..!
തിമിംഗലത്തെപ്പറ്റിയാണ് എല്ലായിടത്തും ചര്‍ച്ച. ചര്‍ച്ചയുടെ പേരില്‍ സമയം ചിലവാക്കുന്ന മഹാന്മാര്‍ക്ക് അതിനെയങ്ങ് കൊന്നാല്‍ പോരേ..?
കാലത്തുതന്നെ അളിയന്റെ ന്യായമായ ചോദ്യം ചേച്ചിയുടെ കാതുകളിലെത്തി. ഉത്തരം നല്‍കിയാലും ഇല്ലെങ്കിലും ഇന്ന്‍ തിമിംഗല ചര്‍ച്ച ഈ വീട് വിട്ട് പോകില്ല എന്നറിയാവുന്ന ചേച്ചി മറുപടി പറഞ്ഞു.
മനുഷ്യാ.. കടലിലൂടെ പാഞ്ഞുപോകുന്ന സ്രാവിനെ പിടിച്ച് കറിവെച്ചു തിന്നുന്ന പോലെ അത്ര ഈസിയല്ല ഈ നീലത്തിമിംഗലം.. ഇത് മൊബൈലില്‍ ഡൗണ്‍ ലോഡ് ചെയ്ത് കളിയ്ക്കുന്ന ഒരു ഗെയിമാണ്.
അളിയന്‍ ശക്തിയായി തല ചൊറിഞ്ഞുകൊണ്ട് കലിപ്പോടെ പറഞ്ഞു.
എട്യേ.. എന്നെ നീ അത്രയ്ക്കും പൊട്ടനാക്കാതെടീ.. ഇതൊരു ഗെയിമാണെന്നും പ്ലേസ്റ്റോറില്‍ നിന്നും മൊബൈല്‍ വഴി കിട്ടുന്നതാണെന്നും എനിയ്ക്കറിയാടീ.. പക്ഷേ ഈയൊരു ഗെയിമിനെ മനുഷ്യനെന്തിനാ ഇത്രയ്ക്കും പേടിയ്ക്കുന്നത്..? അതാണെനിയ്ക്ക് മനസ്സിലാവാത്തത്..?
അളിയന്‍ വളരെ സീരിയസ്സായാണ് ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്നതെന്ന്‍ മനസ്സിലാക്കിയ ചേച്ചി വളരെ സീരിയസ്സായിത്തന്നെ പറഞ്ഞു.
ചേട്ടാ.. ഈ ഗെയിമിന്റെ പ്രത്യേകതകളെപ്പറ്റി വല്ലതും അറിയാമോ..? മറ്റുള്ള ഗെയിമുകളെപ്പോലെയല്ല ഈ ഗെയിം ഇതിന്റെ ഓരോ ലെവലിലും ഓരോ ടാസ്ക്കുണ്ട്. ആ ടാസ്ക്ക് ചെയ്തിട്ടേ നമ്മുക്ക് അടുത്ത ലെവലിലേയ്ക്ക് പോവാനാവൂ.. തരുന്ന ടാസ്ക്ക് മുഴുക്കെ സാഹസികവും അപകടം നിറഞ്ഞതുമാണ്.
ചേച്ചിയുടെ സംസാരത്തിന്നിടയില്‍ കയറിക്കൊണ്ട് അളിയന്‍ പറഞ്ഞു.
എടീ.. ഇക്കാര്യം ഞാനും കേട്ടതാ.. നീ ദേഷ്യപ്പെട്ട് ഈ ചര്‍ച്ച കുളമാക്കില്ല എന്നുറപ്പുണ്ടെങ്കില്‍ മാത്രം ഞാനൊരു ഉദാഹരണ സഹിതം ഇത് വിശദമാക്കാം.
വഴക്കുണ്ടാക്കില്ല എന്ന്‍ ചേച്ചി ഉറപ്പേകിയതും അളിയന്‍ ഉഷാറോടുകൂടി പറഞ്ഞു.
