Thursday, 29 June 2017

തകരുന്ന ദാമ്പത്യങ്ങള്‍


തുറന്ന്‍ പറയുന്നതുകൊണ്ട് വിഷമം തോന്നരുത്. ഒരു സ്ത്രീയുടെ സൗന്ദര്യം എന്നു പറയുന്നത് അവളുടെ വസ്ത്രങ്ങളിലോ ആഭരണങ്ങളിലോ മുഖകാന്തിയിലോ അല്ല. അവളുടെ പുഞ്ചിരിയോടെയുള്ള സ്നേഹച്ചുവ കലര്‍ന്ന സംസാരത്തില്‍ മാത്രമാണ്.

അളിയന്റെ വിശദീകരണം കഴിയും മുന്നെ ചേച്ചി ചോദിച്ചു.

ചേട്ടോ.. അങ്ങിനെയാണെങ്കില്‍ വിരുന്നുകാര്‍ അരെങ്കിലും വന്നാല്‍ ഞാന്‍ ഉടുതുണിയില്ലാതെ പുഞ്ചിരിയോടെ നിന്ന്‍ സ്നേഹച്ചുവയോടെ സംസാരിച്ചാലോ..?

ചേച്ചിയുടെ പ്രതികരണത്തെ ബ്ലോക്ക് ചെയ്തു കൊണ്ട് അളിയന്‍ പറഞ്ഞു.

എടീ അന്തമില്ലാത്തവളേ.. ഞാന്‍ പറയുന്നതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ ശ്രമിയ്ക്കെടീ. മുഖത്ത് നിറയെ ചായം വാരിപ്പൂശി പെണ്ണാണെന്ന്‍ പറഞ്ഞിട്ട് കാര്യമില്ല. സംസാരവും പെരുമാറ്റവും നന്നാവണം.

അതിന്നിടയില്‍ കയറി ചേച്ചി ചോദിച്ചു.

ചേട്ടന്‍ ഇപ്പറഞ്ഞതിന്റെ സത്ത ഉള്‍ക്കൊണ്ടു തന്നെ ചോദിയ്ക്കട്ടെ. ഈ സത്ത നിലവില്‍ വന്നാല്‍ ബ്യൂട്ടിപാര്‍ ലര്‍ ഉടമസ്ഥകള്‍ പട്ടിണിയാവില്ലേ..?

അളിയന്‍ തല ശക്തിയായി ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

ഒരു കാര്യത്തിന്റെ നൂറായിരം നല്ല കാര്യങ്ങളെ ബോധപൂര്‍വ്വം മറച്ചു വെച്ച് അതിന്റെ ഒരു ന്യൂനത മാത്രം ഉയര്‍ത്തിക്കാട്ടുന്ന നിന്നെപ്പോലെയുള്ള ഭാര്യമാരാണ് ഇന്നിന്റെ ദാമ്പത്യലോകത്തെ ഏക തകര്‍ച്ച.

അളിയന്‍ അവിടെ ഫുള്‍സ്റ്റോപ്പിട്ട് ഹാളില്‍ നിന്നും നേരെ സിറ്റൗട്ടിലേയ്ക്ക് നടന്നു. അളിയനെ പിന്തുടര്‍ന്ന്‍ ഒരു മഗ്ഗ് വെള്ളവുമായി സിറ്റൗട്ടിലെത്തിയ ചേച്ചി അളിയനോട് പറഞ്ഞു.

അല്ലയോ സൗന്ദര്യ രാജാവേ.. അങ്ങയുടെ മുന്നില്‍ ഒട്ടും ഭംഗിയില്ലാത്ത ഞാനൊരു കാര്യം പറയട്ടെ. അങ്ങ് ദോശയും മുളകിട്ട മീന്‍ കറിയും കഴിച്ച് സൗന്ദര്യ ചര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തിയപ്പോള്‍ കൈകഴുകാന്‍ മറന്നു പോയിരുന്നു. ആ തൃക്കൈകള്‍ കഴുകിയാട്ടെ. അല്ലെങ്കില്‍ ദേഹം ചൊറിയുമ്പോള്‍ അങ്ങയുടെ സൗന്ദര്യം നഷ്ടപ്പെടും.

അളിയന്‍ മഗ്ഗിലെ വെള്ളം കൊണ്ട് കൈകഴുകുന്നേരം അയല്‍ക്കാരി ശാന്തേടത്തി അതിര്‍ത്തി മതിലിന്നരികില്‍ നിന്ന്‍ പുഞ്ചിരിയോടെ ഒരു ചോദ്യം.

എന്താ രാവിലെത്തന്നെ ഇണക്കുരുവികള്‍ തമ്മില്‍ ഒരു കുശുകുശുപ്പ്..?

ആ ചോദ്യം കേട്ടയുടനെ അളിയന്‍ പുഞ്ചിരി പൊഴിച്ചു കൊണ്ട് പറഞ്ഞു.

ശാന്തേടത്ത്യേ.. അവിടെ നില്‍ക്കാതെ ഇങ്ങ് വാ.. നമ്മുക്ക് ഒരുമിച്ചിരുന്ന്‍ കുശുകുശുക്കാം.

എന്നാല്‍ ഞാന്‍ വാതിലൊക്കെ അടയ്ക്കട്ടെ... എന്ന്‍ പറഞ്ഞ് അകത്തേയ്ക്കോടിയ ശാന്തേടത്തിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് അളിയന്‍ ചേച്ചിയോട് പറഞ്ഞു.

എടീ ബോധമില്ലാത്തവളേ... നീയത് കണ്ടോ.. ഇറച്ചിക്കടയില്‍ മാംസം വെട്ടാനായി സ്ഥാപിച്ച പുളിമരത്തിന്റെ തടിയ്ക്ക് കൈകാല്‍ മുളച്ച പോലുള്ള ഒരു രൂപമാണ് ശാന്തേടത്തിയ്ക്ക് നമ്മുക്ക് ഏവര്‍ക്കും അറിയാം. ആ മരത്തടിയ്ക്ക് സൗന്ദര്യം പകരുന്നത് അവരുടെ പുഞ്ചിരിയും ആ സ്നേഹച്ചുവയുള്ള സംസാരവും കൊണ്ട് മാത്രമാണ്. അത് നീ കണ്ട് പഠിയ്ക്കാന്‍ വേണ്ടിയാ അവരെ ഞാന്‍ ഇങ്ങോട്ട് വിളിച്ചത്.

അളിയന്‍ പറഞ്ഞു നിര്‍ത്തിയതും ശാന്തേടത്തി സിറ്റൗട്ടിലേയ്ക്ക് വന്നു കയറി. അളിയന്‍ വളരെ സ്നേഹത്തോടെ ഒരു കസേര നീക്കിയിട്ട് ശാന്തേടത്തിയെ സ്വീകരിച്ചിരുത്തി. ആമുഖ ചോദ്യങ്ങള്‍ ഒന്നും തന്നെയില്ലാതെ വളരെ വശ്യമായ പുഞ്ചിരിയോടെ  സ്നേഹച്ചുവ ഒട്ടും ചോരാതെ തന്നെ ശാന്തേടത്തി അളിയനോട് ചോദിച്ചു.

നിങ്ങള് തമ്മില്‍  വഴക്കും വയ്യാവേലിയും ഇല്ലാത്ത ഒരു ദിവസം നോക്കിയിരിക്ക്യായിരുന്നു ഞാന്‍. കാലത്തെണീറ്റ് വയറു നിറച്ച് തിന്ന്‍ ഈ സിറ്റൗട്ടില്‍ വന്നിരുന്ന്‍ വല്ലവരുടേയും കുറ്റങ്ങളും കുറവുകളും പറയുന്ന നേരം നിനക്ക് വല്ല പണിയ്ക്കും പൊയ്ക്കൂടേ..? ഒരു ആണിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിക്കാട്ടുന്നത് അവന്‍ അദ്ധ്വാനിച്ച് കുടുംബം നോക്കുമ്പോഴാണ്. അല്ലാതെ അച്ചിയുടെ കച്ചിത്തലപ്പില്‍ തൂങ്ങി നടക്കുമ്പോഴല്ല.

ചേച്ചി മുഖം പൊത്തിപ്പിടിച്ച് കണ്ണടച്ച് നിന്നു. കാരണം സൗന്ദര്യ രാജാവായ അളിയന്റെ മുഖത്ത് കലിപ്പിന്റെ കാര്‍മേഘം ഉരുണ്ടുകയറുവാന്‍ തുടങ്ങി. ഇതൊന്നും ശ്രദ്ധിയ്ക്കാതെ ശാന്തേടത്തി തുടര്‍ന്നു.

എന്നും പറമ്പിലെ പച്ചക്കറിയുടെ വരുമാനം കൊണ്ട് ജീവിയ്ക്കാനാവുമോ..? സുന്ദരിയും സല്‍ സ്വഭാവിയുമായ  ഒരു ഭാര്യയെ നിനക്ക് കിട്ടിയെന്ന്‍ വെച്ച് പണിയ്ക്ക് പോവാന്‍ പാടില്ലെന്നുണ്ടോ..? നിന്നെ ഉപദേശിയ്ക്കാന്‍ വന്നതല്ല ഞാന്‍. അവളുടെ വിഷമം കണ്ട് നിന്നോട് സ്നേഹത്തിന്റെ ഭാഷയില്‍ പറഞ്ഞെന്നേയുള്ളൂ.

അളിയന്‍ പല്ലുകടിച്ച് ഞെരിയ്ക്കാന്‍ തുടങ്ങിയെന്ന്‍ കണ്ടതും ശാന്തേടത്തി ഇരിപ്പിടം വിട്ട് ഗേറ്റിലേയ്ക്ക് നടന്നു. അളിയന്റെ വായില്‍ നിന്നും തെറിയുടെ പ്രവാഹം തുടങ്ങും മുന്നെ ഗേറ്റിലെത്തിയ ശാന്തേടത്തി വീട്ടിലേയ്ക്കോടി.

അളിയന്റെ മുഖത്തു നോക്കി പുഞ്ചിരിയോടെ നില്‍ക്കുന്ന ചേച്ചി സ്നേഹച്ചുവയോടെ പറഞ്ഞു.

ചേട്ടാ.. ആ പുളിമരത്തടിയില്‍ മൊത്തം കാതലാണെന്ന്‍ എനിയ്ക്കിന്നാണ് മനസ്സിലായത്. അതുകൊണ്ട് തന്നെ ഞാന്‍ ശാന്തേടത്തിയില്‍ നിന്നും ഇന്ന്‍ ഒത്തിരി പഠിച്ചു. സ്ത്രീ സൗന്ദര്യത്തെപ്പോലെത്തന്നെയാ പുരുഷന് അന്തസ്സും അഭിമാനവും. ഇപ്പറഞ്ഞ സാധനങ്ങള്‍ ഇല്ലാത്ത ഭര്‍ത്താക്കന്മാരാ ഇന്നത്തെ ദാമ്പത്യ ലോകത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം.

വായില്‍ വന്ന സകല തെറികളേയും നാക്കുകൊണ്ട് ഉരുട്ടി വിഴുങ്ങിക്കൊണ്ട് അളിയന്‍ പറഞ്ഞു.

എടീ.. പുളിമരത്തടിയില്‍ കരി ഓയില്‍ പൂശിയ പോലെയുള്ള ആ ശരീരമുണ്ടല്ലോ.. അതെത്ര പുഞ്ചിരിച്ചാലും സ്ത്രീ ആവില്ലെടീ.. സ്നേഹമുള്ള ദാമ്പത്യങ്ങള്‍ തകര്‍ക്കാനായ് മാത്രം ജന്മം പൂണ്ട പൂതനയാടീ ആ ശരീര രൂപം..!

അളിയന്റെ ആ ഡയലോഗ് കേട്ട അയല്‍ക്കാരി ശാന്തേടത്തി അതിര്‍ത്തി മതിലില്‍ തലപൊക്കും മുന്നെ ചേച്ചി അകത്തേയ്ക്ക് കയറി കതകടച്ചു.

***********************
അബ്ദുള്‍മജീദ്.പി.എ.
വള്ളത്തോള്‍ നഗര്‍.
***********************

Wednesday, 28 June 2017

തൊട്ടപ്പുറത്തൊരു ബിരിയാണി

അളിയന്‍ കഥ

തെക്കോട്ടും വടക്കോട്ടും ഓടി നടന്ന്‍ തലപുകഞ്ഞ് ആലോചിച്ച അളിയന്‍ അവസാനം ചേച്ചിയുടെ മുന്നില്‍ തന്റെ തീരുമാനം തുറന്നു പറഞ്ഞു.

എടീ.. ഇന്ന്‍ ഈദല്ലേ.. മരയ്ക്കാറിന്റെ വീട്ടിലെ ഈദ് ബിരിയാണി ഞാന്‍ കളയാന്‍ ഉദ്ദേശിയ്ക്കുന്നില്ല. പലകുറി എന്നെ പറ്റിച്ചിട്ടുള്ള മരയ്ക്കാര്‍ ഇക്കുറി ഈദിന് നീ നിര്‍ബന്ധമായും വരണം. നിനക്കുള്ള ബിഫ് ബിരിയാണി ഞാനവിടെ തയ്യാറാക്കി വെയ്ക്കും എന്ന്‍ പൊതുജനമദ്ധ്യേ എന്നോട് പറഞ്ഞതാണ്. അതുകൊണ്ട് ഇക്കുറി എന്നെ ചതിയ്ക്കില്ല. അതുകൊണ്ട് ഞാന്‍ മരയ്ക്കാറിന്റെ വീട്ടില്‍ പോയി ശഠേന്ന്‍ ഇങ്ങെത്തിയ്ക്കോളാം.

അളിയന്റെ ആ ഡയലോഗിന്നിടയില്‍ കയറി ചേച്ചി പറഞ്ഞു.

മനുഷ്യാ.. അവര്‍ എല്ലാ കൊല്ലവും അനാഥാലയത്തില്‍ പോയി അന്നദാനം നടത്തുന്നവരാ.. ഇക്കുറി നിങ്ങടെ അണ്ണാക്കില്‍ അന്നദാനം നടത്തുവാന്‍ അവര്‍ നേര്‍ച്ച നേര്‍ന്നു കാണും. അതുമുടക്കണ്ട. പക്ഷേ നമ്മുടെ അയല്‍ക്കാരി ശാന്തേടത്തി നിങ്ങള്‍ക്ക് വേണ്ടിയാ ബിരിയാണിയുണ്ടാക്കുന്നത്. അത് കഴിച്ച് ഇവിടെ മിണ്ടാതിരിയ്ക്കലല്ലേ ഉചിതം.

അതുകേട്ട അളിയന്‍ അല്‍പം കലിപ്പോടെ പറഞ്ഞു.

എടീ കോവര്‍ക്കഴുതേ.. ശാന്തേടത്തി കൊണ്ടുവരുന്ന ബിരിയാണി നീ അങ്ങിനെത്തന്നെ മൂടിവെച്ചാല്‍ അതെനിയ്ക്ക് നാലുമണിയ്ക്ക് അകത്താക്കിക്കൂടേ.. ആ പേരും പറഞ്ഞ് മരയ്ക്കാറിന്റെ വീട്ടിലെ ബിരിയാണി വേണ്ടാന്ന്‍ വെയ്ക്കുന്നത് കൊടും പാപമല്ലേ..?

ചേച്ചിയുടെ മറുപടിയ്ക്ക് കാത്തുനില്‍ക്കാതെ അളിയന്‍ മുറ്റത്തേയ്ക്ക് ചാടിയിറങ്ങി ഗേറ്റുകടന്ന്‍ വടക്കോട്ടോടി.

മരയ്ക്കാറിന്റെ ഭവനം.
അളിയനെ മുറ്റത്തു നിന്നും സ്വീകരിച്ച് അകത്തേയ്ക്ക് ആനയിയ്ക്കുന്ന മരയ്ക്കാറിനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കുവാന്‍ അളിയന്റെ മനസ്സ് വെമ്പല്‍ കൊണ്ടു. കാരണം അകത്തു നിന്നും പുറത്തേയ്ക്ക് വമിയ്ക്കുന്ന ബിരിയാണിയുടെ സുഗന്ധം അളിയന്റെ മൂക്കിനുള്ളില്‍ സിനിമാറ്റിക്ക് ഡാന്‍സ് നടത്തി. എന്നാല്‍ കൈകഴുകി ഇരിയ്ക്കാം. എന്നൊരു ഡയലോഗ് മരയ്ക്കാറിന്റെ വായില്‍ നിന്നും വരുന്നതു നോക്കി അളിയന്‍ മരയ്ക്കാറിന്റെ തിരുമോന്തയത്തിലേയ്ക്ക് ഉറ്റുനോക്കി.

അളിയനോടൊപ്പം നാട്ടിലെ ചിലപ്രമുഖരും വന്നിട്ടുണ്ട്. അവരെയൊന്നും അളിയന്‍ ശ്രദ്ധിയ്ക്കാനേ പോയില്ല. ലോട്ടറി അടിച്ച തുക കൈപ്പറ്റാന്‍ കാത്തിരിയ്ക്കുന്നവന്റെ മനം നിറയ്ക്കുന്ന സ്വപ്നപ്രതീക്ഷകള്‍  പോലെ അളിയന്‍ ഭക്ഷണാനന്തരം പല്ലില്‍ കുത്തുവാനായ് ബലമുള്ള ഈര്‍ക്കിലിയുള്ള തെങ്ങോലയുണ്ടോ എന്നറിയുവാനായ് മുറ്റത്തേയ്ക്ക് നോക്കി.

മരയ്ക്കാര്‍ വാഴയിലയെടുത്ത് ഹാളിലേയ്ക്ക് കയറി. അളിയന്റെ ശ്വാസം തൊണ്ടയിലൂറിയ ഉമിനീരിനെ കൊഞ്ഞനം കുത്തിയകന്നു. നിമിഷങ്ങള്‍ക്കകം ചൂടുള്ള ദം ബിരിയാണിയോട് മല്ലിടാന്‍ പോകുന്ന ദന്തവല്ലരികള്‍ കുളിരുകോരി.

പെട്ടന്നാണ് ഭീമാകാരമായ ആ കൂട്ടനിലവിളി ശബ്ദം മരയ്ക്കാറിന്റെ വീടിനെ പ്രകമ്പനം കൊള്ളിച്ചത്. അളിയനൊഴികെ സകലരും മുറ്റത്തേയ്ക്ക് ചാടിയിറങ്ങി. അകത്തു നിന്നും പുറത്തേയ്ക്ക് വന്ന മരയ്ക്കാര്‍ അളിയനെ വിളിച്ച് പുറത്തിറക്കി വാതിലടച്ച് അയല്‍പക്കത്തേയ്ക്കോടി.

മരയ്ക്കാറിന്റെ അയല്‍ വാസിയും സര്‍വ്വോപരി ഉപകാരിയുമായ ദേവസ്യേട്ടന്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിര്യാതനായി. അളിയന് ദേവസ്യേട്ടനേയ്ക്കാള്‍ വലുത് ദം ബിരിയാണി ആയതിനാല്‍ മരയ്ക്കാറിന്റെ വീടിന്റെ ഉമ്മറത്ത് കുത്തിയിരുന്ന്‍ ചിന്തയാരംഭിച്ചു.

