻ ബൈക്ക് സ്റ്റാർട്ട് ആകാൻ ആയി നിക്കി വെച്ചപ്പോ അച്ഛൻ പറഞ്ഞു .. മോനെ നമുക്ക്  നടന്നു പോകാം   എയർ പോർട്ടിലേക്കി പോകാൻ തോമസ്ന്റെ കാർ  പറഞ്ഞിരിക്കുന്നത് 9 മണിക് അല്ലെ"  ഉം അതെ   "സമയം ഉണ്ട്"

 " സരസ്വതി ഞങ്ങൾ ഇറങ്ങാണു  " അച്ഛൻ അമ്മയോടയി പറഞ്ഞു ..   അടുക്കളയിൽ എത്ര പണി തിരകയാലും ഞാനോ അച്ഛനോ പുറത്ത് ഇറങ്ങാണു എന്നു കേട്ടാൽ അമ്മ ഉമ്മറത് ഉണ്ടാകും റോഡിലെ വളവു തിരിഞ്ഞു  ഞങ്ങൾ അമ്മയുടെ കണ്ണിൽ നിന്ന് മായും വരെ ആ നിൽപ് അവിടെ നിൽക്കും . ഈ തവണയും ആ പതിവ്  അമ്മ തെറ്റിച്ചില്ല..  ഉമ്മറത്തേക് ഓടി വന്നു പാവം . ഞാൻ അമ്മയെ നോക്കി  പോയിട്ടു വരം എന്നാ അർത്ഥത്തിൽ   തലയാട്ടി... അച്ഛന് ഒപ്പം അമ്പലത്തിലേക്ക് നടന്നു... ഇങ്ങനെ അച്ഛന് ഒപ്പം  അവസാനമായി പുറത്തേക്കു പോയത് സ്കൂൾ പഠിക്കുന്ന സമയത്താണ് ആ ദിവസം ഇന്ന് എന്റെ ഓർമയിൽ ഇല്ല... അച്ഛൻ ഒന്നും എന്നോട് സംസാരിക്കുന്ന പോലും ഇല്ല ...

ഹരി ഉം ഒന്നും മിണ്ടാതെ അച്ഛന്റെ കൂടെ താഴോട്ട് നോക്കി നടന്നു..  

 അമ്പലത്തിൽ  എത്തിയപ്പോഴാണ്  വീട്ടിന് ഇറങ്ങാൻ നേരം
അമ്മ പുഷ്പാഞ്ജലി കഴിക്കേണ്ട കാര്യം പറഞ്ഞത് ഓർമ്മ വന്നത്.

പക്ഷേ   പൈസ എടുക്കാൻ മറന്നു   വഴിപ്പാട് കൗണ്ടറിൽ അറിയുന്ന ആരെങ്കിലും ആണങ്കിൽ കടം പറയാം എന്നാ ഉദ്ദേശത്തോടെ   ഹരി കൗണ്ടറിന്റെ അടുത്തേക്ക് നടന്നു  അവിടെ എത്തുന്നതിനു മുൻപ് അച്ഛൻ.. പറയുന്ന കേട്ടു  ഒരു ഭാഗ്യസൂക്തം പുഷ്പാഞ്ജലി പേര് ഹരി.. നക്ഷത്രം പുണർതം...    അമ്പലത്തിന്റെ പരിസരത്തു എത്തിയപ്പോഴേ അവൾ ആയിരുന്നു മനസ് നിറയെ..   നോട്ടീസ്  ബോർഡിൽ ..  ഇന്നത്തെ ഡേറ്റ് ഇട്ടു   വിവാഹം എന്ന് തലക്കെട്ടോടെ അവളുടെയും ചെക്കന്റെ പേര് എഴുതി വെച്ചിരുന്നു ...  അറിയാതെ ഒരു നിമിഷം അത് നോക്കി നിന്ന് പോയി..   വിവാഹത്തിന്റെ  ഒരുക്കങ്ങൾ  ചെറിയ രീതിയിൽ അമ്പലത്തിലും  കാണണം ആയിരുന്നു...  "നീ എന്താ ഉള്ളിൽക്കു വരുന്നില്ലേ  " എന്നാ അച്ഛന്റെ ചോദ്യം കേട്ടപ്പോ.. ദ  വരുന്നു ....,എന്ന് പറഞ്ഞു  ഞാൻ ശ്രീകോവിലിന്റെ   ഉള്ളിലേക്കു നടന്നു...  വഴിപ്പാട് കഴിച്ചതും പ്രസാദം വാങ്ങിച്ചതും എല്ലാം അച്ഛനാണ് . തൊഴുതു എന്ന് വരുത്തികുട്ടി അച്ഛന് ഒപ്പം  അമ്പലത്തിൽ നിന്ന് വീട്ടിലേക്ക് ഇറങ്ങി...  ചെരുപ്പ് ഇട്ടു ഇറങ്ങാൻ നേരത്തു അമ്പലത്തിലെ ആൽത്തറ ചൂണ്ടിക്കാണിച്ചു അച്ഛൻ എന്നോട് ചോദിച്ചു നിനക്ക് ഈ ആൽത്തറ ഓർമ്മ ഉണ്ടോ..? നീ കുഞ്ഞായിരുന്ന കാലത്തു ഈ അമ്പലത്തിൽ  തൊഴാൻ വരുമ്പോഴാല്ലാം   നീ ആ ആൽത്തറയിൽ ഇരിക്കാൻ വാശി പിടികുമായിരുന്നു .  ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല മിണ്ടാതെ അച്ഛന്റെ കൂടെ നടന്നു

എന്റെ ഓർമയിൽ ഈ പരിസരങ്ങളിൽ എല്ലാം ശ്രീകുട്ടിയുടെ ഓർമ്മകൾ  മാത്രം ആണ് .. അച്ഛൻ പറഞ്ഞ എന്റെ കുട്ടിക്കാലത്തെ ആ നല്ല ഓർമ്മകൾ പോലും ഓർത്തു എടുക്കാൻ ഞാൻ ശ്രമിച്ചില്ല...അമ്പലത്തിൽ നിന്നു കുറച്ചു നിങ്ങിയ  നേരെയുള്ള വഴിയിൽ ആണ് അവളുടെ വീട് .പല ദിവസങ്ങളിലും അവളെ കാണാൻ ആയി ഈ ആൽത്തറയിൽ ആണ് ഞാൻ കൂട്ടുകാർക് ഒപ്പം ഇരിക്കാർ എത്രയോ ഇതേ പോലെയുള്ള പകലുകളിൽ ഈ ആൽ ചുവട്ടിൽ വെച്ച്  എന്റെ നെറ്റിയിൽ അവൾ ചന്ദനം തൊട്ടു തന്നിട്ടുണ്ട്   ഒരിക്കൽ  ചന്ദനം തൊടുതരുന്ന നേരത്തു  അവൾ അറിയാതെ അവളുടെ കൈവെള്ളയിൽ   ചുംബിച്ചതും  .പ്രസാദത്തിലെ ശർക്കര കഷ്ണം   വായയിൽ വെച്ചു തരാൻ പറഞ്ഞു വാശി പിടിച്ചതും എല്ലാം ഇന്ന് വെറും ഓർമ്മകൾ ആയിരിക്കുന്നു ..... ആ ഓർമ്മകളെ കുറിച്ച്  എനിക്ക്  അച്ഛനോട് പറയാൻആകില്ല ലോ.. എന്ന് ആലോചിച്ചു   ഞാൻ നടന്നു

 അവളുടെ വീടിന്റെ വഴി എത്തിയപ്പോ  തല കുമ്പിട്ടു ആ വഴിയിലേക്ക് ഒന്ന് നോക്കി  .. ആളുകളും വണ്ടികളും എല്ലാം വന്നു തുടങ്ങിരുന്നു...    വന്നത്തിൽ  ആരൊക്കെയോ അച്ഛന്റെ പരിചയക്കാർ ആണ് എന്ന് തോന്നുന്നു "വേണുഏട്ടൻ"വിളിച്ചു പരിചയം പുതുക്കുന്നവരും ഉണ്ട്...

ഹരി അച്ചനോട് ആയി പറഞ്ഞു..,
" ഞാൻ  നടക്കാണ്.

 ക്ലബ്ബ്ലേക്കി ഒന്ന് കയറണം .

"വേഗം വരണം "

എന്ന് പറഞ്ഞു അച്ഛൻ കല്യണത്തിന് വന്ന ആരോട് ഒക്കെയോ സംസാരിച്ചു കൊണ്ട് അവിടെനിന്നു  ഞാൻ ക്ലബ്ബിൽ ആരെയും കാണാത്ത കാരണം ഞാൻ നേരെ വീട്ടിലേക്കു നടന്നു.....

9 മണി ആകുമ്പോഴേക്കും  പോകാൻ ഉള്ള എന്റെ തെയ്യാറെടുപ്പുകൾ  കഴിഞ്ഞിരുന്നു...  ഒരു സമയത്ത് ഏറെ മോഹിച്ചതാണ്  ഈ യാത്ര . പക്ഷേ ഇന്ന്..  എല്ലാത്തിനോടും വല്ലാത്തൊരു മടുപ്പ് മാത്രം ആണ്...   കൊണ്ടു പോകാൻ ഉള്ള സാധനങ്ങൾ എല്ലാം എടുത്തു വെച്ചട്ടില്ലേ എന്ന് ഒരിക്കൽ കൂടെ  ഉറപ്പ്  വരുത്തി പെട്ടി അടക്കാൻ  തുടങ്ങുമ്പോ ആണ് അമ്മ എണ്ണ കുപ്പിയും ആയി വന്നത്

 "മോനെ ഈ എണ്ണ കൂടെ ഇതിൽ വെച്ചോ"    

 ഇതിൽ ഇനി സ്ഥലം ഇല്ല അമ്മേ..  നീ ഒന്നും കൂടെ നോക്കു ഇതും കൂടെ വെച്ച മതി...  എന്നാ ശരി താ.. ഇനി ഇത് കൊണ്ട് പോകണ്ടിരുന്ന ഇതും പറഞ്ഞിരുന്നു അമ്മ വിഷമിക്കും...    എണ്ണ കുപ്പിയും എടുത്തു വെച്ച് പെട്ടി അടച്ചു...  അമ്മ എന്നെ നേര നിർത്തി കവിളിൽ തലോടി കൊണ്ട് പറഞ്ഞു എന്റെ മോൻ അവിടെ പോയി ഇനി വിഷമിച്ചു ഇരികരുത്ത്..  മോൻ ഇനി വരുമ്പോഴേക്കും അമ്മ   അവളക്കൾ നല്ല കുട്ടിയെ  എന്റെ  മോനു വേണ്ടി കണ്ടു പിടിച്ചു  വെക്കും
(ഹരി അമ്മയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു  )