എടീ.. ഏതാനും വര്‍ഷം മുന്നെ താലികെട്ടി കൂടെക്കൂട്ടിയ നീയാണ് എന്റെ നീലത്തിമിംഗലം എന്ന്‍ സങ്കല്‍പ്പിയ്ക്ക്.. ഇവിടെ ഗൂഗിള് നമ്മുടെ നാടും പ്ലേസ്റ്റോര്‍ നമ്മുടെ കല്ല്യാണമണ്ഡപവും ബ്രോക്കര്‍ കുഞ്ഞാപ്പി നമ്മുടെ ഇന്റര്‍നെറ്റ് കണക്ഷനും ആകയാല്‍... !!
അളിയന്‍ ബാക്കി പറയും മുന്നെ ചേച്ചി ഒരു സജക്ഷന്‍ പറഞ്ഞു.
കുഞ്ഞാപ്പിയ്ക്ക് അന്ന്‍ ബ്രോക്കര്‍ കാശ് നല്‍കാത്തതിനാല്‍ നമ്മുക്ക് കുഞ്ഞാപ്പിച്ചേട്ടന് ജിയോ എന്ന്‍ പേരിട്ടാലോ..?
അളിയന്‍ പല്ലിറുക്കെ കടിച്ച് ചര്‍ച്ച തുടര്‍ന്നു.
അങ്ങിനെ ആകയാല്‍ നീയെന്ന നീലത്തിമിംഗലം എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു. ഒന്നു രണ്ടു മാസങ്ങള്‍ നമ്മള്‍ പിന്നിട്ട വേളയില്‍ ഗെയിമിന്റെ കുറച്ചു ലെവലുകള്‍ തള്ളിനീക്കിയെന്ന്‍ കരുതുക. ഇനി ഞാന്‍ പറയാന്‍ പോകുന്നത് മറുപടിയില്ലാതെ ശ്രദ്ധിച്ച് കേട്ടോളണം. ഗെയിമില്‍ പറയുന്ന ടാസ്ക്ക് പോലെ നീയെന്നോട് ചില ടാസ്ക്കുകള്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ..?
ചേച്ചി ചിന്തയിലാണ്. അളിയന്‍ വീണ്ടും തുടങ്ങി.
എന്നെ സംബന്ധിച്ചിടത്തോളം അപകടകരവും അതിസാഹസികവുമായ നാലഞ്ചു ടാസ്ക്കുകള്‍ എന്നെക്കൊണ്ടാവില്ല എന്ന്‍ പറഞ്ഞ് ഞാനന്ന്‍ ഒഴിഞ്ഞുമാറി. നീ കൂടുതല്‍ ചിന്തിയ്ക്കണ്ട. ടാസ്ക്കെന്താണെന്ന്‍ ഞാന്‍ പറഞ്ഞു തരാം. പെയിന്റിങ് പണി, മീന്‍ കച്ചവടം, തൂമ്പാപ്പണി, ബലൂണ്‍ കച്ചവടം...! ഇപ്പറഞ്ഞ ടാസ്ക്കില്‍ ഏതെങ്കിലും ഒരെണ്ണം ചെയ്യാതെ അടുത്ത ലെവലായ എന്റെ അത്താഴം നീ ബ്ലോക്ക് ചെയ്യുമെന്ന്‍ അന്ന്‍ നീ പറഞ്ഞപോള്‍ മീന്‍ ചന്തയില്‍ പോയി യാതൊരു അറപ്പും കൂടാതെ അവിടെ അരമണിക്കൂര്‍ കിടന്നുറങ്ങി അവിടെ നിന്നും അടിച്ചു മാറ്റിയ കാശോടെ നാറുന്ന ഞാന്‍ നിന്റെ മുന്നിലെത്തിയത് ഒരു ടാസ്ക്ക് കമ്പ്ലീറ്റ് ചെയ്തു എന്ന്‍ പറഞ്ഞിട്ടായിരുന്നു. മീന്‍ കച്ചവടം നടത്തിയെന്ന്‍ പറഞ്ഞ് നിന്നെ വിശ്വസിപ്പിച്ച് അടുത്ത ലെവലായ അത്താഴം ഞാന്‍ കഴിച്ചു. ഈ ഗെയിമിന്റെ കാര്യവും അത്രേയുള്ളൂ..
