Saturday, 29 April 2017

Read now

http://www.reporternews.in/amazing/

Friday, 28 April 2017

Play games and win prizes

Play games online and win prizes now

Click here for play

Bahubali 2 The Conclusion

Bahubali 2 review by team colors entertainment

Click here for continue reading

Quote of the Day

There is only one happiness in this life, to love and be loved.

Bahubali-2 makes epic debut at box-office

Seeking answers from Kattappa Fans throng a theatre showing ‘Bahubali 2: The Conclusion’, in Hyderabad.

The film was released across India and the world on FridaySplashed across 9,000 screens, sequel may have collected ₹100 crore on Day One.

Continue

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നും ബിരുദമെടുത്ത പൂച്ച👇😂😂


A short Love story

ഇക്കാ......,

ഇക്കാ.... എഴുനേൽക്കു, നേരമെത്രയായിന്നാ വിചാരം. 

ഇങ്ങനുണ്ടോ ഒരു ഉറക്കപ്രാന്തൻ ?...."

അവളെ ശല്യം സഹിക്കവയ്യാതെ ഞാൻ
പതിയെ കിടക്കയിൽ എഴുന്നേറ്റിരുന്നു.

ഞാൻ അവളെ രൂക്ഷമായ് ഒന്നുനോക്കി.
ഉറക്കം കളഞ്ഞതിനുള്ള ദേഷ്യം ആ
നോട്ടത്തിൽ ഉണ്ടായിരുന്നു...

എന്റെ അപ്പോളത്തെ ഭാവം കണ്ട് നിറഞ്ഞുകത്തുന്നനിലവിളക്കുപോലെ
അവൾ ഒന്നുപുഞ്ചിരിച്ചു...

ആ നിഷ്കളങ്കമായ ചിരികണ്ടപ്പോൾ
എന്റെ ദേഷ്യമെല്ലാം അലിഞ്ഞുപോയിരുന്നു...

ഞാൻ അവളെ വലിച്ചു ബെഡിലേക്കിട്ടു
അവൾ കുതറിമാറാൻ ശ്രമിച്ചപ്പോൾ ഞാൻ
ഒന്നുംകൂടി പിടിമുറുക്കി...

"എന്തു പണിയാ ഇക്കാ ഇത് ?

രാത്രിയിലെ പരാക്രമണം പോരാഞ്ഞിട്ടാ,
വെളുപ്പാൻകാലത്തും,..."

അതു പറയുമ്പോൾ അവളുടെ മുഖം
നാണംകൊണ്ടു ചുവന്നിരുന്നു...

"ഒന്ന് എഴുന്നേറ്റുപോയി കുളിച്ചേ
രാവിലെ തന്നെ, വിട് ഇക്കാ
ആരേലും കേറിവരും കേട്ടോ."

ഞാൻ അവളെ ഒന്നുംകൂടി ഇറുകെ
ചേർത്തുപിടിച്ചു കിടന്നു...

അവളുടെ നെറ്റിത്തടത്തിലേക്കു വീണുകിടന്നിരുന്ന മുടിയിഴകൾ മാടിയൊതുക്കുമ്പോൾ ഞാൻ അവളെ ആദ്യം
കാണുന്ന പോലെ നോക്കി കൊണ്ടിരുന്നു...

അവളെ മാറോട് അണച്ചു പിടിച്ച് കിടക്കുമ്പോൾ
എന്റെ മനസ്സ് മാസങ്ങൾക്ക് പിന്നിലേക്ക് പാഞ്ഞു
പോയ്‌കൊണ്ടിരുന്നു...

പരിസര ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള
ബോധവൽകരണം നടത്താനും,

മാർഗനിർദേശങ്ങൾ നൽകാനുമാണ് ഞാനും
സഹപ്രവർത്തകരും റെയിൽവേസ്റ്റേഷന്റെ
അടുത്തുള്ള കോളനിയിൽ എത്തിയത്...

ഓരോവീടുകളിലും കയറിയിറങ്ങി ഞങ്ങൾ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടിരുന്നു... 

യാതൊരു വിധ വൃത്തിയും ഇല്ലാത്ത വീടുകളായിരുന്നുഅവിടെയേറെയുമുള്ളത്...

വെറും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ചുണ്ടാക്കിയ
കുടിലുകൾ...

അതിലും നാനാതരത്തിലുള്ള ആളുകൾ
കുടുംബമായി താമസിക്കുന്നു എന്നോർത്തപ്പോൾ
തന്നെ ഞാനും കൂട്ടുകാരും നിസ്സഹായരായി
പോയിരുന്നു...

ഒരു നേരത്തെ ഭക്ഷണത്തിന് പോലും
വക ഇല്ലാത്ത ആളുകൾ അവിടെ ഏറെ
ഉണ്ടായിരുന്നു...

നഗരത്തിന്റെ പ്രാന്തപ്രദേശത്തു അടിഞ്ഞ്
കൂടുന്ന അനാഥ ജന്മങ്ങൾ അവിടെ ഒക്കെ അലഞ്ഞു നടന്നിരുന്നു...

ഒറ്റമുറി വീടുകളിൽ കഴിഞ്ഞുകൂടുന്ന
ജന്മങ്ങളെക്കുറിച്ചു ഞാൻ വെറുതെ ഒന്ന് ഓർമിച്ചുനോക്കി...

ഒരു തരത്തിൽ പറഞ്ഞാൽ ഞാനും
ആ നഗരത്തിന്റെ സന്തതി ആയിരുന്നു. 

അതിന് ഇടയിൽ അതു പോലൊരു വീടിന്റെ
മുന്നിൽ എത്തിയപ്പോൾ അകത്ത് നിന്നും
ഒരു പെൺകുട്ടിയുടെ കരച്ചിൽകേട്ടു...

അങ്ങോട്ടു നടക്കാൻ തുടങ്ങിയപ്പോളേക്കും
വെപ്രാളപ്പെട്ട് ആ പെൺകുട്ടി പുറത്തേക്കു
കരഞ്ഞുകൊണ്ട് ഓടിവന്നു...

എനിക്ക് ഒഴിഞ്ഞുമാറാൻ കഴിയുന്നതിന് മുൻപേ
ആ കുട്ടി എന്റെ ദേഹത്തിടിച്ചു തെറിച്ചു വീണു...

ഞാൻ ആകെ പരിഭ്രമിച്ചുപോയി, കാരണം
അത് ഒരു കോളനിയാണ്...

ആളുകൾ കൂടാനും, ഒരുപ്രശ്നം ഉണ്ടാകാനും
അതികം സമയം വേണ്ട, പോരാത്തതിന്
ബംഗാളിയും, തമിഴനും എന്നുവേണ്ട സകല
ആളുകളും അടിഞ്ഞുകൂടി താമസിക്കുന്ന
സ്ഥലം കൂടിയായിരിക്കും കോളനികൾ...

സമാനാവസ്ഥയിൽ ആയിരുന്നു ആ പെൺകുട്ടിയും, പെട്ടന്നൊരാളുടെ ദേഹത്തു
ഇടിച്ചു വീണപ്പോൾ അവളും പതറിപ്പോയി...

എന്നിരുന്നാലും ആ മിഴികൾ അപ്പോളും
നിറഞ്ഞൊഴുകുന്നത് എന്റെ ശ്രദ്ധയിൽ
പെട്ടിരുന്നു...

അപ്പോളാണ് ആ വീടിന്റെ അകത്തുനിന്നും
ഒരു പുരുഷൻ പുറത്തേക്കു വന്നത്. നന്നായി
മദ്യപിച്ചതിനാൽ അയാളുടെ കാലുകൾ നിലത്ത്
ഉറക്കുന്നുണ്ടായിരുന്നില്ല...