ഇനി എനിക്ക് ആരെയും വേണ്ട എന്റെ അമ്മ മാത്രം മതി...    അത് കേട്ടപ്പോ അമ്മയുടെ കണ്ണുകൾ നിറഞ്ഞു ... അയ്യേ  ""എന്റെ അമ്മ കരയണോ..? ഈ 2 കൊല്ലം എന്നൊക്കെ പറഞ്ഞ" ദാ"  ന് പറഞ്ഞു പോവില്ല.. അത് കഴിഞ്ഞ  ഞാൻ ഇങ്ങോട്ടു തന്നെ അല്ലെ വരുന്നേ... അവിടെ പോയാലും എനിക്ക് എന്നും വിളികലോ എന്റെ അമ്മയെ  അമ്മ വിഷമികത്തെ ഇരുന്നമതി....  പിന്നെ എന്റെ കൂടെ  അരുൺ ഉം ഉണ്ടാലോ . ..     എന്നാ ഞാൻ ഇറങ്ങാൻ നോക്കട്ടെ... (ഹരി അമ്മയുടെ  കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചു)  അമ്മ ഹരിയുടെ നെറ്റിയിൽ ഉമ്മ വെച്ചു  ..
 വീണ്ടും അമ്മ  കരയാൻ തുടങ്ങാണ് എന്ന് മനസിലായപ്പോ.  ഹരി
ബാഗ് എടുത്തു  റൂം വിട്ടു ഇറങ്ങി..

 (   ഹരിയുടെ കൂടെ എയർ പോർട്ടിലേക്കി അച്ഛൻ മാത്രംമേ   വരുന്നുണ്ടായിരുള്ളൂ..  ഹരിയുടെ  ചേച്ചി  "ശ്യാമയെ" വിവാഹം കഴിച്ചിരിക്കുന്നത്  കുറച്ചു  ദൂരത്തേക്ക് ആയത് കൊണ്ടും അളിയന് ലീവ് ഇല്ലാത്തതു കൊണ്ടും വരാനായില. അമ്മക് കാറിൽ ഇരുന്ന ശർദ്ധിക്കുന്ന  ശീലം ഉള്ള കാരണം ഹരി  തന്നെ ആണ് അമ്മയോട് വരണ്ട എന്ന് പറഞ്ഞത്... ..

  ഹരി  സ്വാമി റൂമിൽ   പോയി  പ്രാർത്ഥിച്ചു കൊണ്ട്  പെട്ടി എടുത്തു ഉമ്മറത്തേക് ഇറങ്ങി

 ഹരിയെ കാത്തു അച്ഛൻ ഉമ്മറത്ത് നില്ക്കുണ്ടായിരുന്നു.. )  

  ഞാൻ പോകുന്നതിന്റെ വിഷമം പോലെ ഉള്ള ഒരു ഭാവമാറ്റവും അച്ഛന്റെ മുഖത്തു കണ്ടില്ല....  എന്നോട് അച്ഛൻ ചോദിച്ചു     ""എല്ലാം എടുത്തില്ലേ...?   ഉം എടുത്തു .. " എന്നാ  നമ്മക്കു ഇറങ്ങാം  വഴിയിൽ  എന്തെങ്കിലും ബ്ലോക്ക് ഉണ്ടങ്കിൽ .... അമ്മയോട് ഒരിക്കൽ കൂടെ യാത്ര  പറഞ്ഞു ഞാൻ കാറിൽ കയറി...    കാർ  പതുകെ മുന്നോട്ടു നീങ്ങി തുടങ്ങിയപ്പോ ഹരി    ഡോർ വിൻഡോ കൂടെ തല പുറത്തേക്ക് ഇട്ടു അമ്മയെ നോക്കി അപ്പോഴും അമ്മ കരയുക ആയിരുന്നു... അമ്മയുടെ വിഷമം കണ്ടപ്പോ അറിയാതെ ഹരിയുടെ  കണ്ണും നിറഞ്ഞു...      കാർ വളവു തിരിഞ്ഞു മുന്നോട്ട് നീങ്ങി...പോകുന്ന വഴിയിൽ കല്യാണ വീട്ടിൽ പോകുന്ന ആളുകളെ കാണാമായിരുന്നു..  കാർന്റെ ഡ്രൈവർ തോമാസ് ഏട്ടൻ അച്ഛന്റെ കുട്ടുകാരൻകൂടെ  ആണ്...   തോമാസ് ഏട്ടൻ അച്ഛനോട് ആയി ചോദിച്ചു "നമ്മുടെ ഗോപാലൻ നായരുടെ മോളുടെ കല്യണം അല്ലെ ഇന്ന്... അതെ എന്നാ അർത്ഥത്തിൽ അച്ഛൻ മൂളി..  ആ എനിക്കും ഉണ്ട് കല്യണം   തോമാസ് ഏട്ടൻ ആരോട് എന്നിലത്തെ പറഞ്ഞു

 പിന്നെ അച്ഛനും തോമസ് ഏട്ടാനും കൂടെ അവരുടേതായ കാര്യങ്ങൾ പറഞ്ഞു തുടങ്ങി ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഫോൺ നോക്കി കൊണ്ടിരിക്കുന്നു...   ഇടയ്ക്കു വെച്ച് അച്ഛൻ  എന്നോട് ചോദിച്ചു
"അരുൺ  ഏറങ്ങിയോ എന്ന് വിളിച്ചു ചോദിച്ചോ "
ഉം അവൻ ഇറങ്ങി  ..

(അരുൺ ലീവ് കഴിഞ്ഞു  എനിക്ക് ഒപ്പം ഇന്നാണ് മടങ്ങുന്നത്..  .. )


കാർ എയർപോർട്ടിൽ പടിക്കൽ  എത്തി...   എന്നെയും അച്ഛനെയും  ഇറക്കി   കാർ പാർക്ക് ചെയ്യാനായി തോമസ് ഏട്ടൻ പോയി...    കുറച്ചു മിനിറ്റുകൾ കഴിഞ്ഞപ്പോ അരുണും മറ്റൊരു കാറിൽ  വന്നു ഇറങ്ങി...

കുറെ നേരം ആയോ വന്നിട്ട്  അരുൺന്റെ അച്ഛൻ  എന്റെ അച്ഛനോട് ആയി ചോദിച്ചു...

 "ഇല്ല 5 മിനിറ്റ് ആയേയുള്ളൂ  "

അല്ല ഹരിയുടെ അമ്മ വന്നില്ലേ...   ?  അച്ഛൻ ഹരിയുടെ അച്ഛനോട് ആയി പറഞ്ഞു

  " അവൾക്ക് കാറിൽ ഇരുന്നാൽ ശർദ്ധിക്കുന്ന ശീലം ഉണ്ട് അത് കാരണം കൊണ്ട് വന്നില്ല."

ഞാൻ അരുൺന്റ കൂടെ  എയർപോർട്ട് എൻട്രൻസ്‌ലേക്ക് ആയി നടന്നു...

ഹരി അച്ഛനോട് യാത്ര പറയാനായി അടുത്ത് ചെന്നു.

"അച്ഛാ ഞാൻ പൂവാണ്.. ,"
 അവിടെ  എത്തിയതിനു ശേഷം ഞാൻ  വിളിക്കാം.. "

  മുഖത്ത് ഒരു ഭാവ വ്യത്യസം ഇല്ലാതെ അച്ഛൻ ഒന്ന് മൂളുക മാത്രം ചെയിതു...
അത് കണ്ടിട്ടും എനിക്ക് അത്ഭുതം ഒന്നും തോന്നില്ല  കഴിഞ്ഞ 3 മാസം ഞാൻ  വിഷമിക്കുന്നത് കണ്ടിട്ടും  ഒരു വാക്ക്   ചോദിക്കാത്ത ആൾ  ആണ് ഞാൻ പോകുന്നു എന്നറിഞ്ഞാൽ   വേദനിക്കൻ പോകുന്നത് ..
 ഹരി തിരിഞ്ഞു നോക്കാത്ത ഐര്പോര്ട്ടിന്റെ ഉള്ളിലേക്കു കടന്നു...

എല്ലാംകഴിന്ന്  അരുണിന് ഒപ്പം ഫ്ലൈറ്റിന് വേണ്ടി ചെയ്തിരിക്കുമ്പോ .. ഹരി അരുണിനോട് ആയി ചോദിച്ചു .. ഡാ അരുൺ ... നീ ഒറ്റ മകൻ ആയതോണ്ടു ആണോ നിന്റെ അച്ഛന് നിന്നോട് ഇത്രയും ഇഷ്ട്ടം ...     ചോദ്യം മനസ്സിലാവാത്ത രീതിയിൽ  അരുൺ ഹരിയോട് ചോദിച്ചു
 നീ എന്താ  ഹരി അങ്ങനെ പറഞ്ഞെ?
 അല്ല അരുൺ   എന്റെ എല്ലാകാര്യങ്ങളും നിനക്ക് അറിയാവുന്നതല്ലേ...   ശ്രീകുട്ടിയും ആയിട്ടുള്ള റിലേഷൻ ഷിപ്പും  ബ്രേക്പ്ഉം ഒകെ  ..  കഴിഞ്ഞ കുറച്ചു നാൾക്കു.മുൻപ് വരെ ഞാൻ ഞാനല്ലതായ കുറച്ചു ദിവസങ്ങൾ ഉണ്ടായിരുന്നു..  എന്നിട്ടും എന്റെ അച്ഛൻ ഒരു വാക്ക് എന്നോട് ചോദിച്ചില്ല..

 (  ഹരി ശബ്‌ദം ഇടറി കൊണ്ട് ചോദിച്ചു )

എന്ത് തെറ്റാണു അതിനും മാത്രം ഞാൻ അച്ഛനോട് ചെയ്തത് ..

    അരുൺ ഹരിയുടെ  തോളിൽ കൈ വെച്ച്കൊണ്ട് പറഞ്ഞു നീ  എന്ത് അറിഞിട്ടാണ്  ഹരി നീ നിന്റെ അച്ഛനെ കുറിച്ച് പറയുന്നത്...