അത്രയും കേട്ട ചേച്ചി ചെറുപുഞ്ചിരിയോടെ പറഞ്ഞു.
മനുഷ്യാ.. അവിടെ നിങ്ങള്‍ക്ക് തെറ്റുപറ്റി. ഗെയിമില്‍ ചോദിയ്ക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സബ്ജകറ്റ് സെലക്റ്റ് ചെയ്ത് അതിലൊരു ടാസ്ക്ക് ചെയ്ത് കാണിയ്ക്കാനാണ്. അവിടെയാണ് പ്രശ്നം. അത് ഞാന്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിയ്ക്കാം. നിങ്ങളുടെ നീലത്തിമിംഗലമായ ഞാന്‍ നിങ്ങളോട് ഇഷ്ടപ്പെട്ട ഒരു സബ്ജക്റ്റ് സെലക്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ആ സ്പോട്ടില്‍ നിങ്ങള് പറയും തീറ്റ അഥവ ഭക്ഷണം. അതില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദോശയും തലേന്നാളത്തെ മീന്‍ കറിയും അല്‍പം മണ്ണെണ്ണ ചേര്‍ത്ത് കഴിയ്ക്കാന്‍ പറയുന്നു. ഇപ്പറഞ്ഞ ടാസ്ക്ക് ചെയ്ത് തീര്‍ത്ത് ബാക്കി ജീവനുണ്ടേല്‍.. അടുത്ത ലെവലിലേയ്ക്ക് പോകുന്നുണ്ടേല്‍... അതിലും കടുപ്പമുള്ള ടാസ്ക്ക് തരുന്നു.
അളിയന്‍ അതിന്നിടയില്‍ കയറിക്കൊണ്ട് പറഞ്ഞു.
ബഹുമാനപ്പെട്ട നീലത്തിമിംഗലം. നിങ്ങളിപ്പൊ പറഞ്ഞല്ലോ മീന്‍ കറിയില്‍ മണ്ണെണ്ണ ചേര്‍ത്ത് ദോശ കഴിയ്ക്കാന്‍.. ഇപ്പറഞ്ഞ ടാസ്ക്ക് ചെയ്യാതെ ചെയ്തെന്ന്‍ സമര്‍ത്ഥിയ്ക്കാന്‍ എനിയ്ക്കാവും. മീന്‍ കറിയില്‍ അല്‍പം മണ്ണെണ്ണ ചേര്‍ത്ത് എന്റെ മുഖത്ത് അല്‍പം മണ്ണെണ്ണ പുരട്ടി നിന്റെ മുന്നിലൂടെ നടന്ന്‍ വാളു വെയ്ക്കുന്ന പോലെ അഭിനയിയ്ക്കാന്‍ എനിയ്ക്കാവും. നീയത് വിശ്വസിയ്ക്കേം ചെയ്യും.
ഉടന്‍ തന്നെ ചേച്ചി പറഞ്ഞു.
ഇങ്ങിനെയൊക്കെ ചെയ്യാനറിയാവുന്ന ആളുകള്‍ തന്നെയല്ലേ ഈ ഗെയിം കളിച്ച് ആത്മഹത്യയിലൂടെ ജീവിതം തുലച്ചത്. നമ്മുക്കറിയാവുന്ന കാര്യങ്ങള്‍ക്കതീതമായി ആ ഗെയിമില്‍ മറ്റെന്തൊക്കെയോ ചതിയുണ്ട് ചേട്ടാ..
ചര്‍ച്ചയ്ക്ക് വിരാമം കുറിച്ചു കൊണ്ട് അളിയന്‍ പറഞ്ഞു.