കുഴഞ്ഞവാക്കിൽ അയാൾ ആ പെൺകുട്ടിയെ
ചീത്തവിളിക്കുന്നുണ്ടായിരുന്നു...

കേറി വാടി അ*****ചി !

നാട്ടുകാർക്ക് മുഴുവൻ നിനക്ക് കിടന്നു കൊടുക്കുന്നതിനുകുഴപ്പമില്ല,

എനിക്കില്ലേടി................. മോളെ. 

ഞാൻ ആ കുട്ടിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയിട്ടു തിരിഞ്ഞു നടന്നു...

ഒരാശ്രയത്തിനെന്നോണം നിറഞ്ഞുതുളുമ്പുന്ന മിഴികൾ തന്നെ നോക്കുന്നത് ഞാൻ
കാണുന്നുണ്ടായിരുന്നു...

അവളെ അവിടെ ഉപേക്ഷിക്കരുതെന്ന് 
എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു...

എന്തുകൊണ്ടാണെന്ന് അറിയില്ല മനസ്സിലെവിടെയോ ആ കുട്ടിയുടെ നിസഹായത
എന്നെ വല്ലാതെ സ്വാധീനിച്ചു..

ഞാൻ ആ പെൺകുട്ടിയുടെ അടുത്തേക്ക്
തിരിച്ചുനടന്നു, എനിക്ക് കാര്യങ്ങൾ ഏകദേശം
മനസ്സിലായിരുന്നു...

വീടിന്റെ അകത്തു അവളെ ആ മനുഷ്യൻ
ഉപദ്രവിക്കാൻ ശ്രമിച്ചതാണെന്നു എനിക്ക്
ഉറപ്പായിരുന്നു...

പോരുന്നോ എന്റെ കൂടെ ?.

ഞാൻ അവളോട് ചോദിച്ചു. 

ചോദ്യം മനസിലാകാത്തപോലെ അവൾ എന്നെ നോക്കി നിന്നതല്ലാതെ ഉത്തരം പറഞ്ഞില്ല...

നീ ധൈര്യമായി പോന്നോളൂ എന്റെ വീട്ടിൽ
നിന്റെ മടിക്കുത്തഴിക്കാൻ ആരുംവരില്ല...

അതു ഞാനുറപ്പു നൽകാം.

ഞാൻ പിന്നെയും അവളോട് പറഞ്ഞു . 
യാന്ത്രികമെന്നോണം അവൾ എന്റെ
പിന്നാലെ നടന്നു...

അതിനൊരു കാരണമുണ്ട്. തന്റെ മാനത്തിനു വിലപറയാത്തവരുടെ അടുത്ത് ബാക്കിയെന്തു ത്യാഗങ്ങൾ സഹിക്കാനും അവൾ ആ അവസ്ഥയിൽ ഒരുക്കമായിരുന്നു...

വീട്ടിലെത്തി അവൾക്ക് കിടക്കാൻ ഒരു മുറി കൊടുത്തതിനു ശേഷം ഞാൻ പുറത്തേക്കിറങ്ങി.

അവൾക്കാവശ്യത്തിനു കുറച്ചു വസ്ത്രങ്ങളും, ഭക്ഷണമുണ്ടാക്കാൻ ആവശ്യമായ വസ്തുക്കളുമായാണ് ഞാൻ മടങ്ങിചെന്നത്...

അവളുടെ മുറിയിൽ ചെന്നുനോക്കിയപ്പോൾ, അവളൾ തറയിൽ ഇരുന്നു കരയുന്നതാണ് കണ്ടത്....

അതുകണ്ടപ്പോൾ എനിക്കു വല്ലാത്തവിഷമം തോന്നി കാരണം, എന്റെയും ജനനം ഒരു അനാഥനായാരുന്നു...

ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി വിരുന്നുകാരെ കാത്തിരുന്നൊരു കുട്ടിക്കാലം...

എനിക്കും ഉണ്ടായിരുന്നു. അറിവ് വെച്ചതിൽ
പിന്നെ എന്റെ പരിശ്രമത്തിന്റെ ഫലമായി ഒറ്റക്കാണെങ്കിലും, നല്ലൊരു ജോലിയൊക്കെ
സമ്പാദിച്ചു സുഖമായി കഴിയുകയായിരുന്നു ഞാനപ്പോൾ...

അതിനിടയിലാണ് ഒരു നിമിത്തംപോലെ
ഇവൾ കടന്നുവന്നത്...

ഞാൻ അവളോട് സംസാരിക്കാൻ ശ്രമിച്ചു.
കരച്ചിലിന് ശക്തികൂടിവന്നതല്ലാതെ വേറൊരു
ഫലവും അതിനില്ലാരുന്നു...

അവസാനം താനുമൊരു അനാഥനാണെന്നു
എനിക്ക് പറയേണ്ടിവന്നു...

അപ്പോൾ എന്തുപറയേണം എന്നറിയാതെ
അവൾ മിഴികളുയർത്തി അവനെയൊന്നു
നോക്കി...

പിന്നെയും ഏറെ നിർബന്ധിച്ചപ്പോൾ മാത്രമാണ്
സത്യങ്ങളെല്ലാം അവൾ പറഞ്ഞതുതന്നെ...

അവളെ ഉപദ്രവിക്കാൻശ്രമിച്ചതു സ്വന്തം
അച്ഛൻ തന്നെയാണെന്നും, അവളുടെ 'അമ്മ
കഴിഞ്ഞവർഷം മരിച്ചുപോയെന്നും, അച്ഛന്റെ
ഉപദ്രവത്തിൽ നിന്നും തലനാരിഴക്കാണ്
പലപ്പോഴും രക്ഷപെട്ടതെന്നും അവൾ
പറഞ്ഞപ്പോൾ എന്റെ മനസ്സ് ചില തീരുമാനങ്ങൾ
കൈ കൊള്ളുകയായിരുന്നു...

ഞാൻ പതിയെ എഴുനേറ്റു പുറത്തേക്കുപോയി.

സന്ധ്യയോടു കൂടിയാണ് ഞാൻ തിരിച്ചുവന്നത്. ഞാൻ വന്നപ്പോളേക്കും അവൾ ഭക്ഷണമൊരുക്കി
വെച്ചിരുന്നു...

ഞാൻ വാങ്ങികൊണ്ട് വന്നുകൊടുത്ത പുതിയ
വസ്ത്രമണിഞ്ഞു അവളെക്കണ്ടപ്പോൾ അവന്റെ
മനസ്സൊന്നു നിറഞ്ഞു...

സംതൃപ്തിയോടെയാണ് ഞാനന്ന് ഭക്ഷണം
കഴിച്ചത്. ഒരിക്കലും തോന്നാതിരുന്ന രുചി അന്നുള്ളതുപോലെ എനിക്ക് തോന്നി...

പിറ്റേദിവസം പത്തുമണിയോടുകൂടി എന്റെ ചിലകൂട്ടുകാർ ആ വീട്ടിൽ എത്തി.

നീയൊന്നു റെഡിയായി വാ, നമുക്കൊന്ന് പുറത്തുപോണം. ഞാൻ പറഞ്ഞതു കേട്ടു
അവൾ ആശ്ചര്യപ്പെട്ടു എന്നെ നോക്കി...

നീയിങ്ങനെ സംശയിച്ചു നിന്നാലോ. ഒന്ന് റെഡിയായി വാ, പെട്ടന്നിങ്ങു വരാം, പേടിക്കണ്ട. 

പിന്നെയവളൊന്നും ചോദിച്ചില്ല.

അവളൊരുങ്ങി പുറത്തേക്കു വന്നപ്പോൾ എല്ലാ
കണ്ണുകളിലും അതിശയഭാവം ഞാൻ കണ്ടു...