                ഞാൻ ഈ തവണ ലീവ്ന്  ആദ്യമായ് നിന്റെ വീട്ടിലേക്ക് വന്നത് ഓർക്കുണ്ടോ നീ..   അന്ന് ഞാൻ നിന്റെ വീട്ടിലേക്ക് കയറി വന്നതു നിന്റെ അച്ഛന്റെകൂടെ ആണ്... അന്ന്  ഞാൻ അമ്പലത്തിൽ വെച്ച്  നിന്റെ അച്ഛനെ കണ്ടു അച്ഛനോട് ആണ് ഞാൻ നിനക്ക് എന്റെ ഒപ്പം ജോലി ശരി ആയ കാര്യം ആദ്യം പറഞ്ഞത്...   ഞാൻ തൊഴുവരുമ്പോൾ   എന്നെയും കാത്തു പുറത്ത്  നിന്റെ അച്ഛൻ കാത്തുനില്ക്കുന്നുണ്ടായിരുന്നു .. അന്ന് നിന്റെ അച്ഛൻ എന്നെയും കെണ്ട്  നിന്റെ  ശ്രീകുട്ടിയുടെ വീട്ടിലേക്കു പോയി...  അവളോടും അവളുടെ അച്ഛനോടും നിനക്ക് ജോലി ശരിആയ കാര്യം പറഞ്ഞു കൊണ്ട് .അച്ഛൻ  അവളെ നിനക്ക്  വേണ്ടി പെണ്ണ്  ചോദിച്ചു ..

അത് കേട്ടപ്പോ അവളുടെ മുന്നിൽ വെച്ച് അവളുടെ അച്ഛൻ .എന്നോടും നിന്റെ അച്ഛനോടും എന്താ  പറഞ്ഞതെന്ന് അറിയോ നിനക്ക്...

 വേണുട്ടാ..   എന്റെ മോളോട് ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോ അവൾക് മനസിലായി... അവളുടെ മനസ്സിൽ ഇപ്പോ  ഹരി ഇല്ല..   വേണുട്ടാനും  അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കു..  ഇനി അവനു നിങ്ങൾ പറഞ്ഞാട്ടും  മനസിലാകുന്നില്ലങ്കിൽ  . അതിനു നിങ്ങളെയെ ഞാൻ കുറ്റം പറയൂ ..  മകനെ  നല്ല പോലെ വളർത്തൻ അറിയത്തിന് ..  ഒന്നുമില്ലെങ്കിൽ നിങൾ ഇത്ര പ്രായം പക്‌തയും ഉള്ള മനുഷ്യൻ അല്ലെ  നിങൾക് ആലോചിച്ച മനസിലവില്ലേ ഞങ്ങളും നിങ്ങളും തമ്മിലുള്ള അന്തരം... അവളുടെ അച്ഛൻ പറഞ്ഞത് എല്ലാം കേട്ട് ഒന്നും മിണ്ടാതെ  നിന്റെ അച്ഛന്റെ  എന്റെ ഒപ്പം  അവളുടെ വീടിന്റെ പടികൾ ഇറങ്ങുമ്പോ ആ മനുഷ്യന്റെ  കണ്ണുകൾ  നിറയുന്നത് ഞാൻ കണ്ടിരുന്നു ഹരി..
നിന്റെ അച്ഛൻ  നീ ഈ കാര്യം അറിയരുത് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ഈ കാര്യം നിന്നോട്  ഇതേ വരെ പറയാഞ്ഞത്...  

 പിന്നെ കെട്ടി പിടിച്ചാലും ഉമ്മ വെച്ചാലും മാത്രമേ   ഒരു അച്ഛന് മകനോട്ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ കഴിയു എന്ന് നീ  വിചാരിക്കരുത്.   നമ്മൾ കുട്ടികൾ ആയിരുന്ന  കാലത്തു അവർക്ക്  നമ്മളെ സ്നേഹിക്കാൻ  ഒരു അകൽച്ചയുടെയും ആവശ്യമില്ല ..  ഒരു പക്ഷേ   നമ്മുടെ വർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ അവർക്ക് ഇടയിൽ നിന്ന് നമ്മക്കു  അകൽച്ച തോന്നി തുടങ്ങുമ്പോ ആ അകലച്ച  മാറ്റേണ്ടത്  നമ്മൾ ആണ് ..കാരണം നമ്മക്കു മാത്രമേ വളർച്ചയിലും  സ്വഭാവത്തിലും  മാറ്റങ്ങൾ സംഭവിക്കുന്നത്

   നീ ജനികുമ്പോ നിന്റെ അച്ഛൻ  എങ്ങനെ ആയിരുന്നോ ആ പഴയ അച്ഛൻ തന്നെ ആണ് ഇപ്പോഴും ...  
കുറച്ചു നേരത്തെ നീ പറഞ്ഞില്ലേ നീ  നീയല്ലതായ ദിവസങ്ങളെ കുറിച്ച് .. നീ കുട്ടി ആയിരുന്ന കാലത്ത് നിന്റെ കണ്ണൊന്നു നിറയാൻ സമ്മതിക്കാതെ നിന്നെ ഇത്രയും വളർത്തി വലുതാക്കിയ ആ 2 പേർ അപ്പോഴും നിന്റെ ഒപ്പം  ആ വീട്ടിൽ ഉണ്ടന്ന്ഉള്ള കാര്യം  നീ മറന്നു .. അവരുടെ വേദനയുടെ അത്ര ഓന്നും വരില്ല ഹരി.. നിന്റെ 5 കൊല്ലാതെ നഷ്ടപ്രണയത്തിന്റെ വേദനക്ക്

 ഇത്രയും കേട്ടപ്പോ ഹരിയുടെ കണ്ണുകൾ നിറഞ്ഞു...

ഹരി......  ഒന്നും കൂടെ ഞാൻ പറയാം ഈ ഒരു ഫ്ലൈറ്റ് കയറി  അവിടെ ചെന്ന്  ഇറങ്ങുമ്പോ  ഒരുപ്പാട്  ജീവിതങ്ങളെ നിനക്ക്  അവിടെ   കാണാൻ കഴിയും  സ്വന്തം നാടും വീടും വിട്ടു സ്വന്തകാർക്കും  ബന്ധുക്കൾക്കും വേണ്ടി  വർഷങ്ങളായി കഷ്ടപ്പെടുന്ന ബന്ധങ്ങളുടെ വില അറിയുന്ന ഒരുപ്പാട് ജീവിതങ്ങളെ  ..

    കഴിഞ്ഞ ഇത്രയും വർഷം നീ നിന്റെ അച്ഛനും അമ്മക്കും ഒപ്പം ജീവിച്ച   ആ ജീവിതം  ഒരു 2 മാസമെങ്കിലും  നിനക്ക് ഇനി മടക്കി കിട്ടാൻ ഇനി 2 വർഷങ്ങൾ കാത്തിരിക്കണം . പിന്നെ ഹരി അവർ ഒകെ പഴയ ആളുകളാണ്
... ..  എല്ലാവരും എല്ലായിപ്പോഴും  നമ്മുടെ കൂടെ ഉണ്ടാകണം എന്ന് ഒന്നുമില്ല..  ഇനിയും അച്ഛനെ മനസിലാകാതെ  അച്ഛനോട്ഉള്ള  ദേഷ്യം മനസ്സിൽ സൂക്ഷിച്ചാൽ  നീ ഇത് വരെ ആ മനുഷ്യന്റെ മകൻ ആയി  ജീവിതത്തിൽ എന്ത് അർഥംമാ ഉള്ളത് .

  ഹരി ഇടറുന്ന സ്വരത്തിൽ  അരുണിനോട് പറഞ്ഞു

അരുൺ ഞാൻ ഇതൊന്നും അറിഞ്ഞില്ല .. എനിക്ക് അച്ഛനോട് ഒന്ന് സംസാരിക്കണം നിന്റെ ഫോൺ ഒന്ന് തരു..

 ഹരി അവന്റെ അച്ഛനെ വിളിച്ചു...

അച്ഛാ അച്ഛൻ എവിടെയാ...വീട്ടിൽ എത്തിയോ... " ഇല്ല മോനെ ഞാൻ വീട്ടിൽ പോയില്ല . ഞാൻ നമ്മുടെ ആൽത്തറമേ  ഇരിക്കുണ്ട്..  അവിടെ ആരാ  ?അച്ഛൻ എന്താ അവിടെ ഇരിക്കുനേ? "ഹേയ്  ഒന്നൂല്യ അച്ഛൻ വെറുതെ  മോനെകുറിച്ച് ആലോചിച്ചു  ഇവിടെ ഇരുന്നുനിയുള്ളൂ ...
 മോനെ  അച്ഛൻ മോനോട്  ഒരു കാര്യം പറഞ്ഞാൽ എന്റെ മോൻ അനുസരിക്കോ
."  ഉം അച്ഛൻ പറയു "
മോനെ  ഇവിടെ ആയിരുന്നപ്പോ  നിനക്ക് ഒരു വിഷമം വന്നപ്പോ മോനെ ശ്രദ്ധിക്കാൻ ഞാനും നിന്റെ അമ്മയും ഉണ്ടായിരുന്നു.. അത് ചെലപ്പോ മോൻ അറിഞ്ഞിരികില്ല.
 ഇനി എന്റെ മോൻ പോകുന്നത് വേറെ ഒരു ജീവിതത്തിലേക്ക് ആണ് അവിടെ  മോന് മോൻ മാത്രമേയുള്ളൂ.. .
 വിഷമം ഉണ്ടാക്കും അതും അച്ഛന് അറിയാം .. ...  പക്ഷേ എനിക്കും നിന്റെ അമ്മക്കും നീ മാത്രമേ ഉള്ളു...  

പണ്ട് മോൻ കുഞ്ഞായിരുന്ന കാലത്ത്  ഇവിടെ അമ്പലത്തിലെ ഉത്സവത്തിന് മോൻ  അച്ഛന്റെ കൂടെ വന്നപ്പോ ഒരു കളിപ്പാട്ടത്തിന് വേണ്ടി മോൻ ഒത്തിരി കരഞ്ഞു അന്ന് അച്ഛന്  അത് വാങ്ങിച്ചു  തരാൻ അച്ഛന്റെ കൈയിൽ പൈസ തികഞ്ഞില്ല..
 പിറ്റേന്ന് രാത്രി അച്ഛൻ പണി കഴിഞ്ഞു വന്നത് മോൻ വാശി പിടിച്ചു  കരഞ്ഞ അതെ കളിപ്പട്ടം കൊണ്ടാണ്... അന്ന്  മോന്റെ മുഖത്ത്  ഉണ്ടായ ആ  സന്തോഷം  ഇന്ന്  ന്റെമോന് തരാൻ അച്ഛനെ കൊണ്ട് പാകം ഇല്ല...
 അച്ഛന് അവളോടും വിട്ടുകാരോടും മോന് വേണ്ടി ചോദിക്കാൻ  അല്ലെ നിർവാഹം ഉള്ളു....