എഴുപത് വയസ്സോളം പ്രായമുള്ള ദേവസ്യേട്ടന് മക്കളും മരുമക്കളും പേരക്കിടാങ്ങളും ഇഷ്ടം പോലെയുണ്ട്. അവരെല്ലാവരും ഓടിയെത്തി ശവം അടക്കി പിരിയുവാന്‍ മിനിമം ഇരുപത്തിനാല് മണിക്കൂറാവും. തുറന്നുവെച്ച ദം ബിരിയാണിയ്ക്ക് അയുസ്സ് നാലോ അഞ്ചോ മണിക്കൂര്‍ മാത്രം. അതുകഴിഞ്ഞാല്‍ ദേവസ്യേട്ടനെക്കാള്‍ മുന്നെ ബിരിയാണിയെ തെങ്ങിന്‍ ചുവട്ടില്‍ അടക്കം ചെയ്യേണ്ടി വരും. അളിയന്‍ അമാന്തിച്ചില്ല. നേരെ അയല്‍പക്കത്തേയ്ക്ക് ചാടി മരയ്ക്കാറിനെ തോണ്ടി വിളിച്ചു കൊണ്ട് പറഞ്ഞു.

അതേയ്.. മരിച്ച വീട്ടിലേയ്ക്ക് ബിരിയാണിയുടെ ഗന്ധം വരുന്നത് അത്ര രസമുള്ള ഏര്‍പ്പാടല്ല. ഇവിടുത്തെ കാര്യപരിപാടികള്‍ തുടങ്ങും മുന്നെ ബിരിയാണി അവിടെ നിന്നും എങ്ങോട്ടെങ്കിലും മാറ്റാന്‍ നോക്ക്.

അളിയന്‍ അപ്പറഞ്ഞത് ന്യായം എന്നറിയാവുന്ന മരയ്ക്കാര്‍ പറഞ്ഞു.

എടോ.. നീ ഇപ്പറഞ്ഞത് ശരിയാ.. അതിനുള്ള ഏര്‍പ്പാടുണ്ടാക്കാം. അതിനു മുന്നെ ഈ ബോഡിയൊന്ന്‍ ശരിയ്ക്ക് കിടത്തട്ടെ.

അളിയന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും അല്‍പം ദൂരേയ്ക്ക് മാറി നിന്ന്‍ കൊണ്ട് സന്തോഷത്തിന്റെ പുഞ്ചിരി വിടര്‍ത്തി. അതിനു ശേഷം പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ എടുത്ത് ചേച്ചിയ്ക്ക് വിളിച്ചു. ചേച്ചി മറുതലയ്ക്കല്‍ നിന്നും ചിലയ്ക്കും മുന്നെ അളിയന്‍ പറഞ്ഞു.

എട്യേ.. ലോട്ടറി അടിച്ചവന് നിധികിട്ടിയെന്ന്‍ കേട്ടിട്ടുണ്ടോ..?

മറുതലയ്ക്കല്‍ നിന്നും ഇടി വെട്ടിയവനെ പാമ്പുകടിച്ചെന്ന്‍ കേട്ടിട്ടുണ്ട് എന്ന മറുപടി വന്നതും അളിയന്‍ ഇടിവെട്ടും പോലെ പറഞ്ഞു.

ബോധമില്ലാത്ത പോത്തേ.. ഞാന്‍ പറയുന്നത് അങ്ങോട്ട് കേള്‍ക്ക്. നമ്മള്‍ കുടി വെള്ളം നിറച്ച് വെയ്ക്കുന്ന സ്റ്റീലിന്റെ അണ്ടാവ് കഴുകി വൃത്തിയാക്കി വെച്ചോ.. ഞാന്‍ കുട്ടന്റെ ഓട്ടോയില്‍ ഒരു ചെമ്പ് ദം ബിരിയാണി അങ്ങോട്ട് കൊണ്ടുവരുന്നുണ്ട്. അതില്‍ നിന്നും ബീഫ് മാത്രം ആ സ്റ്റീലിന്റെ അണ്ടാവില്‍ നിറയ്ക്കണം. മിച്ചം വരുന്ന സ്ഥലത്ത് വേണമെങ്കില്‍ അല്‍പം ദം ബിരിയാണി റൈസ് നിറയ്ക്കാം. ബാക്കിയുള്ള ബീഫില്ലാത്ത ബിരിയാണി ആ ശാരദേച്ചീടെ മക്കള്‍ സദാ നേരോം ബിരിയാണി വേണേ എന്ന്‍ പറഞ്ഞ് കരയുന്നതല്ലേ.. അവറ്റകള്‍ക്ക് കൊടുക്കാം.

അതിന്നിടയില്‍ കയറി ചേച്ചി ചോദിച്ചു.

ഒരു ചെമ്പ് ദം ബിരിയാണിയോ..? എവിടെ നിന്ന്‍ ഒപ്പിച്ചു..?

അളിയന്‍ ഫോണ്‍ കട്ടാക്കും മുന്നെ നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു.
ദേവസ്യേട്ടന്‍ ചുമരില്‍ മാലയിട്ട് തൂങ്ങാനായ് യാത്രപോയെന്നും അന്നേരം അയല്‍പ്പക്കത്തെ ബിരിയാണി വീട്ടില്‍ നിന്നും മാറ്റുവാന്‍ ഞാന്‍ പ്രേരിപ്പിച്ചെന്നും ബോഡി മാറ്റിക്കിടത്തി ഉമ്മറത്തേയ്ക്ക് വന്ന മരയ്ക്കാറിനെ കൂട്ടി വീട്ടിലേയ്ക്ക് കയറി ആരോരുമറിയാതെ കുട്ടന്റെ ഓട്ടോയിലേയ്ക്ക് ബിരിയാണി കയറ്റി വീട്ടിലേയ്ക്ക് കൊണ്ടുവരാമെന്നും പറഞ്ഞു.

മരയ്ക്കാര്‍ മരണവീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് അളിയന്‍ നിന്ന്‍ മരവിയ്ക്കാന്‍ തുടങ്ങി. ക്ഷമ നശിച്ച അളിയന്‍ മരണവീട്ടിലേയ്ക്ക് തള്ളിക്കയറിച്ചെന്ന്‍ മരയ്ക്കാറെ തിരക്കി. മരയ്ക്കാര്‍ വീട്ടിലേയ്ക്ക് ഇറങ്ങിയെന്ന്‍ ആരോ പറഞ്ഞതും അളിയന്‍ അന്തരിച്ച് കിടക്കുന്ന ദേവസ്യേട്ടനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും സ്നേഹവും സന്തോഷവും മുന്‍ നിര്‍ത്തിക്കൊണ്ട് രണ്ട് മിനിറ്റ് നേരം മൗനമായി മന്ത്രിച്ചു.

അല്ലയോ പരേതാ.. അങ്ങയുടെ ആത്മാവിന് നിത്യശാന്തി ലഭിയ്ക്കട്ടെ. കേവലം ഒരു വാഴയിലയില്‍ കിട്ടുന്ന ബിരിയാണി നക്കിത്തുടച്ച് പല്ലിടകുത്തി വീടണയേണ്ട എന്നെ ഒരു ചെമ്പ് ബിരിയാണി നല്‍കി സന്തോഷിപ്പിച്ച മഹാനേ.. അങ്ങയുടെ ഈ യാത്രയില്‍ സര്‍വ്വ സന്തുഷ്ടനായത് ഞാന്‍ മാത്രമാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്ന്‍  ഒരു പത്ര പരസ്യം നടത്തി അങ്ങയുടെ നാമം കീര്‍ത്തിയ്ക്കുവാന്‍ ഞാന്‍ വെമ്പല്‍ കൊള്ളുന്നു. റെസ്റ്റ് ഇന്‍ പീസിനായ് അങ്ങയുടെ കുടുംബാംഗങ്ങള്‍ ആരും പ്രാര്‍ത്ഥിച്ചില്ലെങ്കിലും ഇന്ന്‍ പകലന്തിയാവോളം പരേതാ.. അങ്ങേയ്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിയ്ക്കും.

മൗനമായ മന്ത്രങ്ങള്‍ വെടിഞ്ഞ് അളിയന്‍ മരയ്ക്കാര്‍ ഭവനത്തിലേയ്ക്ക് നീങ്ങവേ കുട്ടന്റെ ഓട്ടോ വിളിച്ച് മരയ്ക്കാറിന്റെ വീട്ടിലേയ്ക്ക് വരാന്‍ പറഞ്ഞു.

മരയ്ക്കാറിന്റെ വീടിന്റെ പൂമുഖത്ത് മരയ്ക്കാറും പൊട്ടിക്കരഞ്ഞ് വിതുമ്പുന്ന ദേവസ്യയുടെ ഇളയ സന്താനവുമുണ്ട്. നാലു ദിവസം മുന്നെ അച്ഛന്റെ കയ്യിലുണ്ടായ നാലര ലക്ഷം രൂപ എങ്ങോട്ടു പോയി.. ആര്‍ക്ക് കൊടുത്തു എന്നറിയാതെ വിതുമ്പിക്കരയുന്ന ദേവസ്യ പുത്രനെ ആശ്വസിപ്പിയ്ക്കുന്ന മരയ്ക്കാറിനോട് അളിയന്‍ പറഞ്ഞു.

അതേയ്.. ഈ ആശ്വാസമൊക്കെ പിന്നേം ആവാലോ.. അതിനുമുന്നെ നമ്മള്‍ പറഞ്ഞ ആ കര്‍മ്മം അങ്ങ് നടത്തിയേയ്ക്കാം. തിരുവില്ല്വാമല പാമ്പാടിയ്ക്കടുത്ത് ഒരു അനാഥാലയമുണ്ട്. അവിടെയുള്ള അന്തേവാസികള്‍ക്ക് ഞാന്‍ കൊണ്ടുപോയി കൊടുത്തോളാം. കുട്ടന്റെ ഓട്ടോ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പരിപാടി കഴിഞ്ഞ് ഞാന്‍ ചെമ്പ് ഇങ്ങെത്തിച്ചോളാം.

അളിയന്‍ വളച്ചൊടിച്ച് പറഞ്ഞു തീരും മുന്നെ മരയ്ക്കാര്‍ പറഞ്ഞു.

വേണ്ടടാ.. നീ ബുദ്ധിമുട്ടണ്ട. നേരത്തെ നീയെന്നോട് സൂചിപ്പിച്ച ഉടനെത്തന്നെ ഞാന്‍ തെക്കേപുറത്തെ തോട്ടുവക്കത്തെ കോളനിയ്ക്കാരോട് വിളിച്ചു പറഞ്ഞു. അവര്‍ അപ്പോള്‍ത്തന്നെ ഇരുചെവിയും അറിയാതെ അടുക്കളപ്പുറത്തുകൂടി ചെമ്പ് കടത്തിക്കൊണ്ട് പോയി.

ഫലമറിഞ്ഞ ലോട്ടറി ടിക്കറ്റ് നീട്ടി പണം കൈപ്പറ്റാനായ് കൈനീട്ടുമ്പോള്‍ വ്യാജ ലോട്ടറിയാണതെന്ന്‍ പറഞ്ഞാലുള്ള അവസ്ഥ അളിയന് താങ്ങാനാവുമോ..?

അളിയന്‍ ദേവസ്യ പുത്രനെ തട്ടിമാറ്റി മരയ്ക്കാറിന്റെ കുത്തിനു പിടിച്ചുകൊണ്ട് അലറി.

എന്തു കോപ്പിലെ പണിയാടോ താന്‍ കാണിച്ചത്.. ഞാന്‍ അനാഥാലയത്തിലേയ്ക്ക് വിളിച്ച് പറഞ്ഞ് ഏര്‍പ്പാടാക്കി വണ്ടിയും വിളിച്ചു വരുത്തിയപ്പോള്‍ നീയത് കോളനിയ്ക്കാരുടെ അണ്ണാക്കില്‍ തള്ളിയോ..

അളിയന്റെ സംസാരം തെറിയുടെ അതിര്‍ വരമ്പിലേയ്ക്ക് തെന്നി വീഴാന്‍ തുടങ്ങിയതും നാലര ലക്ഷം കിട്ടാത്ത കലിപ്പ് സ്വന്തം തന്തയോട് തീര്‍ക്കാനാവാതെ വിഷമിച്ചിരിയ്ക്കുന്ന ദേവസ്യ പുത്രന്‍ അളിയനെ നിലത്തിട്ടു ചവിട്ടിക്കൂട്ടി.

 ടൈമിങ്ങില്‍ സംസ്ഥാന അവാര്‍ഡ് വാങ്ങുവാന്‍ അര്‍ഹനായ കുട്ടന്‍ ഓട്ടോ സൈഡാക്കി ഹോണടിച്ചു. അളിയനെ അതിനുള്ളിലേയ്ക്ക് കുത്തിക്കയറ്റി ദേവസ്യ പുത്രന്‍ എങ്ങാണ്ടോ നടന്നു നീങ്ങി.

കുട്ടന്‍ ഓട്ടോ എടുക്കും മുന്നെ അളിയനോട് ചോദിച്ചു.

ആശുപത്രിയിലേയ്ക്കോ വീട്ടിലേയ്ക്കോ..?

അളിയന്റെ ശ്വാസകോശം തടഞ്ഞു വെച്ച ശബ്ദത്തിന്റെ ശകലങ്ങള്‍ക്കൊപ്പം ആംഗ്യത്തോടെ അളിയന്‍ പറഞ്ഞു.

എന്നെ തല്‍ക്കാലം കവലയിലിറക്കിയാല്‍ മതിയെടാ..
തൊട്ടപ്പുറത്ത് ബിരിയാണിയുണ്ടെന്ന്‍ കരിനാക്ക് വളച്ച് പലവട്ടം അവള് പറഞ്ഞതാ.. അതുകൊണ്ട്   ആശുപത്രിയില്‍ പോയാലും വീട്ടില്‍ പോയാലും സ്റ്റീല്‍ അണ്ടാവു കൊണ്ടാവും ഇന്നത്തെ പൊങ്കാല..!

*****************
അബ്ദുള്‍മജീദ്.പി.എ
വള്ളത്തോള്‍ നഗര്‍
*****************

Tuesday, 27 June 2017

തോല്‍ക്കാത്തവന്‍

തവിട്ടു നിറത്തിലുള്ള ഒരു ബനിയനും വെളുത്ത മുണ്ടും ധരിച്ച് കൈവിരല്‍ കൊണ്ട് "വി" എന്ന അക്ഷരം കാണിച്ച് പുഞ്ചിരിച്ചു നില്‍ക്കുന്ന അളിയന്റെ ഫോട്ടോ മൊബൈലില്‍ കാണിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

സതീശാ.. ഈ ഫോട്ടോ നല്ലോണം വലുതാക്കി കൊടുക്കണം. എന്നിട്ട് ഇങ്ങേരുടെ തലയ്ക്ക് മുകളിലായി വലിയ അക്ഷരത്തില്‍ പത്തില്‍ തോറ്റവര്‍ക്കായി സ്പെഷല്‍ കോച്ചിങ്ങ് എന്ന്‍ കൊടുക്കണം. അതിനൊപ്പം ഇങ്ങേരുടെ ഫോട്ടോയുടെ താഴെയായി ഈദ് മുബാറക്ക് എന്ന്‍ വെയ്ക്കണം. ഇത്രയേ വേണ്ടൂ..

സതീശന്‍ മനക്കണക്ക് കൂട്ടാന്‍ തുടങ്ങി. അതുകണ്ട് തൊട്ടടുത്തിരിയ്ക്കുന്ന അളിയന്‍ സതീശനെ തോണ്ടി വിളിച്ചു കൊണ്ട് പറഞ്ഞു.

മോനേ.. പാല്‍ക്കാരന്‍ ഭാസ്ക്കരന്റെ മോന്‍ സതീശോ.. ഈ വീട്ടില്‍ നിന്റെ ഫ്ലക്സ് പ്രിന്റിങ് പ്രസ്സ് സ്ഥാപിയ്ക്കാനല്ല ഞങ്ങള്‍ പറഞ്ഞത്. ഒരു ഫ്ലക്സ് ബോര്‍ഡ് വെയ്ക്കുകയേ വേണ്ടൂ. അതിനെത്രയാവും എന്ന്‍ മാത്രം പറഞ്ഞാല്‍ മതി.

സതീശന്‍ ചിന്ത നിര്‍ത്തിക്കൊണ്ട് തുക പറഞ്ഞു.

അയ്യായിരം രൂപ..!

അളിയന്‍ തല്‍ക്ഷണം ചോദിച്ചു.

വല്ലതും കുറയുമോ സതീശാ..?

സതീശന്റെ മറുപടി വന്നു.

താഴത്തേയോ മുകളിലേയോ ഏതെങ്കിലും ഒരു എഴുത്ത് വേണ്ടാന്ന്‍ വെച്ചാല്‍ ആയിരം രൂപ കുറയും.

ഉടനടി അളിയന്‍ പറഞ്ഞു.

എടാ സതീശാ.. നീയൊരു കാര്യം ചെയ്യ്. പത്തില്‍ തോറ്റവര്‍ക്കായി സ്പെഷല്‍ കോച്ചിങ്ങ് ക്ലാസ്സ് ഈദ് മുബാറക്ക് എന്ന്‍ ഒറ്റവരിയില്‍ എഴുതി എന്റെ തലയ്ക്ക് മുകളിലും ഉടലിനു താഴേയും വെയ്ക്കാതെ എന്റെ കഴുത്തിലായ് വെയ്ക്ക്.. അപ്പോള്‍ നിനക്ക് മുവ്വായിരം രൂപ തന്നാല്‍ മതിയല്ലോ.. ഒരെഴുത്തിന് ആയിരം വെച്ച് രണ്ടെഴുത്തിന് രണ്ടായിരം അങ്ങ് കുറച്ചേയ്ക്കാം.

ഞാന്‍ അഡ്വന്‍സ് എടുത്ത് ഇപ്പൊ വരാമെന്ന്‍ പറഞ്ഞ് അളിയന്‍ അകത്തേയ്ക്ക് കയറി. ഈ സമയം സതീശന്‍ ചേച്ചിയോട് ചോദിച്ചു.

അല്ല ചേച്ചീ.. റ്റ്യൂഷന്‍ ക്ലാസ്സ് നടത്തുന്നത് ചേച്ചിയല്ലേ..? അതിന്റെ പരസ്യത്തിലെന്തിനാ ഇങ്ങേരുടെ ഫോട്ടോ..?

ആ ചോദ്യം മുഴുവനാവും മുന്നെ ചേച്ചി പറഞ്ഞു.

സതീശാ.. തോറ്റവര്‍ക്കായുള്ള സ്പെഷല്‍ കോച്ചിങ്ങ് ക്ലാസ്സിന്റെ പരസ്യ ബോര്‍ഡില്‍ ലോക തോല്‍വിയായ ഇങ്ങേരുടെ പടമല്ലാതെ ഞാന്‍ മറ്റാരുടെ പടം കൊടുക്കാനാ..

അളിയന്‍ മുന്നൂറു രൂ​പയുമായി തിരികെ വന്ന ശേഷം സതീശനോട് പറഞ്ഞു.