ഉമ്മറപ്പടിയിൽ കണിക്കൊന്ന പൂത്തുലഞ്ഞു
നിൽക്കുന്നതുപോലെ അവനു തോന്നി. 

സമയം കളയണ്ട പുറപ്പെടാം. കൂട്ടുകാരന്റെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നും
ഉണർത്തിയത്...

ഞങ്ങൾ പോകാനായിറങ്ങി. 

സബ് രെജിസ്റ്റാർ ഓഫിസിന്റെ മുറ്റത്തു
വണ്ടിനിന്നപ്പോൾ അവൾ സംശയത്തോടെ
എന്നെ നോക്കി...

സംശയിക്കണ്ട, ഇന്ന് മുതൽ നീ അനാഥയല്ല,
എന്റെ പാതിയാണ്...

ഇനിയങ്ങോട്ട് ഒരുമിച്ചൊരു യാത്രയാകാം
ഞാൻ പറഞ്ഞത് വിശ്വസിക്കാനാകാതെ
അവൾ എന്നെ മിഴിച്ചുനോക്കികൊണ്ടിരുന്നു...

അല്ല, നിങ്ങളിവിടെ കണ്ണിൽ നോക്കി
ഇരിക്കുകയാണോ, പുറത്തേക്കിറങ്ങു.
ഇതുപറഞ്ഞു കൂട്ടുകാർ ഞങ്ങളെ 
കളിയാക്കി ചിരിച്ചു...

ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ എല്ലാരുകുടി അകത്തേക്ക് നടന്നു, ലളിതമായ ചടങ്ങിൽ അങ്ങനെ ആ വലിയപുണ്യം അവിടെ നടത്തപ്പെട്ടു...

വധുവിന്റെ കോളത്തിൽ പേരെഴുതി ഒപ്പിടുമ്പോൾ
അവളുടെ കണ്ണിൽ നിന്നും ഒരുതുള്ളികണ്ണുനീർ
അടർന്നുവീണു...

അതിലൊരു മഴവില്ലു നിറംചാർത്തി വിരിഞ്ഞിട്ടുണ്ടെന്നു എനിക്കുതോന്നി. 

അന്നവിടെ തുടങ്ങിയ ജീവിതം ഈ പ്രഭാദത്തിൽ,
ഇന്നിവിടെ എത്തിനിൽക്കുന്നു...

ദയ കാണിച്ച മനസ്സിന് പകരമെന്നോണം
അവൾ, എനിക്ക് മനസ്സുനിറച്ചും സ്നേഹം വാരിക്കോരി തന്നു...

ആരും അസൂയയപ്പെടുന്ന ഒരു ജീവിതമാണ്
ഇന്ന് ഞങ്ങളുടെ സമ്പാദ്യം...

;മതി ഇക്കാ....... 

രാവിലെതന്നെ, വിട്, ഞാൻ പോയി
ചായകൊണ്ടുവരാം...

എന്തൊരു നോട്ടമാണിത്, ആദ്യം കാണുന്നപോലെ...."

എന്റെ നെറ്റിയിൽ ഒരുമുത്തം സമ്മാനിച്ചു,
എന്റെ പിടിവിടുവിച്ചു ,അടുക്കളവാതിലിനപ്പുറം
മറഞ്ഞുപോകുന്ന അവളെ നോക്കി
കിടക്കുമ്പോൾ...

നിമിത്തം പോലെ നിറമുള്ളൊരു ജീവിതം
തനിക്കു സമ്മാനിച്ച ദൈവങ്ങൾക്കായ്
എന്റെ മനസ്സിൽ നിറമുള്ളൊരു ചിത്രം ഒരുങ്ങുന്നുണ്ടായിരുന്നു.

രചന: Anil Anilan..��

Share by- Team colors entertainment

Beauty tips for both men and women

Both men and women are equally concerned about their health. They wish to have fair and beautiful skin tone. Deep cleaning from the inner layer of skin is an important consideration for making both men and women beautiful. Aftercleaning another important stepwill be opening the skin pores so that your skin can also breathe.

Click here for beauty tips.

Thursday, 27 April 2017

Quote of the day

Work until your idols become your rivals.

-Drake

Latest Smart phones 2017 April

Looking for new smart phones.... Here we can help you . Click here for latest smart phones released on 2017 April....



Dirty behavior of mens against women




Annamma Mariyam Babu എഴുതുന്നു....

" നല്ല തിരക്കുള്ള പൊതു സ്ഥലങ്ങളിൽ സ്ത്രീകളുടെ പിറകു വശത്തു ശരീരത്തോട് ചേർന്ന് നില്കുന്നുനത് പ്രായഭേദമന്യ മിക്ക ആൺകുട്ടികുട്ടികളിലും കാണുന്ന ഒരു വൈകൃത സ്വഭാവമാണ്.ഉയരം കുറവുള്ള പെൺകുട്ടികളാണ് കൂടുതലും ഇതിനു ഇര ആയി മാറുന്നത്.
                  സത്യത്തിൽ ഇത് കൊണ്ട് എന്ത് നേട്ടമാണ് പുരുഷന്മാർക്കു ലഭിക്കുന്നത് എന്നു വ്യക്തമല്ല.ദൈർഖ്യം കുറഞ്ഞ സമയം കൊണ്ട് സ്ത്രീകളെ ലൈംഗീക സുഖം അനുഭവിപ്പിക്കാനാണോ അതോ സ്വയം സുഖം കണ്ടെത്താനാണോ ഈ ചെയ്തികൾ.
                    ആ സമയത്തു സ്ത്രീകൾ അനുഭവിക്കുന്ന മാനസിക അസ്വസ്ഥത എത്ര വലുതാെണന്നു ആരെങ്കിലും തിരിച്ചറിയാൻ ശ്രമിക്കാറുണ്ടോ.കൊച്ചു പുസ്തകങ്ങളിലെ തൊട്ടാൽ വിരിയുന്ന വികാരം വിസ്ഫോടനം അല്ല യഥാർത്ഥ ജീവിതത്തിലെ സ്ത്രീകഥാപാത്രങ്ങൾ.
         ഒരു സ്ത്രീക്കു മനസു കൊണ്ട് ആഗ്രഹിക്കാത്ത ഒരു പുരുഷന്റെ ശാരീരിക സാമിപ്യം ഒരിക്കലും ആസ്വാദിക്കാൻ കഴിയില്ല.തിരക്കേറിയ സ്ഥലങ്ങളിൽ ഇത്തരം ചെയ്തികൾ ഞാനുൾപ്പെടെ പലരിലും പ്രതികരണ ശേഷി നഷ്ടപ്പെടുത്തുന്നത് അത് ആസ്വദിക്കുന്നു എന്നതിന്റെ സൂചന ആയികാണരുത്.
            ഇത് മനഃപൂർവ്വമുള്ള ഒരു പെരുമാറ്റമാണോ അതോ തന്റെ മാത്രം തോന്നൽ ആണോ എന്നാകും ആ സ്ത്രീ ആദ്യം ചിന്തിക്കുക.ഇത് പ്രതികരിച്ചാൽ കൂടെ ഉള്ളവർ ഏങ്ങനെ വിലയിരുത്തും എന്നുള്ള തോന്നലുകൾ ,മാത്രമല്ല പെട്ടന്നു തന്നെ ആ ചുരുങ്ങിയ സമയം അവസാനിച്ചു കിട്ടണം എന്നുള്ള പ്രാർത്ഥനകൾ.ഇങ്ങനെ ഒട്ടനേകം മാനസിക പിരിമുറുക്കത്തിലൂടെ ആ ഇര കടന്നുപോകുന്നു.
         പീഡനം ബലാൽസംഗം തുടങ്ങിയ ലൈംഗീക ചൂഷണത്തെ പോലെ തന്നെ ഗൗരവമായ ഒന്നാണ് ഈ ചെയ്തി.
        ഇതൊരു സഹോദരിയുടെ മുന്നറിയിപ്പോ അപേക്ഷ ആയി കണക്കിലെടുത്തു ഇത്തരം ചെയ്തികൾ നിങ്ങൾ പുരുഷന്മാർ അവസാനിപ്പിക്കുക.നിങ്ങൾ മുതലെടുക്കുന്ന അവസരങ്ങളിലെ പോലെ തന്നെ കടന്നുപോകുന്ന നിങ്ങളുടെ സഹോദരിയോ ഭാര്യയോ അമ്മയോ മറ്റൊരിടത്തു കാണും എന്നു പ്രതീക്ഷിക്കുക.
                       കാമപരിവേഷം പൂണ്ട ഇക്കിളി പുസ്തകങ്ങളിലെ കഥാനായിക അല്ല നിങ്ങളുടെ മുന്നിൽ നിൽക്കുന്ന സ്ത്രീ എന്നു ബോധവാന്മാർ ആകുക."