 ഇത്രയും കേട്ടപ്പോ ഹരിക്ക് എന്താണ് അച്ഛനോട് പറയേണ്ടത് എന്നറിയാതെ ... ഒരു നിമിഷം നിന്ന് പോയി...   ആ സമയത്ത് ആണ് ഫ്ലൈറ്റ്ന്റെ അനോൺസ്മെന്റ്  കേട്ടത്...   ഹരി അച്ഛനോട് ആയി പറഞ്ഞു...  

 ഇനി എന്റെ അച്ഛൻ ആർക് മുന്നിലും  തലകുനികൻ പോകണ്ട ... എനിക്ക് എന്റെ അച്ഛനേകൾ വലുതൊന്നും അല്ല അവൾ... അച്ഛനെ എപ്പോഴങ്കിലും ഞാൻ വേദനിപ്പിച്ചട്ടുണ്ടകിൽ അച്ഛൻ എന്നോട് ക്ഷമിക്കണം... ഞാൻ പൂവാണ് അച്ഛാ ഫ്ലൈറ്റ്ന് ടൈം ആയി.... അവിടെ എത്തിയാൽ ഉടനെ ഞാൻ വിളികം

 ഹരി കണ്ണുകൾ തുടച്ചു   ഫ്ലൈറ്റിന്റ് അടുത്തേക്ക് നടന്നു........

 ഹരിയെ പോലെ  ഒരു അവധികാലത്തിനായി  കാത്തിരിക്കുന്ന ഒരു അച്ഛനും അമ്മയും നാട് വിട്ടു പോകുന്ന എല്ലാവരുടെയും വീട്ടിൽ  ഉണ്ട്.........  നമ്മൾ ജനിക്കുന്നതിനു മുൻപ് നമ്മക്ക് വേണ്ടി സ്വപ്നം കണ്ടവർ.......



                                           By __sarath

COLORS ENTERTAIMENT©

Tuesday, 4 July 2017

Nice Story Dont Miss it

കോളേജിന്റെ ഗേറ്റു കടന്ന്  ഇന്ദു  വാച്ചിൽ  നോക്കുമ്പോള്‍ സമയം അഞ്ചരയോട് അടുത്തിരുന്നു....   അതുവരെ സമയത്തിന്റെ വ്യഗ്രതയിൽ  ചാലിച്ചിരുന്ന അവളുടെ കാലുകൾക്ക്  പതിയെ വേഗത കുറഞ്ഞു  താൻ ഇനി  മുന്നോട്ട് വെയ്ക്കുന്ന ഒരോ ചുവടും  പഴയ ഓർമ്മകളുടേതാണ്

കഴിഞ്ഞ  10 വർഷങ്ങൾക്ക്  മുൻപാണ്  പഠനം പാതി വഴിയിൽ ഉപേക്ഷിച്ച്  താൻ ഈ കലാലയത്തിന്റെ പടിക്കെട്ടുകൾ  അവസാനമായി ഇറങ്ങുന്നത്....അന്ന് തിരിച്ചറിഞ്ഞില്ല  ഇനിയുള്ള ജീവിതത്തിൽ ഉടനീളം ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു പിടിയോർമകളും തന്റെ നിറഞ്ഞ കണ്ണുകൾക്കൊപ്പം പടി ഇറങ്ങുന്നുണ്ട് എന്ന്...

ഇന്ന് ഈ കലാലയം  ഏറെ മാറിയിരിക്കുന്നു   ആ മാറ്റങ്ങളെ വിലയിരുത്താൻ ഉള്ള അർഹത എനിക്ക് ഇന്ന് ഇല്ല  കാരണം താനും ഏറെ മാറി...  ഇന്ന്  ഇവിടേയ്ക്കുള്ള  തിരിച്ചു വരവ് അത് ഋഷിയെ കാണാൻ വേണ്ടി മാത്രമാണ്... പകലുകളിൽ വലിയ  ബഹളാരവത്തിന്  ഭാഗമാകുന്ന കലാലയങ്ങളും സ്കൂളുകളും    ഇതു പോലെയുള്ള സന്ധ്യകളിൽ   ഒരു നിശബ്ദതയ്ക്കൊപ്പം ഒതുങ്ങികൂടും   ആ  ഒരു നിശബ്ദതയിൽ നിന്ന് വേണം എനിക്ക് ഇന്ന് ഋഷിയോട് സംസാരിക്കാൻ...   അതും  ഈ കോളേജിൽ ഇന്നും തങ്ങി നിൽക്കുന്ന ഞങ്ങളുടെ  ഓർമ്മകളെ  പതിയെ കൂട്ടിനായി വിളിക്കണം   ആ ഓർമ്മകളുടെ സാക്ഷ്യത്തിൽ  എല്ലാം അവസാനിപ്പിച്ച്  ഒരു യാത്ര മൊഴിക്കൊപ്പം നിറഞ്ഞകണ്ണുകളോടെ മടങ്ങുമ്പോള്‍   ഈ സന്ധ്യ പോലെ ഋഷിയുടെ മനസ്സിൽ നിന്ന് താൻ  എന്നേക്കുമായി മായണം..

 

ഓര്‍മ്മകൾക്കൊപ്പം പതിയെ നീങ്ങികൊണ്ട് അവൾ ഋഷിക്ക് അരികിലേക്ക്  നടന്നു

    ഒരു  കാലത്ത് ഞങ്ങളുടെ  കണ്ടുമുട്ടലുകൾക്ക്  ഒരുപാട് സാക്ഷ്യം വഹിച്ച  ആ പഴയ  ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ തന്നെയും പ്രതീക്ഷിച്ച്  നിൽക്കുന്ന ഋഷിയെ കുറച്ചു ദൂരെ നിന്ന് തന്നെ എനിക്ക്  കാണാമായിരുന്നു...    തനിക്ക് വേണ്ടിയുള്ള ഏറെ നേരത്തെ കാത്തിരിപ്പിന്റെ വിരസത ആണോ അതോ   ഒരു ദിവസം നീണ്ട അധ്യാപനത്തിന്റെ   ക്ഷീണം ആണോ എന്ന് വ്യക്തമല്ല പക്ഷെ ആ  മുഖം ആകെ വാടിയിരുന്നു....   അവളെ  കണ്ട നിമിഷം നിറഞ്ഞ പുഞ്ചിരിയോടെ ഋഷി പറഞ്ഞു...

  നീണ്ട 10 വർഷങ്ങളുടെ ഇടവേളയ്ക്ക്  ശേഷം എന്റെ  പ്രിയ സഖിക്ക് വീണ്ടും  പഴയ  ആ  ഇലഞ്ഞി മരച്ചോട്ടിലേക്ക് സ്വാഗതം  ....

ഒരു ദീർഘ നിശ്വാസത്തോടെ അവൾ ചോദിച്ചു

നമ്മുടെ കോളേജ് ആകെ  മാറിയല്ലേ  ഋഷി ...?

  അന്നും ഇന്നും എന്റെ ലോകം ഈ കോളേജ് ആയ കാരണം   ഇവിടെ സംഭവിക്കുന്ന മാറ്റങ്ങളെ  എനിക്ക് പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല ഇന്ദു ...

ഇതേ പോലെ   നമുക്കൊപ്പം  പഠിച്ചിരുന്ന   ആരെങ്കിലും ഒക്കെ ഇടയ്ക്ക് വരും ..  അവരുടെ വാക്കുകളിൽ  നിന്നാണ്  ഇവിടെ  സംഭവിച്ച  പല മാറ്റങ്ങളെക്കുറിച്ചും  ഞാൻ മനസിലാക്കാറുള്ളത്..   ഒരു വിദ്യാർത്ഥിയിൽ നിന്ന് ഒരു അസിസ്റ്റന്റ് പ്രൊഫസറിലേക്ക് ഉള്ള ദൂരം മാത്രമേ  കഴിഞ്ഞ 10 വർഷം കൊണ്ട്  ഈ കോളേജിൽ നിന്ന് എന്റെ ജീവിതത്തിൽ ആകെ സംഭവിച്ചത്  ...  എങ്കിലും  ഇന്ദു പറയു    മാറിയോ നമ്മുടെ ആ പഴയ ക്യാമ്പസ്

ഉം ഒരുപാട്  മാറി   ...

  ഋഷി ഏറെ നേരം ആയോ ഈ കാത്തു നില്ക്കാൻ തുടങ്ങിയിട്ട്....

ഹേയ് ഇല്ല... ഇത്ര നേരവും ലൈബ്രറിയിൽ  നാരായണേട്ടന് അടുത്തായിരുന്നു ..

അവിടുന്ന്    തിരിച്ചു ഇറങ്ങുമ്പോള്‍  മാധവിക്കുട്ടിയുടെ നീർമാതളവും കൂടെ ഇങ്ങു പോന്നു

ചിരിമായ്ക്കാതെ അവൾ ചോദിച്ചു വര്‍ഷങ്ങളായിട്ടും കഴിഞ്ഞില്ലേ  ഋഷിയ്ക്ക് നീർമാതളത്തോടുള്ള പ്രണയം...

വെറും കൈയോടെ ലൈബ്രറിയില്‍ നിന്ന് ഇറങ്ങാനുള്ള  മടി കൊണ്ട് മാത്രം എടുത്തതാടോ.   ഇന്ന്   പുസ്തകത്തിലെ പല വാചകങ്ങളും  എനിക്ക് കാണാപ്പാഠമാണ് . ..

   

നമ്മുടെ നാരായണേട്ടന് സുഖമാണോ ഋഷി,.......??

വയ്യ പാവത്തിന് പക്ഷെ   പുസ്തകങ്ങളോടുള്ള അടങ്ങാത്ത അധിനിവേശം കാരണം  എന്നും ആ   കോണി   കയറി ലൈബ്രറിയിലേക്ക്  വരും ...

ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്  നാരായണേട്ടന്  ബുക്സ് വീട്ടിൽ കൊണ്ട് പോയി വായിച്ചാൽ പോരെ എന്ന് ..

  അതിന് ഉത്തരമായി ആ മുഖത്തെ കണ്ണട ഉയർത്തി ഒന്ന് ചിരിച്ചിട്ടു പറയും പുസ്തകങ്ങൾ വായിക്കുന്നെങ്കിൽ   ലൈബ്രറിയിലെ   ദ്രവിച്ചു തുടങ്ങുന്ന പുസ്തകങ്ങളുടെ മണത്തോടൊപ്പം   ഈ പഴയ ബഞ്ചിൽ ഇരുന്ന്  വായിക്കണം എന്ന്  .. അങ്ങനെ വായിക്കുമ്പോ എം.ടിയേയും ഓ.വി യേയും എല്ലാം  അവരുടെ പുസ്തകത്തിന്റെ താളുകളിൽ നമുക്ക് കാണാൻ കഴിയുമത്രേ.

ഇന്ന് ഈ കോളേജിൽ കാലങ്ങളുടെ മാറ്റങ്ങൾക്ക് പിടികൊടുക്കാതെ  ജീവിക്കുന്ന ഏക വ്യക്തി നാരായണേട്ടൻ മാത്രമാണ്...

ഇന്ദു ഇന്ന് കോളജിലേക്ക്  വരുന്നുണ്ടെന്ന് പറഞ്ഞപ്പോ  തന്നെ അനേഷിച്ചതായി പറയാൻ  എന്നെ ഏല്പിച്ചിട്ടാണ് പോയത്  ..

എന്താ ഇന്ദു കാണണം എന്ന് പറഞ്ഞത്...

ഋഷിക്ക് അരികിൽ നിന്ന് ഒരു ചുവട് മുന്നിലേക്ക് നീങ്ങി   നീണ്ട വരാന്തയിലേക്ക് നോക്കികൊണ്ട്  അവൾ ചോദിച്ചു

നമുക്ക്  ഒന്ന് നടന്നാലോ ഋഷി...  നമ്മൾ പഠിച്ച ആ ക്ലാസ് മുറിയുടെ മുന്നിലെ വരാന്തയിലൂടെ...

ഓ നടക്കാലോ ഇന്ദു വരൂ....

അങ്ങനെ ആ സന്ധ്യയിലെ മങ്ങിയ വെളിച്ചത്തിൽ ഋഷിക്ക്  ഒപ്പം  ഒഴിഞ്ഞു കിടന്ന ക്ലാസ് മുറികളിലേക്ക് നോക്കി അവൾ ആ വരാന്തയിലൂടെ  നടന്നു..

ആ നടത്തത്തിന്റെ അല്പനേരത്തെ നിശ്ശബ്ധതയ്ക്കു ശേഷം ഋഷി അവളോട് ചോദിച്ചു....

മോളും മോനും എന്ത് പറയുന്നു ഇന്ദു...

സുഖം...   നാളെ  അവർ പോകും ഋഷി.. മോനെയും   മോളെയും കൊണ്ട് പോകാൻ  ദേവേട്ടൻ വരുന്നു...

ഋഷി ഇന്ദുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു....

നമ്മൾ സ്വപ്നം കണ്ട ഒരുമിച്ചുള്ള ഒരു  ജീവിതത്തിലേക്ക് ഇനി അധികം ദൂരം ഇല്ല അല്ലെ ഇന്ദു....

ഋഷിയുടെ കൈപ്പിടിയിൽ നിന്ന്  കൈ പതിയെ പിൻവലിച്ച് അവൾ പറഞ്ഞു....

ചിലപ്പോൾ അവർക്കൊപ്പം  എനിക്കും പോകേണ്ടി വരും...  ഋഷി

  അങ്ങനെ പോകേണ്ടി വന്നാൽ ഈ നാട്ടിലേക്ക്  ഇനി ഒരു തിരിച്ചു വരവ്  ഉണ്ടായെന്ന് വരില്ല   ...   ഋഷി കഴിഞ്ഞതെല്ലാം മറക്കണം

താൻ എന്തൊക്കെയാണ് ഇന്ദു ഈ പറയുന്നെ.... മറക്കണം എന്നോ....??     ഇത്രയും കാലം ഞാൻ  കാത്തിരുന്നത്  നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതത്തിന് വേണ്ടി ആയിരുന്നില്ലേ ...  എന്റെ ഇന്ദുവിന് മറക്കാൻ കഴിയോ ആ പഴയ ഋഷിയെ ... ?

എനിക്ക് അറിയാം ഋഷി താൻ  എനിക്ക് വേണ്ടിയാണ് ഇത്രയും കാലം  കാത്തിരുന്നതെന്ന് ...  പക്ഷേ ഋഷിയെ സ്നേഹിക്കുന്ന  ആ പഴയ ഇന്ദുവാകാൻ ഇനി എനിക്ക് കഴിഞ്ഞുവെന്ന് വരില്ല .....

മറിച്ച് കാലം എനിക്ക് മുന്നിൽ കരുതി വെച്ചിരുന്നത് ഞാൻ  പ്രസവികാത്ത 2 മക്കളുടെ അമ്മ എന്ന സ്ഥാനമാണ് ...

  ഋഷിക്ക് അറിയാലോ ..... എനിക്ക് എന്റെ അമ്മയെ  കണ്ട ഓർമ്മയില്ല  ..  ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അമ്മയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ ഉണ്ട് ഋഷി..

ഒരു അമ്മയുടെ സ്നേഹവും കരുതലും  എന്തെന്ന് ഞാൻ അറിഞ്ഞത് എന്റെ ചേച്ചിയിൽ നിന്നാണ്   ...

വർഷങ്ങൾക്ക് മുൻപ് ഇതേ പോലെ ഒരു സന്ധ്യയിൽ ആണ്... ദേവേട്ടന്റെ കൈ പിടിച്ച് ശോഭചേച്ചി വീട്ടിലേക്ക് കയറി വരുന്നത്..... ദേവേട്ടൻ ജന്മനാ അനാഥൻ ആയതുകൊണ്ട്  അച്ഛന് അവരുടെ ബന്ധത്തെ എതിർക്കാൻ അധികം കാരണം തേടേണ്ടി വന്നിരുന്നില്ല ..  അന്ന് അവർക്ക് മുന്നിൽ അച്ഛൻ കൊട്ടി അടച്ച വാതിൽ പിന്നെ  തുറന്നത്...   4 വർഷങ്ങൾ കഴിഞ്ഞ് എന്റെ ശോഭചേച്ചിയുടെ ചേതനയറ്റ ശരീരം  കൊണ്ട് വന്നപ്പോഴാണ്...  ഒരു കാർ  ആക്സിഡെന്റിന്‍െറ മറവിൽ വിധി  ചേച്ചിയെ തട്ടിയെടുത്തപ്പോള്‍   അവിടെ അനാഥയാകപ്പെട്ടത്  അനു മോനും... മാളുവും ആയിരുന്നു...

എന്റെ മാറത്തെ ചൂടേറ്റ് വളർന്ന അവർക്ക് ഞാൻ ആരെന്ന ചോദ്യത്തിന് അമ്മ എന്നാ  ഉത്തരം മാത്രമേ എനിക്ക് നൽകാൻ ആയുള്ളൂ ..   എല്ലാം തിരിച്ചറിയുന്ന കാലം വരെ അവരുടെ അമ്മയായി ജീവിക്കാൻ വേണ്ടി ആണ് ഞാൻ എന്റെ  കരിയർ പോലും   ഉപേക്ഷിച്ചു   എന്നേക്കുമായി കോളേജു  വിട്ട്  ഇറങ്ങിയത്...  അന്ന്    പോകുമ്പോള്‍ ഞാൻ  അവസാനമായി   ഋഷിക്ക് തന്ന വാക്കായിരുന്നു ഞാൻ ഋഷിയുടെ പെണ്ണാണെന്നും  കാത്തിരിക്കാം എങ്കിൽ ഈ ജീവിതത്തിൽ ഒരിക്കൽ മടങ്ങി എത്തും എന്നും .

ഇന്ന് ഞാൻ തന്ന വാക്ക്  എനിക്ക് മടക്കി വേണം ഋഷി  കഴിയില്ല ഇനിയും എനിക്ക് ആ പഴയ ഇന്ദു ആവാൻ..

ഇപ്പോ ഞാൻ നമ്മുടെ പ്രണയത്തെക്കാളും ഏറെ സ്നേഹിക്കുന്നുണ്ട് അവരുടെ അമ്മ എന്നാ സ്ഥാനത്തെ ആ വിളിയെ...  ഇന്ന് ഞാൻ  ആഗ്രഹിക്കുന്ന പോലെ  ഇനിയും   അവരുടെ അമ്മയായി  ദേവേട്ടന്റെ   ജീവിതത്തിലേക്ക്  എന്നെ ക്ഷണിക്കുമെങ്കിൽ  എനിക്ക് മറിച്ചൊന്നും പറയുവാൻ കഴിഞ്ഞു എന്ന് വരില്ല....

  രണ്ട് വർഷങ്ങൾക്ക്  മുൻപ് അച്ഛനും ഈ ലോകത്തോട് വിട പറഞ്ഞപ്പോ  എനിക്ക്

ആകെ സ്വന്തമെന്ന് പറയാൻ  അവർ മാത്രമേ ഉണ്ടായിരുന്നുള്ളു....

ആ കുഞ്ഞുങ്ങൾക്ക്  അവരുടെ അമ്മയെ നഷ്ടപ്പെടുത്തി എന്റെ സുഖങ്ങൾക്കു വേണ്ടി ഒരു ജീവിതം എനിക്ക് ഇനി കഴിയില്ല...  ഒരു പക്ഷെ എന്നെ അമ്മയെ പോലെ സ്നേഹിച്ച എന്റെ  ചേച്ചിയുടെ ആത്മാവിനോട്  ആകെ  ചെയ്യാൻ പറ്റുന്ന ഏക കാര്യം ഇതായിരിക്കും....



കണ്ണുനീരിൽ നനഞ്ഞ കണ്ണടയുടെ ചില്ലുകൾ  ജൂബയിൽ തുടച്ചു കൊണ്ട് ഋഷി പറഞ്ഞു....