ഇത് അഡ്വന്‍സ്. ബാക്കി ഫ്ലക്സ് കൊണ്ടുവന്ന ശേഷം തരാം.

സതീശന്‍ സന്തോഷമായി പടിയിറങ്ങി. അതിലേറെ സന്തോഷത്തോടെ അളിയന്‍ ചേച്ചിയോട് പറഞ്ഞു.

എട്യേ.. ഈ ഫ്ലക്സ് ബോര്‍ഡ് സതീശന്‍ നമ്മുടെ വീടിനു മുന്നില്‍ സ്ഥാപിച്ചാല്‍ ഒരു ദിവസം എനിയ്ക്ക് ഇരുന്നൂറു രൂപ വെച്ച് പ്രതിഫലം കിട്ടും.

അതെന്തോന്ന്‍ പ്രതിഫലം..?
ചേച്ചി ആശങ്കപ്പെട്ടു. ഉടനടി അളിയന്‍ പറഞ്ഞു.

നീ തരുന്ന പ്രതിഫലം...! നിന്റെ റ്റ്യൂഷന്‍ സെന്ററിന് ലോകതോല്‍വിയായ ഞാനെന്ന മോഡലിന് നീ മനസ്സറിഞ്ഞ് നല്‍കുന്ന പ്രതിഫലം. എന്തേ കുറഞ്ഞു പോയെങ്കില്‍ അത് രണ്ടായിരമാക്കാം.

ചേച്ചിയുടെ മോന്തായം വള്‍ഗറാവും മുന്നെ അളിയന്‍ മറ്റൊന്ന്‍ കൂടി പറഞ്ഞു.

എടി ബോധമില്ലാത്ത പോത്തേ.. ഞാന്‍ അകത്തേയ്ക്കെന്ന്‍ പറഞ്ഞ് ഓടിയത് കാശേടുക്കാനല്ല. അവന്റേതായ വല്ല അഭിപ്രായവും പുറന്തള്ളുമോ എന്ന്‍ അപ്പുറത്ത് പോയി ഞാന്‍ കാതോര്‍ത്തതാ. ഇനി മറ്റൊരു കാര്യം.  നീ പറഞ്ഞല്ലോ ഈ ഞാന്‍ ലോക തോല്‍വിയാണെന്ന്‍. ശരിയാ.. തോല്‍വി തന്നെയാ.. ആ തോല്‍വികള്‍ തന്നെയാ എന്റെ ജയം. എല്ലാവരും ജയിയ്ക്കുമോ എന്ന ശങ്കയില്‍ മുന്നേറുമ്പോള്‍ തോല്‍ക്കേണ്ടവന്‍ തന്നെയാ.. തോറ്റചരിത്രം മാത്രമേയുള്ളൂ.. തോറ്റിരിയ്ക്കും എന്ന ഉറപ്പോടെ ഞാന്‍ മാത്രം മുന്നോട്ട് പോകുമ്പോള്‍.. അതാണെടീ ശരിയ്ക്കും എന്റെ വിജയം. എന്റെ ജീവിതത്തില്‍ എവിടേയും ഞാന്‍  ജയിയ്ക്കുകയില്ല എന്ന ഉറച്ച വിശ്വാസത്തിന്റെ പരിശുദ്ധ ജയം..

അളിയന്റെ പ്രസംഗം അവസാനിയ്ക്കും മുന്നെ ചേച്ചി സതീശനെ വിളിച്ചു കൊണ്ട് പറഞ്ഞു.

സതീശോ.. മുകളിലും കഴുത്തിലും താഴെയുമായി  ഒന്നും എഴുതണ്ട. വെറുതെ ഇങ്ങേരുടെ ഫോട്ടോ മാത്രം മതി. ബുദ്ധിയുള്ളവര്‍ക്ക് ആ ഫോട്ടോ കണ്ടാല്‍ മാത്രം മതി. ആ മുഖത്തു നിന്നും സംശയലേശമെന്യേ ഒരായിരം സംഗതികള്‍ വായിച്ചെടുക്കാനാവും..!

*********************
അബ്ദുള്‍മജീദ്.പി.എ
വള്ളത്തോള്‍ നഗര്‍
**********************

A cute story dnt miss it

നേരം ഒത്തിരി വൈകി രാഘവട്ടനെ ഇത് വരെ കണ്ടില്ലലോ...

സ്വതവേ പാടത്തെ പണിയും കഴിഞ്ഞു  സന്ധിയകയുമ്പോഴക്കും വീട്ടിൽ എത്തുന്ന  ആളാണ് ...

ഇന്നു നേരത്തെ പണി നിർത്തി വന്നത്  കവലയിൽ ഒരു  പ്രസംഗം ഉണ്ട് . അത് കേൾക്കാൻ പോകണം എന്നും  പറഞ്ഞാണ്

അത്താഴത്തിന്റെ നേരം കഴിഞ്ഞട്ടും  മോനും മോളും വീണ്ടും  കുറെ സമയം  കാത്തിരുന്നു അച്ഛന് വേണ്ടി  ..

എന്നും എല്ലാവരും ഒരുമിച്ചിരുന്നാണ്  അത്താഴം അത് രാഘവേട്ടന് നിർബന്ധം ആണ്...  ഇന്ന് ആ പതിവും തെറ്റിരിക്കുന്നു...  അല്ലേലും  കുട്ടികൾ എത്ര എന്ന് വെച്ച കാത്തിരിക്ക ...

മോൻ ഇരുന്നു ഉറക്കം തുങ്ങുന്നത് കണ്ടപ്പോഴാണ്  ഞാൻ  മകൾക്ക്  രണ്ട് പേർക്കും ചോറ് കൊടുത്ത്  .

ചോറ് വിളമ്പുന്ന നേരത്തും മോനും മോളും പറഞ്ഞു  അമ്മേ  അച്ഛൻ വന്നിട്ട് മതി  എന്ന്...   ഞാൻ ഇത്തിരി നിര്ബന്ധിച്ചപ്പോഴാണ്  അവർ  ചോറുണ്ടത്  ...

ഇന്ന് ആണങ്കിൽ  നല്ല മഴയ്ക്കും കോൾ ഉണ്ട് സന്ധ്യക്ക്  വീട്ടിന്  ഇറങ്ങാൻ  നേരം  പടിഞ്ഞാറു  മഴക്കരു   ഇരുണ്ടുകൂടുന്നതും കണ്ടിട്ടാണ്  രാഘവേട്ടൻ  പോയത്....

(ഉണ്ണുകഴിഞ്ഞു  മകൾക്ക് പായ വിരിച്ചു  കൊടുത്തിട്ട്  അമ്മിണി  ഉമ്മറത്തേക്ക്  വന്നു.... )

( അമ്മിണി  ഉമ്മറത്തെ കട്ടിളപാടിമേ  ഇരികുന്നതിനു ഇടയിൽ വാതിലിൽ ചവിട്ടാൻ ഇട്ടിരുന്ന ചാക്കിൽ കിടന്നിരുന്നാ  പൂച്ചയുടെ വാലിൽ അറിയാതെ ഒന്ന്  ചവിട്ടി...  പൂച്ച ചെറുതായി  കരഞ്ഞു കൊണ്ട് മാറി ഇരുന്നു  )

""ആ നീയും പട്ടിണി ആയില്ലേ കുറിഞ്ഞി പൂച്ച ,"...അത്താഴം കഴിഞ്ഞ രണ്ടു പിടിച്ചോറ് അതിനും പതിവുള്ളതാണ്  അകത്തെ ചിമ്മിണി ഉമ്മറത്തേക്കു  ആയി അല്പം നീക്കി വെച്ച്   അമ്മിണി പാടത്തേക്ക്  നോക്കി കാട്ടിലാപടിമേ ഇരുന്നു

ഈ  മഴകാര് കരണം വരമ്പത്കൂടെ ആരും  വരുന്നത് പോലും കണ്ണില്ല.....  കോലൊതു വീടിന്റെ  വടകെപുറത്തെ  വെളിച്ചം മാത്രം  കാണാം  .. കോലൊതു തറവാടിന്റെ മുൻവശം വരെയേ വഴി വിളക്കു ഉള്ളൂ  അവിടെ നിന്നു ഒരു ഇറക്കം ഇറങ്ങിയാൽ കുളം ആയി  നല്ല നിലാവുള്ള രാത്രിയിൽ കുളത്തിന്റെ  ഓരത്തെ  വരമ്പിൽകൂടി  ആരെങ്കിലും പാടതേക്ക് ഇറങ്ങുണ്ടങ്കിൽ  ഇവിടെ ഇരുന്നാൽ കാണണം......

(മഴ വാരവറിച്ചു ഇടിയും മിന്നലും ,
കാറ്റും വീശി തുടങ്ങിരിക്കുന്നു കാറ്റിന് ഒപ്പം കുളത്തിന്റെ്   വക്കത് നിൽക്കുന്ന പാല പൂത്ത മണം  അവിടെഅകെ പരന്നു....   )

   ഈ ഇട ആയി  രാഘവേട്ടന് എന്തോ പാർട്ടി പ്രവർത്തനം ഓകെ ഉണ്ട് ....ഇന്നാള് കവലയിലെ പാർട്ടി ഓഫീസിലെ  രണ്ടു മുന്ന് പേർ രാഘവേട്ടനെ അനേഷിച്ചു  ഇവിടെ വന്നിരുന്നു..

എന്നോട് ആണങ്കിൽ  ഒന്നും പറയില്ല ഞാൻ എന്തെങ്കിലും എടുത്തു ചോദിച്ചാൽ കേട്ടു കേൾവി പോലും ഇല്ലാത്ത കാര്യം പറഞ്ഞു എന്റെ വായ അടക്കും... ഇന്നലെ പണി കഴിഞ്ഞ്  കൂലി വാങ്ങാൻ ആയി കോലോത്തെ ഉമ്മറത്ത് ചെന്നപ്പോ  തമ്പുരാട്ടി ചോദിച്ചു രാഘവന് ഇപ്പോ പാർട്ടില് ഒകെ ഉണ്ടല്ലേ

"നാല് അക്ഷരം പഠിച്ച  അഹങ്കാരം ആകുംലെ അവനു"...

ഞാൻ ഒന്നും മിണ്ടില്ല   അവിടെത്തെ അന്നം കഴിച്ചിട്ട്   അവർക്ക് എതിരെ കൊടി പിടിക്കാൻ പോയ ആർക്കെങ്കിലും ഇഷ്ടാവോ... ഒന്നുമില്ലെങ്കിലും ഈ വീട് ഇരികണ ഭൂമി അവിടുത്തെ തമ്പുരാൻ  ഇഷ്ട്ടധാനം  തന്നതല്ലേ.. അത് പറഞ്ഞ  രാഘവേട്ടൻ പറയും പാടത്തു നെല്ല് കൊയ്യാൻ പാകം അകണ വരെ പടത്തിന്  കവല് കിടക്കാൻ തന്നതാണ് എന്ന്....

"മ്മള് നല്ല പോലെ പണി എടുത്തിട്ടു തന്നെയാ കോലോത്തെ തമ്പരാമാർ മ്മക് കൂലി തരണത്  അല്ലാണ്ട് ഒരാളും  കാലണ്ണ മ്മക് കൊണ്ട്   തെരണില്യയ"

ഇത്രയും പറഞ്ഞപ്പോ ഞാൻ ഒന്നും മിണ്ടാൻ പോയില്ല..

കോലോത്തെ വിറക് പുര പൊളിച്ചപ്പോ ബാക്കി വന്ന ഓടും കഴിക്കോലും  വലിയ തമ്പുരാട്ടിയോട്  ചോദിക്കാൻ ഞാൻ മനസ്സിൽ വിചാരിച്ചതാണ് ..  ഇനി ഇപ്പോ ചോദിച്ചാലും തരുന്ന് തോന്നണില്ല... കഴിഞ്ഞകൊലം തന്നെ  തുലാം മാസത്തിലെ  മഴയത്  നടേല് അകം ആകെ  ചോർന്നു...  ഈ കുറി  ഓട് മെയാണ്ട് പറ്റില്ല.. ഇനി ഓല   മെയിഞ്ഞാല്  അടുത്ത കൊല്ലവും  മാറ്റാണ്ടിവരും  ...

( മഴ പെയ്ത് തുടങ്ങി...    അകത്തു  വെള്ളം ചോരുന്ന സ്ഥലത്തു പത്രം  വെക്കാൻ ആയി  അമ്മിണി അകത്തേക്കു പോയി)

മോനും മോളും നല്ല ഉറക്കമാ  മോള് ഇടക്കിടെ ഉറക്കത്തിൽ ഞെട്ടിതെറിക്കുന്നുണ്ട് ഇന്നലെയും മുന്ന് തവണ ഉണ്ടായി...

(അമ്മിണി അടുക്കളയിൽ നിന്ന് കത്തി എടുത്തു  മകളുടെ തലയിണക്കു താഴെ തിരുകി)

നാളെ സന്ധിയാകുമ്പോ മോളെയും കൊണ്ട് അമ്പലത്തിൽ ഒന്ന് പോയി തൊഴിക്കണം   തിരുമേനിടെന്ന്  പൂജിച്ച ചരട് ഒന്ന് വാങ്ങി മോളുടെ കൈയിൽ കെട്ടണം...

ഇന്ന്  രാഘവേട്ടനോട് കൊണ്ടുപോകാൻ പറഞ്ഞതാണ് നേരല്യയ നീ കൊണ്ടോയ മതി ..    സന്ധിയായ മക്കളെ  ആ കുളത്തിന്റെ വകത്തുകൂടെ വിടാൻ പേടിച്ചാണ് മോളെ മോനും ഒറ്റക്കി ഇന്ന് അമ്പലത്തിൽ വിടഞ്ഞത്....

എന്റെ മുത്തശി പറഞ്ഞു കേട്ടിട്ടുണ്ട് ... പണ്ട് ഏതോ   മണ്ണത്തി  തുണി അലക്കാൻ വന്നപ്പോ ഈ കുളത്തിൽ വീണു  മരിച്ചട്ടുണ്ട് എന്ന്...  തൃസന്ധിയ ആയ ഞാൻ ഇപ്പോഴും കുളത്തിന്റെ അടുത്തേക്ക് പോകാറില്ല... മകളെയും വിടാറില്ല....   എന്തിന് ഒന്ന് ഉറങ്ങിയാ നേരത്ത് പാലായുടെ ഭാഗത്തേക്ക് നോക്കാൻ തന്നെ എനിക്ക് പേടി ആണ്...  

(മഴയുടെ ചാറ്റൽ ആ കുടിലിന്റെ ഉമ്മറ പടിയിൽ  ഇരിക്കുന്ന അമ്മിണിയുടെ മുഖത്തേക് അടിച്ചു....  അമ്മിണി ഉമ്മറപ്പടിയിൽ നിന്ന് എണീറ്റു     ഓലയിൽ കൂടെ ഊർന്നു വീഴുന്ന മഴത്തുള്ളികൾ   കൈ വെള്ളയിൽ കോരി എടുത്തു....      ഉമ്മറത്തെ തൂണിൽ പിടിച്ചു ആകാശത്തേക്കു നോക്കി...)

  പണ്ട് ഇതേ പോലെ കാലം തെറ്റി പെയ്ത്  ഒരു മഴയതാണ് ഞാൻ ആദ്യമായി  രാഘവേട്ടനെ  കാണുന്നത്

അന്ന്  ഭഗവതി കാവിൽ പൂരം ആയിരുന്നു... ഉച്ചതിരിഞ്ഞു     തെയ്യം തിറയും  കണ്ടു എന്റെ അച്ഛനും അമ്മയും നേരത്തെ വീട്ടിലേക്ക് വന്നു... എന്നെ വിളിച്ചു ഞാൻ പോയില്ല.. പക്ഷെ  പൂവൻ തീരുമാനിച്  വേറെ ഒരു കാര്യത്തിന്  നേരത്തെ അനുവാദം വാങ്ങിരുന്നു...  സന്ധ്യ നേരത്തെ ദീപാരാധനയും തായമ്പകയും കഴിഞ്ഞാൽ  അന്ന് പൂരത്തിന്റെ അന്ന് അമ്പലത്തിൽ  KPC യുടെ നാടകം ഉണ്ടായിരുന്നു... എന്റെ ഏറെ കാലം ആയിട്ടുള്ള മോഹം ആണ് KPC യുടെ നാടകം കാണാ എന്നത്...

എന്നെ പോലെ വീട്ടിൽ ആർക്കും നാടകത്തിനു വലിയ കമ്പം ഒന്നുമില്ല കൂട്ടിന് ആരുമില്ലാണ്ട് വീട്ടിനു വിടുകയുംഇല്ല ....  എന്റെ ഈ മോഹത്തെ കുറിച്ച് പറഞ്ഞപ്പോൾ വടക്കലെ സുഭദ്രക്കും അവളുടെ അനിയത്തി കാർത്തുനും നാടകം കാണണം എന്നായി...    സുഭദ്ര ഉണ്ടങ്കിൽ വീട്ടിന് വിടുന്ന കാര്യത്തെ കുറിച്ച് പേടിക്കാൻ ഇല്ല  ..  കാരണംഒരു ആണിന്റെ   ധൈര്യമാ അവൾക് അത് എല്ലാവര്ക്കും അറിയാം ....   അന്ന് എന്റെ വീട് പാടത്തിന്റെ അപ്പുറത്തെ കരയിൽ ആണ്...   ഈ കാണുന്ന പാടം കയറി വേണം    ഭഗവതി കാവിൽ എത്താൻ...      കുംഭ മാസത്തിലെ നല്ല നിലാവ് ഉണ്ടക്കും പാടത്തെ ഇഴ ജന്തുക്കളെ പോലും പകൽ വെളിച്ചം പോലെ കാണാൻ പറ്റുന്ന അത്രയും നിലാവ്....

  ""എന്നാലും വീട്ടിന് ഇറങ്ങുമ്പോ അമ്മ പറഞ്ഞു അധികം  നേരംവെക്കൻ നിൽകണ്ടാട്ട അമ്മണ്ണിയെ നേരം തെറ്റിയ അനേഷിച്ചു വരാൻ അച്ഛൻ മാത്രമേ ഉള്ളു അച്ഛനാണ്ച്ച തീരെ വയ്യത്തിനും...

ഇല്ലാമേ വേഗം വന്നോളം.... "

കുടിക്കാനുള്ള കരിങ്ങാലി വെള്ളവും...  ഒരു പൊതി  അരിമണി വറുത്തതും  ആയി ഞാൻ സുഭദ്ര യുടെ വീട്ടിൽ ചെന്നു.. അവിടെ   സുഭദ്രയും കാർത്തുവും  എന്നെ കാത്ത് വേലികൾ നിൽകുണ്ടായിരുന്നു....

""എവിടെ ആയിരുന്നു കുരിപ്പേ എത്ര നേരയി കാത്ത് നിൽകാണു ... സന്ധ്യ നേരത്ത് ഏത മുറിഞ്ഞു കടക്കണ്ടലോ എന്ന് വെച്ച വീട്ടിൽ വേരഞ്ഞെ..."

ഇതൊക്കെ കുപ്പിലാക്കണ്ടേ എന്റെ സുഭദ്രേ ...