Written by : Annamma Mariyam Babu

Share by   : Team Colors Information and news ( colors International )

must watch .




ഇങ്ങനെ വേണം സിനിമ തീയേറ്ററിൽ ഒക്കെ പരസ്യം ചെയ്യാൻ....അല്ലാണ്ട് ചില ശ്വാസകോശവും സ്‌പോഞ്ചും ഒന്നും അല്ല....വാഹന നിർമാതാക്കളായ Volkswagen ചെയ്ത ഒരു പരസ്യം.......

Courtesy : watsapp
Shared by: Colors Entertainment ( colors ¡nternational )

♻ പുഞ്ചിരിയുടെ വില♻






🌅💠നിങ്ങൾ ഒരദ്ധ്യാപകനാണെങ്കിൽ ക്ലാസിൽ പുഞ്ചിരിച്ചുകൊണ്ട് പ്രവേശിക്കുക. ക്ലാസ്സിലെ എല്ലാ കുഞ്ഞുങ്ങളുടെ മുഖത്തും പുഞ്ചിരി വിടരുന്നത് കാണാം.

🌅💠നിങ്ങൾ ഒരു ഡോക്ടറാണെങ്കിൽ പുഞ്ചിരിച്ചു കൊണ്ട് രോഗികളെ പരിശോധിക്കുക. രോഗികളുടെ ആത്മവിശ്വാസം ഇരട്ടിയായി വർദ്ധിക്കും.

🌅💠നിങ്ങൾ വ്യവസായിയാണെങ്കിൽ പുഞ്ചിരിച്ചുകൊണ്ട് ഫാക്ടറിയിലേക്ക് കടന്നുചെല്ലുക..തൊഴിലാളികൾ സന്തോഷവാന്മാരും ഉത്സാഹശീലരുമായി മാറുന്നത് കാണാം.

🌅💠 നിങ്ങൾ കച്ചവടക്കാരനാണെങ്കിൽ കടയിൽ വരുന്ന കസ്റ്റമേഴ്സിനോട്‌ പുഞ്ചിരിച്ചു 
കൊണ്ടിടപഴകുക.. നിങ്ങളുടെ കടയിൽ നിന്ന് മാത്രമേ അവർ സാധനം വാങ്ങുകയുള്ളു.

🌅💠നിങ്ങൾ പുഞ്ചിരിയോടെ വൈകിട്ട് വീട്ടിലെത്തി നോക്കുക കുടുംബാംഗങ്ങൾ എല്ലാവരും പ്രസന്നവദനരായി നിങ്ങളെ എതിരേല്‍ക്കും.

🌅💠നിങ്ങൾ വഴിയിൽ നടന്നു പോകുമ്പോൾ എതിരേവരുന്ന അപരിചിതനെ നോക്കി പുഞ്ചിരിക്കുക..അയാളുടെ മുഖത്തും പുഞ്ചിരി വിടരുന്നത് കാണാം.അതൊരു സ്നേഹവായ്പാണ്.

🌅💠 പുഞ്ചിരി ഉണർവ് പകരുന്ന ഊർജ്ജമാണ്....!!!
😄😄😄😄😄😄😄😄

🌅💠പുഞ്ചിരി സമൃദ്ധിയുടെ, സമ്പന്നതയുടെ പ്രതീകമാണ്........!!
😀😀😀😀😀😀😀😀

🌅💠പുഞ്ചിരി നിസ്വാർഥവും,തികച്ചും സൗജന്യവുമാണ്......!!!
😁😁😁😁😁😁😁😁
.
🌅💠നിങ്ങളുടെ മുഖത്ത് സദാ പുഞ്ചിരി വിടരട്ടെ......

😀😀😀😀😀😀😀😀😀😀😀
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Why do people wants to look beautiful

People feel happy when someone complements them about their beauty.
Also people tend to agree to an approximate level on facial attractiveness and beauty across the globe.
For example, most people from Africa and Europe at the same time would agree upon the beauty ofEmma Watson.
It can be deduced that we are evolved to find certain faces attractive. When we see a face, we make a judgment about its attractiveness.

The evolutionary explanation is that this judgment has evolved so that we find a mate which is best for our gene propagation.
Beauty (especially facial attractiveness and fit body figure) is measure of the fitness of the mate (here by fitness, I mean genetic/ phenotypic fitness and not presence or absence of diseases).

So, we are attracted to beauty. Hence, there is innate desire in humans to look beautiful to attract people. Beauty is a necessary criteria for genetic selection and many facial features are related to genetic fitness of the person.

Courtesy : google.com

🍀🍀🍀ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!! എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാനുള്ള ആറ്റിക്കുറുക്കിയ ചില നിർദ്ദേശങ്ങൾ:


🍀01. നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും, പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറ
കളിൽ നിന്നും എടുത്തു വലിച്ഛെറിയുക.

*mild analgesic and antipyretic ആണ് ഡോളും പെനഡോളും. ഇത് ആന്റി ബയോട്ടിക്കാണെന്നു ധരിച്ചു വെച്ച താങ്കൾ എത്രാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട് ?*

🍀02. എണ്ണയുടെ ഉപയോഗം പാടേ കുറക്കുക. എണ്ണപ്പലഹാരങ്ങളും കരിച്ചതും പൊരിച്ചതു ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.

*അലോപ്പതിക്കാർ പണ്ടേ എണ്ണ വിരുദ്ധരാണ്. ദേഹത്ത് എണ്ണ തേയ്ക്കരുത്, തലയിൽ എണ്ണ തേയ്ക്കരുത് എന്നൊക്കെ പറയും. എന്തെ നിങ്ങളൊക്കെക്കൂടി വിചാരിച്ചിട്ട് ലോകത്തിൽ എണ്ണ നിരോധിയ്ക്കാൻ കഴിയാത്തത് ?*

🍀03. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക. ഉലുവയോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക.

*കേരളത്തിൽ വയനാട്ടിൽ ഒഴികെ എവിടെയാണ് ഡോക്ടറേ, തെളിഞ്ഞ പച്ചവെള്ളം ? ഉപയോഗവും ഗുണഗണങ്ങളും മനസ്സിലാക്കിയാൽ ഉലുവ, കരിംജീരകം ഒക്കെ കണ്ടാൽ തൊഴണം.*

🍀04. നടത്തം കൂടുതൽ ആക്കുക. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക.

*മണ്ണിൽ നടക്കാൻ പറ്റിയ, ശുദ്ധവായു കിട്ടുന്ന ഒരു സ്ഥലം കൂടി പറയാമോ ?*

🍀05. ചിക്കൻ ഒഴിവാക്കു

*എന്താണ് മേഷ്ട്രേ, ചിക്കന് കേട് ? അത് പറയാൻ അറിയില്ല അല്ലെ !*

🍀06. പച്ചക്കറികളും ഫ്രൂട്സുകളും ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്.