അല്ലെങ്കിലും  എനിക്ക് അവകാശപ്പെടാനും മാത്രം പ്രണയം ഒന്നും നമുക്ക് ഇടയിൽ ഉണ്ടായിരുന്നില്ലലോ അല്ലെ ഇന്ദു...   പരസ്പരം ഇഷ്ടമാണ് എന്ന് കൂടെ പറഞ്ഞു കാണില്ല ചിലപ്പോൾ...   എന്നിട്ടും ഒരുകാലത്ത്  നമുക്കിടയിൽ ഉണ്ടായ ആ നല്ല സൗഹൃദം  എന്റെ  ജീവന്റെ പകുതിയായി എന്റെ കൂടെ ഉണ്ടാകും എന്നാ പ്രതീക്ഷയിൽ ഞാൻ  കാത്തിരുന്നു

അത് മറ്റൊന്നും കൊണ്ടായിരുന്നില്ല  എനിക്ക് ഉറപ്പായിരുന്നു  ഒരിക്കലും തന്നെക്കാൾ ഏറെ  എന്നെ മറ്റൊരാൾക്കും മനസിലാക്കാൻ കഴിയില്ല എന്ന് ..

കോളേജിൽ ജനിക്കുന പല പ്രണയങ്ങളും  അങ്ങനെ തന്നെ അല്ലെ... അഗാധമായ സൗഹൃദം   മറ്റുള്ളവർക്ക് മനസ്സിൽ  മറ്റൊന്നായി തോന്നുമ്പോ..അതിന്   സ്വയം നല്കുന്ന ഒരു മനോഹരമായ പേര് മാത്രമാണ്  പ്രണയം എന്നത്....   എനിക്ക് മനസിലാകും ഇന്ദു തന്നെ...  ഇയാൾ പറഞ്ഞത് തന്നെ ആണ് ശരി ആ കുഞ്ഞു മനസുകൾ  വേദനിപ്പിച്ചുകൊണ്ട് നമ്മക്ക് ഒന്നും നേടേണ്ട....    പണ്ടേ മാറ്റങ്ങളോട്  അത്ര പെട്ടെന്ന് പൊരുത്തപ്പെടാൻ  കഴിയാത്ത ഒരാൾ ആണ് ഞാൻ ....  അതിന്റെ ഏറ്റവും വലിയ ഉദാഹരണം അല്ലെ ഇപ്പോഴും ഈ കോളേജ് വിട്ട് പോകാൻ മടിക്കുന്ന എന്റെ മനസ് ... ഇപ്പോ നിറഞ്ഞ എന്റെ കണ്ണുകളും  അതുകൊണ്ട് മാത്രമാണ് എന്ന്  വിചാരിച്ചു ഇന്ദു  നിറഞ്ഞ മനസോടെ നാളെ അവർക്ക് ഒപ്പം പോകണം....

അടർന്ന് വീണ 2 കണ്ണുനീർ തുള്ളിയോടെ അവൾ പറഞ്ഞു...

മാപ്പ് എന്നാ വാക്കുകൊണ്ട്  വിലയിട്ട് അളക്കാൻ കഴിയാത്ത  തെറ്റാണ് എനിക്ക്  ഋഷിയോട്   ചെയ്യേണ്ടിവരുന്നത്  ... നെറുകയിൽ പുരളുന്ന ഒരു നുള്ള് സിന്ധൂരത്തിന്റെയോ മാറിൽ വീഴുന്ന താലിച്ചരടിന്റെയോ  ഉറപ്പ് വേണമെന്നില്ല എനിക്ക്  ഋഷിയെ എന്റെ മനസുകൊണ്ട് സ്നേഹിക്കാന്‍....

കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു

ഞാൻ പോകുന്നു ഋഷി...നിങ്ങൾ ഒരിക്കൽ എനിക്ക് സമ്മാനിച്ച ഒരുപാട് നല്ല  ഓർമകളുമായി......

ഇത്രയും പറഞ്ഞ്    ഈറനണിഞ്ഞ  മിഴികളോടെ ഇന്ദു ഋഷിക്ക് അരികിൽ നിന്ന് നടന്നകന്നു...

പിറ്റേന്ന് രാവിലെ...

   ആ  പഴയ വീടിന്റെ  തുളസ്സിതറയ്ക്കും അപ്പുറം പടിപ്പുര വാതിലിൽ  ഒരു കാറിന്റെ ശബ്ദത്തിനായി അവൾ കാതോർത്തു മോനേയും മോളെയും ഒരു യാത്രയ്ക്കായി ഒരുക്കി...

മോന്റെ മുടി ചീകി ഒതുക്കുന്നതിനിടയിൽ   ഇന്ദു മോനോടായി പറഞ്ഞു....

മോൻ മാളുവിനെയും കൂട്ടി അമ്മയുടെ ആസ്തി തറയിൽ പോയി പ്രാർത്ഥിക്കണം..

ഇന്ദു പറഞ്ഞത് അനുസരിച്ച്  ... ആസ്തി തറയിലെ  ചിരാതിൽ ഒറ്റതിരി ഇട്ട് മോൻ  വിളക്ക്കൊളുത്തുന്നത് ഇന്ദു  ആ വീടിന്റെ കോലായിൽ  കണ്ടു നിന്നു ....

ആ ആസ്തി തറയ്ക്കു മുന്നിലെ കുഞ്ഞുകൈകൾ കൂപ്പിയുള്ള  അവരുടെ പ്രാർത്ഥന അവസാനിച്ചത്...  ദേവൻ വന്ന കാറിന്റെ ശബ്ദത്തിൽ നിന്നാണ് ...

ആ നിമിഷത്തിൽ വീശിയ ആ നേർത്ത കാറ്റിൽ ആ ചിരാതിലെ  തീനാളം പതിയ  ആളി  കത്തിയപ്പോ  മക്കളെ ചേർത്ത് പിടിച്ചു കൊണ്ട് ദേവൻ ആ തറയ്ക്ക് മുന്നിൽ ഒരു നിമിഷം നിറഞ്ഞ  കണ്ണുകളോടെ നിന്നു....

അടർന്ന് വീഴാൻ വെമ്പുന്ന മിഴിനീരിനെ തുടച്ചു മാറ്റി ദേവൻ മക്കൾക്ക് ഒപ്പം ആ വീടിന്റെ പടികൾ കയറുമ്പോ .. .. ഏറെ കാലത്തിന് ശേഷം കടന്ന് വരുന്ന  ഭർത്താവിനോട്  ഭാര്യയ്ക്ക് എന്ന പോലെ നാണവും   പരവേശവും  ഇന്ദുവിന്റെ  മുഖത്ത് പ്രകടമായിരുന്നു....

മുറിക്കകത്ത് സാരി തലപ്പിന്റെ നൂലുകൾ പതിയെ  തലോടി തെല്ല് നാണത്തോടെ മുഖം താഴ്ത്തി നിൽക്കുന്ന ഇന്ദുവിന്റെ അരികിലേക്കു ദേവൻ  കടന്ന് വന്നു

എന്നിട്ട് അവളോടായി ചോദിച്ചു.....

വരുന്നോ  ഇന്ദു  ഞങ്ങൾക്ക് ഒപ്പം...

ഏറെ കേൾക്കാൻ കൊതിച്ച വാക്കുകൾക്ക്  അവൾ വിടർന്ന പുഞ്ചിരിയോടെ സമ്മതം അറിയിച്ചു....

എന്നാൽ ഇന്ദു ഒരുങ്ങിക്കോളൂ ഒരു നവ വധുവിന്റെ എല്ലാ  അലങ്കാരത്തോടെയും നമ്മൾ ഇവിടെ നിന്ന് നേരെ രജിസ്റ്റർ ഓഫീസിലേക്കാണ് പോകുന്നത്...

അവളുടെ പ്രതീക്ഷ യാഥാർത്ഥികമാകുന്ന  ഈ  ഒരു നിമിഷത്തേയ്ക്കായി  മാറ്റി വെച്ച ചേച്ചിയുടെ  പഴയ  മംഗല്യ സാരി  ചുറ്റി  ഒരു നവ വധുവിന്റെ എല്ലാ  പ്രസരിപ്പോടെയും അവൾ ഒരുങ്ങി...

തുടർന്ന് ദേവനും  മക്കൾക്കും ഒപ്പം ആ വീട്ടിൽ നിന്ന് എന്നേക്കുമായി അവൾ ഇറങ്ങുന്ന നേരത്ത്  ഇന്ദു അവസാനമായി ആ ആസ്തി തറയ്ക്ക് അരികിൽ ചെന്നു  ചേച്ചിയുടെ ആത്മാവിനോട് മനസുകൊണ്ട് യാത്ര പറഞ്ഞു  നീങ്ങുന്ന  മാത്രയിൽ   ആ  ചിരാതിലെ  തീനാളം  ഒരു കാറ്റിന്റെയും  ആവരണമില്ലാതെ പെട്ടെന്ന് അണഞ്ഞിരുന്നു.....

അല്പസമയത്തിനുള്ളിൽ  അവരുടെ കാർ അടുത്തുള്ള രജിസ്റ്റർ ഓഫീസിൽ എത്തി

  അവിടെ അവരുടെ വരവും  പ്രതീക്ഷിച്ച് ദേവന്റെ ചില സുഹൃത്തുക്കൾ കാത്തുനിന്നിരുന്നു .....  കാറിൽ നിന്ന് ഇറങ്ങി   അധികം വൈകാതെ തന്നെ  ഇന്ദു ദേവനൊപ്പം  വിവാഹ ചടങ്ങുകൾക്കായി ഓഫീസ്ന്റെ അകത്തെ  റജിസ്റ്റർഓഫീസറുടെ  മേശയ്ക്കു അരികിൽ എത്തി

വിവാഹ  പത്രിക നിവർത്തി  നോക്കുന്നതിനിടയിൽ  റജിസ്റ്റർഓഫീസർ ഇന്ദുവിനോടായി ചോദിച്ചു...

ഇന്ദു c. v. താൻ ആണോ..

അവൾ  ആ ചോദ്യത്തിന് പതിയെ  ഒന്ന് മൂളി...

   ഓഫീസർ ദേവനും സുഹൃത്തുക്കൾക്കും ഇടയിലേക്ക് മുഖമുയർത്തി ചോദിച്ചു

ഇതിൽ ആരാ ഋഷി കുമാർ

വരന്റെ സ്ഥാനത് ഋഷി എന്നാ പേര് വിളിച്ചു കേട്ടപ്പോൾ അവൾ   ദേവന്റെ മുഖത്തേക്കു നോക്കിയ ആ നോട്ടത്തിന് ഒരുവല്ലാത്ത ദയനീയതയായിരുന്നു..