കൈയിൽ ഇരിക്കുന്ന പ്ളാസ്റ്റിക് കുപ്പി കാണിച്ചു അമ്മിണി പറഞ്ഞു...

കാർത്തു നീ പുളുങ്കുരു വറുത്തതും  ഇരിക്കാനുള്ള കടലാസും എടുത്തോ... ..

(കാർത്തു ചിരിച്ചു കൊണ്ട് തലയാട്ടി.... )

"എല്ലാം എടുത്തിട്ടുണ്ട് ഇങ്ങാട് പോരെ....  "

(ഇതും പറഞ്ഞു സുഭദ്ര ഞങ്ങൾക്ക് മുന്നിൽ നടന്നു... )

ഞങ്ങൾ പാടം കയറി അമ്പല പറമ്പ് എത്തിയപ്പോഴേക്കും  സ്റ്റേജ്ന്റെ മുന്നിൽ ഉള്ള സ്ഥലം ഒകെ പോയിരുന്നു... ...

സ്റ്റേജിന്റെ തൊട്ട് മുന്നിൽ സ്ഥലം കിട്ടാതെ കണ്ടപ്പോ  സുഭദ്രേ എന്റെ മുഖത്ത് നോക്കി പിറുപിറുത്തു... ...  ഞാൻ ഒന്നും മിണ്ടാൻ പോയില്ല....എന്നാലും നാടകം കാണാൻ പാകത്തിൽ ഉള്ള സ്ഥലം ഞങ്ങൾക്ക് കിട്ടി ..

അവിടെന്  അധികം വെക്കാതെ തന്നെ നാടകം തുടങ്ങി   ....   മാറി മാറി വരുന്ന ലൈറ്റ് ഉം  സംഭാഷണവും കേട്ടപ്പോ... ഞങ്ങൾ  അതിൽ തന്നെ  മുഴുകി പോയി...   എന്തിന് കൊണ്ട് വന്ന പുളിങ്കുരു പോലും തിന്നാൻ മറന്നു.... ... നാടകം കഴിയാൻ പോകുന്ന നേരത്താണ് ...  ഇതേ പോലെ ഒരു മഴ പെയ്യുന്നത്....     എല്ലാവരും പറമ്പിനിന്നു ഓടി   അമ്പലത്തിനു ചുറ്റുമുള്ള ഓരോ വീടിന്റെ  ഇറയ്ത് പോയി നിന്നു. ഞങ്ങളും   ഒരു വീടിന്റെ  ഉമ്മറത് കയറി നിന്നു... മഴ വീണ്ടും കൂടുകയാണ് എന്ന് കണ്ടപ്പോ അമ്പല കമ്മറ്റിക്കാർ മെയ്ക് സെറ്റ്ലൂടെ വിളിച്ചു പറഞ്ഞു നാടകം ഇനി ഉണ്ടാവില്ലന്നു....

കോരിച്ചിരിയാണ മഴ  ... ഞാനും കാർത്തും സുഭദ്രയുടെ പിന്നാലെ നടന്നു... വീട്ടിന് ഇറങ്ങുമ്പോ മഴ പെയ്യും എന്ന്   സ്വപ്നത്തിൽ പോലും വിചാരിച്ചില്ല  അത് കാരണം കുടയും എടുത്തില്ല.....  ...  ഇങ്ങനെ ഓരോന്ന് ആലോചിച്ചു ആകെ നനഞ്ഞു  ഞാൻ കാർത്തുന്റെ കൈ പിടിച്ചു നടന്നു...  കോലൊതുകേക്കുഉള്ള വളവ് തിരിഞ്ഞപ്പോ ഞങ്ങൾ മൂന്നു പേരും മാത്രം ആയി വഴിയിൽ...

  ആകെ ഉള്ള  ധൈര്യം സുഭദ്രേ ആണ്.. ആ  ഒറ്റ ഉറപ്പെ എനിക്കും കാർത്തുനും ഉള്ളു ആ സുഭദ്രേ ആണങ്കിൽ ഒന്നും മിണ്ടുന്നുമില്ല   .....      അങ്ങനെ  ആ കോരി ചൊരിയുന്ന  മഴയത്  കോലത്തെ തറവാടും കഴിഞ്ഞു   ഞങ്ങൾ പാടത്തേക്ക് ഇറങ്ങി...   പാലായുടെ വക്കത് എത്തിയപ്പോഴാണ്  പിന്നൽ നിന്ന് ഒരു വിളി..

 

എന്താ സുഭദ്ര കൂട എടുത്തില്ലേ.... ...

    പെട്ടന്ന് ഒരു ആൺ ശബ്ദം കേട്ടപ്പോ ...ഞങ്ങളുടെ  ഉള്ളൊന്നു  കാളി    കാരണം   ആ ഒരു ചോദ്യം ഞങ്ങൾ 3 പേരും പ്രതീക്ഷിചിരുന്നില്ല      ഈ നേരത്ത് കുളത്തിന്റെ വക്കത് ആരും വരാറിലായിരുന്നു....   സുഭദ്ര പതിയെ പിന്നിലേക് തിരിഞ്ഞു നോക്കി... .. ഞാൻ പേടി കൊണ്ട്    ആ മഴയ്ത് വിറങ്ങലിച്ചു കാർത്തുന്റെ കൈ മുറുക്കെ പിടിച്ചു അങ്ങനെ നിന്നു...   ഇടറുന്ന ശബ്ദത്തോടെ സുഭദ്ര  ചോദിച്ചു ..

ആരാ അത്??

ഞാനാ സുഭദ്ര രാഘവൻ...

ആ രാഘവേട്ടനാ  ഞാൻ അങ്ങ് പേടിച്ചു....

സുഭദ്രേയുടെ ആസ്വത്തോടെ ഉള്ള ആ പറച്ചാല് കേട്ടപ്പോഴ എന്റെയും കാർത്തുന്റെയും ജീവൻ നേരെ വീണത്.... ..  

എവിടെ പോയിട്ട സുഭദ്രേ ഈ നേരം തെറ്റിയ നേരത്ത്...

ഒന്നും പറയണ്ട എന്റെ രാഘവേട്ട.. ഞങ്ങൾ ആ    നാടകം ഒന്ന് കാണാൻ പോയതാ...  ഈ മഴ ഞങ്ങളെ ചതിച്ചു...

എന്നാ നടന്നോ ഞാൻ  വരാം കൂടെ ഈ പാടം കഴിയാണ വരെ...  തനിച്ചു പോണ്ട

രാഘവേട്ടൻ... ഞങ്ങൾക്ക് മുന്നിൽ നടന്നു

അല്ല  രാഘവേട്ടൻ എവിടെ പോയതാ ഈ നേരത്ത് സുഭദ്രേ ചോദിച്ചു..

ഞാൻ ആ കോലോത്തെ കണ്ടതിൽ 4 തടം കൂർക്ക നട്ടെട്ടുണ്ട്   ഈ മഴയത്  വെള്ളം  കയറേണ്ട എന്ന് വെച്ച്  വരമ്പു മുറിക്കാൻ വന്നതാ...

അല്ല അപ്പൊ നാടകം കാണാൻ വന്നില്ലേ...

എന്ത് ചോദ്യമാ സുഭദ്രേ ഞാൻ വരണ്ടു ഇരിക്കോ മ്മടെ  പാർട്ടിയുടെ നാടകത്തിനു...   ഞാൻ മുൻപ് രണ്ട് മുന്ന് തവണ കണ്ടട്ടുണ്ട് ഈ നാടകം എന്നാലും വന്നു ... വന്നു കുറച്ചു കഴിഞ്ഞപ്പോ മഴചാറാൻ തുടങ്ങിയത്  നേരെ വീട്ടിന് കൂട എടുത്ത് പാടത്തേക്ക് പോന്നു.. ..

( മഴയുടെ തണുപ്പ് സഹിക്കാതെ ആയപ്പോ എന്റെ പല്ലുകൾ കുട്ടി ഇടിക്കുന്നത് എങ്ങനെയോ രാഘവേട്ടൻ കണ്ടു.... അദ്ദേഹം  ചൂടിയിരുന്ന  കൂടാ സുഭദ്രേടെ കൈയിൽ  കൊടുത്തിട്ട് പറഞ്ഞു....)

താണ്ത്തിട്ടു ആ കുട്ടിടെ   ഉള്ളു കുടയുണ്ട് എന്ന് തോന്നുന്നു  ഈ കൂട ചൂടികൊള്ളാൻ പറയു...
 
കൂടയിൽ ഞാനും കാർത്തുവും കയറി നിന്നു

നടക്കുന്നതിന്റെ ഇടയിൽ സുഭദ്രയോട് രാഘവേട്ടൻ ചോദിച്ചു... ഏതാ ആ കുട്ടി കാർത്തുന്റെ കൂടെ ഉള്ളത് .. ...

ഓ അത് മ്മടെ ...ശങ്കരട്ടന്റെ മോൾ ആണ്...

ഏത് മ്മടെ.. വയ്യാത്ത ശങ്കരട്ടന്റെയോ....

ആ അതെ...

  സുഭദ്രയും  രാഘവേട്ടനും എന്തൊക്കെ പറഞ്ഞു  ഞങ്ങൾക്ക് മുന്നിൽ കൂടെ വരമ്പത് കൂടെ നടന്നു... ... ഞാൻ കാർത്തുനോട് ചോദിച്ചു... ആരാ ഈ രാഘവേട്ടൻ...

അത് സുഭദ്രച്ചിടെ കൂടെ ബീഡി തെരുപ്പു കമ്പനിൽ ഉണ്ടായിരുന്നത...

അങ്ങനെ ഞങ്ങൾ പാടം കയറാൻ നേരം എന്റെ അച്ഛൻ കുടയും ആയി വരമ്പിലൂടെ വരുണ്ടായിരുന്നു.... ...  

ഞങ്ങൾക്ക് അടുത്തെത്തിയ അച്ഛൻ  സുഭദ്രയോട് ആയി ചോദിച്ചു ആരാ കൂടെ വേറെ ഒരാൾ സുഭദ്രേ  ....

(അതിനു ഉത്തരം പറഞ്ഞത് രാഘവേട്ടൻ ആണ്...)

ഞാനാ ശങ്കരേട്ട രാഘവൻ...

ആ രാഘവനാ...

ആ പിള്ളാരെ ഒറ്റയ്ക്ക്  പാടത്ത് കണ്ടപ്പോ  കൊണ്ടാക്കാൻ  കൂട്ടിന് വന്നതാണ്...

അത് എന്തായാലും നന്നായി... എന്നാ ശരി  സുഭദ്രേ നിങളെ പൂക്കോ

ഞാൻ  എന്റെ കൈയിലെ കൂട രാഘവേട്ടന് കൊടുത്തിട്ട് അച്ഛന്റെ കൂടയിലേക് കയറി....

അവിടന്ന് അടുത്ത ഞയറാഴ്ച ആണ് രാഘവവേട്ടൻ എന്നെ പെണ്ണ് ചോദിക്കാൻ ആയി കുറച്ചു ആളുകൾക്ക് ഒപ്പം വീട്ടിൽ വരുന്നത്... അച്ഛനും അമ്മക്കും സമ്മതം ആയിരുന്നു...

അമ്മിണി അങ്ങനെ പഴയത് ഓരോന്നും ആലോചിച്ച്  ഉമ്മറത് ഇരിക്കുമ്പോ ആണ്   വേലിക്ക് അപ്പുറത് നിന്ന് ഒരു  ചോദ്യം കേട്ടത്

  ""അല്ല എന്താ അമ്മിണ്യേ ഉറക്കം ഒന്നുമില്ലേ... രാഘവൻ വന്നില്ലേ ഇതേ വരെ..... "

( അമ്മിണി ചിമ്മിണി വിളക്ക്  ഉമ്മറത് നിന്ന് പുറത്തേക്ക് നീട്ടി  നോക്കിട്ടുചോദിച്ചു )

ആരാ അത്...

ഞാനാ അമ്മിണിയെ... ഗോപാലൻ ...

ആ ഗോപാലേട്ടാന  ..എന്താ ഈ നേരത്ത്

  ഞാൻ ആ  കണ്ടതിൽ വെള്ളം ഒന്ന്  തിരിക്കാൻ   വന്നതാ എന്റെ കുട്ടിയേ....
അല്ലെങ്കിൽ നട്ട ഞാറ് ഒകെ ഈ മഴ കൊണ്ട് പോകും...  അല്ല രാഘവൻ വന്നില്ലേ ....

ഇല്ല സന്ധ്യക്ക് പോയതാ...  കവലയിൽ പ്രസംഗം ഉണ്ടന്ന് പറഞ്ഞു... നേരം ഇത്ര ആയിട്ടും  കാണാനില്ല കുടയും കൊണ്ട് പോയിട്ടില്ലെയ അതാ വിഷമം...

നീ പേടിക്കണ്ട അമ്മിണിയെ  അവൻ കുറച് കഴിഞ്ഞ ഇങ്ങുവരും  മഴ തൊരാട്ടെ എന്ന് വെച്ച്  വെല്ല പിടിക്കാതിണ്ണലും കയറി നിൽകുണ്ടാക്കും....

ഗോപാലേട്ടൻ  ഇത്രയും പറഞ്ഞു തീരും മുന്പാണ് പിന്നിൽ നിന്ന് ഉള്ള വിളി

അല്ല ഇതാര് ഗോപാലേട്ടനൊ.... ..ഉറക്കം ഒന്നുമില്യ  ഗോപാലേട്ട...

( ആ ശബ്ദം കേട്ടപ്പോ അമ്മിണിയുടെ മുഖത്ത് എവിടെ നിന്ന് ഇല്ലാത്ത പൂഞ്ചിരി വിടർന്നു...    അത് അമ്മിണിയുടെ രാഘവേട്ടന്റെ ശബ്ദം ആണ് എന്നവൾക് മനസിലായി.... ..)

 
" ഞാൻ ആ  കണ്ടതിൽ വെള്ളം തിരിക്കാൻ  വന്നതാ... അല്ല രാഘവ ഈ പിളരെഉം കെട്ടിയോളെയും  വീട്ടിൽ തനിച്ചു ഇട്ടിട്ടു  എവിടെക്ക നിന്റെ  പാതിരാ സെർകിട്ടു... "

" ഒന്നും പറയണ്ട ഗോപാലേട്ട കാവലായി പാർട്ടിടെ പ്രസംഗം കേൾക്കാൻ പോയതാ   മഴ  പെയ്യുമെന്ന് നിരിച്ചുമില്ല  ആകെ നനഞ്ഞു ഒട്ടി "

"ഉം ഇനിയും നിന്ന് മഴ കൊള്ളതെ നീ വീട്ടിൽ കയറാൻ നോക്കു  ആ അമ്മിണി കുറെ ആയി   നിന്നെ കാത്തു ഉമ്മറത് ഇരിക്കുന്നു "

രാഘവൻ   വീട്ടിന്റെ ഉമ്മറത് കയറുമ്പോ.  മുഖത്ത് കുറച് പരിഭത്തോട് കൈയിൽ തോർത്ത് മുണ്ടും ദാസ്നാതി  പൊടിയും ആയി  അമ്മിണി കാത്തു നിൽകുണ്ടായിരുന്നു...... തല തോർത്തി നെറുകയിൽ  ദാസ്നാതി  പൊടി തിരുമി  ചിരിച്ച മുഖത്തോടെ  അമ്മിണിയെ ചേർത്ത് പിടിച്ച് രാഘവൻ ആ കുടിലിന്റെ അകത്തേക്ക് നടന്നു...

(കുറച് നിമിഷങ്ങൾ ശേഷം.......   രാഘവന്റെ  ഒരു പഴയ റേഡിയോയിൽ നിന്ന്)

"നിങൾ ഇപ്പോ കേട്ട പാതിരാ മയക്കത്തിൽ  പാട്ടൊന്നു  കേൾക്കെ  എന്ന് തുടങ്ങുന്ന ഗാനം   തരംഗിണിയുടെ ലളിതഗാനങ്ങളിൽ നിന്ന് ശ്രീകുമാരൻ തംമ്പിയുടെ വരികൾക് ഈണം പകർന്നത് രവീന്ദ്രൻ ആണ്. പാടിയത്   kj യേശുദാസ്....  ഈ ഗാനത്തോട് കൂടി   ഇന്നത്തെ ലളിത ഗാനം ഇവിടെ പൂർണ്ണമാകുന്നു... ഇനി ആകാശവാണി ഡൽഹി റിലേ..... ""

   രാഘവൻ  റേഡിയോ ഓഫ് ചെയിതു...  എന്നിട്ട് ആ കുടിലിൽ അവാസനായി  കാത്തിരുന്ന  റാന്തൽ വിളക്കിന്റെ തിരിയും പതിയെ താഴ്ത്തി ഉറങ്ങുവാൻ ആയി കിടന്നു....

അപ്പോഴും പുറത്ത് മഴ തോത്തെ പെയ്യുകയായിരുന്നു....

  രാഘവൻ കൊടുത്ത ഒരു പിടിച്ചോറ് തിന്നിരുന്ന  കുറിഞ്ഞി പൂച്ചയുടെ മേൽ   അറിയാതെ ഒരു മഴ തുള്ളി വീണപ്പോ പതിയെ  അതൊന്ന് കരഞ്ഞു കൊണ്ട് കണ്ണൊന്നു ചിമ്മി തുറന്നു........

ഈ കഥയോടുള്ള കടപ്പാട് :-   എന്റെ അച്ഛനോട് ആണ് ...  അവരുടെ മനോഹരമായ കാലഘട്ടം എന്നെ കുട്ടികാലം തൊട്ട് പരിജയപ്പെടുത്തിയത്തിന്  നന്ദി..

                                               by

                                                    ശരത്

Saturday, 24 June 2017

തമന്ന ഫല്‍ഗുണന്‍




തൊഴുപ്പാടത്തെ അമ്മായിടെ ഫോണ്‍ കാള്‍ എടുത്തത് ചേച്ചിയാണ്. വിശേഷങ്ങള്‍ തിരക്കി ലോഹ്യം പറയാനായി തുടങ്ങിയ ചേച്ചിയോട് അമ്മായി പറഞ്ഞു.

മോളേ.. മാമന് ഒട്ടും വയ്യ. അവനോട് ഒരു വണ്ടി വിളിച്ച് പെട്ടന്ന്‍ വരാന്‍ പറ.

മാമനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവണം എന്ന്‍ കേട്ട പാടെ അളിയന്‍ ചാടിയെണീറ്റ് കട്ടന്‍ ചായ മോന്തിക്കൊണ്ട് പറഞ്ഞു.

എട്യേ.. ആശുപത്രി കാന്റീനിലെ പൊറാട്ടയും ബീഫും കഴിയ്ക്കാനാ ഇന്നെന്റെ വിധി. അങ്ങോട്ടു പോവാനുള്ള ബസ്സ് ചാര്‍ജ്ജ് മാത്രം കീശയിലിട്ട് വേഗമങ്ങ് ഓടട്ടെ..

ആ​ ഓട്ടത്തെ തടഞ്ഞു കൊണ്ട് ചേച്ചി പറഞ്ഞു.