*മഞ്ഞൾ എന്ന് പറയുന്നത് കരിംജീരകം, ഉലുവ പോലെ വിഷമല്ലേ ?! വെള്ളം ഉപയോഗിച്ച് എന്തെങ്കിലും കഴുകാൻ മലയാളിയെ ഡോക്ടർ പഠിപ്പിയ്ക്കണമോ ?!!*

🍀07. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്നവർ മാക്സിമം ഒഴിവാക്കുക.

*വിദേശ-യൂറോപ്യൻ രാജ്യങ്ങളിൽ മനുഷ്യ സംസ്കാരം നിലനിൽക്കുന്നത് എങ്ങനെയാണ് എന്ന് ഞാൻ അദ്‌ഭുതപ്പെട്ടു പോകുന്നു. അവിടെ പ്രകൃതി തന്നെ ഒരു ഫ്രിഡ്ജാണ്.*

🍀08. രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് . കഴിക്കാതിരുന്നാൽ കുടൽപുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്.

*വിശക്കുമ്പോൾ ആവശ്യത്തിനാണ് ഭക്ഷണം കഴിയ്‌ക്കേണ്ടത് ഡോക്ടറേ. രാവിലെ എന്നല്ല, എപ്പോഴായാലും.*

🍀09. കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

*അതിപ്പോ എല്ലാർക്കും സർക്കാർ ഉദ്യോഗം കിട്ടട്ടെ. അപ്പൊ ആലോചിയ്ക്കാം. അല്ലാത്തവരൊക്കെ വേഗം കാറ്റ് പോകുമോ ഡോക്ടറേ ?*

🍀10. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക.
ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക.

*മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം മനുഷ്യാവശ്യങ്ങൾ മുൻ നിർത്തിയാണ്. അത് ചിലപ്പോൾ പകലോ മറ്റു ചിലപ്പോൾ രാത്രിയോ ഒക്കെ വേണ്ടി വരാം. ആവശ്യക്കാർ ആവശ്യത്തിന് ഉറക്കമിളയ്ക്കും. ഉറക്കം വരുമ്പോൾ ആവശ്യത്തിന് ഉറങ്ങുകയും ചെയ്യും.*

🍀11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജീർ, കസ്സ്‌ പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിഷാംശങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്. വീണ്ടും വിഷാംശം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക.

*വെറും പച്ചിലകൾ മാത്രം തിന്നു ജീവിച്ചാൽ പൂർണ്ണാരോഗ്യവാനും പൂർണ്ണആയുഷ്മാനും ആകാം എന്ന തരത്തിലുള്ള ഈ പ്രസ്താവന ഒരു ഡോക്ടർക്ക് യോജിച്ചതല്ല. ഞാനായിട്ട് അധികം ഒന്നും പറയുന്നില്ല.*

🍀12. പൊറാട്ട പാടേ ഒഴിവാക്കുക.

*പൊറോട്ട-ദിവസവും ഒരു നേരം എങ്കിലും പൊറോട്ട കഴിക്കുന്ന കേരളത്തിലെ ചുമട്ടു തൊഴിലാളികള്‍ ഒക്കെ തമിഴ് നാട്ടിലെ ഇഡലി വട കഴിക്കുന്ന തൊഴിലാളികളെക്കാള്‍ ആരോഗ്യവാന്മാര്‍ ആണ്. ഭാരമുള്ള ജോലി എടുക്കുന്നവര്‍ക്ക് കുറഞ്ഞ വിലക്ക് കിട്ടാവുന്ന വളരെ ആരോഗ്യപ്രധമായ ഒരു ഭക്ഷണമാണ് പൊറോട്ട. ലോകാരോഗ്യ സംഘടന പോലും നാളിതു വരെ മൈദ അപകടകാരിയാണെന്നു പറഞ്ഞിട്ടില്ല. ലോകം മുഴുവനും ഏറ്റവുമധികം ഉപയോഗിയ്ക്കുന്ന ഗോതമ്പ് എന്ന ധാന്യം പുറം ഉമി നീക്കി അപ്പാടെ പൊടിച്ചെടുക്കുന്ന പൊടിയെ ആട്ട അല്ലെങ്കിൽ ഗോതമ്പ് പൊടി എന്നു പറയുന്നു. ഗോതമ്പിന്റെ ഉമിയും തവിടും ചണ്ടി ഭാഗങ്ങൾ മുഴുവനും ഒഴിവാക്കി അതിന്റെ "കോർ" മാത്രം പൊടിച്ചെടുക്കുന്നതിനെയാണ് മൈദ എന്നു പറയുന്നത്. ഗോ­ത­മ്പ് ധാ­ന്യ­ത്തി­നു പ്ര­ധാ­ന­മാ­യും മൂ­ന്നു ഭാ­ഗ­ങ്ങ­ളാ­ണു­ള്ള­ത്. ത­വി­ട് (bran) എന്നു വി­ളി­ക്കു­ന്ന പു­റം­‌­തൊ­ലി, germ എന്നു വി­ളി­ക്കു­ന്ന ഉള്ളി­ലെ ആവ­ര­ണം പി­ന്നെ 'എന്‍­ഡോ­സ്പേം' എന്നു വി­ളി­ക്ക­പ്പെ­ടു­ന്ന, അന്ന­ജം നി­റ­ഞ്ഞ കേ­ന്ദ്ര­ഭാ­ഗം. തവി­ടും ഉള്ളി­ലെ ആവ­ര­ണ­വും നീ­ക്കം ചെ­യ്ത് എന്‍­ഡോ­സ്പേം മാ­ത്ര­മെ­ടു­ത്ത് അതി­ന്റെ പൊ­ടി കൊ­ണ്ടാ­ണ് ­മൈ­ദ ഉണ്ടാ­ക്കു­ന്ന­ത്. മൈദപ്പശ കുടലിൽ പറ്റിപ്പിടിയ്ക്കുമെങ്കിൽ അരിയുടെ ചോറ് അതിലേറെ വലിയ പശയാണ്. അപ്പോൾ ഇപ്പോൾ കേരളം-മലയാളി നിലവിലുണ്ടാകാനേ തരമില്ല*

🍀13. എരിവ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക (മാക്സിമം ഒഴിവാക്കുക).

*മുളക് ഒരു സസ്യജന്യ പോഷക കലവറയാണ്. എല്ലാ തരം പുളിയും അതെ. ചാവാൻ കിടക്കുന്നവന് സോഡിയം ക്ളോറൈഡ് സൊല്യൂഷൻ ഡ്രിപ്പ് കൊടുക്കുന്ന ഡോക്ടർ ദയവായി ഉപ്പിനെപ്പറ്റി വിവരക്കേട് പറയല്ലേ. പഞ്ചസാര ഹൈഡ്രോ കാർബണാണ്. അന്നം തന്നെ. അത് മനുഷ്യ ശരീരം ഗ്ലൂക്കോസ് ആക്കുന്നു. പഞ്ചസാര പാടില്ലെങ്കിൽ ചോറും ചപ്പാത്തിയും ഉപ്പുമാവും തോരനും ഇഡ്ഡലിയും ദോശയും ചമ്മന്തിയും ഒന്നും പാടില്ലല്ലോ.*

🍀14. കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ് ജ്യൂസുകളും, ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക.

*തിളപ്പിച്ച് അണുവിമുക്തമാക്കിയ വെള്ളം കുടിയ്ക്കുക എന്ന് പറ ഡോക്ടറെ.*

🍀15. ഭക്ഷണത്തിന്റെ 60 മിനിറ്റ് മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്.