ദേവൻ  അവളുടെ ആ നോട്ടത്തിന് പിടി നൽകാതെ. ആ ഓഫീസ്  വാതിലിന്റെ പുറത്തേക്ക് നോക്കി  ഋഷി  എന്നാ പേര് കുറച്ച് ഉച്ചത്തിൽ വിളിച്ചു...

പുറത്ത് നിന്ന് നാരായണേട്ടന് ഒപ്പം ഒരു വരന്റെ ഒരുക്കങ്ങളോടെ  ഋഷി ഓഫീസിന് അകത്തേയ്ക്ക് വന്നപ്പോൾ ദേവൻ ഋഷിയുടെ കൈകൾ പിടിച്ച് ഇന്ദുവിന്റെ അരികിലേക്കു ചേർത്ത് നിർത്തി....

എന്നാ ചടങ്ങുകൾ തുടങ്ങാം എന്നാ  ഓഫീസറുടെ നിർദ്ദേശ പ്രകാരം...

ഋഷി  ആ വിവാഹ പത്രികയിൽ  ഒപ്പ് വെച്ചു....

അടുത്തത് ഇന്ദുവിന്റെ ഉൗഴത്തിനായി  പേന  ഇന്ദുവിന് കൈമാറി... ഋഷി കുറച്ച് അകലെയായി മാറി നിന്നു..

ഒപ്പിടാൻ മടിച്ചു നിൽക്കുന്ന ഇന്ദുവിന്റെ അരികിലേയ്ക്കു വന്ന് ദേവൻ  അവളോടായി  പറഞ്ഞു

ഇന്ദു ഒപ്പിടൂ...

വിറയാർന്ന കൈകളോടെ അവളും ഒപ്പു വെച്ചു..  തുടർന്ന് കൈ മാറിയണിഞ്ഞ പൂമാലയുമായി  നിന്നിരുന്ന ഇന്ദുവിന്റെ കൈകൾ  പിടിച്ച് ഋഷിയെ ഏൽപ്പിച്ചു കൊണ്ട് ദേവൻ     പറഞ്ഞു.

ഒരിക്കൽ ഈ ഒരു  മുഹൂർത്തത്തിനു വേണ്ടി ഏറെ കൊതിച്ച ഒരാളായിരുന്നു എന്റെ ശോഭാ...  ഇന്ന് അവൾ മറ്റൊരു ലോകത്തുനിന്ന് എല്ലാം കാണുന്നുണ്ടാകും....

തുടർന്ന് നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ദേവൻ  മുഖം താഴ്ത്തി നിൽക്കുന്ന ഇന്ദുവിന്റെ തോളിൽ കൈ വെച്ചുകൊണ്ട്  പറഞ്ഞു

മോളെ .. ഇന്ദു...  എന്റെ മോനും മോളും ജനിക്കുന്നതിനു മുൻപേ നിനക്ക് എന്റെ മനസ്സിൽ  ഒരു അനിയത്തിയുടെ സ്ഥാനമാണ്  ..

ഇന്ന് എന്റെ മക്കൾ നിന്നെ  അമ്മ എന്ന് വിളിക്കുന്നു എന്ന് കരുതി എന്റെ ശോഭയുടെ സ്ഥാനത്ത് ഒരിക്കലും  നിന്നെ എനിക്ക് കാണാൻ കഴിയില്ല മോളെ ..

ഇന്നും  ജീവിതത്തിലെ ചില ബന്ധങ്ങളെ  വിധിക്കു തിരുത്തി എഴുതാൻ കഴിയാറില്ല...    ചിലപ്പോൾ  ഈ വിവാഹം കൊണ്ട് എന്റെ മക്കൾക്ക് ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും നഷ്ടപ്പെട്ടേക്കാം ..

ആ ജീവിതത്തോട് അവർ പതിയെ പതിയെ  പൊരുത്തപ്പെട്ടോളും....   ഇത്രയും വർഷങ്ങൾ നിനക്ക് വേണ്ടി മാത്രം കാത്തിരുന്ന ഋഷിയുടെ സ്നേഹം കണ്ടില്ലെന്നു  നടിച്ച്  എന്റെ മക്കൾക്ക് ഒരു അമ്മയെ നേടി കൊടുത്താൽ ശോഭയുടെ ആത്മാവ് ഒരിക്കലും എന്നോട് പൊറുത്തു എന്ന് വരില്ല....

ഋഷിയുടെയും ഇന്ദുവിന്റെയും നെറുകയിൽ കൈ വെച്ചു കൊണ്ട് ദേവൻ പറഞ്ഞു

വരനും വധുവിനും ഈ ഏട്ടന്റെ എല്ലാ  അനുഗ്രഹങ്ങളും....

പെങ്ങൾക്കു വേണ്ടി ഒരു ഏട്ടന് ചെയ്യാൻ കഴിയുന്ന എല്ലാ കടമകളും  എനിക്ക് ചെയ്യാൻ കഴിഞ്ഞു എന്ന  നിർവൃതിയിൽ ഞാൻ പോകുന്നു....

ദേവനുമായി പതിയെ നീങ്ങി തുടങ്ങിയ കാറിൽ നിന്ന്  രണ്ട് കുഞ്ഞു കൈകൾ വീശി  അനിരുദ്ദും മാളവികയും അവരുടെ അമ്മയ്ക്ക്   യാത്രാമൊഴി ചൊല്ലി

                                                           by

                                                        sarath

COLORS Entertaiment ©


www.mylifeandbeautyoftheworld.blogspot.com

Saturday, 1 July 2017

തുളസിയുടെ മകള്‍ സുനന്ദ



തുളസീധരന്റെ മോള്‍ക്ക് ഇത് ഇരുപത്തിയാറാമത്തെ വയസ്സാണ്. അവളെ കെട്ടിച്ചു വിട്ടിട്ടേ ഞങ്ങള്‍ പെണ്ണ്‍ കെട്ടൂ എന്ന വാശിയില്‍ നില്‍ക്കുന്ന നാല് ആങ്ങളമാരില്‍ മൂത്തവന്‍ അളിയന്റെ മുന്നിലെത്തി. പാറ്റ നക്കിയും പൊടിപൊടിച്ചും വര്‍ക്ക് ഏരിയയുടെ മൂലയില്‍ റെസ്റ്റ് ചെയ്യുന്ന ഡയറിയെടുത്ത് വന്ന്‍ അളിയന്‍ പറഞ്ഞു.

കേട്ടോ സുമേഷേ.. ശുദ്ധ ജാതകവും ചോദിയ്ക്കുന്ന സ്ത്രീധനം നല്‍കാമെന്ന്‍ പറഞ്ഞാലും ഇന്ന്‍ കല്ല്യാണം നടക്കാന്‍ നല്ല പാടാ.. കാരണം കെട്ട് പ്രായം തെറ്റി നില്‍ക്കുന്ന പെണ്‍ കുട്ട്യോളുടെ എണ്ണവും ഇന്നാട്ടിലെ നാളികേരത്തിന്റെ എണ്ണവും സമാസമമുള്ള പോക്കാണ്. അതുകൊണ്ട്..

ബാക്കി പറയും മുന്നെ അവര്‍ക്കിടയിലേയ്ക്ക് കയറി വന്ന ചേച്ചി പറഞ്ഞു.

സുമേഷേ.. അവളെ ഞാന്‍ ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്. ഇങ്ങേരുടെ ഡയറിയില്‍ കയ്യിട്ട് മാന്തും മുന്നെ ഞാനവള്‍ക്ക് ഒരു ആലോചന കൊണ്ടുവരാം. അത് നടക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്.

സുമേഷ് കൈകള്‍ കൂപ്പി കണ്ണ്‍ നിറച്ച് പടിയിറങ്ങി. അളിയന്‍ ഡയറി മടക്കിവെച്ച് ചേച്ചിയോട് പറഞ്ഞു.

എടീ.. എന്നെത്തേടി വന്ന പണിയിലാണ് നീ കൈകടത്തിയിരിയ്ക്കുന്നത്. അതുകൊണ്ട് ഈ കല്ല്യാണത്തിന് കിട്ടുന്ന കമ്മീഷന്‍ ഇതാ ഇങ്ങോട്ടു നോക്ക്യേ.. ഈ പോക്കറ്റില്‍ വീഴണം.

ചേച്ചി അതൊന്നും ശ്രദ്ധിയ്ക്കാതെ അമ്മയ്ക്ക് ഫോണ്‍ ചെയ്ത് ഭവാന്യേച്ചീടെ മകനോട് ഇത്രേടം വരെയൊന്ന്‍ വരാന്‍ പറയണേ.. എന്ന്‍ പറഞ്ഞ് ഫോണ്‍ വെച്ചു.

അളിയന്‍ തല്‍ക്ഷണം ചേച്ചിയോട് പറഞ്ഞു.

എട്യേ.. വടക്കോട്ട് നോക്കുമ്പോള്‍ തെക്കോട്ട് തിരിഞ്ഞ് ആരെയോ തിരയുന്ന   കൃഷ്ണമണികളുള്ള സുഗതനെയാണോ നീ ഈ ആലോചനയ്ക്ക് കൊണ്ടുപോവുന്നത്..? ഇത് ശരിയാവുമെന്ന്‍ എനിയ്ക്ക് തോന്നുന്നില്ല.

അളിയന്റെ മുടന്തന്‍ ന്യായം വക വെയ്ക്കാതെ ചേച്ചി അടുക്കളയിലേയ്ക്ക് പോയി. ക്ലോക്കിലെ മിനിറ്റ് സൂചി അര മണിക്കൂര്‍ തികച്ചു പാഞ്ഞില്ല.. അതിനു മുന്നെ ഗേറ്റ് കടന്ന്‍ വെളുക്കെച്ചിരിച്ച് സുഗതന്‍ വന്നെത്തി. അളിയനും ചേച്ചിയും സുഗതനും സിറ്റൗട്ടിലിരുന്നു. ചേച്ചി തുടക്കമിട്ടു.

സുഗതാ.. ശ്രീകൃഷ്ണ ബസ്സിലെ ഡ്രൈവര്‍ തുളസിച്ചേട്ടന്റെ മകള്‍ സുനന്ദയെ നീ കണ്ടിട്ടുണ്ടോ..?