മനുഷ്യാ.. ടാക്സി വിളിച്ചോണ്ടു ചെല്ലാനാ പറഞ്ഞത്. ആ മണികണ്ഠന്റെ ടാക്സി വിളിച്ചോണ്ട് പോയാല്‍ മതി.

അതുകേട്ട അളിയന്‍ പല്ലിളിച്ചു കാട്ടിക്കൊണ്ട് പറഞ്ഞു.

എടി പോത്തേ.. ടാക്സി തൊഴുപ്പാടത്തു നിന്നും വിളിയ്ക്കാം. അതാവുമ്പോള്‍ അമ്മായി കാശ് തരും ട്ടോ.. എന്നു പറഞ്ഞാല്‍ മാറ്റര്‍ ക്ലോസ്. പക്ഷെ മണികണ്ഠനോട് അമ്മാ​യി തരുമെന്ന്‍ പറഞ്ഞാല്‍ എന്നെ ക്ലോസാക്കും. മനസ്സിലായോടീ പോത്തേ..

അളിയന്‍ നേരെ ബസ്സ്റ്റോപ്പിലേയ്ക്ക് നടന്നു. പൈങ്കുളം വഴി തൊഴുപ്പാടം പോകുന്ന ബസ്സിലേയ്ക്ക് അളിയന്‍ ഓടിക്കയറി. ആള് മുന്നിലുണ്ട്.. പുറകിലുണ്ട്.. എന്ന്‍ പറഞ്ഞ് കാശുകൊടുക്കാതെ കണ്ടക്റ്ററെ പറ്റിയ്ക്കുന്ന പതിവു പല്ലവി മാറ്റി അളിയന്‍ പുതിയൊരു നമ്പരിറക്കി. കണ്ടക്റ്റര്‍ അവിടെ ടിക്കറ്റ്.. ടിക്കറ്റ്.. എന്ന് പറഞ്ഞ് അളിയന്റെ അടുത്തെത്തും മുന്നെ അളിയന്‍ കുഴഞ്ഞു വീണ പോലെ ബസ്സിനുള്ളില്‍ നിലം പൊത്തി.

പരിചയക്കാര്‍ ആരും തന്നെ ഈ പരിസരത്ത് ഉണ്ടാവല്ലേ.. എന്ന ആത്മാര്‍ത്ഥ പ്രാര്‍ത്ഥനയോടെ അളിയന്‍ അഭിനയിച്ചു തുടങ്ങി. ബോധം പോയിട്ടില്ല സംസാരിയ്ക്കാനാവുന്നുണ്ട്. പക്ഷേ ശബ്ദം പുറത്തുവരുന്നില്ല ശരീരമാസകലം വല്ലാതെ വിറക്കുന്നു.. വിയര്‍ക്കുന്നു. അതുകണ്ട ഒരു യാത്രക്കാരന്‍ സീറ്റിലിരിയ്ക്കുന്ന യാത്രക്കാരനോട് കയര്‍ത്തു. യാത്രക്കാരന്‍ എഴുന്നേറ്റു പകരം അളിയനെ പ്രതിഷ്ടിച്ചു. യാത്ര തുടര്‍ന്നു. കണ്ടക്റ്റര്‍ ടിക്കറ്റ് ചോദിച്ചില്ല. പക്ഷേ കണ്ടക്റ്റര്‍ അളിയന്റെ ചെവിയില്‍ ഒരു സ്വകാര്യമോതി.

എടോ.. തന്റെ ഭൂമിശാസ്ത്രം മൊത്തം എനിയ്ക്കറിയാം. അക്കാര്യം തന്റെ ചുറ്റും നില്‍ക്കുന്നവര്‍ അറിഞ്ഞാല്‍ തന്നെ പഞ്ഞിക്കിടും. അതുകൊണ്ട് തൊഴുപ്പാടം എത്തും മുന്നെ താന്‍ ടിക്കറ്റെടുത്താല്‍ തനിയ്ക്ക് കൊള്ളാം.

അളിയന്‍ ഒന്നുമറിയാത്ത പോലെ ഇരുന്നു. കണ്ടകറ്റര്‍ മുന്നിലേയ്ക്ക് കാശ് വാങ്ങാനായ് നീങ്ങി. തൊഴുപ്പാടത്തേയ്ക്ക് ഒരു കിലോമീറ്റര്‍ മാത്രം ബാക്കി. പിന്നെ ഒന്നും ചിന്തിച്ചില്ല. അടുത്ത സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തിയതും റോക്കറ്റ് പോകുന്ന പോലെ അളിയന്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങി ഓടി.

പെട്ടന്നുള്ള ധൃതിയില്‍ അളിയന്‍ വന്നവഴി തിരികെ ഓടിയത് അരക്കിലോമീറ്റര്‍. മൊത്തം ഒന്നൊര കിലോമീറ്റര്‍ നടക്കണം. എകദേശം കാല്‍ക്കിലോമീറ്റര്‍ നടന്നപ്പോള്‍  ഒരു ബഗ്ലാവിനു മുന്നില്‍ വലിയ ജനക്കൂട്ടം. ജനക്കൂട്ടം മാത്രമല്ല ഭക്ഷണവും ഉണ്ട്. കൈകഴുകാനായി വെള്ളവും സോപ്പും തോര്‍ത്തും സജ്ജീകരിച്ചതിന്റെ തൊട്ടടുത്ത് ആ​‍രൊക്കെയോ നിന്ന്‍ തൊങ്ങോല കീറി ഈര്‍ക്കിലിയെടുത്ത് പല്ലിട കുത്തുന്നു. അളിയന്‍ തെല്ലിട വൈകിയില്ല. നേരെ ഗേറ്റിലേയ്ക്ക് തള്ളിക്കയറി.

ഗേറ്റിനു സമീപം നില്‍ക്കുന്ന ഒരു വാല്യക്കാരന്‍ അളിയന് നേരെ ഒരു കാര്‍ഡ് നീട്ടി.
കിട്ടിയ കാര്‍ഡ് ചുരുട്ടിക്കൂട്ടി കളഞ്ഞ് പന്തിയിലേയ്ക്ക് ഓടാന്‍ നിന്ന അളിയനോട് വളണ്ടിയര്‍ ബാഡ്ജ് കുത്തി നില്‍ക്കുന്ന ഒരുവന്‍ പറഞ്ഞു.

എടോ ആ കാര്‍ഡ് ഫില്‍ ചെയ്ത് പെട്ടിയിലിട്ടാലേ അകത്തേയ്ക്ക് പോകാനാവൂ.

അളിയന്‍ ചുരുട്ടിയെറിഞ്ഞ കാര്‍ഡ് നിവര്‍ത്തി വെച്ച് ഓടിച്ചു വായിച്ചു. ഫല്‍ഗുണന്‍ മുതലാളിയുടെ പെണ്‍ കുഞ്ഞിന് ഒരു പേര് നിര്‍ദ്ദേശിച്ച് കാര്‍ഡ് മടക്കി പെട്ടിയിലിടണം.
അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് രണ്ട് പവന്‍ സമ്മാനം. കാര്‍ഡിനു താഴെയുള്ള കോളത്തില്‍ വ്യക്തമായി മൊബൈല്‍ നമ്പര്‍ കുറിച്ചു വെച്ച അളിയന്‍ കുഞ്ഞിനിടാനായി കിടുക്കാഞ്ചി ഒരു പേരും എഴുതിച്ചേര്‍ത്ത് കാര്‍ഡ് പെട്ടിയിലിട്ടു. പിന്നെ അളിയനെ ആരും കണ്ടില്ല. അളിയന്‍ പാ​ചകപ്പുരയോട് ചേര്‍ന്നിരുന്ന്‍ ആക്രാന്തത്തോടെ ബിരിയാണി ചെലുത്താന്‍ തുടങ്ങി. ഈ സമയം അമ്മായി, ചേച്ചി... തുടങ്ങിയ ക്ഷുദ്ര ജീവികളുടെ ശല്യം ചെറുക്കാനായി അളിയന്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു.

അളിയന്റെ ഫുഡ്ഡിങ്ങ് കഴിയും മുന്നെ പേരെഴുതിയിട്ട ബോക്സ് തുറന്ന്‍ സമ്മാന ജേതാവിനെ തിരഞ്ഞെടുത്തു. ആ​‍ ജേതാ​‍വ് മൊബൈല്‍ ഓഫ് ചെയ്തതിനാല്‍ നറുക്കെടുത്ത മഹാന്‍ ആ മൊബൈല്‍ നമ്പര്‍ ഉറക്കെ വായിച്ചു. അളിയന്‍ വാരിവലിച്ചു ബിരിയാണി അകത്താക്കി കൈപോലും കഴുകാതെ ഓടിച്ചെന്ന്‍ മൊബൈല്‍ ഓണ്‍ ചെയ്തു കൊണ്ട് പറഞ്ഞു.

ഇത് എന്റെ നമ്പറാ.. ഞാനാ ഈ പേരെഴുതിയിട്ടത്.. സമ്മാനം എനിയ്ക്കാ..

അളിയന്‍ ഒരു ഭ്രാന്തനെപ്പോലെ വിളിച്ചുകൂവി. തൊട്ടടുത്ത നിമിഷം അളിയന്റെ മനസ്സ് കവലയിലെ നാലാം നിലയിലുള്ള മണപ്പുറം ഫൈനാന്‍സിലേയ്ക്ക് കുതിച്ചു പാഞ്ഞു. ചേച്ചിയെ അറിയിക്കാതെ രണ്ട് പവന്‍ മണപ്പുറത്ത് പണയം വെച്ച് താഴെ നിലയിലെ വോള്‍ഗാ റെസ്റ്റോറന്റില്‍..

അപ്പോഴേയ്ക്കും നറുക്കെടുത്തയാള്‍ അളിയനെ തട്ടിവിളിച്ചു ക്കൊണ്ട് ചോദിച്ചു.

ഇതെന്താടോ ഇങ്ങനെയൊരു പേര്..?

ഓഹോ.. മലയാളം അറിയില്ലാലേ..? എന്നൊരു ചോദ്യവും ഒപ്പം പരിഹാസച്ചിരിയും സമ്മാനിച്ചു കൊണ്ട് അയാളില്‍ നിന്നും ആ കാര്‍ഡ് വാങ്ങി അളിയന്‍ ഏവരേയും അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

പ്രിയപ്പെട്ടവരെ.. ഞാന്‍ എഴുതിയിട്ട "തമന്ന ഫല്‍ഗുണന്‍" എന്നനാമം ഇവിടെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ട്. കുഞ്ഞിനിടാന്‍ ഇതിലും നല്ല നാമം ഞാന്‍ വേറെ കണ്ടില്ല. തമന്നയുടെ മാതാവിനും തമന്നയുടെ പിതാവായ ഫല്‍ഗുണന്‍ മുതലാളിയ്ക്കും "തമന്ന ഫല്‍ഗുണന്‍" എന്ന നാമം ഇഷ്ടപ്പെടും എന്ന്‍ ഞാന്‍ പ്രതീക്ഷിയ്ക്കുന്നു.

നറുക്കെടുത്ത ഫല്‍ഗുണന്‍ മുതലാളി അളിയന്റെ മുഖത്തേയ്ക്ക് നോക്കി. തല്‍ക്ഷണം കറന്റ് പോയി. പിന്നെ മുഖത്തേയ്ക്ക് വെട്ടം അടിയ്ക്കുമ്പോള്‍ ആരൊക്കെയോ അളിയനെ തൂക്കിയെടുത്ത് പിടിച്ചു നില്‍ക്കുന്നു. വെട്ടമടിച്ച വാഹനം അവര്‍ തടഞ്ഞു നിര്‍ത്തി. ആ​‍ശുപത്രിയിലേയ്ക്ക് ലൈറ്റിട്ടു പാഞ്ഞു പോകുന്ന ആ വാഹനത്തിന്റെ ഒരു മൂലയിലേയ്ക്ക് അളിയനെ തള്ളി.  അമ്മാവന് വലിവ് കൂടി അമ്മായി ഏര്‍പ്പാടാക്കിയ വാഹനത്തിന്റെ മൂലയിലാണ് അളിയന്‍ ചുരുണ്ടു കിടക്കുന്നത്.

മണിക്കൂറുകള്‍ക്കകം ആശുപത്രി സന്ദര്‍ശനത്തിനെത്തിയ ചേച്ചിയോട് അമ്മായി ചോദിച്ചു.

അല്ല മോളേ.. എന്താ അവന് പറ്റിയത്..?

അമ്മായിടെ അടുത്തേയ്ക്ക് ചെന്ന്‍ ചേച്ചി സ്വകാര്യമായി പറഞ്ഞു.

അങ്ങേര്‍ക്ക് ഒന്നും പറ്റിയതല്ല. നിങ്ങടെ നാട്ടുകാരന്‍ ആ ഫല്‍ഗുണന്‍ മുതലാളി പറ്റിച്ചതാ.. അങ്ങേരുടെ "പട്ടി"ക്കുഞ്ഞിന് പേരിടീല്‍ മത്സരത്തിന് തിരഞ്ഞെടുത്തത് എന്റെ കെട്ട്യോനായ ഈ ഭൂലോക തിരുമണ്ടനെ ആയിപ്പോയി..!

**************************
അബ്ദുള്‍മജീദ്. പി.എ.
വള്ളത്തോള്‍ നഗര്‍.
**************************


Team COLORS ©

അളിയന്‍ കഥകള്‍

പ്രിയപ്പെട്ടവരെ കളേഴ്സില്‍ നിന്നും പുതിയതായി ഒരു കഥാ സമാഹാരം കൂടി നിങ്ങളിലേക്ക്. ''അളിയന്‍ കഥകള്‍''.

ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാനും ചിന്തിക്കാനും വേണ്ടി നിങ്ങളിലേക്ക് എത്തുന്ന ഈ ചെറു കഥകള്‍ വായിക്കുക അഭിപ്രായം രേഖപ്പെടുത്തി സപ്പോര്‍ട്ട് ചെയ്യുക. 

അളിയന്‍ കഥകള്‍ 
By : അബ്ദുള്‍ മജീദ് , വള്ളത്തോള്‍ നഗര്‍

Share by Team COLORS


WARNING
____________

all shared posts and its contents are copy righted and property of respected owner.
and strictly prohibitted from copying , re editing ,publishing without permission is illegel activity.
 If any , we will take immidiet legel actions against you........ Thank you

TEAM COLORS INTERNATIONAL©

തളിരളിയനും കോട്ടും.

0235

---------------------

തൊണ്ട നനയ്ക്കുവാനായ് ഇത്തിരി വെള്ളം ചോദിച്ച ചേച്ചി ഫ്രീസായി നിന്നു. അളിയന്‍ അടുക്കളയിലേയ്ക്കോടി അല്‍പം വെള്ളമെടുത്ത് തിരികെ വന്നു. ചേച്ചി ആ വെള്ളം വാങ്ങി അണ്ണാക്കിലേയ്ക്ക് കമഴ്ത്തിക്കൊണ്ട് അത്രേം നേരം ചിരിച്ചു പണ്ടാരമടങ്ങിയതിന്റെ ബാക്കി കൂടി അട്ടഹസിച്ചു തീര്‍ത്തു.

അളിയന്‍ കാര്യമറിയാതെ വാ പൊളിച്ചു നില്‍ക്കുന്നു.
അളിയന്റെ പേരില്‍ വന്ന ഒരു കത്താണ് ചേച്ചിയെ പൊട്ടിച്ചിരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്നെ പഠനം പൂര്‍ത്തിയാക്കിയ ഒരു പറ്റം വിദ്യാര്‍ത്ഥികളുടെ സംഗമം ചെറുതുരുത്തി ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ വെച്ച് നടത്തപ്പെടുന്നു.
അതിലേയ്ക്ക് അളിയനും ക്ഷണം.

അളിയന്‍ പഠിച്ച ബാച്ചിലെ സഹപാഠികള്‍ ആരൊക്കെയാണെന്ന്‍ പോലും അളിയനറിയില്ല. അളിയന്‍ ക്ലാസ്സില്‍ നിന്നും മുങ്ങി മൂത്രപ്പുരയിലും, പാചകപ്പുരയില്‍ ഉപ്പ്മാവിന്റെ ചെമ്പിന്നരികിലുമാണ് പഠിച്ചത്. അവിടെയുണ്ടായിരുന്ന സഹപാഠികള്‍ പാചകക്കാരി ജാനകിയും ഹെല്‍പ്പര്‍ സന്ദുവും. അവര്‍ക്ക് അളിയനെ നന്നായിട്ടറിയാം. പക്ഷേ സഹപാഠികള്‍..?!

അതെല്ലാം ഓര്‍ത്ത് ചേച്ചിയ്ക്ക് ചിരിയടയ്ക്കാനാവുന്നില്ല.

എടീ.. നീ പരിഹസിയ്ക്കണ്ട. ഈ സംഗമത്തില്‍ ഞാന്‍ പങ്കെടുക്കും.
ഈ സംഗമം ഒരു സംഭവമാക്കി ഞാന്‍ മാറ്റും. സംഗമത്തില്‍ വരുന്നവരൊക്കെ എന്നെ കണ്ട് ഞെട്ടും.. നീ നോക്കിക്കോടീ..

അവര്‍ ഞെട്ടും ചേട്ടാ..
കാരണം ചേട്ടന്‍ ആദ്യായിട്ടല്ലേ ക്ലാസ്സ്മുറിയിലേയ്ക്ക് കയറുന്നത്.
അതു കാണുമ്പോള്‍ അവര്‍ മാത്രമല്ല.. ഈ ഞാന്‍ ഇവിടെയിരുന്ന്‍ ഞെട്ടും.

സംഗമത്തിന്റെ ഒരു ഭാഗമാകുവാന്‍ നീ കൂടെ പോന്നോളൂ..

സംഗമത്തിലേയ്ക്ക് അളിയന്‍ ചേച്ചിയെ കൂടി വിളിച്ചു.
കത്തിന്റെ ആഗമനം കണ്ട് ചിരിച്ചു ചാവാറായ ചേച്ചി ബാക്കി സംഗമം കണ്ട് ചിരിച്ചു ചാവാം എന്നുറപ്പിച്ചു.

ശങ്കുണ്ണിയുടെ മൂത്ത മകള്‍ ഒളിച്ചോടിപ്പോയതിനാല്‍ അവള്‍ക്ക് വേണ്ടി വാങ്ങിയ കല്യാണ സാരികള്‍ നേര്‍പ്പകുതി വിലയ്ക്ക് ശങ്കുണ്ണിയുടെ കെട്ട്യോള്‍ മറിച്ചു വിറ്റു. അതിലെ രണ്ടാം സാരി പാതി വിലയ്ക്ക് ചേച്ചി സ്വന്തമാക്കിയിരുന്നു. അതിലേയ്ക്കുള്ള മാച്ച് ബ്ലൗസും കമ്മലും വളയും മാലയും ഒപ്പിച്ച് സംഗമത്തിലേയ്ക്ക് പോകുവാനായ് ചേച്ചി കാത്തിരുന്നു.