*എന്താണ് സാർ ഈ അറുപത് മിനിറ്റ് കണക്ക്‌ ? ഭക്ഷണത്തിന്റെ അഥവാ കൂടെ വെള്ളം കുടിയ്‌ക്കേണ്ടി വന്നാൽ എന്ത് ചെയ്യണം ? കഞ്ഞി കുടിയ്ക്കാമോ ? അത് പകുതി വെള്ളമല്ലേ ? ഉണക്കപ്പുട്ട് തിന്നു കാണിയ്ക്കാമോ ?*

🍀16. പൗഡർ ഇടുന്നവർ അതൊഴിവാക്കുക.

*വല്ലാതെ വിയർക്കുന്നവർ, കുഞ്ഞുങ്ങളുടെ കുളിയ്ക്കു ശേഷം ശരീരമടക്കുകളിലെ ജലാംശം ഒഴിവാക്കാൻ എന്നിങ്ങനെ അവശ്യം ആവശ്യമായ സന്ദർഭങ്ങളിൽ പൗഡറും ഇടേണ്ടിവരും. എന്തെങ്കിലും ഒരു കാര്യം അന്ധമായി പൂർണ്ണമായി നിരോധിച്ചുകൊണ്ട് മനുഷ്യ ജീവിതം സുസാദ്ധ്യമല്ല.*

🍀17. ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത്. അത് കൊണ്ട് ഒരുപാട് ദൂഷ്യ ഫലങ്ങൾ ഉണ്ട്. അത് പല രോഗങ്ങൾക്കും കാരണമായേക്കാം.

*ഭക്ഷണം ചൂടോടെ കഴിയ്ക്കണം. തണുത്തു മരവിച്ച ശേഷം കഴിയ്ക്കുന്നതാണ് അബദ്ധം. കഴിയ്ക്കാൻ പറ്റുന്ന ചൂടോടെ മാത്രമേ മനുഷ്യൻ കഴിയ്ക്കൂ. അല്ലാതെ തിളയ്ക്കുന്ന കഞ്ഞി നേരെ റ്റ്യൂബ് വെച്ച് വയറ്റിലേക്ക് പമ്പ് ചെയ്യുകയില്ല.*

🍀18. പുകവലി ഒഴിവാക്കുക. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ്.

*ചെയിൻ സ്മോക്കർമാർ നൂറ്റിപ്പത്ത് വയസ്സ് വരെ ജീവിച്ച ചരിത്രമുണ്ട്. പുകയില ഒരു ലഹരി പദാർത്ഥമാണെങ്കിലും പുകയിലയുടെ സ്വരസം ഔഷധപ്രാധാന്യമുള്ളതാണ്. പുകയിലയുടെ പുകയ്ക്കും ഔഷധ ഗുണങ്ങളുണ്ട്. മോഡേൺ മെഡിസിൻ ഉപയോഗിയ്ക്കുന്ന നിക്കോട്ടിൻ എന്തിനാണെന്നും എവിടെ നിന്ന് എടുക്കുന്നു എന്നും ഡോക്ടർക്ക് അറിയാമല്ലോ.*

🍀19. ചെറിയ ചെറിയ അസുഖങ്ങൾക്ക് വേദനസംഹാരി ഗുളികകൾ പാരസിറ്റമോൾ പോലുള്ളവ ഒരു കാരണവശാലും കഴിക്കരുത്.

*മനുഷ്യൻ മരുന്ന് കഴിയ്ക്കുന്നത് അവനു വേറെ നിവൃത്തിയില്ലാതെ വരുമ്പോഴാണ്. പാരസിറ്റമോൾ അഥവാ അസെറ്റാമിനോഫെൻ എന്ന രാസവസ്തുവിന്റെ നേരെ പൊറോട്ടയെപ്പറ്റി എന്ന പോലെയുള്ള ഭീകരാക്രമണം ആണ് നടക്കുന്നത്. വെളിവില്ലായ്മയാണ് ഇതിന്റെ കാരണം. താങ്കൾ ഡോക്ടറല്ല.*

🍀20. Mobile ഉപയോഗിക്കുമ്പോൾ Display Brightness Maximum കുറക്കുക. മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ Black Sticker ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും.

*സൂര്യവെളിച്ചത്തിൽ ഭൂമിയിൽ ജീവിയ്ക്കാമോ ഡോക്ടറേ ? നിലാവുള്ള സമയത്ത് പുറത്തിറങ്ങാമോ എന്തോ!*

🍀21. റൂമിലും കാറുകളിലും Full Time Air Freshener Spray ഉപയോഗിക്കരുത്.

*പ്ലാസ്റ്റിക്ക് ഉപയോഗിയ്ക്കരുത്. Air Freshener Spray ഉപയോഗിയ്ക്കരുത്. എന്നാൽപ്പിന്നെ ഇതിന്റെയൊക്കെ ഉദ് പാദനം അങ്ങ് നിർത്തിച്ചു കൂടെ മഹാനുഭാവാ ?*

🍀22. A/C യുടെ ഉപയോഗം മാക്സിമം കുറക്കുക.
A/C യിലും നല്ലത് Fan ആണ്.

*വയനാട്ടിലെ തണുപ്പിൽ മനുഷ്യന് നിലനിൽക്കാമോ ?*

🍀23. നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.

*എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത് ? അനാട്ടമിയും പഠിച്ചിട്ടില്ല അല്ലെ ?!*

🍀24. കഴിവതും നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്.

*ഇതിനു ഞാൻ മറുപടി പറഞ്ഞാൽ കുറച്ച് അധികമായിപ്പോകും.*

🍀25. A/C യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്. A/C റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്.

*വയനാട്ടിലെ, ഊട്ടിയിലെ കാറ്റ് കൊള്ളാമോ ?*

🍀26. 'നെറ്റ് കോളുകൾ' ചെയ്യുമ്പോൾ Head Phone ഉപയോഗിക്കുക.
Bluetooth Headset ഒരു കാരണവശാലും ഉപയോഗിക്കരുത്.

*ബ്ലൂ ടൂത്തിനെപ്പറ്റി മെഡിസ്സിന് ഏതു പുസ്തകത്തിലാണ് പഠിയ്പ്പിയ്ക്കുന്നത് ? പോകട്ടെ, Bluetooth മനുഷ്യശരീരത്തെ എങ്ങനെയാണ് ബാധിയ്ക്കുന്നത് ?*

🍀27. കഴിയുന്നവർ ഹോട്ടൽ, മെസ്സ് എന്നിവയിൽ നിന്നും ഒഴിയാൻ ശ്രമിക്കുക. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിഷമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാഘാതം വലുതാണ് (ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക)

*എല്ലാ ഹോട്ടലിലും അജിനോ മോട്ടോ ഉണ്ട് എന്നങ്ങു ഉറപ്പിച്ചോ സാർ ? ഹോട്ടലിൽ പണിയെടുക്കാമോ ?*

🍀28. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ ഒഴിവാക്കുക.
ഭക്ഷണത്തിന് എത്ര രുചി കുറക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക. രസക്കൂട്ടുകൾ വേണ്ട.

*ഒരു രുചിയും ഇല്ലാത്ത ഭക്ഷണമാണ് ആരോഗ്യകരം എന്ന പ്രസ്താവന പോലെ ഇത്ര തികഞ്ഞ വിവരക്കേട് വേറെയില്ല.*

🍀29. ഓർക്കുക, ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്.

*പോടാ പൊട്ടാ.*

🍀30. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക.