സുഗതന്‍ അല്‍പ നേരം ചിന്തിച്ച ശേഷം പറഞ്ഞു.

അറിയാം ചേച്ചീ. അവളെ എനിയ്ക്ക് വേണ്ടി ആലോചിയ്ക്കാനാണെങ്കില്‍ അത് വേണ്ട. അത് ശരിയാവില്ല.

അത് കേട്ടയുടനെ അളിയന്‍ പറഞ്ഞു.

എടോ സുഗതാ.. ഒറ്റയടിയ്ക്ക് നീ അത് ശരിയാവില്ല എന്ന്‍ പറയാതെ..

സുഗതന്‍ വീണ്ടും ഒബ്ജക്ഷന്‍ ചൊല്ലിക്കൊണ്ട് പറഞ്ഞു.

ന്യൂനത കാരണമാണ് ഇത് ശരിയാവില്ലാന്ന്‍ പറഞ്ഞത്. പരിഹരിയ്ക്കാനാവാത്ത ന്യൂനതയുണ്ട് ചേട്ടാ..

ആ ന്യൂനതയെ കീറി മുറിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

സുഗതോ.. ജന്മനാ നിനക്ക് കോങ്കണ്ണായത് ഒരു ന്യൂനതയായി നീയോ നിന്റെ വീട്ടുകാരോ കാണുന്നില്ല. അതുകൊണ്ട് തന്നെ നിന്നെ ഇഷ്ടപ്പെട്ട് നീ കെട്ടിക്കൊണ്ട് വീട്ടില്‍ വരുന്ന പെണ്ണിനും ഇതൊരു ന്യൂനതയായി കാണാനാവില്ല. പിന്നെയെന്താ പ്രശ്നം..?

അതു കേട്ട സുഗതന്‍ അല്‍പം ദേഷ്യത്തോടെ പറഞ്ഞു.

ചേച്ചീ.. ന്യൂനത എനിയ്ക്കോ എന്റെ വിട്ടുകാര്‍ക്കോ അല്ല. ഇപ്പറഞ്ഞ സുനന്ദയ്ക്കാ.. അവളുടെ കഴുത്ത് മുതല്‍ താഴോട്ട് കറുത്ത മറുകാ.. അതാണ് അവളുടെ കല്ല്യാണമൊന്നും ശരിയാവാത്തത്.  അത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ന്യൂനതായാണ്.

അതു കേട്ട ചേച്ചി പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു.

നീയെന്താടാ പറഞ്ഞത്..? കറുത്ത മറുക് ന്യൂനതയാണ് പോലും ന്യൂനത..! നീയിതു കണ്ടോ..

എന്നു പറഞ്ഞ് അളിയന്റെ ലുങ്കിമുണ്ട് ചുരുട്ടിപ്പിടിച്ച് മുകളിലേയ്ക്ക് ഉയര്‍ത്തി ഇരു കാലുകളിലേയ്ക്കും വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

ചൊറിയുടേയും ചിരങ്ങിന്റേയും സംസ്ഥാന തല സമ്മേളനം നടത്തുന്ന  ഈ കാലുകള്‍ വെച്ച് ഈ മനുഷ്യന്‍ എന്നെ പെണ്ണ്‍ കാണാന്‍ വന്ന ചരിത്രമറിയോ നിനക്ക്..? എന്റെ ശരീരത്തില്‍ മുറിപ്പാടോ കലയോ വ്രണമോ മറ്റോ ഉണ്ടോന്നറിയാന്‍ ഇങ്ങേര് അന്ന്‍ നാലഞ്ചു മഹതികളെ എന്റെ അടുക്കലേയ്ക്ക് വിട്ടിരുന്നു. എന്റെ നടത്തവും സംസാരവും പെരുമാറ്റവും ഒപ്പം ദേഹ പരിശോധനയും നടത്തി ആ മഹതികള്‍ പടിയിറങ്ങിയപ്പോള്‍ ഞാന്‍ കരുതിയത് എന്നെകെട്ടാന്‍ പോകുന്ന മഹാന്‍ ഭൂലോക സുന്ദരനാണെന്നാ.. ഇത് ഞാന്‍ മാത്രമല്ല സുഗതാ.. ഇന്ന്‍ വിവാഹിതരായ ഒട്ടനവധി ഭാര്യമാരുടേയും അനുഭവമാണ്. ആദ്യ രാത്രിയില്‍ വരനെ തേച്ചു കുളിപ്പിച്ച് നഖം വെട്ടിക്കൊടുത്ത് പല്ലു തേപ്പിച്ച് ഒരാണിന്റെ രൂപമാക്കി എടുത്ത ഒട്ടേറെ നവവധുമാര്‍ ഇന്ന്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതുകൊണ്ട് നീ ഇപ്പറഞ്ഞ ന്യൂനത ചാര്‍ത്തി സുനന്ദയെ വേണ്ടാന്നാണ് തീരുമാനമെങ്കില്‍ ഈ നിമിഷം പടിയിറങ്ങിയ്ക്കോ..

സുഗതന്‍ ഗേറ്റ് കടന്നോടി. ദേഷ്യം വിട്ടുമാറാത്ത ചേച്ചി അടുക്കളയിലേയ്ക്ക് നീങ്ങി പിറുപിറുത്തു. കഴുകി വെച്ച മീന്‍ പാത്രത്തിന്നരികെ നിഷ്കളങ്ക ഭാവത്തോടെ ഇരിയ്ക്കുന്ന പൂച്ചയെപ്പോല്‍ അടുക്കളയുടെ റാക്കിനു മുകളില്‍ അളിയന്‍ മൗനമായി ഇരുന്നു. ചേച്ചിയുടെ മുഖം ശാന്തഭാവം സ്വീകരിച്ചെന്ന്‍ ബോദ്ധ്യമായ അളിയന്‍ ചോദിച്ചു.

എടീ.. നീ അതൊക്കെ ഇന്നും മനസ്സില്‍ സൂക്ഷിച്ചു വെച്ചേയ്ക്കുവാണോ..?

അതു കേള്‍ക്കേണ്ട താമസം ചേച്ചി പറഞ്ഞു.

മനുഷ്യാ.. ഇത് ഞാന്‍ മാത്രമല്ല സകല ഭാര്യമാരുടേയും ഉള്ളിലുള്ള വേദനയാണ്. നിങ്ങളെപ്പോലുള്ള ഭര്‍ത്താക്കന്മാരെ ഞങ്ങളാരും ദേഹപരിശോധനയ്ക്ക് വിധേയരാക്കാറില്ല. കെട്ടിക്കൊണ്ട് വീട്ടില്‍ വന്ന ശേഷം ഞങ്ങളില്‍ പലരും നിവൃത്തികേടുകൊണ്ട് പൊരുത്തപ്പെട്ടു പോവുകയാണ്. രണ്ട് മനസ്സുകളുടെ പൊരുത്തമാണ് വിവാഹം എന്ന ഉടമ്പടിയെ നശിപ്പിച്ച് നിങ്ങളുടെയൊക്കെ പൊരുത്തം മാത്രമായി നടക്കുന്ന വിവാഹത്തിനെ ആരും എതിര്‍ക്കാറില്ല. കല്ല്യാണം കഴിഞ്ഞ് ഇത്തരം ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ നല്ലതു പോലെ സ്നേഹിയ്ക്കുമ്പോള്‍ ഞങ്ങള്‍ അതെല്ലാം മറക്കുന്നു.. മറക്കാന്‍ ശ്രമിയ്ക്കുന്നു. മറക്കാന്‍ പഠിയ്ക്കുന്നു എന്നുവേണം പറയാന്‍..

ചേച്ചിയുടെ ഉള്ളിലെ വേദന അളിയന്റെ നേര്‍ക്ക് ആളിക്കത്തുമെന്ന്‍ തോന്നിയ നിമിഷം അളിയന്‍ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു.

എടി പോത്തേ.. കല്ല്യാണത്തിനു മുന്നെ നാലഞ്ചു മഹതികളെ വിട്ട് നിങ്ങളെപ്പോലുള്ളവരുടെ നടത്തവും സംസാരവും പെരുമാറ്റവും ദേഹവും കീറിമുറിച്ച് പരിശോധന നടത്തുന്നത് എന്തിനാണെന്ന്‍ അറിയോ..? അത് നിങ്ങളെ വേദനിപ്പിയ്ക്കാനല്ല. എന്നെപോലുള്ള കാട്ടുമാക്കാന്മാരുടെ കൂടെ ജീവിയ്ക്കുവാനുള്ള നിങ്ങളുടെ ക്ഷമയും ശാന്തതയും സഹനവും പരീക്ഷിയ്ക്കുന്ന സുതാര്യമായ ഒരു ടെസ്റ്റ് മാത്രമാണ്. അത് മനസ്സിലാക്കാനുള്ള വിവരവും വിവേകവും നിങ്ങള്‍ക്കൊന്നും ഇന്നും ഇല്ലാതെ പോയി.. കഷ്ടം..!

അളിയന്‍ അത്രേം പറഞ്ഞ് സിറ്റൗട്ടിലേയ്ക്ക് നടന്നു.

സ്വന്തം ഭാര്യയുടെ മുന്നില്‍ താനെന്ന ഭര്‍ത്താവ് വളരെ താഴ്ന്നവനാണെന്ന സൂചന നല്‍കുന്ന "കാട്ടുമാക്കാന്‍" പോലുള്ള പദങ്ങള്‍ മാത്രമേ സന്തുഷ്ട ദാമ്പത്യത്തിന് വഴിതെളിയ്ക്കൂ.. എന്ന തീയ്യറി അളിയന്‍ ഒരിയ്ക്കല്‍ കൂടി തെളിയിച്ചതിന്റെ സംതൃപ്തിയില്‍ ഉച്ചയൂണ് വരെ സിറ്റൗട്ടിലെ ചാരു കസേരയില്‍ സുഖസുന്ദരമായി ചാച്ചി..!

**************************
അബ്ദുള്‍ മജീദ്.പി.എ
വള്ളത്തോള്‍ നഗര്‍.
**************************

ചെറുകഥ

ചടങ്ങിനു വേണ്ടി  കത്തിച്ചു  വെച്ച  നിലവിളക്കിനു മുന്നിൽ പുല്ലു പായ നിവർത്തി ഇടുന്നതിനിടയിൽ ദേവയാനി  കേൾക്കാനായി അനന്തുവിന്റെ  മുത്തശ്ശി ചോദ...