ഇത്രേം ബ്യൂട്ടി ആയി പോകുന്ന ചേച്ചിയ്ക്കൊപ്പം കട്ടയ്ക്ക് പിടിച്ചു നില്‍ക്കുവാന്‍ അളിയന്‍ ഗോവിന്ദന്‍ കുട്ടിയുടെ കടയിലേയ്ക്ക് പോയി. നാടകത്തിനുള്ള സകലമാന വസ്ത്രങ്ങളും തുച്ഛമായ വിലയില്‍ വാടകയ്ക്ക് കൊടുക്കുന്ന ഏകസ്ഥാപനം. അളിയന്‍ ആവശ്യം ഉന്നയിച്ചു. ഗോവിന്ദന്‍ കുട്ടി ആയിരത്തിയൊന്നു രൂപ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞു. അളിയന്‍ മടി കൂടാതെ മേശപ്പുറത്ത് ആയിരത്തിയൊന്നു കമഴ്ത്തി. ഗോവിന്ദന്‍ കുട്ടി തേച്ചു ചുളിവ് നിവര്‍ത്തിയ ഒന്നാന്തരം ഒരു വി ഐ പി കോട്ട് അളിയന്റെ നേരെ നീട്ടി.
അളിയന്‍ നേരെ വീട്ടിലേയ്ക്ക്..!

ചേച്ചി അതീവ സുന്ദരിയായി ഉമ്മറത്ത് നില്‍ക്കുന്നു.
അളിയന്‍ അകത്തേയ്ക്ക് ഓടിക്കയറി കോട്ടണിഞ്ഞ് ഉമ്മറത്തേയ്ക്ക് വന്നു. ചേച്ചിയ്ക്ക് അത്ഭുതമായി.
ഈ സാധനത്തെ ഇത്രേം ഭംഗിയില്‍ ആദ്യായിട്ടാ ഞാന്‍ കാണണേ എന്ന്‍ ചേച്ചി പരിഭവിച്ചു.
ചേച്ചി അളിയനെ ഒന്നു കൂടി ടച്ചപ്പ് നടത്തി.
പോക്കറ്റില്‍ ഒരു കുഞ്ഞ് റോസ് പൂ കൂടി കോട്ടിന്റെ പോക്കറ്റില്‍ കുത്തിവെച്ചപ്പോള്‍ ആഹാ.. ഹോ.. എന്തൊരു ഗ്ലാമര്‍..!!!!

അടക്കം ചെയ്യാന്‍ പോകുന്ന ബോഡിയെ ക്യാമറമാന്‍ ആക്രാന്തത്തോടെ ക്യാമറയില്‍ പകര്‍ത്തും പോലെ അളിയന്റെ ആ രൂപം ചേച്ചി മൊബൈലില്‍ നിറച്ചു. അളിയനോട് അല്‍പം കഴിഞ്ഞ് ഏതെങ്കിലും ഒരു നല്ല കാറില്‍ വന്നിറങ്ങാന്‍ കല്‍പ്പിച്ച് ചേച്ചി ആദ്യമേ സ്കൂളിലേയ്ക്ക് വിട്ടു.
അളിയന്റെ ആ വരവൊന്നു കാണാന്‍..!!

ചേച്ചി പ്രതീക്ഷിച്ച പോലെ..
അളിയന്‍ ഏതോ ഒരു ബെന്‍സ് കാറില്‍ വന്നിറങ്ങി.
സംഗമ സംഘാടകര്‍ അളിയനെ സ്വീകരിച്ചു. ആര്‍ക്കും അളിയനെ അങ്ങട് പിടി കിട്ടുന്നില്ല. മുഖച്ഛായ കണ്ടപ്പോള്‍ എവിടെയോ കണ്ടു മറന്ന പോലെ തോന്നുന്നെങ്കിലും ആരാണെന്ന്‍ ആര്‍ക്കും മനസ്സിലാവുന്നില്ല.

പണ്ടത്തെ കണക്കു വിദ്വാന്‍ കണ്ടെത്താനാവാത്ത സംഖ്യയ്ക്ക് എക്സ് എന്ന നാമകരുണം ചെയ്യും പോലെ പേരോര്‍മ്മയില്ലാത്ത അളിയനെ അവര്‍ അളിയാ എന്ന്‍ വിളിച്ചു. അളിയന്‍ പണ്ട് ഉപ്പ്മാവ് വെച്ചതും അതു വിളമ്പിയതും കയ്യിട്ടു വാരി ആക്രാന്തിച്ചതു മെല്ലാം പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും കാര്യം പിടി കിട്ടി. അളിയനെന്ന മണ്ടനെ മനസ്സിലായി.

അളിയന്റെ ബാച്ചില്‍ ഉള്ളവരെല്ലാം ഗവണ്മെന്റ് ജോലിക്കാര്‍.. സാധാരണക്കാര്‍.. ആരും കോട്ട് ധരിച്ചിട്ടില്ല. എല്ലാവരും സാധാരണ ഡ്രസ്സില്‍.. ക്ലാസ്സില്‍ മണ്ടനായ അധികം ക്ലാസ്സില്‍ കയറാത്ത അളിയന്‍ കോട്ട് ധരിച്ച് വന്നിരിയ്ക്കുന്നു. സഹപാഠികള്‍ക്ക് ആകാംക്ഷയായി.. അവര്‍ അളിയന്റെ ബിസിനസ്സിനെക്കുറിച്ച് ആരാഞ്ഞു.

പാലക്കാട് ടൗണില്‍ പച്ചക്കറിയുടെ ഹോല്‍സെയില്‍ സ്ഥാപനം.
കൂടെ നിന്നവര്‍ അളിയനെ തൊഴുതു മാറി നിന്നു.
അളിയനെ ചിലര്‍ വേദിയിലേയ്ക്കാനയിച്ചു.
അളിയന്‍ അതു സ്വീകരിച്ച് വേദിയിലേയ്ക്ക്..!

അളിയന്‍ ഇടക്കിടെ കൂട്ടത്തില്‍ നില്‍ക്കുന്ന ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി. ചേച്ചി വായും പൊളിച്ച് അളിയനെത്തന്നെ നോക്കി അന്തം വിട്ടു നില്‍ക്കുന്നു.

സംഗമത്തിന്റെ പ്രധാന ഉദ്ദേശവും അതിന്റെ പ്രാധാന്യവും വിവരിയ്ക്കുവാന്‍ ഒരുവന്‍ വേദിയിലൊരുക്കിയ മൈക്കിലേയ്ക്ക്..!

അവന്‍ മുഖവുരയും ആമുഖവും വെട്ടിവിഴുങ്ങി വിഷയത്തിലേയ്ക്ക് ഒരൊറ്റച്ചാട്ടം. സുഹൃത്തുക്കളെ.. നമ്മള്‍ പഠിച്ച ഈ സ്ഥാപനം ഒരു ഡിജിറ്റല്‍ സംവിധാനത്തിലേയ്ക്ക് മാറ്റുവാന്‍ ഉദ്ദേശിച്ചിരിയ്ക്കുന്നു. അതിനാല്‍ ഇന്നത്തെ ഈ തലമുറയ്ക്ക് പഠിയ്ക്കുവാനാവശ്യമായ ചില സാധനങ്ങള്‍ നമ്മള്‍ സംഭാവന ചെയ്യുവാന്‍ ഉദ്ദേശിയ്ക്കുന്നു.

ഓരോ ക്ലാസ്സ് മുറിയിലും ഓരോ പ്രൊജക്റ്റര്‍,
സിനിമാ സ്കോപ്പ് സ്ക്രീന്‍,
ഡിജിറ്റല്‍ ബോര്‍ഡ്,
ഒരായിരം പൂക്കളും നിറഞ്ഞു നില്‍ക്കുന്ന ഒരു പൂന്തോട്ടം,
ഒളിക്യാമറകള്‍ ഇല്ലാത്ത മൂത്രപ്പുരകള്‍..
തുടങ്ങിയ സൗകര്യങ്ങള്‍ നമ്മളാലാവും വിധം ചെയ്തു കൊടുക്കുക എന്ന സദുദ്ദേശമാണ് ഈ സംഗമ ലക്ഷ്യം.

അതില്‍ ആദ്യ ഇനമായ പ്രൊജക്റ്റര്‍.. ഒരു പ്രൊജക്റ്റര്‍ വാങ്ങുവാന്‍ രൂപ അമ്പതിനായിരത്തോളം നമ്മള്‍ കാണേണ്ടതുണ്ട്. പത്തെണ്ണത്തോളം ആവശ്യമുണ്ട്. അത് വാങ്ങി നല്‍കുവാന്‍ താല്‍പര്യമുള്ളവര്‍ കൈ പൊക്കണം.
അളിയന്റെ വലതു കൈ മാത്രം ഉയര്‍ന്നു.
എല്ലാവരും ക്ലാപ്പി.
അളിയന്റെ പേരില്‍ ഒരു പ്രൊജക്റ്റര്‍..
പിന്നെ പ്രൊജക്റ്ററിനായി ആരും കൈ പൊക്കിയില്ല.

അടുത്തതായി ഡിജിറ്റല്‍ സ്ക്രീന്‍..
പത്തെണ്ണത്തില്‍ എത്രയെണ്ണം എത്രപേര്‍..?

അളിയന് മറ്റൊരു എതിരാളിയും ഇല്ലാതെ വീണ്ടും കൈ പൊക്കി.
സ്ക്രീനും അളിയന്റെ പേരില്‍ കോറിവരച്ചിട്ടു.
ഡിജിറ്റല്‍ ബോര്‍ഡിനും പൂന്തോട്ടത്തിനും കൈ പൊക്കിയത് അളിയന്‍ മാത്രം..!
അളിയനെ എല്ലാവരും കൂടി ക്ലാപ്പി നശിപ്പിച്ചു.

അപ്പോഴേയ്ക്കും സദസ്സില്‍ ഒരു യുവതി തലകറങ്ങി വീണു.
അതു മറ്റാരുമല്ല. ഒളിച്ചോടിയ കല്യാണപ്പെണ്ണിന്റെ രണ്ടാം സാരി പാതിവിലയില്‍ വാങ്ങി ചുറ്റിയ ചേച്ചിയായിരുന്നു ആ യുവതി.

അടുത്തത് ഡിജിറ്റല്‍ ക്യാമറയില്ലാത്ത മൂത്രപ്പുരകളാണ്.
അതിനു സന്നദ്ധതയുള്ളവര്‍ മുന്നോട്ടു വന്നാല്‍..

അളിയന്റെ കൈ മുകളിലേയ്ക്ക് ഉയരും മുന്നെ വേദിയില്‍ നിന്നും ഒരാള്‍ അളിയന്റെ കൈ പിടിച്ചു താഴ്ത്തി.

മറ്റുള്ളവര്‍ ആരെങ്കിലും മുന്നോട്ടു വരട്ടേ എന്നു പറഞ്ഞാണ് അളിയന്റെ കൈപിടിച്ച് ആ കാരണവര്‍ താഴോട്ട് താഴ്ത്തിയത്..

അളിയന്‍ ദേഷ്യം കൊണ്ട് ആകെ ചുവന്നു.
ഇത്രേം നേരം ആരും കണ്ടില്ലല്ലോ..
ഇതും കൂടി ഞാന്‍ ചെയ്തോളാം എന്നു പറഞ്ഞ് അളിയന്‍ കാരണവരെ തട്ടിമാറ്റി വലതു കൈ മുകളിലേയ്ക്ക് പൊക്കി.
എന്നിട്ട് ഇടതു കൈ കൊണ്ട് ശക്തിയായി വലതു കക്ഷം ചൊറിഞ്ഞു.

ആ മൂത്രപ്പുരയും അളിയന്റെ പേരിലാക്കി സംഗമം പിരിഞ്ഞു.
പത്നി ബോധം കെട്ടതറിഞ്ഞ് അളിയന്‍ വേദിയില്‍ നിന്നും ചാടിയിറങ്ങി ചേച്ചിയുടെ അടുത്തെത്തി. മുഖത്തേയ്ക്ക് തെറിച്ചു വീണ വെള്ളത്തിന്റെ ശക്തിയില്‍ ചേച്ചി കണ്ണു തുറന്നു.

ചേച്ചി കണ്ണിനോടൊപ്പം വായും തുറന്നു.

എന്തു കണ്ടിട്ടാ മനുഷ്യാ ഇത്രേം ഭീമാകാരമായ തുക നിങ്ങള്‍ നല്‍കാമെന്ന്‍ പറഞ്ഞത്.. എന്തു പറഞ്ഞാലും ഉടനെ കൈ പൊക്കി അതേറ്റെടുക്കുവാന്‍ നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ..?

എടീ.. ബോധമില്ലാത്തവളേ..
ഞാന്‍ അതേറ്റെന്ന്‍ പറഞ്ഞ് കൈ പൊക്കിയതല്ല.
ഈ കോട്ടിനുള്ളില്‍ ഒരു ഉറുമ്പ് കയറിക്കൂടിയിട്ടുണ്ട്.
അത് എന്റെ വലതു കക്ഷത്തില്‍ കയറി കടിയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നേരമായി. വലതു കൈ പൊക്കി ഇടതു കൈ കൊണ്ട് കക്ഷം ചൊറിഞ്ഞതാ... അല്ലാതെ കൈ പൊക്കികാണിച്ചതല്ലാ..

അളിയന്റെ അടുത്തേയ്ക്ക് സംഘാടക സമിതിയംഗം നടന്നു വന്നു. അളിയന്‍ സ്നേഹത്തോടെ കൈ കൊടുത്ത് അയാളെ സ്വീകരിച്ചു. അയാള്‍ നല്‍കിയ കടലാസിലേയ്ക്ക് അളിയനൊന്നു സൂക്ഷിച്ചു നോക്കി..

ലക്ഷങ്ങളാ.. ലക്ഷങ്ങള്‍..
അളിയന്റെ കോട്ടിലെ ഉറുമ്പ് കൊട്ടുത്ത എട്ടിന്റെ പണി..

ഠപ്പോ..!!

യാതൊരു വിധ മുന്നറിയിപ്പും കൂടാതെ അളിയന്‍ ബോധരഹിതനായി താഴെ..!!
തല്‍ക്കാലം തടി തപ്പാനായി ചേച്ചി ഒരു ഉപാധിയെടുത്തു..

അയ്യോ.. രണ്ട് അറ്റാക്ക് വന്ന മനുഷ്യനാണേ..
എങ്ങിനെയെങ്കിലും ഒന്നു ആശുപത്രിയില്‍ എത്തിയ്ക്കണേ..

അല്‍പ സമയത്തിനുള്ളില്‍ എല്ലാം ശുഭം.
അളിയനും ചേച്ചിയും വീട്ടിലെത്തി.

ഒരു കോട്ടും ഒരു ഉറുമ്പും ഉണ്ടായാല്‍ ഏതു കൊലകൊമ്പനും ബോധം കെട്ടു വീഴും എന്ന വലിയ പാഠത്തോടെ ഇവിടെ സമാപനം.

വര്‍ണ്ണവേഷം നീയെത്ര കെട്ടിയാടിയെന്നാലും..
നിന്നുള്ളം ശുദ്ധമല്ലെങ്കില്‍ സര്‍വ്വം പരാചയം..!!

..!!!

By

അബ്ദുള്‍ മജീദ്. പി.എ
വള്ളത്തോള്‍ നഗര്‍.

Share by COLORS

Thursday, 22 June 2017

അമ്മു







നാളെ അമ്പലത്തിലേക് ഉടുക്കുവാൻ ആയി ഉണ്ണിക്ക് ഏറെ ഇഷ്ട്ടമുള്ള കുങ്കുമ ചുമപ്പ് കരയുള്ള സെറ്റ് മുണ്ട്   ഇസ്തിരി ഇടുന്നതിനിടെ   വേണി ഓർത്തു.

സ്വതവേ  ഉള്ള  ദിവസങ്ങളും   ദിവസങ്ങളുടെ പ്രത്യേകതളും ഓർമയിൽ സൂക്ഷിക്കാത്ത ആളെ ആണ് ഉണ്ണിയേട്ടൻ..  നാളെ ഉണ്ണിയേട്ടന്റെ  പിറന്നാൾ   ആണ് എന്നാ കാര്യവും   ഉണ്ണിയേട്ടന്റെ ഓർമയിൽ ഉണ്ടാവാൻ വഴിയില്ല...

താൻ  ഒരാഴ്ചക്ക്   മുമ്പുതന്നെ
മനസ്സിൽ  ഓർത്തു വെക്കാൻ തുടങ്ങിയതാണ്  നാളെത്തേ ദിവസം.......

   പിറന്നാളിന്റെ  കാര്യം മനഃപൂർവം തന്നെ ആണ് ഉണ്ണിയേട്ടനോട്  ഞാൻ  പറയാഞ്ഞത്  ...

നാളെ   രാവിലെ നേരത്തെ എണീറ്റ് കുളിച്  വന്നു  ഉണ്ണിയേട്ടനെ ഈറൻ അണിഞ്ഞ  തന്റെ   കൈകൊണ്ട്  ഒന്ന് പതിയെ തലോടി  എഴുന്നേല്പിക്കണം  എന്നിട്ട് പിറന്നാൾ ആണ് എന്നാ കാര്യത്തോടപ്പം ഉണ്ണിയേട്ടൻ ഒരു അച്ഛൻ ആകാൻ പൂവാണ് എന്നാ കാര്യംകൂടി  പറയണം...  ആ വാർത്ത കേൾക്കുന്ന സന്തോഷത്തോടെ ആകണം ഉണ്ണിയേട്ടന്റെ പുതിയ  വയസ് തുടങ്ങേടത് ....

വേണി   നാണത്തോടെ  ആ  നിമിഷങ്ങളെ  ഓർക്കുന്നതിനടക്കാണ് പുറത്ത് ഉണ്ണിയുടെ ബൈക്കിന്റെ  സൗണ്ട് കേൾക്കുന്നത്...    അയേൺ ബോക്സിന്റെ സ്റ്റിച് ഓഫ് ആക്കി അവൾ  ഉമ്മറത്തേക് നടന്നു.....

അന്നത്തെ രാത്രി......   അവർ കിടക്കുന്ന നേരത്ത്....

ബെഡിൽ   പുസ്തകം വായിച്ചു കൊണ്ട് അടുത്തിരിക്കുന്ന ഉണ്ണിയെ  അവൾ കിടന്നു കൊണ്ട് ഇടം കണ്ണ് ഇട്ട് ഒന്ന് നോക്കി....  വീണ്ടും തിരിഞ്ഞു കിടന്നു കൊണ്ട് ആലോചിച്ചു   നാളെത്തേക്കായി കരുതി വെച്ച ആ രഹസ്യം ഉണ്ണിയേട്ടനെ അറിയിക്കാതെ  മനസ്സിൽ എന്തോ പോലെ.

   കല്യണം കഴിഞ്ഞു ഒരു വര്ഷം ആയിട്ടുള്ളു എങ്കിലും  തന്റെ ജീവിതത്തിലെ എല്ലാം ഞാൻ  ഉണ്ണിയേട്ടനോട്   പറഞ്ഞിട്ടുണ്ട്  ഇത് മാത്രം ആണ്  ആദ്യമായ് മറച്ചു വെക്കുന്നത് ഇത്  കേൾക്കുമ്പോ  ഉണ്ണിയേട്ടന്റെ മുഖത്ത് ഉണ്ടാകാൻ പോകുന്ന സന്തോഷം കാണാൻ ഉള്ള കൊതിയും ഏറെ ആണ്....