*സുർക്ക എന്നത് ഒരു ആസിഡാണ്. മനുഷ്യ ശരീരം കുടലിലെ ഉപാപചയ പ്രവർത്തനത്തിന്റെ ഉപയോഗത്തിന് ഉദ് പാദിപ്പിയ്ക്കുന്ന ആസിഡുകളിൽ ഒന്നാണ് അത്. അച്ചാറുകൾ പോഷകങ്ങളുടെ കലവറയാണ്. ഇതൊന്നും മനുഷ്യശരീരത്തിന് ഹാനികരമല്ല. ആരും ഒരു നേരത്തെ ഭക്ഷണം അച്ചാറാക്കാറില്ല. ചായയ്ക്ക് പകരം സർക്ക കുടിയ്ക്കുകയും ഇല്ല.*

🍀31. Head Phone Over Sound ൽ പാട്ട് കേൾക്കരുത്.
അത് ശ്രവണശേഷി കാലക്രമേണ നാം അറിയാതെ കുറക്കുന്നതാണ്.

*എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും മനുഷ്യന്റെ ശാരീരിക ശേഷികൾ പ്രായ-ക്രമേണ കുറഞ്ഞു കുറഞ്ഞു തന്നെ വരും.*

🍀32. മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക.

*അങ്ങനെ ഒരു നല്ല കാര്യം പറയാൻ ഡോക്ടർക്ക് എങ്ങനെ കഴിഞ്ഞു ?! അദ്‌ഭുതം തന്നെ !*

🍀33. രാത്രി പതിവായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അത് ശരീരത്തിന് വളരെ നല്ലതാണ്. രാവിലെ എണീറ്റ ഉടനെയും.

*വെള്ളം രാത്രി, രാവിലെ എന്നില്ല. വേണ്ടപ്പോഴാണ് കുടിയ്‌ക്കേണ്ടത്. ചെലുത്തുന്ന വെള്ളം മുഴുവനും മൂത്രമാക്കി പുറത്തുവിടാൻ വൃക്കകൾ വെള്ളം ചാമ്പുന്ന പമ്പല്ല.*

🍀34. ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത് (ബ്രോസ്റ്റ് തന്നെ മാരകം).

*പേടിത്തൊണ്ടൻ സാറ് ബ്രോസ്റ്റ് ഇത് വരെ തിന്നു നോക്കിയിട്ടില്ല അല്ലെ ? പ്യാവം ! കടുത്ത ഭക്ഷ്യവിഷബാധ-വയറിളക്കം-വയറുവേദന-വയറുകടി-ഗ്യാസ് ഒക്കെ ഉണ്ടാവുമ്പോൾ ഒരു 100 മില്ലി കോള കുടിച്ചു നോക്കുക.*

🍀35. പ്രാർത്ഥന മുറതെറ്റാതെ ചെയ്യുക. മാനസികാരോഗ്യത്തിനുള്ള ഒറ്റമൂലിയാണു ദൈവസാമീപ്യം നിലനിർത്തൽ.

*പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പ്രാന്താവരുത്. പ്രാർത്ഥിയ്‌ക്കാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ട്.*

സൂര്യോദയത്തിനു മുമ്പുതന്നെ ഉണരണം.

*എല്ലാ ദിവസവും ഗ്യാരണ്ടിയോടെ അങ്ങനെ ചെയ്യാനൊന്നും ആർക്കും കഴിഞ്ഞു എന്ന് വരില്ല.*

ഉണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ്‌ വീണ്ടും കിടക്കുന്നത്‌ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും.

*അത് ചുമ്മാ. ക്ഷീണം തോന്നിയാൽ എപ്പഴായാലും അഞ്ച്-പത്ത് മിനിറ്റ് വിശ്രമിയ്ക്കണം.*

📌 പ്രപഞ്ചത്തിലെ സസ്യലതാദികളോടും എല്ലാ ജീവജാലങ്ങളോടുമൊപ്പം നാമും കണ്ണുതുറക്കണം, നമ്മുടെ പുതുദിനം തുടങ്ങണം!!📌 അല്ലാതെയുള്ള ഉറക്കം 100% വും ആരോഗ്യത്തെ പ്രതികൂലമായേ ബാധിക്കൂ.📌

*പ്രപഞ്ചത്തിൽ എല്ലായിടത്തും ഒരേ സമയത്താണോ മാഷേ പ്രഭാതം ?*

ഓർക്കുക, ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്.📌📌📌വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു കടമയാണു😊 അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും😄 ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്.

*അത് കൊണ്ടാണ്, അതുകൊണ്ട് മാത്രമാണ് ഇതിനു കമെന്റ് എഴുതാൻ ഞാൻ ഇത്ര നേരം മെനക്കെട്ടത് സാറേ.*
*നന്ദി.*

Wednesday, 26 April 2017

Life Quote

If you don't like where you are, move. You are not a tree.

-Jim Rohn

*ഹൃദയം ഇടിക്കുന്നത് കാണണോ ...പേടിക്കരുത്*


Dressing and culture

*ലെഗിൻസ് എന്ന ശാപം*
-------------------------

തയ്യാറാക്കിയത്: _Nishi Hussain_

പോസ്റ്റ് ചെയ്യുന്നത്:
_Team Colors_

അടിവസ്ത്രം ഫാഷന്‍ ആക്കി നടക്കുന്ന ആളുകള്‍ ഇന്ന് നിരത്തില്‍ സര്‍വ സാധാരണം ആണല്ലോ.ആണുങ്ങള്‍ ലോ വൈയ്സ്റ്റ് ഇട്ടു സമൂഹത്തിനു മുന്‍പില്‍ അടിവസ്ത്രം പ്രദര്‍ശിപ്പിച്ചു വൈയ്സ്റ്റ് ആകുമ്പോള്‍ ചില സ്ത്രീകള്‍ ലെഗ്ഗിങ്ങ്സ് എന്നാ അടിവസ്ത്രം ധരിച്ചു പൂര്‍ണമായും പ്രദര്‍ശിപ്പിക്കുന്നു.

സത്യത്തില്‍ ഇതൊരു മാനസിക രോഗമാണ്,തന്‍റെ നഗ്നത കഴിയും വിധം മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു സംപൂജ്യം അടയുക ആരെങ്കിലും തന്‍റെ നഗ്നത ആസ്വദിക്കുന്നത് കണ്ടു മനസ്സില്‍ ആത്മ സംതൃപ്തിയും പുറമേ അവരെ പുച്ഛത്തോടെ ഒന്ന് നോക്കി അവഗണിക്കുകയും അല്ലെങ്കില്‍ ബഹളം ഉണ്ടാക്കി നാണം കെടുത്തുകയും ചെയുന്നത് എല്ലാം ഒരു മാനസിക രോഗമാണ്.ഈ രോഗം ഇന്നു ഭൂരിഭാഗം പേര്‍ക്കും പടര്‍ന്നു കഴിഞ്ഞു.

വീടിന്‍റെ താക്കോല്‍ കള്ളന്‍റെ കയ്യില്‍ കൊടുത്തിട്ട് വീട്ടില്‍ കയറരുത് എന്ന് പറയുന്ന പോലെയാണ് അശ്ലീലത കലര്‍ന്ന വസ്ത്രം ധരിച്ചിട്ടു അവന്മാര്‍ എന്നെ നോക്കുന്നു എന്ന് പരാതി പറയുന്നത്.

*'''സത്യത്തില്‍ ലെഗ്ഗിങ്ങ്സ് ഒരു അടിവസ്ത്രമാണ്"'*
ഈ സത്യം എത്ര പേര്‍ക്കറിയാം ??

ഇതു ധരിച്ചു കാണുമ്പോള്‍ അറപ്പും വെറുപ്പും തോന്നാറുണ്ട്...ഈ സാധനം ധരിച്ചു പോകുന്ന സ്ത്രീകളെ ആള്‍ക്കാര്‍ ആര്‍ത്തിയോടെ നോക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.ആള്‍കൂട്ടത്തില്‍ പലരുടെയും കാമം നിറഞ്ഞ നോട്ടത്തിനു വിധേയം ആകുന്നു നിങ്ങള്‍ എന്ന് തിരിച്ചറിയുക.