എടീ.. നിനക്കൊരു സത്യമറിയോ.. ? മലയാളികളും മറ്റു മനുഷ്യരും തമ്മിലുള്ള പ്രത്യേകത നിനക്കറിയോ.. ?. മലയാളികള്‍ ആ ഗെയിം ഡൗണ്‍ ലോഡ് ചെയ്തിരിയ്ക്കുന്നത് അത് കളിച്ച് മുന്നേറുവാനായിരിയ്ക്കില്ല. പകരം ആ ഗെയിം ഉണ്ടാക്കിയവന്റെ കുലം മുഴുക്കെ തെറിയില്‍ അഭിഷേകം ചെയ്യാന്‍.. ആ ഗെയിം പൂട്ടിയ്ക്കാന്‍.. അത് മലയാളികള്‍ക്ക് മാത്രമേ കഴിയൂ.. നിശബ്ദത പാലിയ്ക്കുക എന്ന ബോര്‍ഡിനു താഴെ കൂവി വിളിച്ചും ഇവിടെ തുപ്പരുതെന്ന്‍ എഴുതിവെയ്ക്കുന്നവന്റെ മുഖത്തേയ്ക്ക് മുറുക്കിത്തുപ്പിയും മൊബൈല്‍ ഉപയോഗിയ്ക്കരുതെന്ന്‍ പറയുന്നവനെ പിടിച്ചു നിര്‍ത്തി ലൈവ് പോസ്റ്റിയും ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. അവരോട് ഇത്തരം ടാസ്ക്കുകള്‍ പറഞ്ഞാല്‍ അതിലും വലിയ എട്ടിന്റെ ടാസ്ക്ക് ഗെയിമിനും അതിന്റെ ഓതര്‍ക്കും കൊടുക്കുവാന്‍ കഴിവുള്ളവരായ കരുത്തര്‍ മലയാളികള്‍ മാത്രമാണ്. അതുകൊണ്ട് നീ നോക്കിക്കോ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ട്രോള് വരും. നീലത്തിമിംഗലം കേരള ബോര്‍ഡര്‍ കടന്നപ്പോള്‍ നത്തോലിയായി ചത്തെന്ന്‍.. ആ വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയാ ഞാന്‍ കാത്തിരിയ്ക്കുന്നത്.
ചര്‍ച്ച വിരാമം കൊള്ളുകയാണെന്ന്‍ മനസ്സിലാക്കിയ ചേച്ചി പറഞ്ഞു.
മനുഷ്യാ.. ഇപ്പറഞ്ഞ ഗെയിം ഡൗണ്‍ ലോഡ് ചെയ്യുകയോ കളിയ്ക്കുകയോ ചെയ്യുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന നിയമം കൊണ്ടുവരുകയും ഇപ്പറഞ്ഞ ഗെയിം ആരും കളിയ്ക്കാതിരിയ്ക്കുകയും ചെയ്താല്‍ സംഗതി തീര്‍ന്നില്ലേ.. ഒരു രോഗം വന്ന്‍ ചികില്‍സിയ്ക്കുന്നതിനേയ്ക്കാള്‍ നല്ലത് രോഗം വരാതെ നോക്കലല്ലേ..?
ചേച്ചിയുടെ ആ ഡയലോഗ് കേട്ടതും അളിയന്‍ മനസ്സില്‍ പറഞ്ഞു.
ശരിയാട്യേ.. അന്ന്‍ പലരും നിന്നെ ഡൗണ്‍ ലോഡ് ചെയ്യണ്ട.. നിനക്കിതൊരു തലവേദനയാവുമെന്ന്‍ പറഞ്ഞതാ.. ഞാന്‍ കേട്ടില്ല. ഇപ്പൊ നീ പറയുന്ന ടാസ്ക്കുകള്‍ ചെയ്തു തീര്‍ത്തെന്ന്‍ കള്ളം പറഞ്ഞ് ജീവിതത്തിന്റെ ഓരോ ലെവലുകളില്‍ എത്തിപ്പെടാന്‍ ഞാന്‍ പെടുന്ന പാട് എനിയ്ക്ക് മാത്രമല്ലേ അറിയൂ.. !
അളിയന്‍ മൗനമായി സിറ്റൗട്ടില്‍ പോയി ചാച്ചി. അല്ലെങ്കില്‍ ചേച്ചി അളിയന്റെ അടുത്ത ലെവലായ ലഞ്ച് ബ്ലോക്കിയേനെ..!
**************************
അബ്ദുള്‍മജീദ്. പി.എ.
വള്ളത്തോള്‍ നഗര്‍.

No comments:
Post a Comment