എങ്കിലും ഇന്നാണ് താനും ഒരു അമ്മയാകാൻ പോകുന്നു എന്നാ കാര്യം ഡോക്ടർനെ കണ്ട് ഉറപ്പിച്ചത്..  ഉണ്ണിയേട്ടനോട് പറഞ്ഞില്ലെങ്കിൽ തനിക്ക്  ഇന്നത്തെ രാത്രി ഉറങ്ങാൻ കഴിയില്ലെന്നു ഉറപ്പായി...

അവൾ    ചെറു നാണത്തോടെ ഉണ്ണിക്കൊപ്പം  ആ ബെഡിൽ എണീറ്റ് ഇരുന്നു...

(ഉണ്ണിയുടെ  കൈയിലെ പുസ്തകം   ബലമായി വാങ്ങി വേണി പറഞ്ഞു.. )

ഉണ്ണിയേട്ട മതി വായിച്ചത്.....

  എന്നും ഉണ്ട് കിടക്കാൻ നേരത്ത് ഒരു വായന  ഇങ്ങനെ കുതിപ്പിടിച്  ഇരുന്ന് വായിച്ചട്ടാണ് ഇങ്ങനെ ചെറുപ്പത്തിൽ തന്നെ  കണ്ണട വെച്ച് നടക്കേണ്ടി വരുന്നത്..

(ഉണ്ണി ചെറിയ ചിരിയോട് കൂടി കണ്ണടയുടെ കാലുകൾ  മടക്കി  വേണിയുടെ മുഖത്ത്) നോക്കി

പറ അമ്മു  ... എന്തോ തനിക്ക് എന്നോട് പറയാൻഉണ്ടല്ലോ...

അമ്മു എന്നാ വിളി കേട്ടപ്പോഴേ  വേണിയുടെ  മുഖം വാടി ഉണ്ണിയേട്ടനോട് എത്ര തവണ ഞാൻ  പറഞ്ഞിട്ടുണ്ട് ..  ആ പേര് എന്നെ വിളികരുതെന്നു....

ക്ഷമിക്ക് മോളെ അറിയാതെ വിളിച്ചതല്ലേ...

അല്ല അറിയാതെ അല്ല...  എന്നെ കല്യണം കഴിഞ്ഞു കൊണ്ട് വന്ന അന്നു തുടങ്ങിയ വിളി അല്ലെ ഇത്...    എന്താണ് ഉണ്ണിയേട്ട എന്നിൽ നിന്നും മറച്ചു വെക്കാൻ മാത്രം  ഉള്ള രഹസ്യം...  ആരാ ഈ അമ്മു..

ന്റെ വേണി  ... അറിയാതെ പെട്ടന്ന്  വായെ വീണു പോയ പേര് ആണ് അത് അല്ലാതെ.....

അല്ല  അപ്പൊ മുൻപ് ഒകെ വിളിച്ചതോ അന്നും  ഇതേ കുറിച്ച് ചോദിച്ചപ്പോ ചിരികെ മാത്രം ചെയ്തു... ഇനി പഴയെ പ്രണയമോ  മറ്റോ ആണെങ്കിൽ എന്നോട് പറഞ്ഞുടെ ഉണ്ണിയേട്ടന്......

  ഒന്നും ഇല്ല വേണി താൻ കിടാനൊള്ളു...

(ഇതും പറഞ്ഞു ഉണ്ണി അപ്പുറത്തേക് ചെരിഞ്ഞു കിടന്നു.... )

ഈ ചെറിയ കാലത്തിന് ഇടയിൽ  ഒന്നും മറച്ചു വെക്കാതെ തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ച  എല്ല സംഭവങ്ങളെ കുറിച്ചും ഈ   ഉണ്ണിയേട്ടനോട് ഞാൻ  പറഞ്ഞിട്ടുണ്ട്  ...

ഈ  കാര്യത്തിൽ  മാത്രം എന്തിനാ  എന്നോട് ഈ അവഗണന  .. എന്നേക്കാൾ വലുതാണോ  ഉണ്ണിയേട്ടന് ആ പേരും  അവളും....     എത്ര പ്രതീക്ഷകളോടെ ആണ് താൻ  അമ്മയാകുവാൻ പോകുന്ന കാര്യം ഉണ്ണിയേട്ടനോട് പറയാൻ വന്നത്...  എന്നിട്ടും തുടങ്ങിയത് ആ പേര് വിളിച്ചാണ്...

ഇങ്ങനെ ഓരോന്ന്  ആലോചിച്ചു  നിറ കണ്ണുകളുമായി അവൾ    ഉണ്ണിക്ക് മുന്നിൽ മുഖം തിരിച്ചു കിടന്നു.... ഒരുപ്പാട് കരഞ്ഞു  അത് കൊണ്ട്  ആ രാത്രി ഏറെ  വൈകി ആണ് അവൾ ഉറങ്ങിയത്ത്...

അവൾ പിറ്റേന്ന്  രാവിലെ  എഴുന്നേറ്റു clock ലേക്ക് നോക്കിയപ്പോ സമയം 9 യോട് അടുത്തിരുന്നു... ഉണ്ണിയേട്ടൻ ഓഫിലേക്ക് പോയി കണ്ണും എന്നാ കാര്യം ഉറപ്പായിരുന്നു..   തിടുക്കത്തിൽ  പുതച്ചിരുന്ന പുതപ്പ് വേഗത്തിൽ നീക്കി ...  അഴിഞ്ഞ മുടി ഇഴകൾ കെട്ടുനത്തിന് ഇടക്കാണ്  മേശ പുറത്ത് ഇസ്തിരി ഇട്ട് വെച്ച തന്റെ സെറ്റ് മുണ്ടിന്റെ അരികിൽ   ഒരു  പഴയ  ഡയറിയും വാഴയില ചിന്തിൽ പ്രസാദവും കണ്ടത്.....

  അവൾ പതിയെ  ആ ഡയറി  എടുത്ത് പേജുകൾ ഒന്നൊന്നായി മറച്ചു കൊണ്ട്   വീണ്ടും ബെഡിൽ വന്നിരുന്നു.....

അവൾ മറച്ച ആ പഴയ  ഡയറിയിലെ ചില  പേജുകൾക്  ഇടയിൽ അവൾ തേടിയ അമ്മു  എന്നാ പേരും  അവൾ കണ്ടു....

ഒരു ദീർഘ ശ്വാസത്തോടെയും അതിലേറെ ആകാംഷയോടെയും അവൾ  ഉണ്ണിയുടെ അമ്മു എന്നാ തലകേട്ടോടുകൂടിയ  ആ പഴ ഡയറി കുറിപ്പുകൾ  വേണി വായിക്കാൻ തുടങ്ങി...

അമ്മു....

ഞാൻ അഞ്ചിൽ പഠിക്കുന്ന സമയത്തെ ഒരു വേനൽ അവധികാലത്താണ്  വാരിയർ മുത്തച്ഛന്റെയും  ജാനകി മുത്തശ്ശിയുടെയും വീട്ടിൽ വളരെ യാദർശികമായി  അവളെ  ഞാൻ ആദ്യമായ് കാണുന്നത്... അവരുടെ  മകന്റെ  മകൾ ആയിരുന്നു അവൾ...   മുത്തശ്ശനും മുത്തശ്ശിയും മാത്രം ഉണ്ടായിരുന്നുള്ളു ആ വീട്ടിൽ

അന്ന് അവളെ ആദ്യമായി കാണുന്ന ദിവസം...   അടുക്കളയിൽ അവൾ മുത്തശ്ശിയുടെ   മുണ്ടിന്റെ നേരിയത്തിന്റെ അറ്റം പിടിച്ച്  മുത്തശ്ശിയെ ചേർന്ന് നിൽക്കുകയായിരുന്നു അവൾ

അതിരു കവിഞ്ഞ  അടുപ്പതോടെ  അവൾ മുത്തശിയെ തൊട്ട്  ഉരുമി നിൽക്കുന്ന  കണ്ടപ്പോ  ഞാൻ മുത്തശ്ശിയോട് ചോദിച്ചു ....

ആരാ മുത്തശ്ശി ഇത്...
 
ആകസ്മികമായി അടുക്കളയിൽ എന്നെ കണ്ട മുത്തശി ചോദിച്ചു

ആ  ഈതാര ഉണ്ണികുട്ടനോ.......

  വീണ്ടും അവൾ ആരാണ് എന്നാ  എന്റെ ചോദ്യം  ആവർത്തിച്ചപ്പോൾ .... മുത്തശി എന്റെ കവിൾ തലോടി കൊണ്ട് പറഞ്ഞു...

  മുത്തശി ഉണ്ണിയോട് പറയാറില്ലേ ഒരു അമ്മുവിന്റെ കാര്യം...  ആ അമ്മുവാ ഇത്...

ഇത് കേട്ടതും അവൾ അവളുടെ നുണ കുഴി കാണിച്ചു  എന്നെ നോക്കി  ഒന്ന് ചിരിച്ചു.....

ഉണ്ണികുട്ടൻ  വാ നിനക്ക് ഇഷ്ട്ടമുള്ള നെയ്യപ്പം ഉണ്ടാക്കിട്ടുണ്ട്...   നിന്നെ പോലെ അമ്മുനും നെയ്യപ്പം  വലിയ ഇഷ്ടമാ...

വാടിയ മുഖത്തോടെ ഞാൻ പറഞ്ഞു ഇന്ന് മുത്തശിയുടെ അമ്മുന് വേണ്ടി ഉണ്ടാക്കിയതല്ലേ അവൾക് കൊടുത്തോ...  എനിക്ക് വേണ്ട ഞാൻ പോണു...

മുത്തശിയുടെ പിന്നിൽ നിന്നുള്ള ഉണ്ണിക്കുട്ടൻ എന്ന വിളി പോലും ഞാൻ അവഗണിച്ചു കൊണ്ട് അടുക്കളപുറത്തെ  പടികൾ  ഇറങ്ങി..  കിഴേക്കെ ഭാഗത്തെ മൂവാണ്ടൻ മാവിന്റെ  ചുവട്ടിൽ വന്നിരുന്നു....

പലപ്പോഴും മുത്തശി നെയ്യപ്പം ഉണ്ടാക്കിട്ടുള്ളത് എനിക് വേണ്ടി മാത്രമായിരുന്നു...   അത്  എന്ത് കൊണ്ടാണ് എന്ന്  ചോദിച്ചാൽ എന്റെ കവിള് പിടിച്ചു വലിച്ചു കൊണ്ട് പറയും ഉണ്ണിക്കുട്ടൻ ഇടക്കിടെ ഇവിടെ വരാൻ വേണ്ടി ആണ് എന്ന്....  ഇന്ന് അമ്മു മതി മുത്തശിക്ക്

ഇത്തലോചിച്ചു  കണ്ണ് നിറഞ്ഞു ചുണ്ടു ഒന്ന്  ഇടറിയപോഴാണ്   മാവിന്റെ  ഒരു തളിരില എന്റെ കാലിലേക് വീണത്...   മാവിലേക്  നോക്കി പല്ലു ഇറുമ്മി...  താഴെ നോക്കിയപ്പോ ദ..  നിൽകാണു      ഒരു കിണ്ണത്തിൽ   നെയ്യപ്പവുമായി  അവൾ....    ദേഷ്യതോടെയും പരിഭത്തോടെയും ഞാൻ  മുഖം തിരിച്ചു...   അവൾ എന്റെ അരികിൽ വന്നു ആ കിണ്ണം എനിക്ക് നേരെ നീട്ടി...

ഞാൻ അവളോട് പറഞ്ഞു

എനിക്ക് വേണ്ട..... നിങളുടെ നെയ്യപ്പം.. എനിക്കെ എന്റെ അമ്മ ഇണ്ടാക്കി തരും...       അല്പസമായത്തിന് ശേഷം അവൾ വീണ്ടും ആ കിണ്ണം എനിക്ക് നേരെ നീട്ടി...

കാര്യം എത്ര ഒകെ ആയാലും അമ്മ എങ്ങനെ  ഉണ്ടാക്കിയാലും മുത്തശി ഉണ്ടാക്കുന്ന നെയ്യപ്പത്തിന്റെ രൂചി കിട്ടില്ലയിരുന്നു....  അത് ഓർത്തപ്പോ എന്റെ കൈ അറിയാതെ കിണ്ണത്തിൽക് നീണ്ടു...

ആ നിമിഷവും അവൾ അവളുടെ ആ  നുണ കുഴിയോട് കൂടെയുള്ള  ചിരി എനിക്ക് സമ്മാനിച്ചു...  അവളുടെ ചിരി കണ്ടപ്പോ എനിക്കും ചിരി വന്നു ...  നെയ്യപ്പം പാതി കടിച്ചു കൊണ്ട് ഞാൻ  ചോദിച്ചു എന്താ അമ്മുന്റെ കവിളത്  രണ്ട് കുഴികൾ ...

  അവൾ ചിരി മറച്ചു എന്നോട് പറഞ്ഞു   ആവ്വോ അറിയില്ല...  ഞാൻ ജനികുമ്പോഴേ മുഖത്ത് കുഴി ഉണ്ടായിരുന്നു എന്നാ അമ്മ പറഞ്ഞെ...

കുഴി പോകണം എങ്കിലേ കവിൾ പിടിച്ചു വലിച്ച മതി...

അമ്മു എത്രാല പഠിക്കുനെ

ആറിൽ..

ആറിലോ....????

ആ ആറിൽ ..

ചാവച്ച നെയ്യപ്പവുമായി വാ പൊളിച്ചു ഞാൻ ചോദിച്ചു  അപ്പൊ എന്റെ  ചേച്ചി ആണോ ??ഞാൻ അഞ്ചിൽ ആയിട്ടുള്ളു...

  ഹെയ് ഉണ്ണിക്കുട്ടൻ എന്നെ ചേച്ചി എന്നൊന്നും വിളികണ്ട അമ്മു എന്ന് വിളിച്ച മതി....

ആ സമയം മാവിൻ കൊമ്പിൽ ഇരുന്ന് കാക്ക  ആർത്തു വിളിക്കുന്നത് കേട്ട്   ഞാനും അവളും മുകളിലേക്ക് നോക്കി

അവൾ ആകാംഷയോടെ എന്നോട് ചോദിച്ചു ഇതെന്താ കാക്ക ഇങ്ങനെ കരയുന്നത്...

ആ ... അതറിയില്ലേ നെയ്യപ്പത്തിന്റെ മണം കേട്ട കാക്ക എവിടെ നിന്ന് ഇല്ലാതെ വരും ..

അപ്പൊ അമ്മുന്റെ വീട് എവിടെയാ...

സിറ്റില്

സിറ്റിയോ... അതെന്താ

പട്ടണം...

ആ പട്ടണം ..

ഉണ്ണിക്കുട്ടൻ വന്നാട്ടുണ്ടോ അവിടെ

ഓണത്തിന് കോടി എടുക്കാൻ   രണ്ട് മൂന്ന് തവണ   വന്നിട്ടുണ്ട്  അച്ഛന് ഒപ്പം ....

ബാക്കി വന്ന നെയ്യപ്പത്തിന്റെ ഒരു  കഷണം   നീട്ടി എറിഞ്ഞപ്പോ ആർത്തിയോടെ അത് കൊതി തിന്നുന്ന കാക്കയെ അവൾ   കൗതുകത്തോടെ നോക്കി നിന്നത് ഇന്നും എന്റെ ഓർമയിൽ ഉണ്ട്...  അവളിലൂടെ ആണ് ഞാൻ പലതും  അറിഞ്ഞത്  അവൾ ജനിച്ചു വളർന്ന ആ  നഗരവും അവിടെത്തെ കാഴ്ചകളും എല്ലാം...     എന്റെ ഈ നാടും ഇവിടെത്തെ കാഴ്ചകളും അവൾക്കും അത്ഭുതങ്ങൾ  ആയിരുന്നു....  അമ്പല കുളവും പരൽ മീനുകളെയും ... പാടവും   നാഗകാവും എല്ലാം അവൾ എന്റെ കൈ കോർത്തു പിടിച്ചു  നടന്നാണ്  കണ്ടത്  ...

ഒരിക്കൽ ഒരു തൃസന്ധിയാക്ക് നാഗകാവിൽ വിളക്ക് വെച്ച് വരുന്ന വഴിയിൽ  കാവിനു   മുന്നിൽ നിൽക്കുന്ന  മഞ്ചാടി മരത്തിന്റെ  ചുവട്ടിൽ നിന്ന് രണ്ടു മൂന്ന് മഞ്ചാടി കുരുക്കൾ അവൾ    അത്ഭുതത്തോടെ  അവളുടെ കുഞ്ഞു കൈകളിൽ പെറുക്കി  എടുത്തു
  എന്നിട്ട് എനിക്ക് നേരെ നീട്ടിയിട്ട് എന്നോട്

ചോദിച്ചു ഇതെന്താ??

ഇതോ ഇത് മഞ്ചാടികുരു ....

ഇത് കുറെ  കിട്ടാൻ എന്താ ചെയ്യാ....

  അതിനു കാറ്റ് കാലം വരണം

അതിന് ഇനി എന്നാ  കാറ്റ് കാലം വരിക..

ഞാൻ പറഞ്ഞു...

   പാടവരമ്പത്തെ അയ്യപ്പന്റെ അമ്പലത്തിലെ പൂരം കഴിഞ്ഞ പിന്നെ  കാറ്റു കാലം ആയി... അപ്പൊ കുറെ  മഞ്ചാടി വീഴും...

അമ്മുന് എത്രണം വേണം....

എനിക്കോ... എനിക്ക്.....  എനിക്ക് എന്നും ഓരോന്ന് മതി...എനിക്ക് വേണ്ടി  ഉണ്ണിക്കുട്ടൻ   എന്നും ഓരോ മഞ്ചാടികുരുവും  പെറുക്കി  ഒരു ചെപ്പിൽ ഇട്ടു  വെക്കോ  ഞാൻ അടുത്ത വേനൽ    അവധിക്കു  വരുമ്പോ  എനിക്ക് തന്ന മതി....   അതിന് സമതമാണോ എന്ന് ചോദിച്ചു അവൾ   അവളുടെ കുഞ്ഞു കൈകൾ എന്റെ നേർക്ക് നീട്ടി.......

അവളുടെ  കൈ വെളയിൽ  തൊട്ട് ഞാൻ പറഞ്ഞു

സമ്മതം....  ഞാൻ എന്നും സ്കൂൾ വിട്ട് വരുന്നത് ഈ വഴിക്കാണ് അമ്മുന് വേണ്ടി ഞാൻ എന്നും ഓരോ മഞ്ചാടികുരു എടുത്തു വെച്ചോളം ...    അതും പറഞ്ഞു അവൾക്കൊപ്പം  ആ  പാടവരമ്പിലൂടെ ഞാൻ വീട്ടിലേക്ക് നടന്നു......

പിറ്റേന്ന് എന്റെ  പിറന്നാൾ ആയിരുന്നു....

ആ കുറിയും മുത്തശിയുടെ വക ആയിരുന്നു എന്റെ  പിറന്നാൾ പുടവ....