വന്നു വന്നു കിടപ്പ് മുറിയില്‍ ഇടുന്ന വസ്ത്രം പോലും ഫാഷന്‍ എന്ന പേരില്‍ റോഡില്‍ ഇറങ്ങുന്നു..ലെഗ്ഗിന്‍സ് ധരിച്ചാല്‍ ടോപിനു ഇറക്കം കുറവായിരിക്കണം.എന്നാലെ നാട്ടുക്കാരെ മുഴുവന്‍ അഴകും വടിവും വൃത്തികേടും കാണിക്കാന്‍ പറ്റുള്ളൂ..

അതും പോരാഞ്ഞിട്ട് താഴേന്നു മുകളില്‍ വരെ ഇരു വശത്തും കീറലും വേണം.എങ്കിലേ എല്ലാംപ്രദര്‍ശിപ്പിച്ചു ആത്മനിര്‍വിധി നേടാന്‍ പറ്റൂ., അതിനു പരിധി ഇല്ല ,ഏതു വരെ കീറല്‍ ആകാം എന്ന് പരീക്ഷണം നടത്തുകയാണ് ചിലര്‍..,.

ഇതിലെല്ലാം കഷ്ടം ചില തടിച്ച സ്ത്രീകള്‍ ഇതിട്ടു ഭര്‍ത്താവിന്‍റെ കൂടെ പോകുന്ന കാഴ്ച എത്ര അരോചകം ആണ് ,സ്വന്തം ഭാര്യ ആള്‍കൂട്ടത്തില്‍ ശരീരം ഒരു മില്ലീ മീറ്റര്‍ മാത്രം കനമുള്ള തുണിയാല്‍ മാത്രം നഗ്നത മറച്ചു എന്ന് വരുത്തി നടക്കുമ്പോള്‍ തനിക്കെങ്കിലും ഒന്ന് പറഞ്ഞൂടെ ഉളിപ്പില്ലാത്ത ഭര്‍ത്താവേ എന്ന് പറയാന്‍ തോന്നിയിട്ടുണ്ട്.

പുറത്തേക്കു ഇറങ്ങുമ്പോള്‍ സ്വന്തം പെണ്ണിന്‍റെ വസ്ത്രം അല്ലെങ്കില്‍ ഷാള്‍ അല്‍പം മാറികിടന്നാല്‍ അത് നേരെ പിടിച്ചു ഇടാന്‍ പറയുന്നവനനാണ് യഥാര്‍ത്ഥ ഭര്‍ത്താവു അല്ലെങ്കില്‍ പ്രണയിക്കുന്നവന്‍.

ബോളിവൂഡിലും മറ്റും നായികമാര്‍ ഇടുന്നത് കണ്ടു പരീക്ഷിക്കുന്നതാണ് ചില സ്ത്രീകള്‍ ,നായികമാര്‍ക്ക് അത് ചേരും അതു കണ്ടു വീട്ടില്‍ ഇരിക്കുന്ന കൊച്ചമ്മമാര്‍ എല്ലാം ലെഗ്ഗിങ്ങ്സ് ഇട്ടു ഇറങ്ങുന്നത് വെറും കോമാളിത്തരവും മറ്റുള്ളവര്‍ക്ക് അറപ്പും വെറുപ്പുളവാക്കുന്നതുമാണ്

ശരീരത്തിന്‍റെ ആഴവും പരപ്പും നാട്ടുക്കാരെ കാണിക്കാന്‍ തുനിഞ്ഞിറങ്ങിയ ലെഗ്ഗിന്‍സ് സ്നേഹികളെ ,തുണി ഉടുത്ത് നടക്കു'...

നിങ്ങളുടെ നഗ്നത നാട്ടുകാരെ കാണിക്കാന്‍ വേണ്ടി അല്ലെ ഇത്രയും ഇറുകി ,ശരീരത്തിന്‍റെ വളവും ഒടിവും അത് പോലെ കാണാന്‍ ഇടവരുത്തുന്ന ഈ വസ്ത്രം നിങ്ങള്‍ ധരിക്കുന്നത്.

ലെഗ്ഗിങ്ങ്സ് ധരിച്ചു ഇറങ്ങിയാല്‍ ഫെമിനിസ്റ്റുകളും പുരോഗമന വാദികളും കയ്യടിച്ചേക്കാം എന്നാല്‍ അവരുടെയെല്ലാം പിന്നില്‍ ചുവന്ന കഴുകന്‍ കണ്ണുകള്‍ ഉണ്ടെനുള്ള കാര്യം ആരും മറക്കണ്ട.

സ്വന്തം പെണ്മക്കള്‍ക്കു വസ്ത്രം വാങ്ങി കൊടുക്കുമ്പോള്‍ മാതാപിതാക്കള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അത് തങ്ങളുടെ മകള്‍ക്ക് ചേരുന്ന വസ്ത്രമാണോ എന്നാണ് ? അല്ലാതെ പെണ്‍കുട്ടികളെ കെട്ടുകാഴ്ച്ച പോലെ ഒരുക്കി കെട്ടി കഴുകന്‍ കണ്ണുകളുമായി ഇര പിടിക്കാന്‍ കാത്തു നില്‍ക്കുന്ന സമൂഹത്തിന്‍റെ മുന്‍പിലേക്ക് ഇട്ടു കൊടുക്കുകയല്ല വേണ്ടത് .

ലെഗ്ഗിന്‍സ് ധരിച്ച സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ അരക്ക് താഴെ തുണി ഉടുക്കാതെ നടക്കുകയാണ് എന്നാണ് തോന്നുക .ലെഗ്ഗിന്‍സ് ധരിച്ച അത്മവിശ്വാസത്തില്‍ പോകുമ്പോള്‍ നിങ്ങള്‍ അറിയുക , അടിവസ്ത്രം മാത്രം ഇട്ടു നിരത്തുകളില്‍ നിങ്ങള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയാണ് എന്ന്..

നല്ല മാന്യമായ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും മാത്രമേ സമൂഹം ബഹുമാനിക്കുക ഒള്ളു മാന്യ വസ്ത്രം ഒരുവള്‍ ധരിച്ചാല്‍ അവളുടെ നിഷ്കളങ്കമായ ഭംഗി മാത്രമേ പുരുഷന്‍ നോക്കു.അശ്ലീല വസ്ത്രം ധരിച്ചു വരുന്ന സ്ത്രീകള്‍ക്ക് ഒരിക്കലും ഒരു പുരുഷനില്‍ നിന്ന് ബഹുമാനം ലഭിക്കില്ല..അപ്പഴാണ് അവരും അശ്ലീല കമന്റുകളും മോശമായ പദ പ്രയോഗങ്ങളും മോശമായ നോട്ടങ്ങളും നോക്കുന്നത്

സത്യം വിളിച്ചു പറയുമ്പോള്‍ ആര്‍ക്കെങ്കിലും എന്നോട് അനിഷ്ടം തോന്നുന്നു എങ്കില്‍ അതൊക്കെ സ്വാഭാവികം മാത്രം.....

_കഴിയുന്നതും നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും ഷെയർ ചെയ്യുക_

ചെറുകഥ

ചടങ്ങിനു വേണ്ടി  കത്തിച്ചു  വെച്ച  നിലവിളക്കിനു മുന്നിൽ പുല്ലു പായ നിവർത്തി ഇടുന്നതിനിടയിൽ ദേവയാനി  കേൾക്കാനായി അനന്തുവിന്റെ  മുത്തശ്ശി ചോദ...