ആ ദിവസം  അമ്പലത്തിൽ നിന്ന് അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങാൻ എനിക്ക് ഏറെ ധൃതി ആയിരുന്നു.....

വീട്ടിൽ എത്തി  അടുക്കളയിൽ നിന്നിരുന്ന അമ്മയുടെ  അടുത്തേക്ക് ഓടി....

അമ്മെ പായസം ആയോ...

ഇല്ലാലോ ഉണ്ണിക്കുട്ട...

   കുറച്ച് വിഷമത്തോടെ അമ്മയോട് ഞാൻ ചോദിച്ചു  

ഇനി എപ്പോഴാ ആവ....

ഇതൊന്നു വേവട്ടെ എന്റെ ഉണ്ണി ... എന്താ ഇന്ന്  പായസം കുടിക്കാണ്ട്  ഇത്ര തിടുക്കം....

  അമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു....

എനിക്ക് കുടിക്കാൻ അല്ല അമ്മുന് കൊണ്ട് കൊടുക്കാനാ....

  അമ്മ എന്റെ മൂക്കിൽ തോണ്ടി കൊണ്ട് പറഞ്ഞു പായസം ആകുമ്പോ അമ്മ വിളികട്ടോ ഉണ്ണി ഇപ്പോ  അകത്തു പോയി ഇരിക്ക്.....

   അകത്തെ കസേരയിൽ ഞാൻ അമ്മയുടെ വിളിയും പ്രതീക്ഷിച്ചു  അടുകളയിലേക്ക്  കണ്ണും നാട്ടു ഇരുന്നു...

അല്പസമായത്തിനുള്ളിൽ ഒരു തൂക്കു പാത്രം പായസവുമായി അമ്മ വന്നു

അത് എന്റെ കൈയിൽ കിട്ടേണ്ട താമസം  ഞാൻ അതും കൊണ്ട്  മുത്തശിയുടെ വീട്ടിലേക്ക് ഓടി...

വീടിന്റെ ഉമ്മറത്തെ ചാരു കസേരയിൽ മുത്തശ്ശൻ ഇരിക്കുണ്ടയിരുന്നു...

  അല്ല പിറന്നാൾക്കാരൻ വന്നോ...
ഇതെന്താ കൈയില്

ഞാൻ പറഞ്ഞു......

(ഓടി എത്തിയ കിത്തപ്പോടെ  ഞാൻ പറഞ്ഞു..... )

പായസം... അമ്മുന് കൊടുക്കാൻ....  അമ്മു എവിടെ....

  അകത്തുണ്ട് ....

ഞാൻ  അകത്തേക്കു എത്തിയപ്പോ ..  പുത്തൻ ഉടുപ്പും ഇട്ട്   പിറന്നാൾ  സദ്യ കഴിക്കുന്ന അമ്മുനെ ആണ് ഞാൻ അവിടെ കണ്ടത്.. അടുത്ത് മുത്തശിയും ഇരിപ്പുണ്ട്...  ആ കാഴ്ചയിൽ നിന്ന് കണ്ണെടുക്കാതെ..  ഞാൻ തൂക്കു പാത്രം മുത്തശിക്ക് നേരെ നീട്ടി...  എന്നിട്ട് ഞാൻ മുത്തശിയോട് ചോദിച്ചു....

ഇന്ന് അമ്മുന്റെയും പിറനാളാണോ

അതെല്ലൊ ഉണ്ണിക്കുട്ട...   ഉണ്ണിക്കുട്ടൻ  വിളക്കിന്റെ  മുന്നിൽ ചെന്ന് ഇരിക്ക് മുത്തശി   സദ്യ വിളമ്പാം

ഇത് കേട്ടപ്പോ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി  സദ്യ കഴിക്കുന്നതിനിടയിൽ അവൾ ആ നുണ കുഴി കാണിച്ചു ഒന്ന് ചിരിച്ചു.....   ഞാനും പതിയെ ഒന്ന് ചിരിച്ചു...  എന്നിട്ട് അവൾക് അരികിൽ ചെന്ന് ഇരുന്നു....  ആ പിറന്നാളിന്  സാമ്പാറിന് പകരം  മുത്തശി ഉണ്ടാക്കിയത്  എനിക്ക് ഒരുപ്പാട് ഇഷ്ട്ടം ഉള്ള മാമ്പഴ പുളിശ്ശേരി ആയിരിന്നു...   അമ്മുന്റെ ഇലയിൽ കിടന്നിരുന്ന വലിയ മൂവാണ്ടൻ മാങ്ങ    അവൾ എടുത്ത് കഴിക്കാൻ ബുദ്ധി മുട്ടുന്നത് കണ്ടപ്പോ  എനിക്ക് എന്റെ ചിരി അടക്കാൻ ആയില്ല.....  എന്റെ ചിരി കണ്ടപ്പോ അവളുടെ നുണ കുഴി വിടർത്തി കൊണ്ട് അവൾ പറഞ്ഞു

ഇന്ന് സന്ധ്യക്ക് ഞാൻ പൂവുംട്ടോ ഉണ്ണി...

ഞാൻ ചോദിച്ചു... എങ്ങോട്ട്

എന്റെ അച്ഛന്റെ അമ്മയുടെയും അടുത്തേക്ക്...

അപ്പൊ ഇനി എന്നാ വരിക....

ഇനി അടുത്ത കൊല്ലം ....   ആ മഞ്ചാടി ചെപ്പിൽ മഞ്ചാടിക്കുരുക്കൾ  നിറയുമ്പോ...

   ഇത് കേട്ടതും എന്റെ മുഖം ആകെ വടി വിളമ്പിയ സദ്യയിൽ  കൈ കുടഞ്ഞു ഞാൻ എണീറ്റു...

ആ മാവിൻ ചുവട്ടിൽ പോയിരുന്നു.....   കുറച്ചു നേരത്തിനുള്ളിൽ അവളും എന്റെ അടുത്ത് വന്നു... എന്നിട്ട് ചോദിച്ചു...

ഉണ്ണിക്കുട്ടൻ പിണകമാണോ

തുളുമ്പി നിന്ന  തുള്ളികൾ   എന്റെ കവിളിലൂടെ ഊർന്നു വീഴ്ത്തി കൊണ്ട് ഞാൻ ചോദിച്ചു...

ഇടയ്ക്കു വെച്ച് പോകാൻ ആണെങ്കിൽ എന്തിനാ വന്നേ...   ഇവിടെ നിന്നുടെ മുത്തശ്ശനും മുത്തശ്ശിയും തനിച്ചല്ല.....

  അവൾ എന്റെ  കവിൾ തുടച്ചു കൊണ്ട് പറഞ്ഞു എനിക്ക് സ്കൂളിൽ പോണ്ട ഉണ്ണിക്കുട്ട....  സ്കൂൾ പൂട്ടുമ്പോ ഞാൻ വരം  ഉണ്ണികുട്ടന്റെ അടുത്തേക്ക്....

അല്പസമയത്തെ  ഞങ്ങൾക്ക് ഇടയിലെ നിശ്ശബ്ദതക്കു ശേഷം ഞാൻ വീണ്ടും അവളോട് ചോദിച്ചു...

മരം കേറുന്ന കേശു മാമനെ വിളിച്ച് മഞ്ചാടി മരത്തിന്റെ കൊമ്പ് ഞാൻ  കുലുക്കാൻ  പറയാം അപ്പൊ നിറയെ മഞ്ചാടികുരു കിട്ടും ആ ചെപ്പു നിറയെ അപ്പൊ ഇവിടെ നിൽകാവോ.....

അവൾ അതിന് മറുപ്പടി ഒന്നും പറയാതെ പതിയെ ഒന്ന് ചിരിക്കാ മാത്രം ചെയ്തു.    പക്ഷെ ആ ചിരിയിൽ മാത്രം എപ്പോഴും വിടരാറുള്ള നുണ കുഴി  എനിക്ക് കാണാൻ കഴിഞ്ഞില്ല......  

ഞാൻ ഒന്നും  മിണ്ടാതെ  അവളെ ഒന്ന് തിരിഞ്ഞു പോലും  ആ വീടിന്റെ പടിപ്പുര ഇറങ്ങി  എന്റെ വീട്ടിലേക്ക്  നടന്നു...   വരുന്ന വഴിയിലും  എന്റെ ഷർട്ടിന്റെ
കീശയിൽ ഒരു മഞ്ചാടിക്കുരു പെറു ക്കിയിടൻ ഞാൻ മറനിരുന്നില്ല

ആ കാത്തിരിപ്പ് ദിവസങ്ങളും  ആഴ്ചകളും  മാസങ്ങളും  നീണ്ടു  ... ഒരു ദിവസം     അമ്മ പതിവില്ലാതെ എന്നെയും കൂട്ടി പുഴകടവിലേക്  നടന്നു  ....

അവിടെ  കാടവിന്റെ പടിയിൽ നനഞ്ഞു തണുത്തു നിറഞ്ഞ. കണ്ണുകളോടെ മുത്തശ്ശനും മുത്തശ്ശിയും നില്കുണ്ട് കൂടെ ആരൊക്കെയോ വേറെയും ഉണ്ട്....

ഒരു കടവിന്റെ പടിയിൽ ഇരുന്ന് തന്ത്രി  ഒരു വാഴയില ചിന്തിൽ   എന്തൊക്കെയോ ചെയ്യുന്നു....    പെട്ടന്നു എന്റെ കവിളിലേക്ക് ഒരു തുള്ളി വെള്ളം വീണു ...  ഞാൻ കൈ കൊണ്ട് കവിൾ തുടച് മുകളിലേക്ക് നോക്കി...   നിറഞ്ഞ ഒഴുകുന്ന കണ്ണുകളും ആയി എന്റെ പിറകിൽ നിൽക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത്.....

ഞാൻ അമ്മയോട്  കടവിലേക് വിരൽ  ചൂണ്ടി  ചോദിച്ചു

എന്താ അമ്മേ അവിടെ എന്തിനാ മുത്തശ്ശനും  മുത്തശ്ശിയും നനഞ്ഞു നില്കുന്നത്.....  

അമ്മ എന്റെ കവിൾ ഉമ്മ വെച്ച്  കൊണ്ട് പറഞ്ഞു ഇനി

അമ്മു ഇനി വരില്ല ഉണ്ണിയുടെ ഒപ്പം കളിക്കാൻ....

  സംശയത്തോടെ ഞാൻ ചോദിച്ചു   വരില്ലേ....

അമ്മ എന്നെ    ചേർത്ത് പിടിച്ചു...    ആ സമയം   കടവത്   ഞാൻ  ശേഖരിച്ചു വെച്ച മഞ്ചാടി ചെപ്പിന്റെ അത്രയും വലിപ്പത്തിൽ  ഒരു കുഞ്ഞു കുടം  മുത്തച്ഛൻ കെട്ടഴിച്ചു വെള്ളത്തിൽ ഒഴുകുന്നത് കണ്ടു....  

അമ്മയുടെ പിടി വിട്ട്   നിറഞ്ഞ കണ്ണുകളുമായി  ഞാൻ വീട്ടിലേക്ക് ഓടി...   അമ്മയുടെ  പുറകെ നിന്നുള്ള വിളി പോലും ഞാൻ ശ്രദ്ധിച്ചില്ല....  ഓടി വീട്ടിൽ എത്തി കട്ടിലിന്റെ താഴെ ആരും കാണാതെ ഒളിപ്പിച്ചു വെച്ച ആ മഞ്ചാടിചെപ്പുമായി  ഞാൻ കടവത്തേക് ഓടി... അവിടെ ഞാൻ കടവിന്റെ പടികൾ ഇറങ്ങും മുൻപ് എന്റെ കുഞ്ഞു കൈകൾ അമ്മ ബലമായി പിടിച്ചു.....  എന്റെ കൈയിലെ ചെപ്പ് ബലമായി വാങ്ങി   എന്നെ മുറുകെ പിടിച്ചു എങ്ങി കരഞ്ഞു കൊണ്ട് അമ്മയുടെ തോളിൽ ഞാൻ കിടന്നു....  തോളിൽ കിടക്കുന്ന എന്റെ മുടികൾ തലോടി അമ്മ പറഞ്ഞു ഇനി ഉണ്ണി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് പോകണ്ടട്ടോ ട്ടോ... ഉണ്ണിയെ കണ്ട മുത്തശി വിഷമവും......

  പിന്നീട് ആ മഞ്ചാടി മണികൾ നിറഞ്ഞ ആ ചെപ്പ് അമ്മ   തട്ടിൻപുറത്ത് എവിടെയോ ഒളിപ്പിച്ചു...   ഒരിക്കലും ഞാൻ അതെ കുറിച്ച് അമ്മയോട് ചോദിച്ചട്ടില്ല...

എന്റെ  പിറന്നാൾദിവസം ഇന്നും  ആ വീട്ടിൽ  ഒരു  സദ്യ വട്ടം ഒരുങ്ങും ...    ഒരു  മുത്തച്ഛന്റെയും   മുത്തശ്ശിയുടെയും ഒരു  വർഷത്തെയും കാത്തിരിപിനൊടുവിൽ   പുത്തൻ ഉടുപ്പിട്ടു  ആ പഴയ ഉണ്ണികുട്ടനും അമ്മുവും ഇന്നും ആ സദ്യ ഉണ്ണാൻ   ആ വീട്ടിൽ  വരുണ്ടാക്കും ...   അവളുടെ വരവും കാത്ത്  ആ മഞ്ചാടി മരം ഇന്നും ഓരോ  മണി പൊഴികാറുണ്ട്.....

വേണി ആ ഡയറി കുറിപ്പ്  നിറഞ്ഞ കണ്ണുകളോടെ വായിച്ചു നിർത്തിയപ്പോ...

തോട്ടപുറത്തെ പേജിൽ പുതിയ മഷിയിൽ ഉണ്ണി എഴുതി ചേർത്ത ചില വാചകങ്ങൾ കൂടെ അവൾ കണ്ടു....

ഇന്നും അമ്മു എന്റെ  ജീവിതത്തിൽ ആരാണ്  എന്ന് എനിക്കറിയില്ല... എന്റെ  ഒരു വയസ്സിന്റെ ചെറുപ്പത്തിൽ അവൾ എനിക്ക് ചേച്ചിയാക്കാം...  ഞങ്ങളുടെ വയസുകളുടെ ഇടയിലെ ആ  ഒരു വർഷം മറന്നാൽ എനിക്കിവൾ എന്റെ പ്രണയിനി ആയേക്കാം...    അതും അല്ലങ്കിൽ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി...   ജീവിതത്തിൽ സ്ഥാനമാനങ്ങൾ ഒപ്പം പേരിട്ടു വിളിക്കാൻ ഉള്ള  തിരിച്ചറിവ് ഉണ്ടാക്കുന്നതിന് മുമ്പ്  അവൾ  എനിക്ക്  നഷ്ടപ്പെട്ടത്   കൊണ്ട് ഇന്നും   അറിയില്ല  അവൾ   എനിക്ക് ആരായിരുന്നു എന്ന്...

ഏതോ ഒരു ലോകത്ത്  ഇന്നും ഒരു 12 വയസുകാരിയായി അവൾ ഉണ്ട്  ...  ഒരു പക്ഷെ ഇന്ന് എനിക്ക്   അവളോടുള്ള വികാരം വാത്സല്യമാകാം  ...  തീവ്ര പ്രണയത്തെ പോലും  തോൽപ്പിക്കാൻ കഴിവുള്ള വാത്സല്യം .. ..  അറിയാതെ ആണെങ്കിലും എന്റെ മനസ്  വേണിയുടെ ചില സമയത്തെ സമീപിയത്തിൽ നിന്നും ഇന്നും അമ്മുനെ തിരായറുണ്ട് ...

എങ്കിലും  അവൾ ആരാണ് എന്നാ ചോദ്യത്തിന് ഒരു ഉത്തരം ഇട്ട് .. ഇന്നും   വേണിയോട്  അവളെ   എനിക്ക്  പരിചയപ്പെടുത്താൻ   കഴിയുന്നില്ല ...    ചില സത്യങ്ങളെ കലാം തെളികട്ടെ ആ കാത്തിരിപ്പിൽ ആണ് ഞാൻ.... .. ...

  ഊർന്നു വീണ 2 തുള്ളി കണ്ണുനീരോട് കൂടി വേണി ആ ഡയറിയുടെ താളുകൾ അടച്ചു...

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും.. ഇന്നും ഉണ്ണിയേട്ടന്റെ മനസ്സിൽ അമ്മു  ജീവിക്കുന്നു ..  അതെ മനസോട് കൂടി  ഇടക്ക്  ആണെങ്കിൽ കൂടി   അറിയാതെ എന്നെ വിളിച്ചു പോകുന്ന ആ പേരിലൂടെ ഞാൻ   മനസിലാക്കുന്നു  ആ സ്നേഹവും   വാത്സല്യം  എനിക്ക്   മുഴുവനായി കിട്ടുന്നുണ്ട്  എന്ന്.....

കണ്ണുകൾ തുടച് അവൾ മാറാത് കിടന്നിരുന്ന  താലിയിൽ പതിയെ ഒന്ന് ചുംബിച്ചു....

തട്ടിൻപുറത് നിന്ന് തേടി പിടിച്ച  മഞ്ചാടി  ചെപ്പുമായി അവൾ... മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പടിപുര വാതിൽ കടന്ന്..   ഉള്ളിലേക്  നടക്കുമ്പോ അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു     ഈ വീടിന് പണ്ടൊരിക്കൽ നഷ്ട്ടപ്പെട്ട  അവരുടെ കൊച്ചുമകൾ ഈ നിമിഷം തനിലൂടെ പുനർജനികയായിരുന്നു  എന്ന്.... അപ്പോഴേക്കും ഒരുപ്പാട്   തീരാ വേദനകളുടെയും ഓർമക്കളുടെയും ഭാരം പേറി  ആ വീട് ചിതലെടുത്തിരുന്നു...  കിഴക്കേ കോലായിൽ നിന്നിരുന്ന ആ  മൂവാണ്ടൻ മാവിന്റെ  ചോട്ടിലെ രണ്ട് ആസ്തി  തറകൾക്കു മുന്നിൽ  നിറഞ്ഞ കണ്ണുകളോടെ  ആ മഞ്ചാടിചെപ്പ്   അർപ്പിച്ചു അവൾ  തിരിച്ചു നടന്നു.....

********************************************

ഇടക്ക് വെച്ച് ഈ ലോകത്തോട് വിട പറയുന്ന ചിലർ  മറ്റുള്ളവരുടെ മനസ്സിൽ ഒരുപ്പാട് കാലം ഓർമയായി ജീവികുമെങ്കിൽ  കാലം അവരെ   മറ്റുചിലരുടെ രൂപത്തിൽ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടതിച്ചേക്കാം...........  

                                                              by

                                                          ശരത്


COLORS international

Like share and support

http://www.facebook.com/coloroflife/

ചെറുകഥ

ചടങ്ങിനു വേണ്ടി  കത്തിച്ചു  വെച്ച  നിലവിളക്കിനു മുന്നിൽ പുല്ലു പായ നിവർത്തി ഇടുന്നതിനിടയിൽ ദേവയാനി  കേൾക്കാനായി അനന്തുവിന്റെ  മുത്തശ്ശി ചോദ...